Science

അപൂർവ്വ ശക്തിയുള്ള കല്ല് !. അതിൽ വയ്ക്കുന്ന ആണി ഉരുകിപ്പോവുന്നു !! വൈറലായ വീഡിയോയുടെ സത്യാവസ്ഥ ഇതാണ്

ഗ്ലൗസ് ഉപയോഗിച്ച കൈ ആണ് ഒരു ആണി കല്ലിൽ കൊണ്ടുവന്നു വെക്കുന്നത്. കാരണം നമ്മുടെ കൈയുടെ ചൂട് തട്ടിയാൽത്തന്നെ ഗാലിയത്തിന്റെ ആണി ഉരുകുവാൻ തുടങ്ങും.വെയില്കൊണ്ട് താനേ ചൂടായ കല്ലുമതി ആ ആണിയെ ഉരുക്കുവാൻ. അതാണ് വീഡിയോയിൽ സംഭവിക്കുന്നത്

അപൂർവ്വ ശക്തിയുള്ള കല്ല് !. അതിൽ വയ്ക്കുന്ന ആണി ഉരുകിപ്പോവുന്നു !! വൈറലായ വീഡിയോയുടെ സത്യാവസ്ഥ ഇതാണ്

ഈയിടെ വൈറലായ ഒരു വീഡിയോയിലെ കാര്യമാണിത്.

പലരും അതിശയത്തോടെ ആയിരിക്കും ഈ വീഡിയോ കണ്ടിട്ടുണ്ടാവുക.കല്ലിൽ വയ്ക്കുന്ന ആണി താനേ ഉരുകി ഒലിക്കുന്നു. എന്തോ പ്രത്യേകതയുള്ള കല്ലായിരിക്കും അത് !!

ഈ വിദ്യ പലരും ചില മാജിക്കിൽ കണ്ടിരിക്കും. പക്ഷെ ഈ രൂപത്തിൽ അല്ല എന്ന് മാത്രം.മജീഷ്യൻ കൈവെള്ളയിൽ വച്ച് വിരൽ കൊണ്ട് മെല്ലെ തലോടുമ്പോൾ സ്റ്റീൽ സ്പൂൺ വളഞ്ഞു വളഞ്ഞു ഒടിഞ്ഞു താഴെ വീഴുന്നു ! ഇതാണ് മാജിക്ക്.പക്ഷെ ആ സ്പൂൺ സ്റ്റീൽ പോലെ ഇരിക്കും എങ്കിലും യഥാർത്ഥത്തിൽ സ്റ്റീൽ അല്ല. ഗാലിയം എന്ന ലോഹം കൊണ്ട് ഉണ്ടാക്കിയ സ്പൂൺ ആയിരുന്നു അത്. ഇവിടെ കല്ലിൽ വച്ച ആണിയും ഗാലിയം ലോഹം കൊണ്ട് ഉണ്ടാക്കിയതായിരുന്നു.
.
ഗാലിയം ഉരുകുന്ന താപനില നമ്മുടെ ശരീര ഊഷ്മാവിനേക്കാൾ കുറവാണ്. വെറും 30 ഡിഗ്രി സെൽഷ്യസ് ! നമ്മുടെ കൈയിൽ വച്ചാൽ അത് ഉരുകി ദ്രാവകരൂപത്തിൽ ആവും. ( ചിത്രം നോക്കുക )
.
ഈ വീഡിയോ കണ്ടിട്ടുള്ളവർ ചിലപ്പോൾ ശ്രദ്ധിച്ചിട്ടുണ്ടാവും.. ഗ്ലൗസ് ഉപയോഗിച്ച കൈ ആണ് ഒരു ആണി കല്ലിൽ കൊണ്ടുവന്നു വെക്കുന്നത്. കാരണം നമ്മുടെ കൈയുടെ ചൂട് തട്ടിയാൽത്തന്നെ ഗാലിയത്തിന്റെ ആണി ഉരുകുവാൻ തുടങ്ങും.വെയില്കൊണ്ട് താനേ ചൂടായ കല്ലുമതി ആ ആണിയെ ഉരുക്കുവാൻ. അതാണ് വീഡിയോയിൽ സംഭവിക്കുന്നത് .
.
ഇത് നമുക്കും ചെയ്യാം. ഗാലിയം കിട്ടുവാൻ ബുദ്ധിമുട്ടാണെങ്കിൽ ബെർത്ഡേ ആഘോഷത്തിനായി കേക്കിൽ വെക്കുവാൻ ഉപയോഗിക്കുന്ന ചെറിയ മെഴുകുതിരി ഉപയോഗിക്കാം.ആ മെഴുകുതിരി ഒരു ബ്ലേഡ് ഉപയോഗിച്ച് ചെത്തി മിനുക്കി ഒരു ആണിയുടെ രൂപത്തിൽ ആക്കണം. എഫക്റ്റിനായി മെഴുകു ആണിയിൽ അൽപ്പം എണ്ണക്കറുപ്പും പുരട്ടാം. ഇപ്പോൾ ആ മെഴുകുതിരി ശരിക്കും ആണിപോലെ തോന്നിക്കും.

ഇനി സ്ററൗവ്വിൽ വച്ച് ചെറുതായി ചൂടാക്കിയ കരിങ്കല്ലിൽ നമ്മൾ തയ്യാറാക്കിവച്ച മെഴുകു ആണി വച്ചാൽ ഈ വീഡിയോയിലെപ്പോലെ ആണി ഉരുകി ഒലിക്കും.ഇത്രേ ഉള്ളൂ കാര്യം..

advertisment

Related News

    Super Leaderboard 970x90