Kerala

മാധ്യമങ്ങളെക്കുറിച്ച് വിയോജിപ്പുള്ളവർ ഉണ്ടാവാം... പക്ഷേ ഇത്തരത്തിൽ ദാരുണമായ ഒരപകടമരണം ഉണ്ടാകുമ്പോൾ എടുത്തുപയോഗിക്കേണ്ട ഒന്നല്ല ആ വിയോജിപ്പുകൾ... ബഷീർ വള്ളിക്കുന്ന് എഴുതിയ കുറിപ്പ്

വാർത്ത ശേഖരിക്കാൻ പോയ ഒരു മാധ്യമ പ്രവർത്തകനാണ് മരണപ്പെട്ടത്.. ജോലിയുടെ ഭാഗമായുള്ള ഒരു യാത്ര.. നാമെല്ലാവരും പല തൊഴിലിടങ്ങളിൽ പണിയെടുക്കുന്നവരാണ്.. ജീവിക്കാനുള്ള വകക്ക് വേണ്ടിയാണത്.. മാധ്യമ പ്രവർത്തകർ ചെയ്യുന്നതും അവരുടെ കുടുംബം പോറ്റാനുള്ള ജോലിയാണ്..

മാധ്യമങ്ങളെക്കുറിച്ച് വിയോജിപ്പുള്ളവർ ഉണ്ടാവാം... പക്ഷേ ഇത്തരത്തിൽ ദാരുണമായ ഒരപകടമരണം ഉണ്ടാകുമ്പോൾ എടുത്തുപയോഗിക്കേണ്ട ഒന്നല്ല ആ വിയോജിപ്പുകൾ... ബഷീർ വള്ളിക്കുന്ന് എഴുതിയ കുറിപ്പ്

മഴക്കെടുതികൾ റിപ്പോർട്ട് ചെയ്യാൻ പോയ ഒരു മാധ്യമപ്രവർത്തകന്റെ മരണ വാർത്തക്ക് താഴെ അതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ടും മാധ്യമ പ്രവർത്തകരെ തെറി വിളിച്ചുകൊണ്ടുമുള്ള നിരവധി കമന്റുകൾ ഇന്ന് കണ്ടു.. പല മാധ്യമ സുഹൃത്തുക്കളും അത്യധികം വിഷമത്തോടെ അവയെക്കുറിച്ച് എഴുതിയതും വായിച്ചു.

മാധ്യമങ്ങളെക്കുറിച്ചും അവരുടെ വാർത്തരീതികളെക്കുറിച്ചുമെല്ലാം വിയോജിപ്പുള്ളവർ ഉണ്ടാകും.. ആ വിയോജിപ്പുകൾ സമയാസമയങ്ങളിൽ നാം പ്രകടിപ്പിക്കാറുണ്ട്.. പക്ഷേ ഇത്തരത്തിൽ ദാരുണമായ ഒരപകടമരണം ഉണ്ടാകുമ്പോൾ എടുത്തുപയോഗിക്കേണ്ട ഒന്നല്ല ആ വിയോജിപ്പുകൾ.. വാർത്ത ശേഖരിക്കാൻ പോയ ഒരു മാധ്യമ പ്രവർത്തകനാണ് മരണപ്പെട്ടത്.. ജോലിയുടെ ഭാഗമായുള്ള ഒരു യാത്ര.. നാമെല്ലാവരും പല തൊഴിലിടങ്ങളിൽ പണിയെടുക്കുന്നവരാണ്.. ജീവിക്കാനുള്ള വകക്ക് വേണ്ടിയാണത്.. മാധ്യമ പ്രവർത്തകർ ചെയ്യുന്നതും അവരുടെ കുടുംബം പോറ്റാനുള്ള ജോലിയാണ്.. വാർത്തകളും റിപ്പോർട്ടുകളുമാണ് അവരുടെ ജീവൻ നിലനിറുത്തുന്നതും അവരുടെ വീടുകളിൽ തീ പുകയ്ക്കുന്നതും.

മഴക്കെടുതികളിൽ ഒറ്റപ്പെട്ടു പോയ ഒരു പ്രദേശത്തെക്കുറിച്ച് പുറംലോകത്തേക്ക് വാർത്തയെത്തിക്കുന്നത് ജോലി മാത്രമല്ല, അതിലൊരു ജീവകാരുണ്യ ദൗത്യവുമുണ്ട്.. അത്തരമൊരവസ്ഥയിൽ കഴിയുന്ന കുടുംബങ്ങളുടെ ദുരിതങ്ങളെക്കുറിച്ച് ഒരു നിമിഷം ആലോചിച്ചാൽ അവരെക്കുറിച്ചുള്ള വാർത്തകൾ പുറം ലോകത്തേക്ക് എത്തിക്കാൻ ശ്രമിക്കുന്ന മാധ്യമപ്രവർത്തകരുടെ വില നമുക്ക് മനസ്സിലാകും. സജിന്റെയും ബിപിന്റേയും മരണം ആ അർത്ഥത്തിൽ നമ്മുടെ മനസ്സുകളിൽ കൂടുതൽ വേദനയുണർത്തേണ്ടതാണ്..

ആദരാഞ്ജലികൾ അർപ്പിച്ചില്ലെങ്കിലും വേണ്ടില്ല, നഷ്ടപ്പെട്ട ജീവനുകൾക്ക് മുന്നിൽ പൊട്ടിച്ചിരിക്കരുത്.. പ്ലീസ്.

advertisment

News

Related News

Super Leaderboard 970x90