ഹനാൻ പഠനത്തോടൊപ്പം പല ജോലികളും ചെയ്തിട്ടുണ്ടാവും... അതൊക്കെ അവിശ്വസിച്ച് ഒരു പെൺകുട്ടിയെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യരുത്... ബഷീർ വള്ളിക്കുന്ന് എഴുതിയ കുറിപ്പ്

പാവപ്പെട്ട കുടുംബത്തിലെ ഒരു മുസ്‌ലിം പെൺകുട്ടി'യിൽ നിന്ന് നിങ്ങൾ പലതും പ്രതീക്ഷിക്കുന്നുണ്ടാകും. നല്ല വസ്ത്രം ധരിക്കരുത്, വിലയുള്ള മോതിരമിടരുത്, പർദ്ദയിടണം, ഇടയ്ക്കിടെ കണ്ണീർ തുടക്കണം. വാചാലമായി സംസാരിക്കരുത്.. അങ്ങിനെ പല 'പ്രതീക്ഷകളും' .. ആ പ്രതീക്ഷകളൊക്കെ ഹനാൻ തെറ്റിച്ചെങ്കിൽ അതവളുടെ കുറ്റമല്ല.

ഹനാൻ പഠനത്തോടൊപ്പം പല ജോലികളും ചെയ്തിട്ടുണ്ടാവും... അതൊക്കെ അവിശ്വസിച്ച് ഒരു പെൺകുട്ടിയെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യരുത്... ബഷീർ വള്ളിക്കുന്ന് എഴുതിയ കുറിപ്പ്

മൂന്ന് ദിവസമേ അവൾ മീൻ വിറ്റിട്ടുള്ളൂ.. കയ്യിൽ മോതിരമുണ്ട്.. നല്ല വസ്ത്രം ധരിച്ചിട്ടുണ്ട്.. തട്ടമിടാത്ത ഫോട്ടോകൾ പ്രൊഫൈലിലുണ്ട്. സിനിമയിൽ അഭിനയിക്കുന്നുണ്ട്.. എന്നിങ്ങനെ പരിഹാസവും ട്രോളുകളുമാണ് കൂടുതലും.

മാതൃഭൂമി റിപ്പോർട്ടിൽ പറയുന്ന സ്ഥലത്ത് മൂന്ന് ദിവസമേ അവൾ മീൻ വിറ്റിട്ടുള്ളൂ എന്നത് സത്യമായിരിക്കാം. വാർത്തയുടെ സെൻസേഷന് വേണ്ടി ലേഖകൻ കുറച്ച് പൊടിപ്പും തൊങ്ങലും ചേർത്തിരിക്കാം.. അതൊന്നും ഒരു കൊച്ചു കുട്ടിയെ ഇങ്ങനെ പരിഹസിക്കുന്നതിനുള്ള കാരണമാകരുത്..

അവൾ ഇതിന് മുമ്പും പഠനത്തോടൊപ്പം പല ജോലികൾ ചെയ്തിട്ടുണ്ട്, മറ്റിടങ്ങളിൽ മീൻ വില്പന നടത്തിയിട്ടുണ്ട്, ഫീസടക്കാൻ കഴിയാതെ ബുദ്ധിമുട്ടിയിട്ടുണ്ട് എന്നിങ്ങനെ അവൾ പഠിക്കുന്ന സ്ഥാപനത്തിലെ അധ്യാപകരും കൂടെ പഠിക്കുന്ന വിദ്യാർത്ഥികളും തുറന്ന് പറയുമ്പോൾ അതൊക്കെ അവിശ്വസിച്ച് ഒരു പെൺകുട്ടിയെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യരുത്.

'പാവപ്പെട്ട കുടുംബത്തിലെ ഒരു മുസ്‌ലിം പെൺകുട്ടി'യിൽ നിന്ന് നിങ്ങൾ പലതും പ്രതീക്ഷിക്കുന്നുണ്ടാകും. നല്ല വസ്ത്രം ധരിക്കരുത്, വിലയുള്ള മോതിരമിടരുത്, പർദ്ദയിടണം, ഇടയ്ക്കിടെ കണ്ണീർ തുടക്കണം. വാചാലമായി സംസാരിക്കരുത്.. അങ്ങിനെ പല 'പ്രതീക്ഷകളും' .. ആ പ്രതീക്ഷകളൊക്കെ ഹനാൻ തെറ്റിച്ചെങ്കിൽ അതവളുടെ കുറ്റമല്ല, നിങ്ങളുടെ പ്രതീക്ഷകളുടെ കുഴപ്പമാണ്. അതുകൊണ്ട് അവളെ വെറുതെ വിടുക.. ഒരുവേള ഇത്രമാത്രം സമ്മർദ്ദങ്ങളും പരിഹാസങ്ങളുമൊക്കെ താങ്ങാൻ പറ്റാവുന്ന ഒരു കുട്ടിയായിരിക്കില്ല അത്..

advertisment

News

Super Leaderboard 970x90