National

യു പി യിൽ പശുവിന്റെ പേരിൽ മറ്റൊരു ആൾക്കൂട്ട കൊലപാതകം കൂടി നടന്നിരിക്കുന്നു

പശുവിന്റെ പേരിൽ മറ്റൊരു ആൾക്കൂട്ട കൊലപാതകത്തിന്റെ വാർത്ത കൂടി വന്നിരിക്കുകയാണ്. യോഗി ഭരിക്കുന്ന യു പി യിൽ നിന്നും.. പശുവിനെ കൊല്ലാൻ പ്ലാൻ ചെയ്യുന്നു എന്ന് ഒരു പാവം മനുഷ്യന്റെ പേരിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു. ഉടൻ ആൾകൂട്ടം ഓടിയെത്തുന്നു. പിന്നീട് ക്രൂര മർദ്ദനമാണ്..

യു പി യിൽ പശുവിന്റെ പേരിൽ മറ്റൊരു ആൾക്കൂട്ട കൊലപാതകം കൂടി നടന്നിരിക്കുന്നു

ഈ രാജ്യം എങ്ങോട്ടാണ് പോകുന്നത്?

പശുവിന്റെ പേരിൽ മറ്റൊരു ആൾക്കൂട്ട കൊലപാതകത്തിന്റെ വാർത്ത കൂടി വന്നിരിക്കുകയാണ്. യോഗി ഭരിക്കുന്ന യു പി യിൽ നിന്നും.. പശുവിനെ കൊല്ലാൻ പ്ലാൻ ചെയ്യുന്നു എന്ന് ഒരു പാവം മനുഷ്യന്റെ പേരിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു. ഉടൻ ആൾകൂട്ടം ഓടിയെത്തുന്നു. പിന്നീട് ക്രൂര മർദ്ദനമാണ്.. ആ വീഡിയോ പൂർണ്ണമായി കാണാൻ സാധിക്കില്ല. വെള്ളത്തിന് നിലവിളിക്കുന്നുണ്ട് ഖാസിം എന്ന ആ നാല്പത്തിയഞ്ചുകാരൻ.

നിർത്തൂ ഈ ക്രൂരത എന്ന് ആൾകൂട്ടത്തിൽ ഒരാൾ പറയുന്നുണ്ട്..

ഇല്ല, ഇയാൾ പശുവിനെ കൊല്ലാൻ ശ്രമിച്ചവനാണ് എന്നാണ് ആൾകൂട്ടത്തിന്റെ മറുപടി..

ഒരാളെ അടിച്ചും എറിഞ്ഞും കൊല്ലണമെന്ന് നിങ്ങൾക്ക് തോന്നിയാൽ മോദി ഭരിക്കുന്ന ഇന്ത്യയിൽ അതിനൊരു എളുപ്പ വഴിയുണ്ട്. 'ഇയാൾ പശുവിനെ കൊല്ലാൻ ശ്രമിക്കുന്നു' എന്ന് ഒരു റൂമർ പരത്തിയാൽ മാത്രം മതി. ബാക്കി ഭ്രാന്ത് പിടിച്ച ആൾകൂട്ടം ചെയ്തു കൊള്ളും. മോദിയും യോഗിയും അവരുടെ പോലീസുമെല്ലാം ആ ആൾകൂട്ടത്തെ സഹായിക്കാൻ ഒപ്പമുണ്ടാകും..

ജനാധിപത്യ മതേതര മൂല്യങ്ങളിൽ ലോകത്തിന് മുന്നിൽ ഏഴ്‌ പതിറ്റാണ്ട് തലയുയർത്തി നിന്ന ഒരു രാജ്യം ഇവ്വിധം നശിക്കുന്നത് കാണുമ്പോൾ മനസ്സിലുയരുന്നത് ഭീതിയല്ല, ഒരു തരം മരവിപ്പാണ്.

advertisment

News

Super Leaderboard 970x90