Science

ഓടിന്‍റെ ചെറിയ സുഷിരത്തിലൂടെ ഉച്ചക്ക് അകത്തേക്ക് വരുന്ന സൂര്യപ്രകാശം ' വട്ടത്തില്‍ ' എന്നാല്‍ സുഷിരം വട്ടത്തിലുമല്ല... കാരണം എന്തായിരിക്കും ?

ഇവിടെ നമ്മൾ കാണുന്ന ഓരോ വട്ടവും സൂര്യൻ ആണ്. അല്ലെങ്കിൽ സൂര്യന്റെ പ്രതിബിംബം ആണ്.അതുകൊണ്ടാണ് അവ എല്ലാം വട്ടത്തിൽ കാണുന്നത്....

ഓടിന്‍റെ ചെറിയ സുഷിരത്തിലൂടെ ഉച്ചക്ക് അകത്തേക്ക് വരുന്ന സൂര്യപ്രകാശം ' വട്ടത്തില്‍ ' എന്നാല്‍ സുഷിരം വട്ടത്തിലുമല്ല... കാരണം എന്തായിരിക്കും ?

നമ്മളിൽ പലരും ഇത് ശ്രദ്ധിച്ചിട്ടുണ്ടാവും.. ചിലപ്പോൾ ഓടിന്റെ സുഷിരത്തിലൂടെയോ, അല്ലെങ്കിൽ കൂടുതൽ ഇലകളുള്ള മരത്തിന്റെ കീഴിലോ ഒക്കെയായി ഉണ്ടാവുന്ന പ്രാകാശകിരണങ്ങൾ വട്ടത്തിലായിരിക്കും കാണുക.

ഒന്നിൽ കൂടുതൽ ഉണ്ടെങ്കിൽ അവ പല തെളിച്ചത്തിൽ ( different brightness ) ആയിരിക്കാം... പക്ഷെ എല്ലാത്തിനും ഒരേ വലിപ്പം ആയിരിക്കും !! ( ചിത്രം 1 )
.
ഇവിടെ നമ്മൾ കാണുന്ന ഓരോ വട്ടവും സൂര്യൻ ആണ്. അല്ലെങ്കിൽ സൂര്യന്റെ പ്രതിബിംബം ആണ്.അതുകൊണ്ടാണ് അവ എല്ലാം വട്ടത്തിൽ കാണുന്നത്.സൂര്യൻ ചതുരത്തിലോ അല്ലെങ്കിൽ ത്രികോണാകൃതിയിലോ ആയിരുന്നെകിൽ വട്ടത്തിനു പകരം നാം കാണുന്നത് ചതുരമോ, ത്രികോണമോ ആയിരിക്കും :)
.
ഓടിന്റെ ചെറിയ സുഷിരത്തിലൂടെ വരുന്ന പ്രകാശം വട്ടത്തിൽ ആണെന്ന് കണ്ടുവല്ലോ.പക്ഷെ സുഷിരം വട്ടത്തിൽ ആയിരുന്നില്ല എന്നും പറഞ്ഞു. ഇവിടെ ആ സുഷിരം ഒരു പിൻഹോൾ ക്യാമറ ആയാണ് പ്രവർത്തിച്ചത്. ( ചിത്രം 3 ).
.
ഒരു പെട്ടിയുടെ ഒരു വശത്തു ചെറിയ സുഷിരം ഉണ്ടാക്കിയാൽ അതിലൂടെ അകത്തു കയറുന്ന പ്രകാശത്തിന്റെ വിന്യാസം മൂലം പുറത്തുള്ള വസ്തുക്കളുടെ പ്രതിബിംബം സൃഷ്ടിക്കുന്നു. ഇവിടെ പുറത്തുള്ള വസ്തുക്കളുടെ പ്രകാശ തീവ്രതയ്ക്കും, നിറത്തിനും അനുസരിച്ചു സുഷിരത്തിന്റെ നേരെ എതിർവശത്തു പ്രകാശം വീഴുന്നതിനാൽ പുറത്തുള്ള വസ്തുവിന്റെ പ്രതിബിംബം അകത്തു പുനഃസൃഷ്ടിക്കപ്പെടുന്നു. അതാണ് പിൻഹോൾ ക്യാമറ.

ഇവിടെ സാധാരണ ക്യാമറയിലെ ലെന്സിനു പകരം ചെറിയ സുഷിരം ആണെന്ന് മാത്രം. അതുതെന്നെയാണ് ഓടിനു ഇടയിലൂടെയും, ഇലകൾക്ക് ഇടയിലൂടെയും വരുന്ന പ്രകാശത്തിലും സംഭവിക്കുന്നത്.
സൂര്യന് പ്രകാശം കൂടുതൽ ഉള്ളതിനാൽ നാം സൂര്യന്റെ പ്രതിബിംബം മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ. എന്നാൽ ശ്രദ്ധിച്ചു നോക്കിയാൽ ആ വട്ടത്തിനു ചുറ്റിലും മേഘം പോകുന്നതും, പക്ഷികൾ പറക്കുന്നതുമൊക്കെ നമുക്ക് കാണാം. അവയ്ക്കു പ്രകാശം കുറവായതിനാൽ സൂക്ഷിച്ചു നോക്കണം എന്നുമാത്രം.
.
സൂര്യഗ്രഹണം ഉള്ളപ്പോൾ ഈ വട്ടം നോക്കിയാലോ.. ??
ഗ്രഹണ സമയത്തു വട്ടത്തിനു പകരം തേങ്ങാപ്പൂളുപോലെ ( ചിത്രം 2 ) ആയിരിക്കും ഈ പാടുകൾ നാം കാണുക !

advertisment

Super Leaderboard 970x90