International

യു എൻ അടക്കമുള്ള ഏജൻസികളിൽ നിന്ന് സഹായം ലഭിക്കുന്നതിന് വേണ്ട ശ്രമങ്ങൾ നാം തുടരുക തന്നെ വേണം.. ബഷീർ വള്ളിക്കുന്ന് എഴുതിയ കുറിപ്പ്

ലോകത്തിന്റെ പല ഭാഗത്തും പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ യു എൻ സഹായിക്കാറുണ്ട്. ഇന്ത്യയുടെ പങ്കും ആ സഹായത്തിലുണ്ടാകും. അപ്പോൾ നമുക്കൊരു ദുരന്തമുണ്ടാകുമ്പോൾ അവരുടെ സഹായം നമുക്കും സ്വീകരിക്കാവുന്നതാണ്. ഇതൊന്നും അഭിമാന ഇഷ്യൂവായി സ്വീകരിക്കേണ്ട ഒരവസരമല്ല ഇത്. അമേരിക്കയടക്കമുള്ള വൻ സാമ്പത്തിക ശക്തികൾ പ്രകൃതി ദുരന്തങ്ങളിൽ വിദേശ സഹായങ്ങൾ നിർലോഭം സ്വീകരിച്ച ചരിത്രമുണ്ട്.

യു എൻ അടക്കമുള്ള ഏജൻസികളിൽ നിന്ന് സഹായം ലഭിക്കുന്നതിന് വേണ്ട ശ്രമങ്ങൾ നാം തുടരുക തന്നെ വേണം.. ബഷീർ വള്ളിക്കുന്ന് എഴുതിയ കുറിപ്പ്

ഒരു മാസത്തെ വേതനമടക്കമുള്ള ഫണ്ട് റൈസിങ് ശ്രമങ്ങളുമായി മുന്നോട്ട് പോകുമ്പോൾ തന്നെ യു എൻ അടക്കമുള്ള ഏജൻസികളിൽ നിന്ന് സഹായം ലഭിക്കുന്നതിന് വേണ്ട ശ്രമങ്ങൾ നാം തുടരുക തന്നെ വേണം. കേന്ദ്രത്തിൽ അതിന് വേണ്ട സമ്മർദ്ദങ്ങൾ നടത്തി വിജയിപ്പിക്കുക എന്നത് കൂടി ഒരു ദൗത്യമായി നാം ഏറ്റെടുക്കണം. കാരണം നമുക്ക് പിരിച്ചെടുക്കാൻ കഴിയുന്നതിലും എത്രയോ വലിയ സഹായമായിരിക്കും അത് വഴി ലഭിച്ചേക്കുക

യു എൻ സഹായം സ്വീകരിക്കുന്നതിനെക്കുറിച്ച് ശശി തരൂർ പറഞ്ഞ അഭിപ്രായം ശ്രദ്ധേയമാണ്. ഐക്യരാഷ്ട്ര സഭയെ ഒരു വിദേശ ഏജൻസിയായി കാണരുതെന്നും നാം കൂടി അംഗമായ ഒരു സമിതിയായി അതിനെ കണ്ട് കൊണ്ട് സഹായം സ്വീകരിക്കുന്നതിന് വേണ്ട നടപടിക്രമങ്ങൾ ഉണ്ടാകണമെന്നുമാണ് അദ്ദേഹം സൂചിപ്പിച്ചത്.

യു എൻ അടക്കമുള്ള ഏജൻസികളിൽ നിന്ന് സഹായം ലഭിക്കുന്നതിന് വേണ്ട ശ്രമങ്ങൾ നാം തുടരുക തന്നെ വേണം.. ബഷീർ വള്ളിക്കുന്ന് എഴുതിയ കുറിപ്പ്

ലോകത്തിന്റെ പല ഭാഗത്തും പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ യു എൻ സഹായിക്കാറുണ്ട്. ഇന്ത്യയുടെ പങ്കും ആ സഹായത്തിലുണ്ടാകും. അപ്പോൾ നമുക്കൊരു ദുരന്തമുണ്ടാകുമ്പോൾ അവരുടെ സഹായം നമുക്കും സ്വീകരിക്കാവുന്നതാണ്. ഇതൊന്നും അഭിമാന ഇഷ്യൂവായി സ്വീകരിക്കേണ്ട ഒരവസരമല്ല ഇത്. അമേരിക്കയടക്കമുള്ള വൻ സാമ്പത്തിക ശക്തികൾ പ്രകൃതി ദുരന്തങ്ങളിൽ വിദേശ സഹായങ്ങൾ നിർലോഭം സ്വീകരിച്ച ചരിത്രമുണ്ട്.

ഈ വിഷയകമായി കേന്ദ്രസർക്കാരിന്റെ ഏറ്റവും പുതിയ മാർഗ്ഗരേഖയായ National Disaster Management Plan (2016 മേയ് ) ആവശ്യമെങ്കിൽ യു എൻ സഹായം സ്വീകരിക്കാമെന്ന് കൃത്യമായി പറയുന്നുണ്ട്.

9.3 Accepting Multilateral Assistance

“in case of an offer of assistance from UN agencies, India will accept it only if the government considers it necessary, based on various factors. If accepted, the government of India will issue directions to the respective ministry or state government to coordinate with the concerned UN agency”. ( page 145)

യു എൻ അടക്കമുള്ള ഏജൻസികളിൽ നിന്ന് സഹായം ലഭിക്കുന്നതിന് വേണ്ട ശ്രമങ്ങൾ നാം തുടരുക തന്നെ വേണം.. ബഷീർ വള്ളിക്കുന്ന് എഴുതിയ കുറിപ്പ്

കേന്ദ്രസർക്കാരിന്റെ ഏറ്റവും പുതിയ മാർഗ്ഗരേഖയിൽ യു എൻ സഹായം സ്വീകരിക്കുന്നതിന് വകുപ്പുണ്ടായിരിക്കേ, അതിനുളള ശ്രമങ്ങൾ നാം തുടരുക തന്നെ വേണം.. കാരണം നമുക്ക് കൂട്ടിയാൽ കൂടുന്നതിനും അപ്പുറത്താണ് കാര്യങ്ങൾ..

ഇനി ആ ശ്രമങ്ങൾക്ക് കേന്ദ്രം അനുമതി നൽകുന്നില്ല എന്ന് വന്നാലും കേന്ദ്രവിഹിതം കൂടുതൽ ലഭിക്കുന്നതിനുള്ള ഒരു സമ്മർദ്ദ കാമ്പയിനായി അതിനെ മാറ്റിയെടുക്കാൻ കഴിയും. രണ്ടായാലും വിദേശ സഹായങ്ങൾക്ക് വേണ്ടിയുള്ള അഭ്യർത്ഥനകൾ നാം ശക്തിപ്പെടുത്തണം

advertisment

News

Super Leaderboard 970x90