Business

പാഠപുസ്തകങ്ങൾക്ക് പുറംചട്ട ഇട്ടു നൽകും, പുത്തന്‍ ആശയവുമായി യുവ സംരംഭക

ഈ സംരംഭത്തിനൊക്കെ ആര് ഉപഭോക്താക്കൾ ആയി വരാനാണ് , എന്നാണ് നിങ്ങളുടെ ചോദ്യമെങ്കിൽ വേണ്ട.! കാരണം ആവശ്യത്തിൽ കൂടുതൽ ഓർഡറുകൾ ഇപ്പോൾ തന്നെ ലഭിച്ചു കഴിഞ്ഞു.

പാഠപുസ്തകങ്ങൾക്ക് പുറംചട്ട ഇട്ടു നൽകും, പുത്തന്‍ ആശയവുമായി യുവ സംരംഭക

വല്ലഭന് പുല്ലും ആയുധം എന്ന് കേട്ടിട്ടില്ലേ ? അതുപോലെയാണ് മികച്ച ആശയങ്ങൾ മനസിൽ ഉള്ള ഒരു സംരംഭകന്റെ കാര്യവും. ഏതു സാഹചര്യത്തിലും അവർ അവരുടെ നിലനിൽപ്പിനായുള്ള സംരംഭങ്ങൾ കെട്ടിപ്പടുക്കും. പറഞ്ഞു വരുന്നത് തിരുവനന്തപുരം സ്വദേശിനി അനുപമ സന്ദീപ് എന്ന സംരംഭകളുടേ വേറിട്ട സംരംഭത്തെക്കുറിച്ചാണ്. എന്താണ് അനുപയുടെ സംരംഭം എന്നല്ലേ ? പാഠപുസ്തകങ്ങൾക്ക് പുറംചട്ട ഇട്ടു നൽകുക.

കേട്ട് ഞെട്ടേണ്ട കാര്യമില്ല. ഉപഭോക്താക്കളുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞു പരിഹാരം കാണുന്നിടത്താണ് ഏതൊരു സംരംഭവും വിജയിക്കുന്നത്. സ്‌കൂൾ തുറക്കുന്ന കാലഘട്ടത്തിൽ ജോലിക്കാരായ മാതാപിതാക്കൾ അനുഭവിക്കുന്ന ഏറ്റവും വലിയ വിഷമമാണ് പാഠപുസ്തകങ്ങൾക്ക് പുറംചട്ടയിട്ടു നെയിം സ്ലിപ് ഒട്ടിച്ച് തയ്യറാക്കുക എന്നത്.

പാഠപുസ്തകങ്ങൾക്ക് പുറംചട്ട ഇട്ടു നൽകും, പുത്തന്‍ ആശയവുമായി യുവ സംരംഭക

ഈ ഉത്തരവാദിത്വമാണ് അനുപമ ഏറ്റെടുത്തു ഭംഗിയായി നടത്തുന്നത്. തിരുവനന്തപുരത്തെ കുടുംബശ്രീ പ്രവർത്തകരുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഈ സംരംഭത്തിനൊക്കെ ആര് ഉപഭോക്താക്കൾ ആയി വരാനാണ് , എന്നാണ് നിങ്ങളുടെ ചോദ്യമെങ്കിൽ വേണ്ട.! കാരണം ആവശ്യത്തിൽ കൂടുതൽ ഓർഡറുകൾ ഇപ്പോൾ തന്നെ ലഭിച്ചു കഴിഞ്ഞു.

ബ്രൗൺ പേപ്പർ വച്ച് പുറംചട്ടയിടുന്നതിനു പാഠപുസ്തകം ഒന്നിന് 15 രൂപയും നോട്ടുബുക്കിന് 10 രൂപയുമാണ് അനുപമ ഈടാക്കുന്നത്. ഇനി ഇതിന്റെ ഒപ്പം നെയിംസ്ലിപ് കൂടി ഒട്ടിച്ചു നൽകണം എങ്കിൽ പാഠപുസ്തകത്തിന് 20 രൂപയും നോട്ടുപുസ്തകത്തിന് 12 രൂപയും ഈടാക്കും. സ്‌കൂൾ തുറക്കുന്നത് ജൂൺ മാസത്തിൽ ആണ് എങ്കിലും ഇപ്പോൾ തന്നെ പാഠപുസ്തകങ്ങൾ പൊതിയുന്നതിന്റെ തിരക്കിലാണ് അനുപമ.

കുടുംബശ്രീ പ്രവർത്തകരെയും ജോലി ഇല്ലാതെ വീട്ടിൽ ഇരിക്കുന്ന വീട്ടമ്മമാരെയും ആണ് അനുപമ തന്റെ സ്ഥാപനത്തിനായി കൂട്ടുപിടിച്ചിരിക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായി യംഗ് ജീനിയസ് എഡ്യുക്കേഷൻ എന്ന സ്ഥാപനം നടത്തിവരികയാണ് അനുപമ സന്ദീപ്.

advertisment

Related News

    Super Leaderboard 970x90