Kerala

മോദി മണിക്കൂറുകൾ ഇടവിട്ട് ലക്ഷങ്ങളുടെ കോട്ട് ധരിച്ചാലോ പത്ത് ലക്ഷത്തിന്റെ കണ്ണട വാങ്ങിയാലോ അതിലൊരു വൈരുദ്ധ്യവും കാണാൻ കഴിയില്ല, എന്നാൽ കൃഷ്ണപിള്ളയുടേയും എ കെ ജിയുടേയും രാഷ്ട്രീയം പറയുന്നവർ അങ്ങനെയാവരുത്... ബഷീർ വള്ളിക്കുന്ന്

കൂപ്പറിൽ സഞ്ചരിക്കുമ്പോഴും പതിനായിരങ്ങൾ വാടകയുള്ള റൂമിൽ അന്തിയുറങ്ങുമ്പോഴും ഒരു കമ്മ്യൂണിസ്റ്റുകാരന് നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നില്ലെങ്കിൽ അയാൾ മാത്രമല്ല, അയാൾ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയം കൂടി പ്രതി സ്ഥാനത്ത് വരും....

മോദി മണിക്കൂറുകൾ ഇടവിട്ട് ലക്ഷങ്ങളുടെ കോട്ട് ധരിച്ചാലോ പത്ത് ലക്ഷത്തിന്റെ കണ്ണട വാങ്ങിയാലോ അതിലൊരു വൈരുദ്ധ്യവും കാണാൻ കഴിയില്ല, എന്നാൽ കൃഷ്ണപിള്ളയുടേയും എ കെ ജിയുടേയും രാഷ്ട്രീയം പറയുന്നവർ അങ്ങനെയാവരുത്... ബഷീർ വള്ളിക്കുന്ന്

ശ്രീരാമകൃഷ്ണൻ അര ലക്ഷത്തിന്റെ കണ്ണട വാങ്ങിക്കുമ്പോഴും തോമസ് ഐസക്ക് പഞ്ച നക്ഷത്ര ഉഴിച്ചിൽ ചികിത്സ നടത്തുമ്പോഴും കൂടുതൽ വിമർശനങ്ങൾ ഉയരുന്നതിന് പിന്നിലുള്ള കാരണം വളരെ സിമ്പിളാണ്.. അവർ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയം അടിസ്ഥാന വർഗ്ഗ രാഷ്ട്രീയമാണ്.

ഇതിനേക്കാൾ പത്തിരട്ടി വിലയുള്ള കണ്ണട നരേന്ദ്ര മോദി വാങ്ങിയാൽ ആരും വിമർശിക്കില്ല. കാരണം അയാൾ ഒരു കോർപ്പറേറ്റ് ഉത്പന്നമാണ്. അവർക്ക് വിടുവേല ചെയ്യുകയാണ് അയാളുടെ ദൗത്യം. പാവപ്പെട്ടവനെക്കുറിച്ച് വായിട്ടലക്കുകയും കുത്തകകൾക്ക് വേണ്ടി പണിയെടുക്കുകയും ചെയ്യുകയാണ് അയാൾ. അങ്ങനെ ഒരാൾ മണിക്കൂറുകൾ ഇടവിട്ട് ലക്ഷങ്ങളുടെ കോട്ട് ധരിച്ചാലോ പത്ത് ലക്ഷത്തിന്റെ കണ്ണട വാങ്ങിയാലോ അതിലൊരു വൈരുദ്ധ്യവും കാണാൻ കഴിയില്ല. എന്നാൽ കൃഷ്ണപിള്ളയുടേയും എ കെ ജിയുടേയും രാഷ്ട്രീയം പറയുന്നവർ അങ്ങനെയാവരുത്.

സ്വന്തം പണം കൊണ്ട് വാങ്ങിക്കുന്നതിനേക്കാൾ ശ്രദ്ധ ജനങ്ങളുടെ പണം കൊണ്ട് വാങ്ങിക്കുമ്പോൾ കാണിക്കണം. ഇതിനേക്കാൾ വില കുറഞ്ഞ ഫ്രയിമുണ്ടോ എന്ന് രാമകൃഷ്‌ണൻ ചോദിക്കണം. ഇരുപത് വർഷം ത്രിപുര മുഖ്യമന്ത്രിയായ ഒരു മനുഷ്യന്റെ ബാങ്ക് ബാലൻസ് വെറും ആയിരത്തി അഞ്ഞൂറ് രൂപയാണെന്ന് മനസ്സിലാക്കിയപ്പോൾ നാം അഭിനന്ദിച്ചത് അദ്ദേഹത്തെ മാത്രമല്ല, അദ്ദേഹത്തെ വളർത്തിയ അടിസ്ഥാന വർഗ്ഗ രാഷ്ട്രീയത്തെ കൂടിയാണ്. കൂപ്പറിൽ സഞ്ചരിക്കുമ്പോഴും പതിനായിരങ്ങൾ വാടകയുള്ള റൂമിൽ അന്തിയുറങ്ങുമ്പോഴും ഒരു കമ്മ്യൂണിസ്റ്റുകാരന് നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നില്ലെങ്കിൽ അയാൾ മാത്രമല്ല, അയാൾ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയം കൂടി പ്രതി സ്ഥാനത്ത് വരും.

advertisment

News

Super Leaderboard 970x90