'ഇത് കേരളത്തിലെ മുഴുവൻ ജനങ്ങളുടേയും ആരോഗ്യം വെച്ചുള്ള കളിയാണ്... സർക്കാരിന്റെ ആരോഗ്യബോധവത്കരണത്തിൽ തെല്ലെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ആദ്യം വേണ്ടത് ഇതുപോലുള്ള ജന്മങ്ങളെ പിടിച്ച് ചങ്ങലക്കിടുകയാണ്..' - ബഷീർ വള്ളിക്കുന്ന്

കോടിക്കണക്കിന് രൂപയും സംവിധാനങ്ങളും ഉപയോഗിച്ച് ഒരു പകർച്ചവ്യാധിയെ നേരിടാൻ ഒരു നാട് മുഴുവൻ ജാഗ്രതയോടെ ഇരിക്കുമ്പോൾ ആ സംവിധാനങ്ങളെ മുഴുവൻ അപകടപ്പെടുത്തുന്ന പ്രചാരങ്ങൾ പരസ്യമായി നടത്തി പൊതുജന ആരോഗ്യത്തിന് ഇത്ര വലിയ ഭീഷണി ഉയർത്തുന്ന വ്യാജന്മാരെ നേരിടാൻ നമ്മുടെ നാട്ടിൽ നിയമങ്ങൾ ഒന്നുമില്ലേ..

മോഹനൻ വൈദ്യർ ഇന്നലെ ഷെയർ ചെയ്ത വീഡിയോ കണ്ടു.. അതിലദ്ദേഹം വവ്വാലും മറ്റ് പക്ഷികളും കടിച്ച മണ്ണ് പുരണ്ട പഴങ്ങൾ തിന്നുന്നത് കാണിക്കുന്നു. ഇങ്ങനെ ഒരു വൈറസേ ഇല്ല എന്നും അത് ആരോഗ്യ വകുപ്പിന്റെ കള്ളപ്രചാരണമാണെന്നും പറയുന്നു.

ആ വീഡിയോ ഇതെഴുതുമ്പോൾ (പോസ്റ്റ് ചെയ്ത് പതിനൊന്ന് മണിക്കൂറിനകം) ഏഴായിരം പേർ ലൈക്ക് ചെയ്യുകയും പത്തൊമ്പതിനായിരം പേർ ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നു. ഫെയ്‌സ്ബുക്കിലെ മാത്രം കാര്യമാണിത്.. വാട്സ്ആപ്പിലും മറ്റും ഇതിന്റെ പതിന്മടങ്ങ് പ്രചാരം അതിനു ലഭിച്ചു കാണും.

സർക്കാറും സന്നദ്ധ സംഘടനകളും നിപ വൈറസ് എന്ന ഒരു വലിയ ഭീഷണിയെ നേരിടുവാൻ ഇത്രമാത്രം പരിശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് ലക്ഷക്കണക്കിന് മനുഷ്യരുടെ ആരോഗ്യത്തെ അപകടപ്പെടുത്തുന്ന പ്രചാരണങ്ങളുമായി ഇതുപോലുള്ള വ്യാജന്മാർ ഇറങ്ങുന്നത്. അദ്ദേഹം കഴിച്ച പഴങ്ങളിൽ ആ വൈറസ് ഇല്ലായിരിക്കാം. അപൂർവ്വം വവ്വാലുകളിൽ നിന്നാണ് അവ പടരുന്നത്. പക്ഷേ ഇയാളുടെ വാക്ക് വിശ്വസിച്ച് പൊതുജനങ്ങൾ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുകളൊന്നും പാലിക്കാതെ രോഗമുള്ളവരുമായി സമ്പർക്കം പുലർത്തുകയോ വൈറസ് ബാധയേറ്റ പഴങ്ങൾ കഴിക്കുകയോ ചെയ്‌താൽ അതിനാര് ഉത്തരം പറയും.

കോടിക്കണക്കിന് രൂപയും സംവിധാനങ്ങളും ഉപയോഗിച്ച് ഒരു പകർച്ചവ്യാധിയെ നേരിടാൻ ഒരു നാട് മുഴുവൻ ജാഗ്രതയോടെ ഇരിക്കുമ്പോൾ ആ സംവിധാനങ്ങളെ മുഴുവൻ അപകടപ്പെടുത്തുന്ന പ്രചാരങ്ങൾ പരസ്യമായി നടത്തി പൊതുജന ആരോഗ്യത്തിന് ഇത്ര വലിയ ഭീഷണി ഉയർത്തുന്ന വ്യാജന്മാരെ നേരിടാൻ നമ്മുടെ നാട്ടിൽ നിയമങ്ങൾ ഒന്നുമില്ലേ..

അയാൾക്ക് അയാളുടെ ആരോഗ്യം കൊണ്ട് കളിക്കാം.. പക്ഷേ ഇത് കേരളത്തിലെ മുഴുവൻ ജനങ്ങളുടേയും ആരോഗ്യം വെച്ചുള്ള കളിയാണ്.

സർക്കാരിന്റെ ആരോഗ്യബോധവത്കരണത്തിൽ തെല്ലെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ആദ്യം വേണ്ടത് ഇതുപോലുള്ള ജന്മങ്ങളെ പിടിച്ച് ചങ്ങലക്കിടുകയാണ്. സർക്കാരും ആരോഗ്യവകുപ്പും അതിന് ഇനിയും താമസം വരുത്തിക്കൂട.

advertisment

News

Related News

Super Leaderboard 970x90