Travel

വയനാട് കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്

പതിനായിരങ്ങൾ മുടക്കി വിദേശടൂറിന് പോകും മുമ്പ് വയനാടും ഒന്നു കണ്ടേക്കുക... സുഹൃത്തുക്കളെ, ഞാൻ ഒരു സഞ്ചാരിയായിട്ടല്ല ഇത് എഴുതുന്നത് പക്ഷെ ഇത് ഒരു യാത്ര അനുഭവമാണ് വര്ഷങ്ങളായി ഞാൻ വയനാട്ടിൽ ഒരു ഗൈഡായും ഉത്തരവാദിത്വ ടൂറിസം ഗൈഡായും പ്രവർത്തിക്കുന്ന ആളാണ് നിങ്ങളിൽ പലരും വയനാട് എന്ന് കേൾക്കുന്നപാടെ ഒരു ട്രിപ്പ് പെട്ടെന്ന് പ്ലാൻ ചെയ്യുന്നവരാണെന്നു എനിക്കറിയാം.അതിനാൽ തന്നെ ഗൂഗിൾ മാപ് നോക്കി സ്ഥലത്തു എത്തുമ്പോൾ മാത്രമേ ആ സ്ഥലം ക്ലോസ്ഡ് ആണെന്ന് അറിയാൻ കഴിയുക അപ്പോൾ തന്നെ നിങ്ങളുടെ പകുതി ദിവസം തീർന്നിട്ടുണ്ടാകും അതോടെ ഒന്നും കാണാൻ പറ്റാതെ മടങ്ങിപോകുന്നവരെ ദിവസേന കാണുന്നത് കൊണ്ടാണ് ഞാൻ ഇതെഴുതുന്നത് . പക്ഷെ വയനാട്ടിൽ വരുന്നതിനു മുൻപേ വയനാടിന്റെ ഭൂപ്രകൃതിയും ദൂരങ്ങളും അറിഞ്ഞാൽ നിങ്ങളുടെ യാത്ര വളരെ എളുപ്പമാക്കാം....

വയനാട് കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്

കേരളത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ജില്ലയാണ് വയനാട്. പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന വയനാടിന്റെ ഭൂപ്രകൃതി തന്നെയാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്ന പ്രധാന കാര്യം. വിദേശികളും സ്വദേശികളുമടക്കം വളരെ ദൂരെ നിന്നും എത്തിച്ചേരുന്നവരും ഓടിച്ചെന്ന് ഒരു വീക്കെന്‍ഡ് ആഘോഷം തട്ടിക്കൂട്ടാനൊരുങ്ങുന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് വയനാടിന്റെ പ്രത്യേകതകള്‍. കനത്ത പാരമ്പര്യത്തിന്റെ ചരിത്രം പറയാനുള്ള വയനാടന്‍ മണ്ണും, ഇടതിങ്ങിയ കാടുകളും പ്ലാന്റേഷനുകളും ഇവിടം സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്നു. ടൂറിസത്തിന്റെ പുതിയ കാലത്തിന്റെ വാഗ്ദാനം കൂടിയാണ് വയനാട് എന്നുപറഞ്ഞാല്‍ അതിശയോക്തിയാകില്ല.

ലക്ഷ്വറി റിസോര്‍ട്ടുകളും ആയുര്‍വേദ ചികിത്സയുടെ കേന്ദ്രങ്ങളും പ്രകൃതിജന്യ സുഗന്ധദ്രവ്യങ്ങളുമായാണ് വയനാട് അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തില്‍ ശ്രദ്ധ നേടുന്നത്. പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും കാഴ്ചകള്‍ക്കൊപ്പം പുതിയ സമവാക്യങ്ങളും ചേരുന്ന വയനാടന്‍ യാത്ര ജീവിതത്തിലെ മനോഹരമായ ഓര്‍മകള്‍ നല്‍കുന്ന ഒന്നായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. മഞ്ഞുപുതഞ്ഞ മലകള്‍ക്കിടയില്‍ വയലുകളും കുന്നുകളും വനഭംഗികളും.. തിലകക്കുറിയായി ചരിത്രസ്മാരകങ്ങളും തടാകങ്ങളും.. ഇതിനിടയില്‍ തനിമ മാറാത്ത ഗ്രാമങ്ങള്‍.. വേറിട്ട യാത്രകളില്‍ വയനാടിന്റെ സ്വന്തം കാഴ്ചകള്‍ ഇവയാണ്.. കുളിരു പകരുന്ന ഈ ഭൂമിയിലേക്കു സഞ്ചാരികളുടെ പ്രവാഹമായി... ഭൂപ്രകൃതിയും സുഖകരമായ കാലാവസ്ഥയും കൊണ്ട്‌ അനുഗ്രഹീതഭൂമിയാണ്‌ വയനാട്‌. കര്‍ണ്ണാടക, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളുമായി കേരളം അതിര്‍ത്തി പങ്കിടുന്ന വയനാട്‌ ജില്ല വിനോദസഞ്ചാരികളുടെ ഇഷ്ടതാവളമാണ്‌. വിദേശികളും സ്വദേശികളുമടക്കം നിരവധിപ്പേരാണ്‌ വയനാടിന്റെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ ദിവസവും എത്തിച്ചേരുന്നത്‌. തിരക്കുകളുടെ ലോകത്തുനിന്നും ഒരു ഇടവേള ആഗ്രഹിക്കുന്നവര്‍ക്ക്‌ ചുറ്റിക്കറങ്ങി രസിക്കാനുള്ളതെല്ലാം വയനാട്ടിലുണ്ട്‌. പച്ചപ്പ്‌ നിറഞ്ഞ പശ്ചിമഘട്ട മലനിരകള്‍ സഞ്ചാരികളെ വയനാട്ടിലേക്ക്‌ ആകര്‍ഷിക്കുന്നു. മഴയും മഞ്ഞും വയനാടിന്റെ പ്രകൃതിഭംഗിക്ക്‌ കൊട്ടംവരുത്താറില്ല.

ചരിത്രപരമായും വയനാടിന്‌ വളരെ പ്രധാന്യമുണ്ട്‌. ഇടതൂര്‍ന്ന കാടും പച്ചപ്പ്‌ നിറഞ്ഞ തേയില തോട്ടങ്ങളും വയനാടിന്‌ കൂടുതല്‍ മനോഹാരിതയേകുന്നു. സുഗന്ധവ്യഞ്‌ജനങ്ങളുടെ കലവറകൂടിയാണ്‌ ഈ ദേശം. കാപ്പി, ഏലം, കുരുമുളക്‌, തേയില തുടങ്ങിയവയുടെയൊക്കെ കയറ്റുമതിയില്‍ വയനാടിന്‌ സ്വന്തമായൊരു സ്ഥാനം തന്നെയുണ്ട്‌. വയനാട്ടിലെ കുറുവാദ്വീപ്‌, ഇടക്കല്‍ ഗുഹ, പൂക്കോട്ട്‌ തടാകം, മുത്തങ്ങ വനം, പക്ഷിപ്പാതാളം, സൂചിപ്പാറ വെളളച്ചാട്ടം, ബാണാസുര സാഗര്‍ ഡാം, പഴശ്ശിയുടെ സ്‌മരണയുറങ്ങുന്ന മാനന്തവാടി എന്നിവയാണ്‌ വയനാട്ടിലെ പ്രധാന വിനോദസഞ്ചാര മേഖലകള്‍ . കബനീനദിയിലുള്ള കുറുവാദ്വീപ്‌ വയനാട്ടിലെ പ്രധാന ആകര്‍ഷണമാണ്‌. അത്യപൂര്‍വ്വമായ പക്ഷികളുടെ ആവാസകേന്ദ്രമാണിവിടം. കേരളത്തിന്റെ വിനോദസഞ്ചാരഭൂപടത്തില്‍ നിന്നും ഒഴിച്ചുകൂടാനാവത്തതാണ്‌ വയനാട്‌. പ്രകൃതിയോട്‌ ഇഴുകിച്ചേരാന്‍ ആഗ്രഹിച്ചെത്തുന്നവര്‍ക്ക്‌ വയനാട്‌ മറക്കാനാവാത്ത ഒരു പ്രകൃതി വിസ്‌മയം തന്നെയാണ്‌.

പതിനായിരങ്ങൾ മുടക്കി വിദേശടൂറിന് പോകും മുമ്പ് വയനാടും ഒന്നു കണ്ടേക്കുക... സുഹൃത്തുക്കളെ, ഞാൻ ഒരു സഞ്ചാരിയായിട്ടല്ല ഇത് എഴുതുന്നത് പക്ഷെ ഇത് ഒരു യാത്ര അനുഭവമാണ് വര്ഷങ്ങളായി ഞാൻ വയനാട്ടിൽ ഒരു ഗൈഡായും ഉത്തരവാദിത്വ ടൂറിസം ഗൈഡായും പ്രവർത്തിക്കുന്ന ആളാണ് നിങ്ങളിൽ പലരും വയനാട് എന്ന് കേൾക്കുന്നപാടെ ഒരു ട്രിപ്പ് പെട്ടെന്ന് പ്ലാൻ ചെയ്യുന്നവരാണെന്നു എനിക്കറിയാം.അതിനാൽ തന്നെ ഗൂഗിൾ മാപ് നോക്കി സ്ഥലത്തു എത്തുമ്പോൾ മാത്രമേ ആ സ്ഥലം ക്ലോസ്ഡ് ആണെന്ന് അറിയാൻ കഴിയുക അപ്പോൾ തന്നെ നിങ്ങളുടെ പകുതി ദിവസം തീർന്നിട്ടുണ്ടാകും അതോടെ ഒന്നും കാണാൻ പറ്റാതെ മടങ്ങിപോകുന്നവരെ ദിവസേന കാണുന്നത് കൊണ്ടാണ് ഞാൻ ഇതെഴുതുന്നത് . പക്ഷെ വയനാട്ടിൽ വരുന്നതിനു മുൻപേ വയനാടിന്റെ ഭൂപ്രകൃതിയും ദൂരങ്ങളും അറിഞ്ഞാൽ നിങ്ങളുടെ യാത്ര വളരെ എളുപ്പമാക്കാം.

പ്രകൃത്യാ ഉള്ള സ്ഥലങ്ങളാണ് വയനാട്ടിൽ ഉള്ളത് എന്നതിനാൽ തന്നെ ചില സീസണുകളിൽ പല സ്ഥലങ്ങളും താൽക്കാലികമായി അടച്ചിടാറുണ്ട്.വയനാടിന്റെ നാലു ഭാഗങ്ങളിലായിട്ടാണ് എല്ലാ ടൂറിസം കേന്ദ്രങ്ങളും ഉള്ളത് അതിനാൽത്തന്നെ ഒരു ഭാഗത്തുള്ളത് ഒരു ദിവസവും മറു ഭാഗത്തുള്ളത് അടുത്ത ദിവസവും എന്ന രീതിയിൽ പ്ലാൻ ചെയ്യുക. തിരക്കുള്ള ദിവസങ്ങൾ ആണെങ്കിൽ ഉത്തരവാദിത്ത ടൂറിസം നടത്തുന്ന വില്ലേജ് ടൂറുകൾ തിരഞ്ഞെടുക്കാം. വയനാട്ടിലേക്ക് ടൂർ പ്ലാൻ ചെയ്യുന്നവർക്കായി ചില വിവരങ്ങൾ താഴെ കൊടുക്കുന്നു ടൂർ പ്ലാൻ ചെയ്യുന്നതിന് മുൻപ് ഇത് വായിച്ചു നോക്കിയാൽ നിങ്ങളുടെ യാത്ര എളുപ്പമാക്കാം. വയനാട്ട്ടിലും വയനാടിനോട് ചേർന്നും, കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട സ്ഥലങ്ങൾ ...ഇതൊന്നുമല്ല ഇനിയുമുണ്ട് ഒരുപാട് .... പ്രധാന സ്ഥലങ്ങൾ മാത്രമേ സൂചിപ്പിക്കുന്നുള്ളു.

വയനാട് കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്

വയനാട്

കേരള സംസ്ഥാനത്തിലെ 12ആം ജില്ലയാണ് വയനാട്. കൽ‌പറ്റയാണ് ജില്ലയുടെ ആസ്ഥാനം. കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയായി 1980 നവംബർ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്. കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയാണിത്. കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ അടർത്തിയെടുത്താണ് വയനാടിനു രൂപം കൊടുത്തത്. കബനി നദിയാണ്‌ ഈ ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദി. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ലയാണ് വയനാട്. വയനാട് ജില്ലയുടെ മൊത്തം വിസ്തൃതി 2131 ചതുരശ്ര കിലോമീറ്ററാണ്, ഭൂവിഭാഗത്തിന്റെ 38 ശതമാനവും വനമാണ്.

വയനാട് കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്

കാട് കാണണോ… പ്രകൃതിയുടെ സൗന്ദര്യമറിയണോ… പോകാം 900 കണ്ടി കാണാന്‍ ഒരു യാത്ര.

തൊള്ളായിരം കണ്ടി എന്നാല്‍ 900 ഏക്കര്‍ എന്നാണു അര്‍ത്ഥമാക്കുന്നത്. തൊള്ളായിരം ഏക്കര്‍ സ്ഥലം പല ആളുകളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഇന്ന്.
ആരും അറിയപ്പെടാതെ കിടന്ന വയനാടിന്റെ ഈ സ്വർഗത്തിലേക്ക് ഇപ്പോൾ ആളുകളുടെ പ്രവാഹമാണ് ...എന്തോ എല്ലാരും ഇഷ്ടപെടുന്ന എന്തോ ഒന്ന് ഈ കാടിനുള്ളിൽ ഒളിഞ്ഞു കിടപ്പുണ്ട് ....പ്രകൃതിയെ സ്നേഹിക്കുന്ന ഒരാൾക്കും മറക്കാൻ പറ്റാത്ത ഒരു അനുഭവമായിരിക്കും 900 .കേരളത്തിനകത്തും പുറത്തും നിന്നും ഒരുപാടാളുകളാണ് ഇപ്പോൾ ഇവിടേക്കെത്തുന്നത്. ഈ കാടിന്റെ ഉള്ളിലേക്ക് പോയാൽ ആരും കാണാതെകിടക്കുന്ന ഒരു വെള്ളച്ചാട്ടം ഉണ്ട് ...ഏതു സമയവും വന്യ മൃഗങ്ങൾ ആക്രമിക്കാനും സാധ്യത ഉണ്ട്....ഇവിടേക്ക് അധികമാരും പോകാറില്ല....

മേപ്പടിയിൽ നിന്നും സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴി 10km പോയാൽ 900 ത്തിലേക്കുള്ള വഴിയെത്തും.

വയനാട് കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്

മുത്തങ്ങവന്യജീവികേന്ദ്രം

സുൽത്താൻ ബത്തേരിയിൽ നിന്ന് മൈസൂറിലേക്കുള്ള റോഡിലാണ് മുത്തങ്ങ. മുത്തങ്ങ വന്യജീവികേന്ദ്രം കേരളത്തിന്റെ രണ്ടു അയൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കുവെക്കുന്നു. ‍കർണ്ണാടകവും തമിഴ്നാടും കേരളവും ചേരുന്ന ഈ സ്ഥലത്തിനെ ട്രയാങ്കിൾ പോയിൻറ് എന്നാണ് വിളിക്കുന്നത്. കാട്ടുപോത്ത്, മാൻ, ആന, കടുവ തുടങ്ങിയ ജീ‍വികളെ ഈ വന്യമൃഗ സങ്കേതത്തിലെ കാടുകളിൽ കാണാം. പല ഇനങ്ങളിലുള്ള ധാരാളം പക്ഷികളും ഈ വന്യജീവി സങ്കേതത്തിലുണ്ട്.

മുത്തങ്ങയിലെ വള്ളിപ്പടർപ്പ് വിശാലമായ വനമേഖലയാണ്. ഇവിടെ വയനാടൻ വനത്തിനോട് ലയിച്ച് കിടക്കുന്നത് തമിഴ്‌നാട്, കർണ്ണാടക വനപ്രദേശമാണ്. മൂന്ന് സംസ്ഥാനത്തുമായി വ്യാപിച്ചുകിടക്കുന്ന വയനാട് ബന്ദിപ്പൂർ-മുതുമല നാഷണൽ പാർക്ക് 2500 ചതുരശ്ര കിലോമീറ്ററിലധികം വരും. ചെറുതും വലുതുമായ അനേകതരം മൃഗജാതികൾ ഇവിടെ കാണപ്പെടുന്നു. മുത്തങ്ങ വൈൽഡ് ലൈഫ് ടൂറിസം മേഖല കൂടിയാണ്.

മുത്തങ്ങ വന്യജീവികളുടെ സുരക്ഷിത മേഖലയായിട്ടാണ് കണക്കാക്കുന്നത്. കർണാടകത്തിലെ ബന്ദിപ്പൂർ, തമിഴ്‌നാട്ടിലെ മുതുമല എന്നീ കടുവസങ്കേതങ്ങൾ മുത്തങ്ങയോട് ചേർന്നുകിടക്കുന്നു. വിശാലമായ ഈ മേഖല കടുവയുടെയും പുലിയുടെയും അവയുടെ ഇരകളുടെയും സമ്പന്ന മേഖലയാണ്. മാൻ, കാട്ടുപോത്ത്, മറ്റു ചെറുതരം ജീവികൾ ഇവ വേണ്ടതിലധികം ഈ വനപ്രദേശങ്ങളിലുണ്ട്.

സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നും നൂറുകണക്കിന് സഞ്ചാരികളാണ് മുത്തങ്ങയുടെ വന്യ സൗന്ദര്യം ആസ്വദിക്കാനും മൃഗങ്ങളെ കാണാനുമായി എത്തുന്നത്. മുത്തങ്ങയിൽ വിനോദസഞ്ചാരത്തിനായി താമസ സൗകര്യങ്ങളും മരങ്ങളിൽ ഏറുമാടങ്ങളും ഉണ്ട്. മുത്തങ്ങയ്ക്ക് അടുത്തുള്ള ചുണ്ട എന്ന ഗ്രാമവും വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്. കാട്ടിൽ മലകയറ്റത്തിനു പോകുവാനുള്ള സൗകര്യം ഉണ്ട്. ആദിവാസികളുടെ കുടിലുകൾ മുത്തങ്ങയിലും ചുണ്ടയിലും ഉണ്ട്.

വയനാട് കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്

ബാണാസുരമല

ചെമ്പ്ര കഴിഞ്ഞാൽ വയനാട് ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ പർവ്വതമാണ് ബാണാസുരമല. സമുദ്ര നിരപ്പിൽ നിന്ന് 6732 അടി ഉയരം.ചെങ്കുത്തായ മലനിരകളാണ്.മലനിരകളുടെ താഴ്വരയിൽ വ്യാപിച്ചു കിടക്കുന്ന നീല ജലാശയമാണ് ബാണാസുര സാഗർ അണക്കെട്ട്.നാലു ദിക്കിലും കോട്ടപോലെ ചക്രവാളം മുട്ടി നിൽക്കുന്ന മല നിരകൾ.മണിക്കുന്ന്,ചെബ്രാപീക്ക്,തരിയോടുമല,സുഗന്ധഗിരിമല,തെക്കു കിഴക്കായി ബ്രഹ്മഗിരി മല നിരകൾ എന്നിവ കാണാം.

സാഹസികതയും സൗന്ദര്യവും ഒരു പോലെ അനുഭവിച്ച് ഒരു യാത്ര‌... ഐതിഹ്യങ്ങളും ഇടതിങ്ങി നിൽക്കുന്ന ഔഷധ സസ്യങ്ങളും കൊണ്ട് സമ്പുഷ്ടമാണ് വയനാടിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തെ ബാണാസുരമല. സമുദ്രനിരപ്പിൽ നിന്ന് 6670 അടി ഉയരത്തിൽ തല ഉയർത്തി നിൽക്കുകയാണ് ബാണാസുരൻ.ഒട്ടേറെ കുന്നുകളും ഇടതിങ്ങിയ കൊടുംവനവും അരുവികളും നിറഞ്ഞ പ്രകൃതിയുടെ ചായക്കൂട്ടാണ് ബാണാസുര മല.

കാറ്റുകുന്ന്, സായിപ്പുകുന്ന്, ബാണാസുര മല എന്നിവയാണ് പ്രധാനപ്പെട്ട കുന്നിൻ പ്രദേശങ്ങൾ....ഈ കുന്നുകളു‌ടെ സൗന്ദര്യം ആസ്വദിക്കാൻ ഒട്ടേറെപ്പേരാണ് എത്തുന്നത്. ഔഷധസസ്യങ്ങളെ തഴുകിയെത്തുന്ന കാറ്റും തെളിനീർ ചുരത്തുന്ന അരുവികളും ഈ യാത്രയിൽ പുതിയ അനുഭൂതി നൽകും.ചെങ്കുത്തായ പാറക്കെട്ടുകളും ഒരാൾപ്പൊക്കത്തിൽ ഇടതൂർന്ന പുൽപ്പടർപ്പുകളും വൻ മരങ്ങളുടെ കൂറ്റൻ വേരുകളും താണ്ടിക്കടക്കണം. ആനച്ചോലയിൽ ...നിന്ന് ഇടക്കിടെ മുഴങ്ങുന്ന ചിന്നം വിളി കേ‌ട്ട് ഭയക്കുകയും ചീവിടുകളുടെയും കിളികളുടെയും ശബ്ദം ആസ്വദിക്...പൊക്കത്തിലുള്ള പുല്ല് വകഞ്ഞു മാറ്റി കുത്തനെ കയറ്റം കയറിയാൽ 6670 അടി താണ്ടിയ ജേതാവായി ബാണാസുരമലമുകളില എത്താം,മറ്റു മലകളൊക്കെ ചെറുകുന്നുകളായും നോക്കെത്താ ദൂരത്ത് ബാണാസുര ഡാം ഒരു ചെറിയ വെള്ളക്കെട്ടായും കാണാം....

വാരാമ്പറ്റ വനസംരക്ഷണ സമിതിയാണ് ഇവിടെ ട്രക്കിങ് ഒരുക്കിയിരിക്കുന്നത്. 10 പേരടങ്ങുന്ന സംഘത്തിനു മൂന്ന് മണിക്കൂർ ട്രക്കിങ്ങിന് 750 രൂപയും അഞ്ചു മണിക്കൂറിന് 1200 രൂപയും ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ട്രക്കിങ്ങിന് അഞ്ചു പേരുടെ സംഘത്തിന് 1500 രൂപയുമാണ്.

വയനാട് കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്

കാറ്റുകുന്ന്

വിരുന്നൊരുക്കി കാത്തിരിക്കുകയാണ് കാറ്റുകുന്ന്. സമുദ്രനിരപ്പിൽ നിന്നു നാലായിരത്തോളം അടി ഉയരത്തിലുള്ള ഈ കുന്നിന്റെ പ്രത്യേകത തന്നെ പേരിലുള്ളത് പോലെ കാറ്റാണ്....അങ്ങകലെ 1277 ഹെക്ടറിൽ തളം കെട്ടി നിൽക്കുന്ന ബാണാസുര ഡാമിലെ വെള്ളക്കെട്ടും കക്കയം ഡാമും വയനാട് ജില്ലയുടെ തെക്കുഭാഗം പൂർണമായും ഇവിടെ നിന്നു കാണാം....

ബാണാസുരസാഗർ ഡാമിനടുത് ബ്രഹ്മഗിരി മലനിരകളിൽ സ്ഥിതി ചെയ്യുന്ന ,സാധാ സമയം കാറ്റുവീശിക്കൊണ്ടിരിക്കുന്ന ഈ മലനിരകൾ വയനാട്ടിലെ അധികമാരും അറിയപ്പെടാത്ത ഒരു സഞ്ചാര കേന്ദ്രമാണ്. ചെമ്പ്ര മലയേക്കാൾ ഒരു പിടി മുന്നിലാണ് ഈ സുന്ദരി, പക്ഷെ വേണ്ടത്ര പരിഗണന ഇവൾക്ക് കിട്ടുന്നില്ല എന്നതാണ് സത്യം പ്രകൃതിയുടെ എല്ലാ സൗന്ദര്യവും ആവാഹിച്ചു നിൽക്കുന്ന ഇത്രയും സുന്ദരമായ വേറൊരു മലനിരകളും വയനാട്ടിൽ ഉണ്ടാകില്ല.

കൽപ്പറ്റയിൽ നിന്നും പടിഞ്ഞാറത്തറ വഴി 20km പോയി ബാണാസുര മീൻമുട്ടി വെള്ളച്ചാട്ടം എത്തിയാൽ ഫോറെസ്റ് ഓഫീസ് കാണാം അവിടുന്നാണ് മലയിലേക്കു ട്രെക്കിങ്ങ് സ്റ്റാർട്ട് ചെയ്യുന്നത്.വാരാമ്പറ്റ വനസംരക്ഷണ സമിതിയാണ് ഇവിടെ ട്രക്കിങ് ഒരുക്കിയിരിക്കുന്നത്. 10 പേരടങ്ങുന്ന സംഘത്തിനു മൂന്ന് മണിക്കൂർ ട്രക്കിങ്ങിന് 750 രൂപയും അഞ്ചു മണിക്കൂറിന് 1200 രൂപയും ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ട്രക്കിങ്ങിന് അഞ്ചു പേരുടെ സംഘത്തിന് 1500 രൂപയുമാണ്.

വയനാട് കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്

എടക്കൽഗുഹകൾ

ചെറുശിലായുഗസംസ്കാരകാലഘട്ടത്തിലെന്നു കരുതുന്ന ശിലാലിഖിതങ്ങൾ ഈ ഗുഹയിൽ കാണപ്പെടുന്നു. കേരളത്തിൽ ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ലിഖിതങ്ങൾ ഇവയാണ്‌. സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 4000 അടി ഉയരത്തിലുള്ള അമ്പുകുത്തിമലയുടെ മുകളിൽ ഒരു വലിയ പാറയിൽ രൂപപ്പെട്ട ഒരു വിള്ളലിൽ മുകളിൽ നിന്ന് വീണുറച്ച കൂറ്റൻ പാറയാണ്‌ മനുഷ്യനിർമ്മിതമല്ലാത്ത ഈ ഗുഹയെ സൃഷ്ടിക്കുന്നത്. കേരളത്തിലെ ഏറ്റവും പുരാതനമായ ഒരു രാജവംശത്തെപ്പറ്റി സൂചന നൽകുന്ന ശിലാലിഖിതങ്ങൾ ലോക കൊത്തുചിത്രകലയുടെ ആദിമ മാതൃകകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളവയാണ്‌. പ്രാചീനമായ ചിത്രങ്ങളും പിൽക്കാലത്ത് രേഖപ്പെടുത്തപ്പെട്ട ലിപികളും കാണാം.

കൽ‌പറ്റയിൽ നിന്നും 25 കിലോമീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം..ഏറ്റവും അടുത്തുള്ള പട്ടണം സുൽത്താൻ ബത്തേരി ആണ് - 12 കിലോമീറ്റർ അകലെ.അടുത്തുള്ള ചെറിയ പട്ടണം അമ്പലവയൽ - 4 കി.മീ അകലെ.

വയനാട് കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്

മീന്മുട്ടിവെള്ളച്ചാട്ടം

കേരളത്തിലെ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടം ആണ് മീന്മുട്ടി വെള്ളച്ചാട്ടം.പറഞ്ഞിട് എന്താ കാര്യം എത്രയോ വർഷങ്ങൾ ആയി ഇത് അടച്ചിട്ടിരിക്കുകയാണ്, ഇതിനികുറിച്ച ഓർക്കാനൊന്നും ആർക്കും സമയം ഇല്ല എന്ന തോന്നുന്നു....ഇത്രയും മനോഹരമായൊരു വെള്ളച്ചാട്ടത്തെ സഞ്ചാരികൾക്കു നിഷേധിച്ചിരിക്കുകയാണ് .വയനാടന്‍ മലനിരകളുടെ ഹരിതാഭയെ കീറിമുറിച്ച് താഴേക്കു കുതിക്കുന്ന മീന്‍മുട്ടി വെള്ളച്ചാട്ടം അതിമനോഹരമായ ഒരു കാഴ്ചയാണ്. വടുവന്‍ചാലിനു സമീപം നീലിമലയില്‍ നിന്ന് മീന്‍മുട്ടി വെള്ളച്ചാട്ടം കാണാം.

കൽ‌പറ്റയിൽ നിന്നും 29 കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന ഈ വെള്ളച്ചാട്ടം സാഹസിക മലകയറ്റക്കാർക്ക് വളരെ പ്രിയങ്കരമാണ്.

ഈ വെള്ളച്ചാട്ടത്തിൽ മൂന്നു തട്ടുകളിലായി 300 മീറ്റർ ഉയരത്തിൽ നിന്ന് ജലം താഴേക്ക് വീഴുന്നു. ഈ മൂന്നു തട്ടുകളിലേക്കും കയറാൻ പർവ്വതാരോഹകർ വെവ്വേറെ പാതകൾ സ്വീകരിക്കണം. മീന്മുട്ടി, സൂചിപ്പാറ വെള്ളച്ചാട്ടം, കാന്തപ്പാറ വെള്ളച്ചാട്ടം എന്നിവ ചാലിയാറിലേക്ക് ജലം എത്തിക്കുന്നു.

കൽ‌പറ്റയിൽ നിന്ന് ഈ വെള്ളച്ചാട്ടത്തിലേക്കുള്ള വഴി നയനാനന്ദകരമാണ്. തേയിലത്തോട്ടങ്ങൾക്കും തേക്കു വനങ്ങൾക്കും ഇടക്കു കൂടി ആണ് കൽ‌പറ്റയിൽ നിന്നുള്ള വഴി. നവംബർ മുതൽ മെയ് വരെയുള്ള മാസങ്ങളാണ് ഈ വെള്ളച്ചാട്ടം സന്ദർശിക്കുവാനായി ഏറ്റവും നല്ല സമയം.

വയനാട് കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്

പൂക്കോട്തടാകം

തടാകത്തിനു ചുറ്റും ഇടതൂർന്ന വനങ്ങളും മലകളുമാണ്. സമുദ്ര നിരപ്പിൽ നിന്നും 2100 അടി ഉയരത്തിലായാണ് തടാകത്തിന്റെ സ്ഥാനം. ചുറ്റും നടക്കുവാനായി നടപ്പാത തയ്യാറാക്കിയിട്ടുള്ള തടാകത്തിൽ പെഡൽ ബോട്ടുകൾ സവാരിക്കായി ഉണ്ട്. തടാകത്തിൽ നിറയേ നീല ഇനത്തിൽ പെട്ട ആമ്പലുകൾ കാണാം.13 ഏക്കറാണ് തടാകത്തിന്റെ വിസ്തീർണ്ണം. തടാകത്തിലെ ഏറ്റവും കൂടിയ ആഴം 6.5 മീറ്റർ ആണ്. വൈത്തിരിക്ക് മൂന്നുകിലോമീറ്റർ തെക്കായി ആണ് ഈ തടാകം സ്ഥിതിചെയ്യുന്നത്.

കോഴിക്കോട് നിന്ന്: കോഴിക്കോട് നിന്നുവരുമ്പോൾ വയനാട് ചുരം കയറിക്കഴിഞ്ഞുകാണുന്ന ആദ്യ സ്ഥലമായ ലക്കിഡിയിൽ നിന്നും ഏകദേശം 2 കിലോമീറ്റർ കല്പറ്റ റോഡിൽ സഞ്ചരിച്ചാൽ ഇടതു വശത്തായി പൂക്കോട് തടാകത്തിലേക്കുള്ള വഴി കാണാം. തടാകത്തിനടുത്തു തന്നെ ഒരു ശ്രീ നാരായണ ഗുരുകുലം ഉണ്ട്. മനോഹര വൃക്ഷങ്ങൾ നിറഞ്ഞു നിൽക്കുന്നിടമാണിവിടം.

വയനാട് കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്

തോൽപ്പെട്ടിവന്യജീവിസങ്കേത

തോൽപ്പെട്ടി തിരുനെല്ലി റോഡിലൂടെ കാടിനെ അറിഞ്ഞൊരു ഒരു മഴ യാത്ര അതൊരു വേറിട്ട അനുഭവം ആണ്...കാടിനുള്ളിലേക്ക് പോവേണ്ട കാര്യമൊന്നും ഇല്ല ...എല്ലാരും റോഡിനോട് ചേർന്ന് തന്നെ ഉണ്ടാവും.തോൽപ്പെട്ടി വന്യജീവി സങ്കേതത്തിലേക്ക് കാടിനെ അടുത്തറിയാൻ ജീപ്പ് സവാരി ഏർപ്പെടുത്തിയിട്ടുണ്ട്.

മാനന്തവാടിയിൽ നിന്നും കാട്ടിക്കുളം റോഡിൽ പോയാൽ 26km ഉണ്ട്.

പെരുമഴയത്തും കരിമ്പാറകണക്കെ നിലയുറപ്പിക്കുന്ന സഹ്യന്റെ പുത്രന്മാര്‍ക്ക് മഴയും മഞ്ഞുമെല്ലാം ആഘോഷത്തിന്റെതാണ്. കാട്ടാനകളാല്‍ സമ്പന്നമാണ് കബനീ തീരം. ആനത്താരകളിലൂടെ ഇവയുടെ സഞ്ചാരവും കൗതുകം നിറയ്ക്കുന്ന കാഴ്ചയാണ്. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ആനസങ്കേതമാണ് വയനാട് ഉള്‍പ്പെടുന്ന വനമേഖലകള്‍. പൊതുവെ വയനാട്ടിലെ മുത്തങ്ങ, തോല്‍പ്പെട്ടി വന്യജീവി സങ്കേതങ്ങളാണ് വയനാട് വന്യജീവി സങ്കേതം എന്ന ഒറ്റപേരില്‍ അിറയപ്പെടുന്നത്.

വയനാട് കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്

തുഷാരഗിരിവെള്ളച്ചാട്ടം

വയനാട്ടിൽ അല്ലെങ്കിലും വയനാടൻ മലനിരകളിലാണ് തുടക്കം, അതുകൊണ്ടുതന്നെ മനോഹാരിയാണി തുഷാര സുന്ദരി, മഞ്ഞണിഞ്ഞ മലകൾ എന്ന് അർത്ഥം വരുന്ന തുഷാരഗിരി പശ്ചിമഘട്ടത്തിന്റെ താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്. പ്രകൃതിസുന്ദരമാണ് ഈ വെള്ളച്ചാട്ടം. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളാണ് തുഷാരഗിരി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. വെള്ളച്ചാട്ടത്തിന് ഏറ്റവും ശക്തിയുള്ളത് ഈ കാലയളവിലാണ്. വെള്ളം പലതട്ടുകളാ‍യി ഈ വെള്ളച്ചാട്ടത്തിൽ താഴേയ്ക്ക് വീഴുന്നു.

പശ്ചിമഘട്ടത്തിൽ നിന്ന് ഉൽഭവിക്കുന്ന രണ്ട് അരുവികൾ ഇവിടെ കൂടിച്ചേർന്ന് ചാലിപ്പുഴ എന്ന നദി രൂപം കൊള്ളുന്നു. നദി മൂന്നായി പിരിഞ്ഞ് മൂന്ന് വെള്ളച്ചാട്ടങ്ങളായി ഒരു മഞ്ഞുപോലത്തെ ജലധാരയാവുന്നു. ഇതിൽ നിന്നാണ് തുഷാരഗിരി എന്ന പേരുവന്നത്.

കോഴിക്കോട്ടുനിന്നു താമരശേരി, കോടഞ്ചേരി വഴി തുഷാരഗിരിയെത്താം. 55 കിലോമീറ്റർ വയനാട്ടിൽ നിന്നു.വയനാട്ടിൽ നിന്നു ചുരമിറങ്ങി അടിവാരത്തുനിന്നു നൂറാംതോട് വഴി ആറു കിലോമീറ്റർ.

വയനാട് കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്

കുറുമ്പാലക്കോട്ട

വായനാട്ടിലെ കുഞ്ഞ് മീശപ്പുലിമലയാണ് കുറുമ്പാലക്കോട്ട...സൺറൈസ് വാലി കഴിഞ്ഞാൽ വയനാട്ടിൽ സൺറൈസ് കാണാൻ ഏറ്റവും നല്ല സ്പോട് ...ഇപ്പോൾ ഒരുപാട് സഞ്ചാരികൾ അതിരാവിലെ തന്നെ ഈ മല കീഴടക്കി സൂര്യോദയത്തിന്റെ മുഴുവൻ സൗന്ദര്യവും നുകരുന്നുണ്ട്....മലമുകളിൽ എത്തിയാൽ പിന്നെ താഴെ ഉള്ളതൊന്നും കാണാൻ പറ്റൂല .... മേഘം മൂടിയ താഴ്വാരമാത്രമാണ് താഴെ.കുറുമ്പാലക്കോട്ട സഞ്ചാരികളുടെ പതിവു ട്രെക്കിങ് പാതകളില്‍ ഇടം നേടിയിട്ടില്ല. അതുകൊണ്ടു തന്നെ മലയുടെ മുകളിലേയ്ക്ക് പോകാന്‍ കൃത്യമായ വഴിയൊന്നുമില്ല.

ഒരു കാലത്ത് ഈ മല ഏതോ കുറുമ്പപാലകന്റെ (രാജാവ്) കോട്ടയായിരുന്നത്രേ. ശത്രുവിന്റെ നീക്കങ്ങളെ കുറിച്ച് അറിയാനായാകാം വയനാടിന്റെ ഒത്തനടുക്കുള്ള ഇവിടെ രാജാവ് കോട്ട കെട്ടിപ്പൊക്കിയത്.വയനാടിന് നടുക്കിട്ട ഉയരമുള്ള ഒരു പീഠമാണ് ഈ മല. അതില്‍ കയറി നിന്ന് നോക്കുമ്പോള്‍ മലനിരകള്‍ക്ക് നടുവിലെ ഈ ഭൂമിയുടെ സൗന്ദര്യം ഒപ്പിയെടുക്കാം.കുറുമ്പാലക്കോട്ട മലയുടെ ഒരു ഭാഗത്ത് പാറക്കെട്ടുകള്‍ തീര്‍ത്ത ഒരു കിടങ്ങുണ്ട്. കുത്തനെ നില്‍ക്കുന്ന പാറകളിലൂടെ ഊര്‍ന്നിറങ്ങി വേണം അതിനരികിലെത്താന്‍.കുറുമ്പാലക്കോട്ട സാഹസികര്‍ക്ക് മാത്രം എഴുതപ്പെട്ടതല്ല. അല്പദൂരം നടക്കാമെന്നുള്ള ആര്‍ക്കും ആയാസപ്പെടാതെ തന്നെ ഈ മലമുകളില്‍ കയറാം. വരൂ, വയനാടിന്റെ സുന്ദരചിത്രം ഒപ്പിയെടുക്കാന്‍ കുറുമ്പാലക്കോട്ട നിങ്ങളെ ക്ഷണിക്കുന്നു.

കൽപ്പറ്റയിൽ നിന്നും 18km ദൂരെയാണ് ഈ കോട്ട ...കൽപ്പറ്റ കമ്പളക്കാട് റോഡിലാണ് പോവേണ്ടത് .

വയനാട് കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്

മേപ്പാടി

മേപ്പാടി മുഴുവൻ കാഴ്ചകൾ കൊണ്ട് സമ്പന്നം ആണ് ...വയനാടിന്റെ ടൂറിസം ആസ്ഥാനമെന്ന് വിശേഷിപ്പിക്കാം മേപ്പാടിയെ എത്രയുണ്ട് കാഴ്ചകൾ....സുന്ദരമാണ് എവിടെ തിരിന്നാലും ഒരു ഭാഗത്തു ചെമ്പ്ര കൊടുമുടി തല ഉയർത്തി നിൽക്കുമ്പോൾ മറുഭാഗത് തേയില കുന്നുകൾ പച്ച പുതച്ചു നില്കുന്നു ....

പശ്ചിമഘട്ട മലനിരകളോട് ചേർന്ന് നിൽക്കുന്ന പ്രദേശമായതിനാൽ നല്ല തണുപ്പും മഴയും കിട്ടുന്ന പ്രദേശമാണ് ...മേപ്പാടിന്ന് തിരിഞ്ഞ് എങ്ങോട്ട് പോയാലും കാണാൻ എന്തേലും കിട്ടിയിരിക്കും.കൽപ്പറ്റയിൽ നിന്നും 11km അകലെയായി സ്ഥിതിചെയ്യുന്നു.

വയനാട് കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്

സൂചിപ്പാറവെള്ളച്ചാട്ടം

പല സ്ഥലങ്ങളിലും 100 മുതൽ 300 അടി വരെ ഉയരത്തിൽ നിന്നും വീഴുന്ന വെള്ളം നയനാനന്ദകരമാണ്. താഴെ വെള്ളം വന്നു വീഴുന്ന ചെറിയ തടാകത്തിൽ നീന്തുവാനും കുളിക്കുവാനും കഴിയും. സൂചിപ്പാറയിലുള്ള ഏറുമാടങ്ങളിൽ നിന്ന് പശ്ചിമഘട്ടത്തിന്റെയും താഴെയുള്ള അരുവിയുടെയും മനോഹരമായ കാഴ്ചകൾ കാണാം. 200 മീറ്ററിൽ അധികം ഉയരമുള്ള സൂചിപ്പാ‍റ (സെന്റിനൽ റോക്ക്) സാഹസിക മല കയറ്റക്കാർക്ക് പ്രിയങ്കരമാണ്.

മൂന്നു തട്ടുകളായി ഉള്ള ഈ വെള്ളച്ചാട്ടത്തിനോടു ചേർന്ന് സാഹസിക തുഴച്ചിൽ ബോട്ട് യാത്രയ്ക്കും (വൈറ്റ് വാട്ടർ റാഫ്റ്റിംഗ്) നീന്തുവാനും ഉള്ള സൗകര്യം ഉണ്ട്. വെള്ളച്ചാട്ടത്തിലെ വെള്ളം വീണ് ഉണ്ടായ കുളത്തിൽ ചെറിയ കുട്ടികൾക്കു പോലും നീന്താം. വെള്ളച്ചാട്ടത്തിനു ചുറ്റുമുള്ള പ്രകൃതി ദൃശ്യങ്ങൾ മനോഹരമാണ്.

മേപ്പാടി പ്രദേശത്തെ മൂന്ന് വെള്ളച്ചാട്ടങ്ങളില്‍ മഴക്കാലത്ത് അനായാസമായി എത്താന്‍ കഴിയുന്ന വെള്ളച്ചാട്ടമാണ് സൂചിപ്പാറ വെള്ളച്ചാട്ടം.

കൽ‌പറ്റക്ക് 22 കിലോമീറ്റർ തെക്കായി ആണ് സൂചിപ്പാറ സ്ഥിതിചെയ്യുന്നത്. ഇവിടെ ഏറുമാടങ്ങളിൽ നിന്ന് ഉള്ള പ്രകൃതിദൃശ്യങ്ങൾ മനോഹരമാണ്. പശ്ചിമഘട്ടത്തിന്റെയും മനോഹരമായ ദൃശ്യങ്ങൾ സൂചിപ്പാറയിൽ നിന്നു കാണാം.

വയനാട് കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്

ഇരുപ്പ് വെള്ളച്ചാട്ടം

പശ്ചിമഘട്ട മലനിരകളിൽ നിന്ന് കുതിച്ചൊഴുകി വരുന്ന ഇരുപ്പിന്റെ സൗന്ദര്യം ആരുടേയും മനം നിറക്കുന്ന കാഴ്ചയാണ് ...മഴക്കാലത്തു ആർത്തിരമ്പിയാണ് ഇരിപ്പൊഴുകുന്നത്.വയനാട് കർണാടകം അതിർത്തിയോട് ചേർന്ന് ബ്രഹ്മഗിരി മലനിരകളിൽ നിന്ന് തുടങ്ങി കുറിച്ചി എന്ന കൊച്ചു ഗ്രാമത്തിൽ അവസാനിക്കുന്ന അതി സുന്ദരമായൊരു വെള്ളച്ചാട്ടം...തട്ടുതട്ടായി വീഴുന്ന വെള്ളച്ചാട്ടം അതിന്‍റെ പൂര്‍ണഭംഗി പ്രാപിക്കുക മഴക്കാലത്തായതു കൊണ്ട് ഇവിടെ വരാൻ പറ്റിയ സമയം മഴക്കാലമാണ്.

കണ്ടറിയേണ്ട കാനന ഭംഗിയാണ് ഈ ഒരു പ്രദേശം മുഴുവനും ....മഴക്കാലത്താണ് ഇരുപ്പ് കൂടുതൽ സുന്ദരമാവുന്നത്. പണ്ട് ആരും അറിയപെടാതിരുന്ന ഇരുപ്പിൽ ഇപ്പോൾ ആളുകളുടെ തള്ളിക്കയറ്റമാണ് സീസൺ ആയാൽ വൻ ജനപ്രവാഹം ആണിവിടം. ഇത്രെയും സുന്ദരമായൊരു സ്ഥലം കാണാൻ ആളുകൾ വന്നില്ലെങ്കിലെ അത്ഭുതം ഒള്ളു.മാനന്തവാടിയിൽ നിന്നും 36km ദൂരമുണ്ട് ഇരുപ്പിലേക്ക് ,തോൽപ്പെട്ടി കുട്ട വഴിയാണ് പോവേണ്ടത് അതുകൊണ്ടുതന്നെ കാഴ്ചകൾക്ക് ഒരു കുറവും ഉണ്ടാകില്ല.

വയനാട് കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്

വനപർവ്വം

വയനാടൻ മലനിരകളോട് ചേർന്ന് കിടക്കുന്ന സുന്ദരമായ പ്രദേശമാണ് വനപർവ്വം. മുഴുവനും പ്രകൃതിയാണ്, മരങ്ങളാണ്, അരുവികളാണ് ,....വയനാട്ടിലേക്ക് വരുന്നവർക്കു തുടക്ക കാഴ്ച എന്ന നിലക്ക് കാണാൻ പറ്റിയൊരിടം.

കേരള ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന് കീഴിൽ പുതുതായി ആരംഭിക്കപ്പെട്ട ജൈവവൈവിധ്യ ഉദ്യാനമാണ് വനപർവ്വം. കോഴിക്കോട് ജില്ലയിലെ ഈങ്ങപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഈ ജൈവവൈവിധ്യ ഉദ്യാനമാണ് കാക്കവയൽ വനപർവ്വം. താമരശ്ശേരി ഫോറസ്റ്റ് റേഞ്ചിന് കീഴിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കോഴിക്കോട് വയനാട് എൻ.എച്ച് 212 ലാണ് ഈങ്ങാപ്പുഴ.

കാക്കവയൽ വനപർവ്വം കവാടം ഇവിടെ നിന്നും 3 കിലോമീറ്റർ സഞ്ചരിച്ചാൽ കാക്കവയലിലെത്താം. 111.4 ഹെക്ടറിലായി സ്ഥിതി ചെയ്യുന്ന ഈ ജൈവ വൌവിദ്യ ഉദ്യാനത്തിൽ ആയിരക്കണക്കിന് സസ്യവര്ഗങ്ങളും ഔഷധസസ്യങ്ങളുമുണ്ട്.[1] അപൂർവ്വങ്ങളായ ചിത്രശലഭങ്ങളും ഇവിടെ കാണാം. വിവിധയിനം പക്ഷികളും ചെറുജീവികളുടെയും ആവാസ സ്ഥലം കൂടിയാണ് വനപർവ്വം.

വയനാട് കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്

ചൂരൽമലവെള്ളചാട്ടം

പശ്ചിമഘട്ട മലനിരകളിൽ നിന്ന് വയനാടൻ കാടുകളും,തേയില തോട്ടങ്ങളും താണ്ടി ഒഴുകിവരുന്ന ഒരു കൊച്ചു സുന്ദരി ...ഇവളുടെ ഉത്ഭവ സ്ഥാനം തേടി പോയാൽ ഏതേലും മലയടിവാരത്തെത്തും ,പാറക്കെട്ടുകൾക്കിടയിലൂടെ ഇളകിമറിന് വരുന്ന കാഴ്ച അതിമനോഹരമാണ്.ഒരു 20 അടി പൊക്കത്തിൽ നിന്നാണ് ചാട്ടം ,വെള്ളം ചാടുന്നിടം ഒരു നാച്ചുറൽ പൂള് ആണ് ,അത്യാവശ്യം ആഴം ഉള്ളൊരു കുഴി, നീന്തൽ അറിയാവുന്നവർക് ധൈര്യമായിട് ഇറങ്ങാം.

ചൂരൽമല മേപ്പടിയിലെ ഒരു കൊച്ചു ഹൈറേൻജ് ഗ്രാമമാണ്,മുഴുവനും എസ്റ്റേറ്റുകൾ ആണ് തേയിലയും കുരുമുളകും ഏലവും കൊച്ചു കൊച്ചു വെള്ളച്ചാട്ടങ്ങളും. മൊത്തത്തിൽ മുഴുവനും പ്രകൃതി രമണീയമാണ്.ഒരുപാടാരും എത്തിപ്പെടാത്ത സുന്ദരമായൊരിടം ,തിക്കും തിരക്കുമൊന്നുമില്ലാതെ പ്രകൃതിയെ വേണ്ടുവോളം ആസ്വതിച് കുളിച് ആര്മാദിക്കാൻ ഇതാണ് വയനാട്ടിലെ ഏറ്റവും നല്ല സ്പോട്.

മേപ്പടിയിൽ നിന്നും ചൂരൽ മല റോഡിൽ 6km പോയാൽ ഇവിടെ എത്താം ,അത്യാവശ്യം നല്ല റോഡണ്.മഴക്കാലം ഇവിടെ വളരെ അപകടകരമാണ്.

വയനാട് കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്

കാരാപ്പുഴഡാം

പ്രധാനമായും ജലസേചനത്തിനായുള്ള ഒരു അണക്കെട്ടാണിത്. ഏകദേശം 63 കി.മി. ചുറ്റളവാണ് ഇതിന്റെ ക്യാച്ച്മെന്റ് വിസ്തീർണ്ണം.ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എര്‍ത്ത് ഡാമുകളിലൊന്നാണ് വയനാട് ജില്ലയിലെ കാരാപ്പുഴ ഡാം.നിരവധി തടാകങ്ങള്‍ ചെന്നുചേരുന്ന മനോഹരമായ ഭൂപ്രകൃതിയാണ് കാരാപ്പുഴ ഡാം പരിസരത്തെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുന്നത്. പ്രകൃതിക്കാഴ്ചകള്‍ കാണാനും പക്ഷിനിരീക്ഷണത്തിനും അനുയോജ്യമായ സ്ഥലമാണ് കാരാപ്പുഴ ഡാം. ഫോട്ടോഗ്രഫി പ്രിയര്‍ക്കും ഇവിടം ഏറെ ഇഷ്ടമാകുമെന്നതില്‍ സംശയം വേണ്ട.

കല്പറ്റയിൽ നിന്നും 20 കിലോമീറ്ററും ബത്തേരിയിൽ നിന്ന് 25 കിലോമീറ്ററും ആണ് ഇവിടെയ്ക്കുള്ള ദൂരം. ദേശീയപാത 212 - ലുള്ള കാക്കവയലിൽ നിന്നും 8 കിലോമീർ ദൂരെയായാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ എടയ്ക്കൽ ഗുഹയിലേക്ക് അണക്കെട്ടിൽ നിന്നും നിന്നും 5 കിലോമീറ്ററാണ് ദൂരം.

വയനാട് കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്

ചെമ്പ്രകൊടുമുടി

വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ആണ് കടൽനിരപ്പിൽ നിന്ന് 2100 മീറ്റർ ഉയരമുള്ള ചെമ്പ്ര കൊടുമുടി. മേപ്പാടി പട്ടണത്തിന് അടുത്താണ് ഈ കൊടുമുടി. ചാലിയാറിന്റെയും കബനിയുടെയും വൃഷ്ടി പ്രദേശമാണ് ചെമ്പ്ര. പ്രകൃതി സ്നേഹികളുടെയും സാഹസിക മലകയറ്റക്കാരുടെയും ഇഷ്ട പ്രദേശമാണിവിടം. വിനോദസഞ്ചാരികൾക്ക് ഇവിടം സന്ദർശിക്കുവാനുള്ള സൗകര്യം വനം വകുപ്പ് ഒരുക്കിയിരിക്കുന്നു. വനസംരക്ഷണ സമിതി അധികാരപ്പെടുത്തിയിരിക്കുന്ന വഴികാട്ടികൾക്കൊപ്പം മാത്രമേ മലകയറ്റം അനുവദിക്കുകയുള്ളു.

കൊടുമുടിക്ക് മുകളിൽ ഹൃദയത്തിന്റെ ആകൃതിയിൽ ഒരു പ്രകൃതിദത്ത തടാകം ഉണ്ട്. ഹൃദയസരസ്സ് എന്ന ഈ തടാകം നയനമനോഹരമായ ഒരു കാഴ്ചയാണ്. ഇവിടെ ധാരാളം നീലക്കുറിഞ്ഞി ചെടികളും ഉണ്ട്.

കല്‍പ്പറ്റയില്‍ നിന്ന് 14 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയാണ് ചെമ്പ്ര കൊടുമുടി സ്ഥിതി ചെയ്യുന്നത്. മേപ്പാടി ഫോറസ്റ്റ് ഓഫീസില്‍ നിന്നും അനുവാദം വാങ്ങിയാല്‍ മാത്രമേ ചെമ്പ്ര കൊടുമുടിയില്‍ പ്രവേശിക്കാന്‍ സാധിക്കൂ.

വയനാട് കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്

ഗുണ്ടൽപെട്ട

ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാൻ വായനാടിനോട് ചേർന്നുള്ള സുന്ദരമായ പ്രദേശമാണ് ഗുണ്ടൽപെട്ട, കർണാടകയിലെ ഒരു വലിയ ഗ്രാമമാണ് ഇത്, മുഴുവനും കൃഷിയാണ് ഇവിടെ ഉള്ളവർക്കു കൃഷി മാത്രമേ അറിയൂ.പരന്നു കിടക്കുന്ന കൃഷി ഭൂമിയാണിവിടെ മുഴുവനും.ഓണത്തിനും വിഷുവിനുമെല്ലാം മലബാറിലേക്കാവശ്യമായ പച്ചക്കറിയും പൂക്കളും എത്തുന്നത് ഇവിടെ നിന്നാണ്. വിരിഞ്ഞു നിൽക്കുന്ന സൂര്യകാന്തി പാടങ്ങളും, ഓറഞ്ച് കടൽ പോലെ നീണ്ടു കിടക്കുന്ന ജമന്തി പാടങ്ങളും കണ്ണിന് കുളിര്മയേകുന്ന കാഴ്ചയാണ്.ഫോട്ടോഷൂട്ടുകാരുടെ പ്രധാന താവളമാണ് ഗുണ്ടൽപേട്ട. ബത്തേരിയിൽ നിന്നും മുത്തങ്ങ ബന്ദിപ്പൂർ വന്യജീവി സങ്കേതങ്ങൾ വഴിയാണ് ഗുണ്ടൽപേട്ട പോകുന്നത്.

വയനാട് കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്

ബാണാസുരസാഗർഅണക്കെട്ട്

കബിനി നദിയുടെ പോഷകനദിയായ കരമനത്തോടിനു കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ബാണാസുര സാഗർ അണക്കെട്ട്. 1979-ലാണ് ഈ അണക്കെട്ട് നിർമ്മിച്ചത്. കക്കയം ജല വൈദ്യുത പദ്ധതിക്ക് ജലം എത്തിക്കുക എന്നതും വരണ്ട കാലാവസ്ഥയുള്ള ഈ പ്രദേശത്ത് ജലസേചനം, കുടിവെള്ളം എന്നിവ എത്തിക്കുക എന്നതുമാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ.ഇവിടത്തെ ചെറു ദ്വീപുകള്‍ ചുറ്റുമുള്ള മായക്കാഴ്ചകളിലേക്ക് നിങ്ങളെ കൊണ്ടുപോകുന്നു. നിരവധി ആളുകള്‍ പശ്ചിമഘട്ടത്തിലേക്കുളള ട്രക്കിംഗ് ആരംഭിക്കുന്നത് ബാണാസുര സാഗര്‍ ഡാമില്‍നിന്നാണ്.

കൽപ്പറ്റയിൽ നിന്ന് 21 കിലോമീറ്റർ അകലെ പടിഞ്ഞാറത്തറ എന്നഗ്രാമത്തിൽ പശ്ചിമഘട്ടത്തിൽ ആണ് ഈ അണക്കെട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ടും ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടും ആണ് ഇത് . ഇതിനടുത്തായി ഉള്ള മനോഹരമായ മലകളിലേക്ക് സാഹസിക മലകയറ്റം നടത്തുവാനുള്ള ഒരു ഉത്തമ തുടക്ക സ്ഥലം ആണ് ഇവിടം.

വയനാട് കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്

മുനീശ്വരൻകുന്ന്

ബാണാസുരമാല കണ്ടാലും കേറിയലും തീരില്ല അത്രക്കുണ്ട് ഈ മലനിരകളിൽ ഇതിലെ ഒരു കൊച്ചു സുന്ദരനാണ് മുനീശ്വരൻകുന്ന് ഒരുപാട് ബുദ്ധിമുട്ടൊന്നും ഇല്ലാതെ ട്രെക്കിങ്ങ് നടത്താൻ പറ്റിയ വയനാട്ടിലെ ഒരു മനോഹരമായ സ്ഥലം.മഴക്കാലത്തു എപ്പോഴും മഞ്ഞും കാറ്റും ഒഴുകി നടക്കുന്ന മലനിരകൾ ,ഇവിടുത്തെ കാറ്റാണ് കാറ്റ് എത്ര കൊണ്ടാലും മതിവരാത്ത കാറ്റ്.ഇതിന്റെ മുകളിൽ ഒരു കൊച്ചു മുനീശ്വരൻ അമ്പലം ഉണ്ട് അതാണിക്കുന്നിന് മുനീശ്വരൻ എന്ന പേര് വരാൻ കാരണം.

വയനാട്ടിൽ വരുന്നവർ കാണാതെ പോകുന്ന മറ്റൊരു സ്ഥലമാണിത്,അവരെ പറഞ്ഞിട്ട് കാര്യമില്ല ഇതൊന്നും വയനാടിന്റെ ടൂറിസ്റ്റ് മാപ്പിൽ ഇല്ലാത്ത സ്ഥലങ്ങൾ ആണ്, ഗൂഗിൾ മാപ്പിൽ മാത്രം തിരഞ്ഞാൽ കിട്ടുന്നവ.ബൈക്കിൽ പോയാൽ ഈ കുന്നിന്റെ മുകളിൽ വരെ പോകാം കുറച്ച ഓഫ് റോഡ് ആണെങ്കിലും നല്ല റൈഡ് ആണ്.ഈ കുന്ന് ഒരുപാട് ഉയരത്തിൽ ഒന്നുമല്ല സ്ഥിതി ചെയ്യുന്നത് എന്നതുകൊണ്ട് ഇതിന്റെ മുകളിൽ നിന്ന് വല്യ കാഴ്ചയൊന്നും കിട്ടില്ല.പക്ഷെ ഇവിടുത്തെ കാലാവസ്ഥയാണ് സുന്ദരം ,കാഴ്ചയെ മറക്കുന്ന കോട മഞ്ഞാണ് എപ്പോഴും.മഴക്കാലത്താണ് ഇവിടെ ഏറ്റവും സുന്ദരം.

മാനന്തവാടിയിൽ നിന്നും വള്ളിയൂർക്കാവ് വഴി 13km പോയാൽ ഇവിടെ എത്താം.

വയനാട് കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്

നീലിമല

മനോഹരമായ ഒരു ഹില്‍സ്‌റ്റേഷനാണ് നീലിമല.വയനാട്ടിലെ ഏറ്റവും അധികം സന്ദര്‍ശിക്കപ്പെടുന്ന ഒരു കേന്ദ്രമാണ് നീലിമല വ്യൂ പോയന്റ്. സ്‌പോര്‍ട്‌സും സാഹസികതയും ഇഷ്ടപ്പെടുന്ന ആളുകളുടെ ഇടയില്‍ ഏറ്റവും പ്രശസ്തമായ കേന്ദ്രമാണ്. ട്രക്കിംഗിന് മാത്രമല്ല, സമയം അനുവദിക്കുമെങ്കില്‍ ഇവിടെ ഒരു രാത്രി ക്യാംപ് ചെയ്യാനുമുള്ള സാധ്യതയുമുണ്ട്. സാഹസികരെ തൃപ്തിപ്പെടുത്തുന്ന വിധത്തിലുള്ള നിരവധി ആക്ടിവിറ്റീസുകള്‍ ഇവിടെയുണ്ട്. കോഫീ പ്ലാന്റേഷനിടയിലൂടെ ട്രക്കിംഗും ക്ലൈംബിംഗുമാണ് ഇതില്‍ പ്രധാനം.സവിശേഷതകള്‍.നിരവധി മനംമയക്കുന്ന വെള്ളച്ചാട്ടങ്ങളുടെയും പച്ചപ്പ് നിറഞ്ഞ കാടുകളുടെയും കാഴ്ച ലഭിക്കുന്നതാണ്. മീന്‍മുട്ടി ഫാള്‍സും ഇവിടെ നിന്നുനോക്കിയാല്‍ കാണാന്‍ സാധിക്കും.

മഴക്കാലമായാൽ സാദാ സമയം മഞ്ഞു മൂടിക്കിടക്കുന്ന ഈ മലയിലെ കാഴ്ച അതിമനോഹരമാണ്. ഇവിടുന്നുള്ള താഴ്വാരത്തിന്റെ കാഴ്ച തന്നെ ആയിരിക്കണം ഇവിടേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നത് .ഇളകിമറിന്നൊഴുകുന്ന മീൻമുട്ടി വെള്ളചാട്ടത്തിനെ ഇപ്പോൾ ഇവിടെ നിന്ന് മാത്രമേ കാണാൻ കഴിയു .മേപ്പടിയിൽ നിന്നും 15km ദൂരെ വടുവഞ്ചാലിനോടടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത് .രാവിലെ മുതൽ ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നതാണ്.

വയനാട് കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്

മീൻമുട്ടിവെള്ളച്ചാട്ടം

ബാണാസുരമലയിൽ നിന്നും ഉറവയെടുത്തു മലയിടുക്കുകളിലൂടെ ഒഴുകി മലയടിവാരത്തിൽ സുന്ദരമായി പതിക്കുന്ന ഈ വെള്ളച്ചാട്ടം വയനാട്ടിലെ മറ്റൊരു മീൻമുട്ടി വെള്ളച്ചാട്ടമാണ് ,ഇതേ പേരിൽ വയനാട്ടിൽ മറ്റൊന്നുകൂടി ഉണ്ടല്ലോ.രണ്ട് വലിയ ഉരുളൻ പാറകൾക്കിടയിലൂടെ കുതിച്ചൊഴുകി വരുന്നൊരു സുന്ദരി.

ചെറിയൊരു ട്രെക്കിങ്ങ് ആണ് ഇവിടെ സഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വലിയ പാറക്കൂട്ടങ്ങൾക്കിടയിലൂടെ നടന്ന വേണം വെള്ളച്ചാട്ടത്തിൽ എത്താൻ , ചെറിയൊരു കയറ്റമാണ്, ഇത് കയറി മേലെ എത്തണം , മലമുകളിൽ നിന്ന് വരുന്നതുകൊണ്ട് അത്യാവശ്യം ശക്തിയുണ്ട് ചാട്ടത്തിന്. ഏതൊരു വെള്ളച്ചാട്ടത്തിന്റെ പോലെയും മഴക്കാലത്താണിവൾ കൂടുതൽ സുന്ദരിയാവുന്നത്. ഇവിടുന്നാണ് ബാണാസുരമാലയിലേക്കുള്ള ട്രെക്കിങ്ങ് ആരംഭിക്കുന്നത്.ബാണാസുര ഡാമിൽ നിന്നും 2km ദൂരെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

വയനാട് കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്

മഞ്ഞപ്പാറ

വയനാടിന്റെ സൗന്ദര്യം മറഞ്ഞിരിക്കുന്ന മഞ്ഞപ്പാറയിലെ കാഴ്ചകൾ കാണാം.മഞ്ഞപ്പാറ ഇവിടുത്തെ സുൻസെറ്റും സൺറൈസും സുന്ദരമാണ് ....താഴെ കാരാപ്പുഴ ഡാമും അങ്ങ് അകലെ പശ്ചിമഘട്ട മലനിരകളും .....പരന്നുകിടക്കുന്ന വയനാടൻ വയലുകളും ഇതിൽ കൂടുതൽ എന്ത് വേണം .....കടുവക്കുഴിയോട് ചേർന്നാണ് ഇതും സ്ഥിതി ചെയ്യുന്നത് ....മലകൾക്കിടയിൽ സൂര്യൻ അസ്തമിക്കുമ്പോൾ ഡാമിലെ ജലാശയം ചുവന്ന് തുടുക്കും ...ഈ ഒരൊറ്റ കാഴ്ചമതി മനം നിറക്കാൻ ..ഇതേ കാഴ്ചയാണ് കടുവക്കുഴിയിൽ നിന്നും കിട്ടുന്നത് ....

അമ്പലവയലിൽ നിന്നും വടുവഞ്ചാൽ റോഡിൽ 2km സഞ്ചരിച്ചാൽ മഞ്ഞപ്പാറ ഗ്രാമം എത്തും അവിടുന്ന് 1km പോയാൽ പാറയുടെ ചോട്ടിൽ എത്തും.

വയനാട് കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്

സീതമ്മക്കുണ്ട് വെള്ളച്ചാട്ടം

പ്രകൃതിയെ അറിന്നൊരു കുളി കുളിക്കണോ നേരെ വിട്ടോ സീതമ്മകുണ്ടിലേക്ക് ...സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടുകൾക്ക് നടുവിൽ നിന്നും അധികം ഉയരത്തിലല്ലാതെ താഴെ പ്രകൃത്യാലുള്ള തടാകത്തിലേക്ക് ജലം പതിക്കുന്നു. വനത്തിൽ നിന്നും ഒഴുകുന്ന അരുവിയുടെ ഒരു ഭാഗമാണ് ഈ വെള്ളച്ചാട്ടം. മുണ്ടക്കൈ മാരിയമ്മൻ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കുംഭം ഇവിടെയാണ് ഒഴുക്കുന്നത്. സീതാ ദേവിയ്ക്കു ദാഹിച്ചപ്പോൾ ജലം നൽകിയതിവിടെയാണെന്നും അവർ ഭൂമി പിളർന്നു താഴ്ന്നു പോയതിവിടെ വെച്ചാണെന്നും വിശ്വസിക്കപ്പെടുന്നു. സീതാദേവിക്കു വേണ്ടിയുള്ള പൂജകൾ ഇവിടെ പണ്ട് നടത്തിയിരുന്നു.

വയനാട് കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്

കടുവാക്കുഴി

പ്രസന്നമായ വയനാടൻ പ്രകൃതി ഭംഗി. അതിന്റെ മടിത്തട്ടിൽ ഉയർന്നു നിൽക്കുന്ന ഒരു ചെറിയ മല. ആ മലയുടെ
ഓരത്തായി ഒരു ഗുഹാമുഖം. അതിലൂടെ അഗാധമായ ആഴങ്ങളിലേക്ക്‌ ഇറങ്ങിപ്പോവാം, സാഹസികമായി. മലമുകളിൽ നിന്ന് മലമുകളിൽ നിന്ന് അതിസുന്ദരമായ കാഴ്ചകളും കാണാം. ഇതാണ്‌ കടുവാക്കുഴി....വയനാട്ടിൽ സൂര്യാസ്തമയം കാണാൻ ഇതിലും നല്ലൊരു ഇടം വേറെയില്ല...അമ്പലവയൽ-കാരാപ്പുഴ റോഡിൽ നിന്ന് വലത്തോട്ട്‌ തിരിഞ്ഞു പോവുന്ന ചെറിയ വഴി നമ്മളെ ഇവിടേക്ക്‌ നയിക്കും.കടുവാക്കുഴിക്ക്‌ ഏകദേശം 200 മീ. അടുത്തായി വാഹനം വന്നെത്തുന്ന വഴി അവസാനിക്കും. അവിടെ നിന്നു മലയുടെ ചുവട്ടിലൂടെ നടന്ന് കടുവാക്കുഴിയിലെത്താം....

പാറകളുടെ ഇടയിലെ ഒരു വിടവ്‌ ആയേ പുറമെ നിന്ന് തോന്നൂ. വെളിച്ചവും കയറും ഉൾപ്പെടെയുള്ള സുരക്ഷാ സന്നാഹങ്ങളോടെ പരിചയസമ്പന്നരായ ആളുകൾക്കൊപ്പം മാത്രം കുഴിയിലേക്ക്‌ ഇറങ്ങാം.അപകട സാധ്യത വളരെ കൂടുതലുണ്ട...അതിനാൽ തന്നെ സുരക്ഷ സ്വയം ഉറപ്പു വരുത്താൻ പ്രത്യേകം ശ്രദ്ധിക്കുക. കുഴിയുടെ ആഴം ഏറെയുണ്ട്‌. തിരികെ വന്ന് മലകയറാം....

ഒട്ടും ആയാസമില്ലാതെ കയറാവുന്ന വിധത്തിലാണ്‌ ഇവിടം. ഇവിടെ നിന്ന് നോക്കിയാൽ കാരാപ്പുഴ ജലാശയത്തിന്റെ ആകാശക്കാഴ്ച കാണാം. അകലെയായി തലയുയർത്തി നിൽക്കുന്ന മണിക്കുന്നുമലയും, ചെമ്പ്രയും, അമ്പുകുത്തിയും കാണാം...

ചുരുങ്ങിയ സമയം കൊണ്ട്‌ ഒരു ചെറിയ ട്രക്കിങ് നടത്താൻ ഉചിതമാണ്‌ കടുവാക്കുഴി.

വയനാട് കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്

ഹനുമാൻമല

അമ്പുകുത്തി മല തന്നെയാണ് ഹനുമാൻ മലയും,വയനാട്ടിലെ പാറക്കൂട്ടങ്ങളിൽ ഏറ്റവും ഉയരവും ഇതിനായിരിക്കണം. ഈ പാറയോട് ചേർന്ന് ഒരു ഹനുമാൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട് അതുകൊണ്ടാവണം ഇതിന് ഹനുമാൻ മല എന്ന പേര് വന്നത്,വയനാട്ടിലെ മറ്റൊരു മികച്ച വ്യൂ പോയിന്റ് ആണ് ഇത്.ഒരു പ്രദേശം മുഴുവനും നീണ്ട് കിടക്കുന്ന വലിയൊരു പാറ സമുച്ചയം ആണിത്.എടക്കൽ ഗുഹ വരുന്നത് ഈ പാറ കൂട്ടത്തിലാണ്, അതുകൊണ്ട് തന്നെ ഇവിടേക്ക് ട്രെക്കിങ്ങ് പരിമിതമാണ്.മഴക്കാലമായാൽ ഇവിടെ സാദാ സമയം കോട മൂടി കിടക്കും.മനോഹരമായ വ്യൂ ആണ് ഇതിന്റെ മുകളിൽ നിന്നും നോക്കിയാൽ.വയനാട്ടിൽ ട്രെക്കിങ്ങ് ചെയ്യാൻ ഏറ്റവും നല്ലൊരു ചോയ്സ് ആണ് ഹനുമാൻ മല.

അമ്പലവയലിൽ നിന്നും എടക്കൽ ഗുഹ വഴി 6km ആണ് ഇവിടേക്കുള്ള ദൂരം, പൊന്മുടിക്കോട്ട അമ്പലത്തിലേക്കുള്ള വഴിയാണ് പോകേണ്ടത് ..വഴി കുറച്ച ഓഫ് റോഡണ്.

വയനാട് കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്

ആറാട്ടുപാറ

കാഴ്ചകളുടെ ആറാട്ടിലേക്കാണ് 'ആറാട്ടുപാറ' വിളിക്കുന്നത്. കന്മദം കിനിയുന്ന പാറക്കൂട്ടം. ചുരംകേറി വയനാട്ടിലെത്തുന്ന സഞ്ചാരികള്‍ക്ക് പുതിയ കാഴ്ചകളുടെ ലോകമാണിത്. നൂറ്റാണ്ടുകള്‍കൊണ്ട് പാറക്കൂട്ടങ്ങളില്‍ സംഭവിച്ച പരിണാമമാണ് ഈ വിസ്മയം....സൂര്യോദയം കാണാൻ വയനാട്ടിൽ ഒരുപാട് സ്പോട്ടുകൾ ഉണ്ട് അതിൽ ആരും അറിയപ്പെടാത്ത ഒരു സ്പോട്ടാണ് ആറാട്ടുപാറ ...പേരുകൊണ്ട് പ്രശതമായിക്കൊണ്ടിരിക്കുന്ന ഫാന്റം റോക്കിന്റെ തൊട്ടടുത്താണ് ഈ പാറ ഒരുപാട് കാണാനും അറിയാനുമുണ്ടിവിടെ .

കമാന ആകൃതിയിലുള്ള വലിയ പാറക്ക് മുകളില്‍ മകുടപ്പാറ, പാറപ്പാലം, പക്ഷിപ്പാറ, മുനിയറകള്‍, ഗുഹകള്‍ ഇങ്ങനെ നീളുന്നു കാഴ്ചകള്‍. താഴെനിന്നും ആയാസം കൂടാതെ പാറയുടെ മുകളിലെത്താം....ഇവിടെ നിന്നാല്‍ അമ്പുകുത്തിമലയും കാരപ്പുഴ ഡാമും ഫാന്റം റോക്കുമെല്ലാം കണ്‍മുന്നില്‍ തെളിയും.മനംമയക്കുന്ന കാഴ്ചകളാണ് പ്രകൃതി കാത്തുവച്ചിരിക്കുന്നത്....

കല്‍പ്പറ്റ–ബത്തേരി റൂട്ടില്‍ 12 കിലോമീറ്റര്‍ സഞ്ചരിച്ച് മീനങ്ങാടി 54ല്‍ എത്തി ഇവിടെനിന്ന് അമ്പലവയല്‍ റൂട്ടില്‍ നാലുകിലോമീറ്റര്‍ പോയാല്‍ കുമ്പളേരിയിലെ ആറാട്ടുപാറയിലെത്താം..

വയനാട് കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്

അരണമല

വയനാട്ടിലെ ആരും കാണാതെ പോകുന്ന മറ്റൊരു സുന്ദരിയാണ് അരണമല,മലയേക്കാൾ സുന്ദരം പോകുന്ന വഴിയാണ് ഒരു ഒന്നൊന്നര ഓഫ്‌റോഡ് വഴി.കാടും എസ്റ്റേറ്റും കുണ്ടും കുഴിയും ചെളിയുമൊക്കെ ആയിട്ട് ....ഏകദേശം 4km ഓഫ്‌റോഡ് ഉണ്ട്, വന്യജീവികൾക്ക് കുറവൊന്നുമില്ല എപ്പോൾ വേണേലും മുമ്പിൽ വരാം.പച്ച പുതച്ച മലനിരകളാണ് ചുറ്റും.

റൈഡ് കഴിയുന്നത് മലയുടെ തൊട്ട് ചോട്ടിലാണ് ....അവിടുന്ന് തന്നെയാണ് ട്രെക്കിങ്ങ് ചെയ്യേണ്ടതും,ട്രെക്കിങ്ങ് വളരെ സിമ്പിൾ ആണ് ...ഒരുപാട് ഉയരം ഒന്നും ഇല്ലാത്ത കൊണ്ടാണ് , എന്ന് വെച്ച കുറച്ചൊന്നും കാണണ്ട മനോഹരമാണിവിടം ...കാടിന്റെ ഒത്ത നടുക്കണി മല, അടുത്തുള്ള വെള്ള ചാട്ടത്തിന്റെ വലിയ ഇരമ്പൽ കേൾക്കാം ...ചുറ്റും വന്യതയാണ് ...മുന്നിൽ കാണുന്നത് ചെമ്ബരമലയുടെ ഒരു ഭാഗമാണ് ...പ്രകൃതിയാണ് മുഴുവനും മലയും മരങ്ങളും കാടും ....ഇവിടുന്ന് തൊട്ടടുത്താണ് 900 കണ്ടിയും ,ചെമ്പ്ര മലയും ...വയനാട്ടിൽ ഓഫ്‌റോഡ് ചെയ്യാൻ ഇതിലും നല്ല ഓപ്ഷൻ വേറെയില്ല.

മേപ്പടിയിൽ നിന്നും 8km പോയാൽ ഇവിടേക്കുള്ള വഴി സ്റ്റാർട്ട് ചെയ്യും ഇവിടെ നിന്ന് 4km ഉള്ളിലേക്ക് ഓഫ്‌റോഡ് ആണ്.മഴക്കാലം കഴിയുന്ന സമായാണ് ഇവിടം കൂടുതൽ സുന്ദരം.

വയനാട് കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്

വയനാട്ചുരം

ചുരം കേറി വായനാട്ടിലേക്ക് വരുന്നവരെ ആദ്യം ആകർഷിക്കുന്നതും അതിശയിപ്പിക്കുന്നതും ഈ ചുരമാണ് ....ഓരോ യാത്രികനും യാത്ര ചെയ്യാൻ ഇഷ്ടപെടുന്ന വഴിയാണ് വയനാട് ചുരം ...കോട മഞ്ഞ് പാറി പറന്നു നടക്കുന്ന മലനിരകളും കോഴിക്കോടിന്റെ ആകാശ കാഴ്ചകളും പച്ച പുതച്ച വഴിയും ....ഏതൊരാളുടെയും മനം നിറയ്ക്കും. മഴക്കാലത്താണ് ചുരം കൂടുതൽ സുന്ദരിയാവുന്നത്.

താമരശ്ശേരിക്കടുത്ത് അടിവാരത്തുനിന്ന് തുടങ്ങുന്ന 12 കിലോമീറ്ററോളം ദൈർഘ്യമുള്ള ഈ വഴിയിൽ ഒമ്പത് ഹെയർപിൻ വളവുകൾ ഉണ്ട്. ഈ പാത അവസാനിക്കുന്ന വയനാട് ജില്ലയിലെ ലക്കിടിയിൽ എത്തുമ്പോഴെക്ക് സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 700 മീറ്റർ മുകളിൽ എത്തും. പാതയ്ക്ക് ഇരുവശങ്ങളിലും ഉള്ള ഇടതൂർന്ന വനം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. കുതിരസവാരി ചെയ്ത് വയനാട്ടിലെത്താൻ പാകത്തിൽ നിർമിച്ച ഈ പാത പിൽകാലത്തു വാഹനഗതാഗതത്തിനുള്ള പാതയായി
മാറുകയായിരുന്നു.

ബ്രിട്ടീഷുകാരാണ് താമരശ്ശേരി ചുരം പാത നിർമ്മിച്ചത്. ബ്രിട്ടീഷ് എഞ്ചിനീയർക്ക് ഈ വഴി കാണിച്ച് കൊടുത്തത് തദ്ദേശീയരായ ആദിവാസികളായിരുന്നു. വഴി കാണിച്ചു കൊടുത്ത കരിന്തണ്ടൻ എന്ന ആദിവാസിയെ ഈ കണ്ടുപിടിത്തത്തിന്റെ ഖ്യാതി സ്വന്തമാക്കുവാനായി ബ്രിട്ടീഷ് എഞ്ചിനീയർ കൊന്നു കളഞ്ഞു എന്നു പറയപ്പെടുന്നു. ഈ ആദിവാസിയുടെ ആത്മാവിനെ ബന്ധിച്ചിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ചങ്ങല മരം വയനാട്ടിലെ ലക്കിടിയിൽ സ്ഥിതി ചെയ്യുന്നു.

വയനാട് കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്

#TAGS : wayanad  

advertisment

Super Leaderboard 970x90