Travel

കണ്ണുകളിലേക്ക് ഒരു കള്ളച്ചിരിയെറിഞ്ഞ്, മുടിയഴിച്ചിട്ട് മാടിവിളിക്കുന്ന അലസമദാലസയെ പോലെ 'അതിരപ്പിള്ളി വെള്ളച്ചാട്ടം'

എത്ര കണ്ടാലും കണ്ണുകള്‍ക്ക് മതിവരാത്ത ചാലക്കുടി പുഴയിലെ വെള്ളച്ചാട്ടം എത്രയെത്ര സിനിമകളുടെ ലൊക്കേഷനായിട്ടുണ്ട്. ഇതിന്റെ ഗരിമ ഇപ്പോള്‍ ബോളിവുഡും കടന്ന് ഹോളിവുഡ് വരെയായിട്ടുണ്ട്.

കണ്ണുകളിലേക്ക് ഒരു കള്ളച്ചിരിയെറിഞ്ഞ്, മുടിയഴിച്ചിട്ട് മാടിവിളിക്കുന്ന അലസമദാലസയെ പോലെ 'അതിരപ്പിള്ളി വെള്ളച്ചാട്ടം'

കണ്ണുകളിലേക്ക് ഒരു കള്ളച്ചിരിയെറിഞ്ഞ്, മുടിയഴിച്ചിട്ട് മാടിവിളിക്കുന്ന അലസമദാലസയെ പോലെ അതിരപ്പിള്ളി വെള്ളച്ചാട്ടം സദാ ഇളകിയാടുന്ന തൂവെള്ളമുടിയിഴികള്‍ പോലെ തോന്നിച്ചു. എത്ര കണ്ടാലും കണ്ണുകള്‍ക്ക് മതിവരാത്ത ചാലക്കുടി പുഴയിലെ വെള്ളച്ചാട്ടം എത്രയെത്ര സിനിമകളുടെ ലൊക്കേഷനായിട്ടുണ്ട്. ഇതിന്റെ ഗരിമ ഇപ്പോള്‍ ബോളിവുഡും കടന്ന് ഹോളിവുഡ് വരെയായിട്ടുണ്ട്. മഴമേഘങ്ങള്‍ക്ക് കനം വെച്ച് മാനം നോക്കി ആര്‍ത്തലച്ചു താഴേയ്ക്ക് പതിക്കുന്ന തൂവെള്ള ജലകണങ്ങള്‍ കാണുമ്പോള്‍ മനസ്സ് ഏതോ ലോകത്തേക്ക് അറിയാതെ ഒഴുകി പോകുന്നു.

തൃശ്ശൂരില്‍ നിന്ന് 63 കിലോ മീറ്റര്‍ അകലെയാണ് അതിരപ്പള്ളി.

തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ് അതിരപ്പള്ളി സ്ഥിതി ചെയ്യുന്നത്. തൃശ്ശൂരില്‍ നിന്ന് 63 കിലോ മീറ്റര്‍ അകലെയാണ് അതിരപ്പള്ളി. കൊച്ചിയില്‍ നിന്ന് 70 കിലോമീറ്റര്‍ ദൂരമുണ്ട്. ഇന്ത്യയുടെ നയാഗ്ര എന്നാണ് ഇത് അറിയപ്പെടുന്നത്. 24 മീറ്ററാണ് വെള്ളച്ചാട്ടത്തിന്റെ ഉയരം. താഴേക്ക് പതിക്കുന്ന വെള്ളം ചാലക്കുടി പുഴയിലേക്കാണ് ഒഴുകുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്ന് ഈ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാം. റോഡില്‍ നിന്നാല്‍, വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം മരങ്ങള്‍ക്കിടയിലൂടെ മുന്നില്‍ തെളിയും

കണ്ണുകളിലേക്ക് ഒരു കള്ളച്ചിരിയെറിഞ്ഞ്, മുടിയഴിച്ചിട്ട് മാടിവിളിക്കുന്ന അലസമദാലസയെ പോലെ 'അതിരപ്പിള്ളി വെള്ളച്ചാട്ടം'

80 അടി ഉയരത്തില്‍ നിന്ന് താഴേക്ക് പതിക്കുന്ന അതിരപ്പള്ളി വെള്ളച്ചാട്ടം ചാലക്കുടിപ്പുഴയിലേക്ക് ചേരുന്നു. വാഴച്ചാല്‍ ചാലക്കുടിപ്പുഴയുടെ ഭാഗമാണ്. മഞ്ഞുമൂടിയ മലനിരകളുടെയും പാറക്കൂട്ടങ്ങളുടേയും പശ്ചാത്തലത്തില്‍ ഈ വെള്ളച്ചാട്ടങ്ങളും സമാനതകളില്ലാത്ത ദൃശ്യഭംഗിയാണ് പകരുന്നത്.

അതിരപ്പള്ളി ജലപാതത്തിന് ഇരു പാര്‍ശ്വങ്ങളിലുമായി സ്ഥിതിചെയ്യുന്ന നിബിഢ വനങ്ങള്‍ അപൂര്‍വ ജൈവസമ്പത്തിന്റെ കലവറയാണ്. ഇരുള്‍, ഇലവ്, വെണ്‍തേക്ക്, മരുത്, വേങ്ങ, കാഞ്ഞിരം, മരോട്ടി, തേക്ക്, വീട്ടി തുടങ്ങിയ വാണിജ്യപ്രാധാന്യമുള്ള നിരവധി വൃക്ഷങ്ങള്‍ ഇവിടെ വളരുന്നു. വേഴാമ്പല്‍, വാനമ്പാടി, കൃഷ്ണപ്പരുന്ത്, മാടത്ത, കാട്ടിലക്കിളി, ശരപക്ഷി തുടങ്ങിയ നിരവധി പക്ഷികളുടെയും ആന, കാട്ടുപോത്ത്, വെരുക്, കടുവ, കരിങ്കുരങ്ങ്, സിംഹവാലന്‍ കുരങ്ങ്, കുട്ടിതേവാങ്ക് തുടങ്ങിയ ജന്തുക്കളുടെയും വിവിധയിനം ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ വനങ്ങള്‍.

കണ്ണുകളിലേക്ക് ഒരു കള്ളച്ചിരിയെറിഞ്ഞ്, മുടിയഴിച്ചിട്ട് മാടിവിളിക്കുന്ന അലസമദാലസയെ പോലെ 'അതിരപ്പിള്ളി വെള്ളച്ചാട്ടം'

കാടര്‍, മലയര്‍, തുടങ്ങിയ ആദിവാസിവിഭാഗങ്ങള്‍ ഇവിടത്തെ വനങ്ങളില്‍ ഉണ്ട്.വാഴച്ചാല്‍ ജലപാതത്തിന് സു. 400 മീ. മുകളിലായി ജലവൈദ്യുതോര്‍ജ്ജ ഉത്പാദനം ലക്ഷ്യമാക്കി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന അതിരപ്പള്ളി അണക്കെട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടുത്തെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അനിശ്ചിതാവസ്ഥയിലാണ്.

യാത്രാ സൗകര്യം: കൊച്ചിയില്‍ നിന്നോ തൃശ്ശൂര്‍ നിന്നോ റോഡുമാര്‍ഗ്ഗം അതിരപ്പള്ളി/ വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങളുടെ സമീപത്തെത്തിച്ചേരാം.

സമീപ റെയില്‍വേ സ്്‌റ്റേഷന്‍ : ചാലക്കുടി 30 കിലോ മീറ്റര്‍

advertisment

Related News

    Super Leaderboard 970x90