National

അഞ്ച് മാസത്തിനിടെ ബിജെപിക്ക് ലഭിച്ചത് 80,000 കോടി രൂപയുടെ സംഭാവന

സാധാരണ ജനങ്ങള്‍ എന്നും പ്രശ്നത്തില്‍ തന്നെയാണ്. രാജ്യത്തെ കര്‍ഷകരാണ് ഏറ്റവും കൂടുതല്‍ ദുരിതം പേറുന്നത്. ബാങ്കുകള്‍ വായ്‍പ വാരിക്കോരി കൊടുക്കും. എന്നിട്ട് പലിശയുടെ പേരില്‍ കര്‍ഷകന്റെ നീര് ഊറ്റിയെടുക്കുകയാണ് - ഹസാരെ പറയുന്നു

അഞ്ച് മാസത്തിനിടെ ബിജെപിക്ക് ലഭിച്ചത് 80,000 കോടി രൂപയുടെ സംഭാവന

പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്കും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് അന്നാ ഹസാരെ.മൂന്നുവര്‍ഷത്തെ എന്‍.ഡി.എ. ഭരണത്തില്‍  ഏഷ്യയിലെ തന്നെ അഴിമതി നിറഞ്ഞ രാജ്യങ്ങളില്‍ മുന്‍നിരയിലായി ഇന്ത്യയെന്ന് ഹസാരെ ആരോപിച്ചു. അഞ്ച് മാസത്തിനിടയിലല്‍ 80000 കോടി രൂപ ബി.ജെ.പി ഡൊണേഷനായി പിരിച്ചെടുത്തുവെന്നും അദ്ദേഹം

പറഞ്ഞു.ഫോബ്‌സ് മാഗസിനിന്റെ ലേഖനത്തില്‍ ട്രാന്‍സ്പരസി ഇന്റര്‍നാഷണല്‍ സര്‍വ്വേയെ ഉദ്ധരിച്ചുകൊണ്ട് ഏഷ്യയില്‍ ഏറ്റവും അഴിമതിയുള്ള രാജ്യങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരുന്നു. ഇത് എടുത്തുപറഞ്ഞാണ് ഹസാരെയുടെ വിമര്‍ശനം.

' ഇത് എന്റെ അവകാശവാദമല്ല. ഫോബ്‍സ് മാസിക പ്രസിദ്ധീകരിച്ച കണക്കുകളാണിത്. ഏഷ്യന്‍ രാജ്യങ്ങളില്‍ നടത്തിയ സര്‍വെയുടെ ഫലമാണിത്' - ഹസാരെ പറഞ്ഞു. 'കഴിഞ്ഞ മൂന്നു വര്‍ഷമായി ഞാന്‍ നിശബ്ദനായിരുന്നു. ഒരു പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ അവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാവകാശം നല്‍കണം. അതുകൊണ്ടാണ് കൂടുതല്‍ വിമര്‍ശനത്തിനോ കുറ്റപ്പെടുത്തലിനോ ശ്രമിക്കാത്തത്. എന്നാല്‍ ഇനിയെങ്കിലും സംസാരിച്ചില്ലെങ്കില്‍ എല്ലാം കൈവിട്ടുപോകും. കരുത്തുറ്റ ജന്‍ ലോക്പാലിന് വേണ്ടി ഇനിയും ഞാന്‍ കളത്തിലിറങ്ങും. കഴിഞ്ഞ അഞ്ച് മാസം കൊണ്ട് ബിജെപിയുടെ ഭണ്ഡാരത്തില്‍ 80,000 കോടി രൂപയുടെ സംഭാവനയാണ് കുമിഞ്ഞുകൂടിയിരിക്കുന്നത്. സാധാരണ ജനങ്ങള്‍ എന്നും പ്രശ്നത്തില്‍ തന്നെയാണ്. രാജ്യത്തെ കര്‍ഷകരാണ് ഏറ്റവും കൂടുതല്‍ ദുരിതം പേറുന്നത്. ബാങ്കുകള്‍ വായ്‍പ വാരിക്കോരി കൊടുക്കും. എന്നിട്ട് പലിശയുടെ പേരില്‍ കര്‍ഷകന്റെ നീര് ഊറ്റിയെടുക്കുകയാണ്. കര്‍ഷകര്‍ക്ക് നല്‍കുന്ന വായ്‍പയ്ക്ക് കുറഞ്ഞ പലിശ ആര്‍ബിഐ നിശ്ചയിക്കണം. വായ്‍പ തിരിച്ചടക്കാന്‍ തക്ക തുക വിളയില്‍ നിന്നു ലഭിക്കാത്തതു കൊണ്ടാണ് കടം പെരുകി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത്. ഇക്കാലയളവില്‍ ഇത് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താന്‍ 32 കത്തുകള്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ അതില്‍ ഒന്നിനു പോലും മറുപടി ലഭിച്ചില്ലെന്നും ഹസാരെ പറഞ്ഞു.

advertisment

News

Related News

    Super Leaderboard 970x90