ആ പാട്ടിൽ നബിയേയോ ഖദീജ ബീവിയേയോ അപകീർത്തിപ്പെടുത്തുന്ന ഒരു കുന്തവുമില്ല മുസ്ലിയാരേ... ബഷീർ വള്ളിക്കുന്ന്

ന്യൂജൻ പിള്ളാരുടെ ലൈഫാണ് ആ പാട്ടിന്റെ ജീവൻ. പതിറ്റാണ്ടുകളായി കേൾക്കുന്ന മനോഹരമായ ആ മാപ്പിളപ്പാട്ട് സ്റ്റേജിൽ കുട്ടികൾ പാടുന്നു. പാട്ട് നടക്കുന്നതിനിടെ സദസ്സിലുള്ള കുട്ടികളുടെ അഡാർ കളികളിലേക്ക് ക്യാമറാമാൻ പോകുന്നു. ഇതിലെവിടെയാണ് പ്രവാചക നിന്ദ?.

ആ പാട്ടിൽ നബിയേയോ ഖദീജ ബീവിയേയോ അപകീർത്തിപ്പെടുത്തുന്ന ഒരു കുന്തവുമില്ല മുസ്ലിയാരേ... ബഷീർ വള്ളിക്കുന്ന്

'മാണിക്യമലരായ പൂവി

മഹതിയാം ഖദീജ ബീവി'

ആ പാട്ടിന്റെ ചിത്രീകരണം എങ്ങിനെയുണ്ടെന്ന് ചോദിച്ചാൽ 'അഡാറഡാറ്' എന്നേ ഞാൻ പറയൂ.. അത്ര മാത്രം സൂപ്പറായിട്ടുണ്ട്.. ഒരു മുസ്ലിയാരുടെ പ്രസംഗം കേട്ടു. പ്രവാചകന്റെ പ്രണയത്തിന്റെ ആവിഷ്കാരമാണ് അതെന്നും അതുകൊണ്ടു തന്നെ സിനിമയിൽ നിന്ന് ആ പാട്ട് മാറ്റണമെന്നും..

ആ പാട്ടിൽ നബിയേയോ ഖദീജ ബീവിയേയോ അപകീർത്തിപ്പെടുത്തുന്ന ഒരു കുന്തവുമില്ല മുസ്ലിയാരേ. അത് നബിയുടെ പ്രണയത്തിന്റെ ചിത്രീകരണവുമല്ല. ന്യൂജൻ പിള്ളാരുടെ ലൈഫാണ് ആ പാട്ടിന്റെ ജീവൻ. പതിറ്റാണ്ടുകളായി കേൾക്കുന്ന മനോഹരമായ ആ മാപ്പിളപ്പാട്ട് സ്റ്റേജിൽ കുട്ടികൾ പാടുന്നു. പാട്ട് നടക്കുന്നതിനിടെ സദസ്സിലുള്ള കുട്ടികളുടെ അഡാർ കളികളിലേക്ക് ക്യാമറാമാൻ പോകുന്നു. ഇതിലെവിടെയാണ് പ്രവാചക നിന്ദ?.

മുസ്ലിയാർ ഒരു കാര്യം ചെയ്യണം. വെറുതേ യൂടൂബിൽ കയറി ആവശ്യമുള്ളതും ഇല്ലാത്തതുമൊന്നും ഞെക്കി ഞെക്കി കളിക്കരുത്.. ഇനി ഞെക്കിപ്പോയാൽ തന്നെ ആളറിയാതെ കണ്ട ശേഷം മെല്ലെ ഓഫാക്കി പോരുക. എല്ലാം ആസ്വദിച്ച് കണ്ട ശേഷം ഇതുപോലുള്ള പ്രസംഗങ്ങൾ നടത്തരുത്..

ഖദീജ ബീവി ആരായിരുന്നു എന്നതിനെക്കുറിച്ച് വിശദമായ ഒരു പോസ്റ്റ് ഞാൻ പിന്നീടെഴുതാം..

advertisment

News

Related News

Super Leaderboard 970x90