Sports

ഫുട്ബോള്‍ ഉഴുത് മറിച്ച മണ്ണിലേക്കാണ് മതപ്രഭാഷണത്തിന്റെ വിദ്വേഷ പ്രചരണവുമായി ചിലര്‍....

നമ്മുടെ ഈ കൊച്ചു കേരളത്തിലെ സ്ഥിതി വ്യതസ്തമാണ്. പ്രത്യേകിച്ചും മുസ്‌ലീം ഭൂരിപക്ഷമായ മലപ്പുറം കോഴിക്കോട് ജില്ലകളില്‍ ഫുട്ബോള്‍ കേവലമൊരു കളി മാത്രമല്ല...അത് രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന വികാരം കൂടിയാണ്.

ഫുട്ബോള്‍ ഉഴുത് മറിച്ച മണ്ണിലേക്കാണ് മതപ്രഭാഷണത്തിന്റെ വിദ്വേഷ പ്രചരണവുമായി ചിലര്‍....

22cm വ്യാസത്തില്‍ തുകില് കൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു പന്ത്.. പന്തിന്റെ ഓരോ ചലനവും വീക്ഷിച്ച് ചുറ്റും 22 കളിക്കാര്‍.. നിമിഷാര്‍ദ്ധ നേരത്തെ പിഴവുകള്‍ ജയാപരാജയം നിര്‍ണയിക്കുന്ന ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ഗെയിം. അതെ, ഫുട്ബോള്‍. ലോകത്തിലെ ഏറ്റവുമധികം രാജ്യങ്ങള്‍ കളിക്കുന്ന, വംശീയതക്കും സംഘര്‍ഷങ്ങള്‍ക്കും എതിരെ എന്നും നിലകൊണ്ട ഗെയിം.

ക്രിക്കറ്റിന്റെ അമിത പ്രചാരം കൊണ്ട് നമ്മുടെ രാജ്യത്ത് ഈ ഗെയിമിന് കാര്യമായ പ്രചരണം ഇല്ലെങ്കിലും നമ്മുടെ ഈ കൊച്ചു കേരളത്തിലെ സ്ഥിതി വ്യതസ്തമാണ്. പ്രത്യേകിച്ചും മുസ്‌ലീം ഭൂരിപക്ഷമായ മലപ്പുറം കോഴിക്കോട് ജില്ലകളില്‍ ഫുട്ബോള്‍ കേവലമൊരു കളി മാത്രമല്ല, അത് രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന വികാരം കൂടിയാണ്. ഫുട്ബോളിനെ ജീവനേക്കാളേറെ സ്നേഹിക്കുന്നവരുടെ ഒരു കൂട്ടമാണവര്‍. ദാരിദ്രം കളിയാടുന്ന വീടുകളില്‍ പോലും വീട്ടുകാര്‍ കുഞ്ഞുങ്ങള്‍ക്ക് ബൂട്ടും ഫുട്ബോളും വാങ്ങി കൊടുത്ത് ഫുട്ബോളിലൂടെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ച മണ്ണ്. അവര്‍ക്ക് പെലെയും മറഡോണയും അവരുടെ സ്വന്തം ഇതിഹാസങ്ങളായി. നെയ്മറേയും മെസ്സിയേയും റൊണാള്‍ഡോയേയും ആ നാട്ടുകാര്‍ നെഞ്ചിലേറ്റി.. 

സെവന്‍സുകളും അതിലെ കളിക്കാരും ആ നാടിന്റെ ഹൃദയ താളമായി. കേരളത്തിന് വേണ്ടിയും ഇന്ത്യക്ക് വേണ്ടിയും ISL ലും ആ നാട്ടുകാര്‍ മിന്നും താരങ്ങളായി. നാല് കൊല്ലം കൂടുമ്പോള്‍ വിരുന്നിനെത്തുന്ന ലോകകപ്പ് അവര്‍ ആഘോഷമാക്കി. നിത്യവൃത്തിയില്‍ നിന്ന് മിച്ചം പിടിച്ച കാശില്‍ നിന്ന് അവര്‍ ലോകരാജ്യങ്ങള്‍ക്ക് വേണ്ടി ഫ്ലക്സുകള്‍ വെച്ചൂ. ഇഷ്ട്ടപ്പെട്ട ടീം ജയിക്കാനായി അവര്‍ മമ്പുറം പള്ളിയിലും പൊന്നാനിയിലും നേര്‍ച്ച നടത്തി. സ്വന്തം ടീം പുറത്താകുമ്പോള്‍ കരഞ്ഞൂ, ജയത്തില്‍ മതിമറന്ന് ഉല്ലസിച്ചൂ. നമ്മളവരെ ഫുട്ബോള്‍ ഭ്രാന്തന്മാര്‍ എന്നു വിളിച്ചൂ..

ഫുട്ബോള്‍ ഉഴുത് മറിച്ച മണ്ണിലേക്കാണ് മതപ്രഭാഷണത്തിന്റെ വിദ്വേഷ പ്രചരണവുമായി ചിലര്‍....

ഫുട്ബോള്‍ ഉഴുത് മറിച്ച ആ മണ്ണിലേക്കാണ് മതപ്രഭാഷണത്തിന്റെ മറവില്‍ വിദ്വേഷ പ്രചരണവുമായി ചിലര്‍ കടന്ന് വരുന്നത്. മതപ്രഭാഷണത്തിന്റെ വേദികളില്‍ അവര്‍ ഫുട്ബോളിനേയും കളിക്കാരേയും പുലയാട്ട് നടത്തി. മെസി വ്യഭിചാരിയാണെന്നും മറഡോണ ലഹരി മരുന്നടിമയാണെന്നും അവര്‍ ആക്രോഷിച്ചൂ. റമളാനില്‍ മതത്തിന്റെ പേരില്‍ എന്ത് വിളിച്ച് പറഞ്ഞാലും കേള്‍ക്കാനാളുണ്ടാവും എന്ന ഉറപ്പുണ്ടായിരുന്ന അവര്‍ ഫുട്ബോളിനെ നെഞ്ചേറ്റിയ കുറച്ച് ഇസ്‌ലാമിക രാജ്യങ്ങളെ കുറിച്ച് പറയാന്‍ മറന്നൂ.. അല്ലെങ്കില്‍ മനപൂര്‍വ്വം അറിയില്ല എന്ന് ഭാവിച്ചൂ. 

മതത്തിന് ഉപരിയായി പല കാരണങ്ങള്‍ കൊണ്ടും ബദ്ധിപ്പിക്കപ്പെട്ട ആ നാടിന്റെ പൊതു വികാരത്തില്‍ കൈ വെക്കുന്നവര്‍ മറന്ന് പോകുന്ന ചിലതുണ്ട്. കലയേയും വിനോദത്തേയും എന്നും വെറുത്തിരുന്ന പ്യൂരിറ്റന്‍ ഇസ്‌ലാമിന്റെ വിഷ വിത്തുകളെയാണ് നിങ്ങള്‍ ഈ നാട്ടില്‍ വിതക്കുന്നതെന്ന്.. സിറിയയിലും അഫ്ഗാനിലും മതതീവ്രവാദത്തിന്റെ വിത്ത് വിതച്ചവര്‍ ആദ്യം ഇല്ലാതാക്കിയതും ആ നാടിന്റെ സാംസ്ക്കാരിക പൈതൃകമായിരുന്നൂ. തിരിച്ച് വരാനാവാത്ത വിധം തകര്‍ത്തത് ആ നാട്ടിലെ കലയേയും വിനോദങ്ങളേയും ആയിരുന്നൂ.

കേരള മുസ്‌ലീങ്ങള്‍ക്ക് ഒരു പൈതൃകമുണ്ട്. അത് ഇന്ത്യയിലേ മറ്റുള്ള സ്ഥലങ്ങളിലെ മുസ്‌ലീങ്ങളേക്കാള്‍ മതേതരമാണ് എന്നും. മറ്റുള്ള സ്ഥലങ്ങളെ പോലെ വാല്‍തലപ്പില്‍ വന്ന് കയറിയ വഹാബിസത്തില്‍ അധിഷ്ഠിതമായ ആളുകളല്ല മറിച്ച് കലയേയും മാനവികതേയും പ്രണയിച്ച സൂഫിസത്തില്‍ അധിഷ്ഠിതമായ സുന്നികളാണ് ഇവിടെ ദീന്‍ പ്രചരിപ്പിച്ചത് എന്ന് തന്നെയാണ് അതിന്റെ മുഖ്യ കാരണം. ഇപ്പോള്‍ അതിനെ ഇല്ലാതാക്കാന്‍ കിണഞ്ഞ് ശ്രമിച്ചു കൊണ്ടിരിക്കുന്ന സുന്നി പണ്ഡിതന്മാരോട് ഒരു വാക്ക്.. ഇവിടം മറ്റൊരു സിറിയയോ അഫ്ഗാനോ ആക്കി മാറ്റരുത്.. കാലം പൊറുക്കുകേല..

advertisment

News

Super Leaderboard 970x90