Kerala

മാലിന്യം ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാതിപ്പിക്കുന്ന വിപ്ലവകരമായ പദ്ധതിയുമായി പിണറായി സര്‍ക്കാര്‍

ഒരുടൺ മാലിന്യത്തിൽനിന്ന് ആദ്യം ഉൽപ്പാദിപ്പിക്കുന്ന 250 യൂണിറ്റ് വൈദ്യൂതി യൂണിറ്റിന് 15 രൂപ നിരക്കിലും ബാക്കിയുള്ള വൈദ്യുതി യൂണിറ്റിന് 6.70 രൂപ നിരക്കിലുമാണ് വാങ്ങുക. ഒരു ടണ്ണിൽനിന്ന് 330 യൂണിറ്റ് വൈദ്യുതി നിർമിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അധികം നിർമിക്കുന്ന വൈദ്യുതിചാർജിന്റെ 20 ശതമാനം നഗരസഭയ്ക്കും കിട്ടും.

മാലിന്യം ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാതിപ്പിക്കുന്ന വിപ്ലവകരമായ പദ്ധതിയുമായി പിണറായി സര്‍ക്കാര്‍

കൊച്ചി നഗരത്തിലെ മാലിന്യം ബ്രഹ്മപുരത്ത് കൊണ്ടുപോയി കുന്നുകൂട്ടുന്ന നാളുകൾ അവസാനിക്കുന്നു. എൽഡിഎഫ് സർക്കാരിന്റെ നിശ്ചദാർഢ്യത്തിനു മുന്നിൽ ബ്രഹ്മപുരം മാലിന്യ വൈദ്യുതി പ്ലാന്റിന്റെ തടസ്സങ്ങൾ നീങ്ങി. ഏറെ കാലത്തെ അനിശ്ചിതത്വത്തിനും തർക്കങ്ങൾക്കും വിരാമമിട്ട് ബ്രഹ്മപുരം പ്ലാന്റിന് ഒമ്പതിന് മുഖ്യമന്ത്രി തറക്കല്ലിടും. പ്ലാന്റിന്റെ കരാർ സംബന്ധിച്ച് എൽഡിഎഫും സിപിഐ എമ്മും ഉന്നയിച്ച ആശങ്കകൾ പരിഹരിച്ചാണ് പ്ലാന്റിന് തുടക്കം കുറിക്കുന്നത്. 300 ടൺ മാലിന്യം ദിവസവും കൊച്ചി കോർപറേഷൻ നൽകണമെന്നതായിരുന്നു ഒരു നിബന്ധന. ഇതിൽ പരാജയപ്പെട്ടാൽ കോർപറേഷൻ പിഴ നൽകണമായിരുന്നു. എന്നാൽ പിഴ എന്ന മാനദണ്ഡം ഒഴിവാക്കി. പകരം ബ്രഹ്മപുരത്ത് ഇപ്പോൾ കൂട്ടിയിട്ടിരിക്കുന്ന മാലിന്യക്കൂമ്പാരത്തിൽനിന്ന് ആവശ്യത്തിന് മാലിന്യമെടുക്കാൻ അവകാശം നൽകിയിട്ടുണ്ട്. വൈദ്യുതിയുടെ നിരക്കും കുറച്ചു.

ഒരുടൺ മാലിന്യത്തിൽനിന്ന് ആദ്യം ഉൽപ്പാദിപ്പിക്കുന്ന 250 യൂണിറ്റ് വൈദ്യൂതി യൂണിറ്റിന് 15 രൂപ നിരക്കിലും ബാക്കിയുള്ള വൈദ്യുതി യൂണിറ്റിന് 6.70 രൂപ നിരക്കിലുമാണ് വാങ്ങുക. ഒരു ടണ്ണിൽനിന്ന് 330 യൂണിറ്റ് വൈദ്യുതി നിർമിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അധികം നിർമിക്കുന്ന വൈദ്യുതിചാർജിന്റെ 20 ശതമാനം നഗരസഭയ്ക്കും കിട്ടും. നഗരസഭയ്ക്ക് വൻ ബാധ്യതയാകുന്ന കരാറാണ് എൽഡിഎഫ് സർക്കാർ ഇങ്ങനെ പൊളിച്ചെഴുതി ഗുണകരമാക്കിയത്.

ജിജെ എക്കോ പ്രൈവറ്റ് പവർ ലിമിറ്റഡ് എന്ന കമ്പനിയാണ് വൈദ്യുതി പ്ലാന്റ് നിർമിക്കുന്നത്. 295 കോടി രൂപയാണ് പദ്ധതിയുടെ മതിപ്പുചെലവ്. ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ച് മാലിന്യത്തെ വാതകമായി മാറ്റി അതുപയോഗിച്ചാണ് വൈദ്യുതി നിർമിക്കുന്നത്. പ്ലാന്റ് നിർമിച്ച് പ്രവർത്തിപ്പിച്ചശേഷം 20 വർഷം കഴിഞ്ഞ് സാങ്കേതികവിദ്യയടക്കം കോർപറേഷന് കൈമാറുന്നതാണ് കരാർ. ഇതിന്റെ സാങ്കേതികവിദ്യ സംബന്ധിച്ച് ഉയർന്ന ആശങ്കകൾ പരിശോധിക്കാൻ മുഖ്യമന്ത്രി കമീഷനെ നിയോഗിച്ചിരുന്നു. സാങ്കേതികവിദ്യ കേരളത്തിനും അനുകൂലമാണെന്ന് കമീഷൻ റിപ്പോർട്ടും നൽകിയിട്ടുണ്ട്.

കൊച്ചി നഗരസഭാ പ്രദേശത്തെ മാലിന്യം സംസ്കരിക്കുന്നത് വലിയ വെല്ലുവിളിയായി മാറിയ ഘട്ടത്തിലാണ് സർക്കാർ മുൻകൈയെടുത്ത് മാലിന്യത്തിൽനിന്ന് വൈദ്യുതിയുണ്ടാക്കുന്ന പ്ലാന്റിന് അനുമതി കൊടുത്തത്. മാലിന്യത്തിൽനിന്ന് വളമുണ്ടാക്കുന്ന പ്ലാന്റ് പ്രവർത്തനരഹിതമായിട്ട് വർഷങ്ങൾ കഴിഞ്ഞു. നിലവിൽ ലോറിയിൽ കൊണ്ടുവരുന്ന മാലിന്യം മുഴുവൻ അതേപോലെ അവിടെ ചൊരിയുകയാണ്. മാലിന്യം വലിയ മലപോലെയായിക്കഴിഞ്ഞു. പ്ലാന്റിൽനിന്ന് മലിനജലം തൊട്ടടുത്തുള്ള കടമ്പ്രയാറിലേക്ക് ഒഴുകുന്നതുമൂലം നാട്ടുകാരും പ്രക്ഷോഭത്തിലാണ്. പ്ലാന്റ് 18 മാസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങുമെന്നാണ് കമ്പനിവൃത്തങ്ങൾ പറയുന്നത്. അതോടെ നഗരവും ബ്രഹ്മപുരത്തെ ജനങ്ങളും നേരിടുന്ന വലിയ മാലിന്യപ്രശനം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.

advertisment

News

Related News

    Super Leaderboard 970x90