Kerala

കരിപ്പൂർ എയർപോർട്ടിൽ എമിഗ്രേഷൻ കഴിഞ്ഞുള്ള സ്കാനിങ് ഏരിയയിൽ ഞെരിഞ്ഞമരുന്ന യാത്രക്കാർ

മൂന്ന് ഫ്ലൈറ്റുകൾ ഒന്നിച്ചിറങ്ങുന്ന സമയത്ത്, നൂറുകണക്കിന് യാത്രക്കാർക്ക് ഒരൊറ്റ കൗണ്ടറുമായി പരിശോധനകൾ. എയർപോർട്ടുകളിൽ എത്ര നീണ്ട ക്യൂവും ആളുകൾ സഹിക്കും, അതിനൊരു ഓർഡറും വ്യവസ്ഥയുമുണ്ടെങ്കിൽ.. പക്ഷേ അതൊരു കാലിച്ചന്ത പോലെയാകരുത്.

കരിപ്പൂർ എയർപോർട്ടിൽ എമിഗ്രേഷൻ കഴിഞ്ഞുള്ള സ്കാനിങ് ഏരിയയിൽ ഞെരിഞ്ഞമരുന്ന യാത്രക്കാർ

കരിപ്പൂർ എയർപോർട്ടിൽ നിന്നും ഇന്നലെ രാത്രി ഒരു സുഹൃത്ത് അയച്ച് തന്ന ഒരു ഫോട്ടോയാണിത്. വിമാനത്താവളത്തിലിറങ്ങുന്ന അന്താരാഷ്‌ട്ര യാത്രക്കാരുടെ അവസ്ഥ ഈ ചിത്രം വിളിച്ചു പറയും.

എമിഗ്രേഷൻ കഴിഞ്ഞുള്ള സ്കാനിങ് ഏരിയയിൽ ഒരു മണിക്കൂറിലധികമായി ഈ തിരക്കിൽ ഞെരിഞ്ഞമരുകയാണ് എന്ന് പറഞ്ഞാണ് സുഹൃത്തിന്റെ വോയ്‌സ് മെസ്സേജ്. കൂടെ ഫോട്ടോയും. നിങ്ങളിതൊന്ന് ആരോടെങ്കിലും പറയൂ എന്നാണ് അഭ്യർത്ഥന. മൂന്ന് ഫ്ലൈറ്റുകൾ ഒന്നിച്ചിറങ്ങുന്ന സമയത്ത്, നൂറുകണക്കിന് യാത്രക്കാർക്ക് ഒരൊറ്റ കൗണ്ടറുമായി പരിശോധനകൾ. എയർപോർട്ടുകളിൽ എത്ര നീണ്ട ക്യൂവും ആളുകൾ സഹിക്കും, അതിനൊരു ഓർഡറും വ്യവസ്ഥയുമുണ്ടെങ്കിൽ.. പക്ഷേ അതൊരു കാലിച്ചന്ത പോലെയാകരുത്.

കരിപ്പൂർ ഇങ്ങനെയൊന്നും ആയിരുന്നില്ല. വളരെ സുഗമമായി പ്രവർത്തിച്ചിരുന്ന ഒരു വിമാനത്താവളമായിരുന്നു. കുറച്ച് കാലമായി സ്ഥിതിഗതികൾ ആകെ മാറി മറിയുകയാണ്. ആരൊക്കെയോ ബോധപൂർവമായി ഈ വിമാനത്താവളത്തെ കൊല്ലാൻ ശ്രമിക്കുന്ന പോലെ..

കരിപ്പൂർ എയർപോർട്ടിൽ എമിഗ്രേഷൻ കഴിഞ്ഞുള്ള സ്കാനിങ് ഏരിയയിൽ ഞെരിഞ്ഞമരുന്ന യാത്രക്കാർ

രണ്ട്‌ മാസം മുമ്പ് ഞാൻ കൊച്ചിയിൽ ഇറങ്ങിയിരുന്നു. യാത്രക്കാർക്ക് പരമാവധി കംഫർട്ട് നല്കുന്ന സംവിധാനങ്ങൾ അവർ നിരന്തരം പരിഷ്കരിക്കുന്നുണ്ട്. കാരണം സ്വകാര്യമുതലാളിമാരുടെ മൂലധന നിക്ഷേപം അവിടെയുണ്ട്. കണ്ണൂരിലും സ്ഥിതി വ്യത്യസ്തമാകില്ല. അവിടേയും ശ്രദ്ധിക്കാൻ മൂലധന താത്പര്യങ്ങൾ ഉണ്ടാകും. പക്ഷേ കോഴിക്കോട് അനാഥമാണ്. അനാഥമെന്നല്ല, യാത്രക്കാരെ ഈ എയർപോർട്ടിൽ ഇറങ്ങാതാക്കും വിധമുള്ള ദുരിതങ്ങൾ സൃഷ്ടിക്കുകയാണ്. വൈഡ് ബോഡി വിമാനങ്ങൾ നിർത്തലാക്കിയിട്ട് വർഷങ്ങൾ കഴിഞ്ഞു. റൺവേ വികസനപ്രവർത്തനങ്ങൾ പൂർത്തിയായിട്ടും ഇന്ന് നാളെ എന്ന രൂപത്തിൽ പ്രതീക്ഷകളുടെ വർത്തമാനങ്ങൾ മാത്രം അന്തരീക്ഷത്തിൽ ബാക്കി.

തുടക്കകാലത്ത് ലക്ഷക്കണക്കിന് യാത്രക്കാരിൽ നിന്ന് യൂസേഴ്സ് ഫീ ഈടാക്കി ധനസമാഹരണം നടത്തി മാതൃകാ വിമാനത്താവളമായി ഉയർത്തിക്കൊണ്ട് വന്ന ഈ എയർപോർട്ടിന്റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. അതാണീ ചിത്രം വിളിച്ചു പറയുന്നത്.

advertisment

News

Related News

Super Leaderboard 970x90