Kerala

ഇന്ദുലേഖയ്ക്കും ഘാതകവധത്തിനും മുമ്പ് അറബി-മലയാളത്തിൽ നോവൽ പ്രസിദ്ധീകരിച്ചതിന് തെളിവ് !!

മലയാളത്തിലെ ആദ്യത്തെ നോവൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന "ഇന്ദുലേഖ" പതിനാല് വർഷങ്ങൾക്ക് മുൻപാണ് ചാന്ദ് ദർവേഷ് അറബി-മലയാളലിപിയിൽ മൊഴിമാറ്റം നടത്തുന്നത് എന്നത് മലയാള സാഹിത്യ ചരിത്രത്തെതന്നെ മാറ്റി മറിക്കുന്നതാണ്.

ഇന്ദുലേഖയ്ക്കും ഘാതകവധത്തിനും മുമ്പ് അറബി-മലയാളത്തിൽ നോവൽ പ്രസിദ്ധീകരിച്ചതിന് തെളിവ് !!

ആദ്യത്തെ അറബി-മലയാളം നോവലായി കണക്കാക്കുന്ന  "ചാർ ദർവേഷ്" ആദ്യമായി പ്രസിദ്ധീകരിക്കുന്നത് ഹിജ്‌റ 1292 (AD 1875) ലാണെന്നതിന് തെളിവ്.ഡൽഹി യുണിവേഴ്സ് റ്റി ചരിത്ര വിഭാഗത്തിലെ വാണിമേൽ സ്വദേശിയായ ഡോ.പി.കെ. യാസർ അറഫാത്താണ് ബ്രിട്ടീഷ് ലൈബ്രറിയിൽനിന്നു അദ്ദേഹത്തിന് കിട്ടിയ "ചാർ ദർവേഷ്" ന്റെ കോപ്പി സഹിതം ഈ വിവരം പുറത്ത് വിട്ടത്. ഏറ്റവും പഴയതെന്ന് തോന്നിക്കുന്ന ആ കോപ്പിയിൽ പ്രസിദ്ധീകരണ വർഷമായി കൊടുത്തിരിക്കുന്നത് ഹിജ്റ 1292 (1875) എന്നാണ്.

ഇന്ദുലേഖയ്ക്കും ഘാതകവധത്തിനും മുമ്പ് അറബി-മലയാളത്തിൽ നോവൽ പ്രസിദ്ധീകരിച്ചതിന് തെളിവ് !!

അതായത് 1875ഓടെയാണ് നോവൽ സാഹിത്യം കേരളത്തിൽ തുടക്കമിടുന്നത് എന്ന് ആ പ്രിന്റ് കൃത്യമായി കാണിക്കുന്നു. മലയാളത്തിലെ ആദ്യത്തെ നോവൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന "ഇന്ദുലേഖ" ക്കു പതിനാല് വർഷങ്ങൾക്ക് മുൻപാണ് ചാന്ദ് ദർവേഷ് അറബി-മലയാളലിപിയിൽ  മൊഴിമാറ്റം നടത്തുന്നത്  എന്നത് മലയാള സാഹിത്യ ചരിത്രത്തെതന്നെ മാറ്റി മറിക്കുന്നതാണ്. 

അമീർ ഖുസ്രുവാണ് ഇതിന്റെ പേർഷ്യൻ മൂലകൃതിയായ Qissa-e-Chahar Darvesh എഴുതിയതെന്നു വിശ്വസിക്കപ്പെടുന്നു. 

advertisment

News

Related News

    Super Leaderboard 970x90