Sports

ഒരു ക്രിക്കറ്റ് ചരിത്രം...

​ ഒരു ''കൃത്രിമ കല '' യും അധിക കാലം മൂടി വക്കാനാവില്ല . തൊണ്ണൂറുകളിൽ ഇംഗ്ലീഷ് ഫാസ്റ് ബൗളർമാർ ചുരണ്ടലിന്റെയും പോളിഷിങ്ങിന്റെയും ആശാന്മാരായി . പലരും പിടിക്കപ്പെട്ടു എന്നാലും ചുരണ്ടൽ തുടർന്ന് കൊണ്ടിരുന്നു . ഓസ്‌ട്രേലിയൻ കളിക്കാർ പലപ്പോഴും പിടിക്കപ്പെട്ടെങ്കിലും ഇന്നേവരെ അവർ മറവിയുടെയും , നിഷ്കളങ്കതയുടെയും മറപിടിച്ച് രക്ഷപ്പെടുകയായിരുന്നു .''കൃത്രിമ കല '' സംവിധാനങ്ങളുടെതന്നെ ഭാഗമാക്കപ്പെട്ടപ്പോഴാകാം അനേകം കാമറ കണ്ണുകളുടെ മുന്നിൽ വച്ചും പന്തിൽ കൃത്രിമം കാണിക്കാൻ അവർ തയ്യാറായത് .

 ഒരു ക്രിക്കറ്റ് ചരിത്രം...

ദക്ഷിണ ആഫ്രിക്കയിൽ വച്ച് നടന്ന ദക്ഷിണ ആഫ്രിക്ക -ഓസ്ട്രേലിയ മത്സരത്തിനിടക്ക് പന്തിൽ കൃത്രിമം നടത്തിയത് ഇപ്പോൾ വലിയ വാർത്തയായിരിക്കുകയാണ് . ഓസ്‌ട്രേലിയൻ പ്രധാന മന്ത്രി വരെ വിഷയത്തിൽ ഇടപെട്ടു . ഓസ്‌ട്രേലിയൻ കാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ പണിയും തെറിച്ചു . അദ്ദേഹത്തിന് ആജീവനാന്ത വിലക്കുവരെ ഉണ്ടാവാൻ സാധ്യതയുണ്ട് എന്ന് വാർത്തകളുണ്ട്‌. ഈ പച്ഛാത്തലത്തിലാണ് ക്രിക്കറ്റുകളിയിലെ ബോൾ റ്റാമ്പെറിങ്ങിനെപ്പറ്റി (ball tampering )ഒരു പോസ്റ്റ് . -

ക്രിക്കറ്റ് ബോൾ ഒരു ഗോളാകാരമുള്ള കോംപോസിറ്റ് വസ്തുവാണ് ( composite object).പല വസ്തുകകളുടെ അടുക്കുകൾ കൊണ്ടാണ് അത് നിർമിച്ചിരിക്കുന്നത് .ഒരു കോർക്ക് ഗോളത്തിനു ചുറ്റും ചണനൂലുകൾ കൊണ്ട് വരിഞ്ഞു കെട്ടിയാണ് ഒരു ക്രിക്കെറ്റ് പന്തിന്റെ ഉൾഭാഗം തയ്യാറാക്കുന്നത് . അവസാന പ്രതലമായി രണ്ടു തുകൽ പാളികൾ ചേർത്ത് തുന്നി പന്തിന്റെ പുറം പാളി പണിയുന്നു .പുറം പാളിക്ക് മുകളിൽ കനത്ത പോളിഷിങ്ങും നടത്തുന്നതോടെ ക്രിക്കറ്റ് കളിക്കുള്ള പന്ത് തയ്യാറാകുന്നു . നല്ല നിലാവാത്തതിലുളള ഒരു ക്രിക്കറ്റ് ബോളിന്‌ ആയിരത്തിലധികം രൂപ വില വരും . . വായുവിലൂടെ ഒരു വസ്തുവിന് തീർത്തും കുറ്റമറ്റ ഒരു നേര്രേഖയിലൂടെ സഞ്ചരിക്കാൻ പ്രയാസമാണ് . വായുവിനെ തള്ളിമാറ്റി വേണം സഞ്ചരിക്കുന്ന വസ്തുവിന് മുന്നേറാൻ . വായു ആ മുന്നേറ്റത്തിന് കാര്യമായ പ്രതിരോധവും തീർക്കും . വളരെ പരുക്കനായ പ്രതലങ്ങൾക്ക് വായു കൂടുതൽ പ്രതിരോധം തീർക്കും . വളരെ പോളിഷ് ചെയ്ത പ്രതലങ്ങൾക്ക് വായു താരതമ്യേന കുറഞ്ഞ പ്രതിരോധമേ തീർക്കൂ . അപ്പോൾ ഒരു വസ്തുവിന്റെ തന്നെ ഒരു പ്രതലം പരുക്കനും മറ്റൊരു പ്രതലം പോളിഷ് ചെയ്ത തും ആകുമ്പോൾ ആ വസ്തുവിന് വായു തീർക്കുന്ന പ്രതിരോധം വളരെ അസമമാകും (uneven ). ആ സാഹചര്യത്തിൽ വായുവിലൂടെയുള്ള ആ വസ്തുവിന്റെ പ്രയാണം ചെറിയതോതിൽ പ്രതീക്ഷിക്കപ്പെടുന്ന പാതയിൽ നിന്നും വ്യതിചലിക്കും .

ഒരു ക്രിക്കറ്റ് പന്തിന്റെ ഒരു അർദ്ധ പ്രതലം പരുക്കനും മറ്റേപ്രതലം മിനുക്കമുള്ളതും ആയിരിക്കുമ്പോൾ ക്രിക്കറ്റ് പന്തും വായുവിൽ ഇത്തരം ഗതിമാറ്റത്തെ പ്രകടമാക്കും . ഈ ഗതിമാറ്റത്തിനെയാണ് സ്വിങ് (swing ) എന്ന് പറയുന്നത് . സ്വിങ് മൂന്ന് തരം .പന്ത് വായുവിലൂടെ ഗതിമാറ്റം വരുത്തി ബാറ്റസ്മാനിൽനിന്നും അകന്നു പോകുന്നത് ഔട്ട് സ്വിങ് , പന്ത് വായുവിലൂടെ ഗതിമാറ്റം വരുത്തി ബാറ്റസ്മാനടുത്തേക്ക് വരുന്നത് ഇൻ സ്വിങ്. ആദ്യം അകന്നുപോകുന്നുവെന്ന ധാരണ വരുത്തിയശേഷം പെട്ടന്ന് ഗതിമാറ്റം വരുത്തി ബാറ്സ്മാനടുത്തേക്ക് വരുന്നത് റിവേഴ്‌സ് സ്വിങ് .ആദ്യം അടുത്തേക്ക് വരുന്നു എന്ന ധാരണ വരുത്തിയശേഷം പെട്ടന്ന് ഗതിമാറ്റം വരുത്തി ബാറ്റസ്മാനിൽ നിന്നും അകന്നു പോകുന്നതും റിവേഴ്‌സ് സ്വിങ് തന്നെ . എന്താണ് റിവേഴ്‌സ് സ്വിങ് എന്നതിനെ കുറിച്ച്‌ ഇപ്പോഴും പല തർക്കങ്ങളും നിലനിൽക്കുന്നുണ്ട് . പന്തിന് മണിക്കൂറിൽ നൂറ്റി നാല്പതു കിലോമീറ്ററെങ്കിലും ആദ്യ വേഗം (initial velocity) ഉണ്ടെങ്കിലേ റിവേഴ്‌സ് സ്വിങ് കൈവരിക്കാനാകൂ എന്നാണ് പൊതുവെ കരുതപ്പെടുന്നത് .

 ഒരു ക്രിക്കറ്റ് ചരിത്രം...

ക്രിക്കറ്റ് പന്തിന്റെ അർദ്ധ ഗോളങ്ങൾ തമ്മിൽ പോളിഷിങ്ങിൽ കനത്ത വ്യതിയാനം വരുത്തിയോ , ഒരു അർദ്ധ ഗോള പ്രതലം ചുരണ്ടി പരുക്കനാക്കുകയോ ചെയ്‌താൽ സ്വിങ്ങും റിവേഴ്‌സ് സ്വിങ്ങും ലഭിക്കാൻ കൂടുതൽ എളുപ്പമാകും . ഇവ കൂടുതൽ ലഭിച്ചാൽ വിക്കറ്റ് കിട്ടാനുള്ള സാധ്യതയും കൂടും ,അതാണ് പന്തിൽ കൃത്രിമം കാണിക്കാൻ പലർക്കും പ്രേരണയാകുനനത്. എപ്പോഴാണ് ഈ ബോൾ റ്റാംപെരിങ് തുടങ്ങിയത് എന്ന് കൃത്യമായി അറിവില്ല . എന്നാലും ഇംഗ്ലീഷ് ഫാസ്റ് ബൗളറായ ജോൺ ലീവർ എഴുപതുകളിൽ തന്നെ വാസ്‌ലൈൻ ഉപയോഗിച്ച് പന്തിൽ കൃത്രിമം കാണിച്ചിരുന്നതായി പറയപ്പെടുന്നു . പിന്നീട് ഇതൊരു കലയാക്കി മാറ്റിയത് പാകിസ്ഥാനികളാണ് . പാകിസ്ഥാൻ മീഡിയം ഫാസ്റ് ബൗളറായ സർഫറാസ് നവാസ് ആണ് ഈ പരിപാടിയെ ഒരു കലാരൂപമായി ഉയർത്തിയത് എന്ന് പറയപ്പെടുന്നു . നവാസിൽ നിന്നും ഇമ്രാനിലേക്ക് , ഇമ്രാനിൽനിന്നും അക്രമിലേക്കും വക്കാർ യൂനിസിലേക്കും ഈ ''കൃത്രിമ കല '' കൈമാറ്റവും ചെയ്യപ്പെട്ടു . ഒരു കാലത്ത് ഈ പരിപാടി ഉപയോഗിച്ച് അക്രം -വക്കാർ കൂട്ടുകെട്ട് ലോകത്തെ ഏറ്റവും മാരകമായ ബൗളിംഗ് കൂട്ടുകെട്ടായി. പാക്കിസ്ഥാൻ ഫാസ്റ് ബൗളിരായിരുന്ന വക്കാർ യൂനിസാണ് ആദ്യമായി ഒരന്താരാഷ്ട്ര മത്സരത്തിൽ പന്തിൽ കൃത്രിമവും കാട്ടിയതിന് പിടിക്കപ്പെട്ടത് .2000 ത്തിൽ ദക്ഷിണ ആഫ്രിക്കക്കെതിരായ ഒരു ടെസ്റ്റ് മത്സരത്തിൽ വച്ചായിരുന്നു അത് . വക്കാർനു തന്നെയാണ് ഇക്കാരണത്താൽ ആദ്യമായി വിലക്ക് നേരിടേണ്ടി വന്നതും (ref-3 ) .

ഒരു ''കൃത്രിമ കല '' യും അധിക കാലം മൂടി വക്കാനാവില്ല . തൊണ്ണൂറുകളിൽ ഇംഗ്ലീഷ് ഫാസ്റ് ബൗളർമാർ ചുരണ്ടലിന്റെയും പോളിഷിങ്ങിന്റെയും ആശാന്മാരായി . പലരും പിടിക്കപ്പെട്ടു എന്നാലും ചുരണ്ടൽ തുടർന്ന് കൊണ്ടിരുന്നു . ഓസ്‌ട്രേലിയൻ കളിക്കാർ പലപ്പോഴും പിടിക്കപ്പെട്ടെങ്കിലും ഇന്നേവരെ അവർ മറവിയുടെയും , നിഷ്കളങ്കതയുടെയും മറപിടിച്ച് രക്ഷപ്പെടുകയായിരുന്നു .''കൃത്രിമ കല '' സംവിധാനങ്ങളുടെതന്നെ ഭാഗമാക്കപ്പെട്ടപ്പോഴാകാം അനേകം കാമറ കണ്ണുകളുടെ മുന്നിൽ വച്ചും പന്തിൽ കൃത്രിമം കാണിക്കാൻ അവർ തയ്യാറായത് .ഒന്നോ രണ്ടോ പേർ പുറത്താകും ,പക്ഷെ ചുരണ്ടലും ഉരക്കലും തുടർന്ന് കൊണ്ടേയിരിക്കും . അതാണ് ഇതുവരെയുള്ള ചരിത്രം .

#TAGS : Ball-tampering  

advertisment

News

Related News

    Super Leaderboard 970x90