National

‘വേണമെങ്കില്‍ നുണ പറഞ്ഞോളു, അറിയില്ലെന്ന് മാത്രം സമ്മതിച്ച് കൊടുക്കരുത്’

കര്‍ണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് കെ.എസ്.ഈശ്വരപ്പായാണ് വിവാദ പ്രസംഗം നടത്തി പുലിവാല് പിടിച്ചിരിക്കുന്നത്. വേണമെങ്കില്‍ നുണ പറഞ്ഞോളു, ഒരിക്കലും കാര്യം അറിയില്ലെന്ന് സമ്മതിക്കരുത് എന്ന് പ്രവര്‍ത്തകര്‍ക്ക് ഉപദേശം കൊടുക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതാണ്

‘വേണമെങ്കില്‍ നുണ പറഞ്ഞോളു, അറിയില്ലെന്ന് മാത്രം സമ്മതിച്ച് കൊടുക്കരുത്’

കര്‍ണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് കെ.എസ്.ഈശ്വരപ്പ വിവാദ പ്രസംഗം നടത്തി പുലിവാല് പിടിച്ചിരിക്കുകയാണ്. വേണമെങ്കില്‍ നുണ പറഞ്ഞോളു, ഒരിക്കലും കാര്യം അറിയില്ലെന്ന് സമ്മതിക്കരുത് എന്ന് പ്രവര്‍ത്തകര്‍ക്ക് ഉപദേശം കൊടുക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതാണ് ഈശ്വരപ്പയെ വിവാദത്തിലാക്കിയിരിക്കുന്നത്.ഈ വീഡിയോ പുറത്തു വന്നതിന് പിന്നാലെ വിവിധ രാഷ്ട്രീയ കോണുകളില്‍നിന്നായി കടുത്ത വിമർശനങ്ങളാണ് ബിജെപിയ്ക്ക്  കിട്ടിക്കൊണ്ടിരിക്കുന്നത്. ജനങ്ങളെ പറഞ്ഞ് പറ്റിക്കുന്ന പാര്‍ട്ടിയാണ് ബിജെപി എന്നാണ് ഇപ്പോള്‍ എതിര്‍ പാര്‍ട്ടിക്കാര്‍ ഉയര്‍ത്തുന്ന ആരോപണം.

ഈശ്വരപ്പയുടെ വാക്കുകളിലൂടെ...

‘വാജ്പയി ഭരണകാലത്ത് പാകിസ്താനികള്‍ ഇന്ത്യന്‍ പട്ടാളക്കാരെ കൊലപ്പെടുത്തിയത് നിങ്ങള്‍ക്ക് അറിയുമോ ? നിങ്ങള്‍ അത് കണ്ടിട്ടുണ്ടോ ? ഇത്തരം സാഹചര്യങ്ങളില്‍ പറയേണ്ട ഉത്തരം വാജ്‌പേയ് ഭരണകാലത്ത് അത് ചെയ്യാനുള്ള ചങ്കൂറ്റം പാകിസ്താനികള്‍ക്ക് ഇല്ലാ എന്നതാണ്. അതേസമയം, മന്‍മോഹന്‍സിംഗിന്റെ കാലത്താണെങ്കില്‍ പാകിസ്താനികള്‍ ഇന്ത്യന്‍ സൈനികരെ അരുംകൊല ചെയ്‌തെന്ന് പറയുകയും വേണം. നരേന്ദ്ര മോഡിയുടെ കാലത്തെക്കുറിച്ച് പറയുമ്പോള്‍ പാകിസ്താനികളെ വെറുതെ വിട്ടിട്ടില്ല എന്ന് വേണം പറയാന്‍. പത്തു പേരെ എങ്കിലും കൊന്നിട്ടുണ്ട്, നരേന്ദ്ര മോഡി ശക്തനാണ് ഇങ്ങനെയൊക്കെ വേണം പറയാന്‍. അത് പറയുന്നതില്‍ എന്താ തെറ്റ് ? നിങ്ങള്‍ക്ക് വലിയ ധാരണയൊന്നുമില്ലാത്ത കാര്യമായിരിക്കും, പക്ഷെ നരേന്ദ്ര മോഡിയുടെ പേര് ഉപയോഗിക്കുക. ലോകം മുഴുവന്‍ അംഗീകരിച്ച കാര്യമാണ് മോഡി ശക്തനാണെന്ന്. അതുകൊണ്ട് ചെറിയ ഹൈപ്പ് കൊടുക്കുന്നതിന് തെറ്റൊന്നുമില്ല’

advertisment

News

Related News

    Super Leaderboard 970x90