Travel

കതുവയിലെ കണ്ണുനീർ.... ആസിഫയുടെ ഗോത്രത്തെ കുറിച്ച് അടുത്തറിയാം ..!!

ജമ്മു കാശ്മീരിലെ വ്യത്യസ്ത സമുദായങ്ങൾക്കിടയിലെ ഏറ്റവും പിന്നാക്കം നിൽക്കുന്നവരാണ് ബക്കർ വാലുകൾ. നല്ലൊരു വിഭാഗം മുഴുസമയ നാടോടികളാണ്; ചിലർ അർദ്ധ നാടോടികളും ചുരുക്കം ചിലർ സ്ഥിരവാസികളും. കന്നുകാലി വളർത്തലാണ് (പ്രത്യേകിച്ച് ആട്, ചെമ്മരിയാട് തുടങ്ങിയവ ) പ്രധാന ഉപജീവന മാർഗം. ജമ്മുവിന്റെ വിവിധ പ്രദേശങ്ങളിലാണ് ഇവർ കൂടുതലായി കാണപ്പെടുന്നത്. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബകർ വാൽ സാന്നിധ്യമുണ്ട്.

കതുവയിലെ കണ്ണുനീർ.... ആസിഫയുടെ ഗോത്രത്തെ കുറിച്ച് അടുത്തറിയാം ..!!

ജമ്മു & കശ്മീരിലെ ആസിഫയാണല്ലോ ഇപ്പോൾ ചർച്ചാ വിഷയം. ആസിഫയുടെ മുസ്ലിം - ഗോത്രവർഗ പശ്ചാത്തലമാണ് കൊടും നീതി നിഷേധത്തിനിരയായിട്ടും ഭരണകൂടം നിസ്സംഗത പാലിക്കുന്നത് എന്നും ചർച്ചകൾ നടക്കുന്നു. ഈ പോസ്റ്റിൽ പറയാൻ ആഗ്രഹിക്കുന്നത് ആസിഫ നേരിട്ട മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചല്ല. ആസിഫയുടെ ഗോത്രത്തെ കുറിച്ചാണ്.

ഇന്ത്യയിലെ ഏക Nomadic Muslim ഗോത്ര വർഗമാണ് ആസിഫയുടെ സമുദായമായ ബകർ വാൽ. മധേഷ്യയിൽ നിന്ന് നൂറ്റാണ്ടുകൾ മുന്നെ ഇന്ത്യയിലെത്തിയ വ രാ ണ് ഗുജജറുകൾ ( ഗുർജരൻമാർ). അവരിലെ ദേശാടനക്കാരാണ് ബക്കർവാലുകൾ.

കതുവയിലെ കണ്ണുനീർ.... ആസിഫയുടെ ഗോത്രത്തെ കുറിച്ച് അടുത്തറിയാം ..!!

മറ്റു സംസ്ഥാനങ്ങളിൽ ഗുജജർ വിഭാഗങ്ങൾ OBC ക്കാരായാണ് പരിഗണിക്കപ്പെടുന്നതെങ്കിൽ ജമ്മു കശ്മീരിൽ അവർ പട്ടികവർഗമാണ്.

ജമ്മു കാശ്മീരിലെ വ്യത്യസ്ത സമുദായങ്ങൾക്കിടയിലെ ഏറ്റവും പിന്നാക്കം നിൽക്കുന്നവരാണ് ബക്കർ വാലുകൾ. നല്ലൊരു വിഭാഗം മുഴുസമയ നാടോടികളാണ്; ചിലർ അർദ്ധ നാടോടികളും ചുരുക്കം ചിലർ സ്ഥിരവാസികളും. കന്നുകാലി വളർത്തലാണ് (പ്രത്യേകിച്ച് ആട്, ചെമ്മരിയാട് തുടങ്ങിയവ ) പ്രധാന ഉപജീവന മാർഗം. ജമ്മുവിന്റെ വിവിധ പ്രദേശങ്ങളിലാണ് ഇവർ കൂടുതലായി കാണപ്പെടുന്നത്. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബകർ വാൽ സാന്നിധ്യമുണ്ട്. വസന്ത കാലത്തിന്റെ തുടക്കത്തിൽ ആടുകളും കുതിരകളും കാവൽ നായ്ക്കളുമൊക്കെയടങ്ങുന്ന വലിയ മൃഗപറ്റങ്ങളുമായി ദേശാടനത്തിനിറങ്ങുന്ന ഇവരിൽ നല്ലൊരു വിഭാഗവും ശൈത്യകാലത്തിന്റെ ആരംഭം വരെ കശ്മീരിന്റെ വിവിധ പുൽമേടുകളിൽ അലയുന്നു. വർഷം മുഴുവനും നാടോടികളായി കഴിയുന്നവരും ഉണ്ട്.ഗുജജറുകളുടെ പൊതു ഭാഷയായ ഗോജ്രിയാണ് ഇവരു സംസാരഭാഷ. ഉർദുവിനോട് ഏറെ സാമ്യമുണ്ട് ഇതിന്. ഉർദു - ഹിന്ദി കടന്നു കയറ്റത്തിൽ വലിയ ഭീഷണി നേരിടുന്നുണ്ട് ഇവരുടെ ഭാഷയും.

കതുവയിലെ കണ്ണുനീർ.... ആസിഫയുടെ ഗോത്രത്തെ കുറിച്ച് അടുത്തറിയാം ..!!

ജമ്മു കശ്മീരിലെ പ്രബല വിഭാഗങ്ങളായ കശ്മീരികൾ, ഡോഗ്രകൾ, പഞ്ചാബികൾ തുടങ്ങിയവർ വലിയ തോതിൽ സാമൂഹിക പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ഗുജ്ജറുകളും ബക്കർ വാലുകളും ഇപ്പോഴും പിന്നാക്കാവസ്ഥയിൽ തന്നെയാണ്.ഇന്ത്യയിലെ തന്നെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ആദിവാസി വിഭാഗമാണ് ഇവർ. അലഞ്ഞു തിരിയൽ ജീവിതമാർഗമായതിനാൽ വിദ്യാഭ്യാസ-ആരോഗ്യരംഗത്തും സാമൂഹിക പുരോഗതിയിലുമൊക്കെ വളരെ പിന്നിൽ. ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സർക്കാർ നിരവധി പദ്ധതികളാവിഷ്കരിച്ചിട്ടുണ്ടെങ്കിലും അതിന്റെയൊക്കെ ഗുണഫലം വല്ലാതെയൊന്നും ഇവർക്ക് ലഭിച്ചിട്ടില്ല.

കതുവയിലെ കണ്ണുനീർ.... ആസിഫയുടെ ഗോത്രത്തെ കുറിച്ച് അടുത്തറിയാം ..!!

ഇന്ത്യൻ മുസ്ലിംകൾക്കിടയിലെ രണ്ടേ രണ്ട് ആദിവാസി വിഭാഗങ്ങളിൽ ഒന്നെന്ന നിലക്ക് ( മറ്റൊന്ന് ലക്ഷദ്വീപുകാർ) നിരവധി അവസരങ്ങൾ ഇവരുടെ മുന്നിലുണ്ട്. മെച്ചപ്പെട്ട വിദ്യാഭ്യാസമോ മറ്റു കാര്യങ്ങളോ സംസ്ഥാനത്തെ രാഷ്ട്രീയ ഭൂമി ശാസ്ത്ര പ്രത്യേകതൾ കാരണം ഇവർക്ക് അപ്രാപ്യമാണ്.നേരത്തെ സൂചിപ്പിച്ച പോലെ കാശ്മീരി ഭാഷ സംസാരിക്കുന്ന മുസ്ലികൾ ഇന്ത്യയിലെ മറ്റേത് മുസ് ലിം വിഭാഗക്കളേക്കാളും വിദ്യാഭ്യാസ രംഗത്ത് മുന്നിൽ തന്നെയാണ്. ഇന്ത്യയിലെ പ്രധാന യൂണിവേഴ്സിറ്റികളിലൊക്കെ (കേരളത്തിലടക്കം) അവരുടെ ശക്തമായ സാന്നിധ്യമുണ്ട്. സാമ്പത്തികമായും ഇവർ പിന്നിലല്ല. എന്നാൽ അങ്ങേയറ്റം പാർശ്വവൽക്കരിക്കപ്പെട്ട ഗുജ്ജർ ബകർവാലുകൾ ഇപ്പോഴും പൊതു സമൂഹത്തിന്റെ ശ്രദ്ധാവിഷയമായിട്ടില്ല.

കതുവയിലെ കണ്ണുനീർ.... ആസിഫയുടെ ഗോത്രത്തെ കുറിച്ച് അടുത്തറിയാം ..!!

ഏറ്റവും അഭിമാനകരമായ കാര്യം എന്താണെന്ന് വെച്ചാൽ ഗുജജർ - ബക്കർ വാലുകളുടെ സാമൂഹ്യ-വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി കാര്യമായി പരിശ്രമങ്ങൾ നടത്തുന്നത് നമ്മൾ കേരളീയരാണ് എന്നതാണ്. കാന്തപുരത്തിന്റെ ആശീർവാദത്തോടെ ജമ്മു കാശ്മീരിൽ ശൗക്കത് നഈമി അൽ ബുഖാരിയുടെ നേതൃത്വത്തിൽ നടക്കുന്ന സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നല്ലൊരു പങ്കും ഇവർക്കിടയിലാണ് നടക്കുന്നത്. മർകസിലെ കാശ്മീരി ഹോമിലെ കുട്ടികളിൽ നല്ലൊരു പങ്ക് ഗുജജർ - ബകർ വാലുകളാണ്. നന്മ നിറഞ്ഞ ഈ മുന്നേറ്റത്തിന്റെ കൂടെ നിൽക്കാൻ നമുക്കാവട്ടെ!

advertisment

Related News

    Super Leaderboard 970x90