Life Style

"കല്യാണം കഴിഞ്ഞിട്ടു രണ്ടു വർഷം ആയില്ലേ ? ഇതുവരെ വിശേഷം ഒന്നും ഇല്ല്യ ല്ലേ ? ഏത് ഡോക്ടറെ ആണ് കാണിക്കുന്നത് ?" - ആതിര ഇ വി എഴുതിയ അനുഭവക്കുറിപ്പ്

വിവാഹം, കുട്ടികൾ എല്ലാം ഒരാളുടെ അത്രയും വ്യക്തിപരവും സ്വകാര്യവുമായ ആയ കാര്യം ആണ്. അതിൽ ഇടയ്ക്കിടയ്ക്ക് കോലിട്ടു കുത്തി നോക്കാതെ സ്വന്തം കാര്യം നോക്കി ജീവിച്ചൂടെ. ഓരോരുത്തരും അവരുടെ ജീവിതത്തിൽ ഓരോ തിരുമാനങ്ങൾ എടുക്കുന്നതിനു വ്യക്തമായ കാരണങ്ങൾ ഉണ്ടാകും.

"കല്യാണം കഴിഞ്ഞിട്ടു രണ്ടു വർഷം ആയില്ലേ ? ഇതുവരെ വിശേഷം ഒന്നും ഇല്ല്യ ല്ലേ ? ഏത് ഡോക്ടറെ ആണ് കാണിക്കുന്നത് ?" - ആതിര ഇ വി എഴുതിയ അനുഭവക്കുറിപ്പ്

"വിശേഷം ഉണ്ടോ ?"

വിവാഹശേഷം ഞാൻ ഏറ്റവും അധികം ഉത്തരം പറഞ്ഞ ചോദ്യം ആണ് ഇത്. ആദ്യമൊക്കെ ആ ചോദ്യം കേൾക്കുമ്പോൾ എനിക്ക് നാണം വരുമായിരുന്നു. മുഖം താഴ്ത്തി, കവിൾ തെല്ലൊന്നു ചുവപ്പിച്ചു ഞാൻ ഇല്ലെന്ന് മറുപടി പറഞ്ഞു. ചോദ്യങ്ങളുടെ എണ്ണം കൂടി വരുംതോറും എന്റെ നാണം കുറഞ്ഞു വന്നു . ആദ്യമൊക്കെ ബന്ധുക്കളിൽ നിന്നും അയൽക്കാരിൽ നിന്നുമായിരുന്നു ചോദ്യം എങ്കിൽ പോകെ പോകെ ബൈക്കിൽ മീൻ വിൽക്കാൻ വരുന്ന ഇക്കയും വീടിനു മുന്നിലെ വയലിൽ പശുവിനെ കെട്ടാൻ വരുന്ന ഇതുവരെ കണ്ടിട്ടുപോലും ഇല്ലാത്ത ചേട്ടനും സുഹൃത്തിന്റെ വീട്ടിലെ വേലക്കാരിയും വരെ എനിക്ക് വിശേഷമുണ്ടാകാത്തതിൽ കുണ്ഠിതപ്പെട്ടു താടിയ്ക്ക് കയ്യും കൊടുത്തു നിൽക്കാൻ തുടങ്ങി.

അങ്ങനെ വർഷം ഒന്നു കഴിഞ്ഞു. "ഇതുവരെ വിശേഷം ഒന്നും ഇല്ല്യ ല്ലേ ? ഏത് ഡോക്ടറെ ആണ് കാണിക്കുന്നത് ?" എന്നായി പിന്നെ ചോദ്യം. അപ്പോഴേക്കും എന്റെ നാണം മുഴുവൻ പോയി ദേഷ്യം വരാൻ തുടങ്ങി. ഡോക്ടറെ ഒന്നും കാണുന്നില്ല എന്നും ഇപ്പോൾ പ്ലാൻ ഒന്നും ഇല്ലെന്നും പറഞ്ഞു മുഖം തിരിച്ചു. കല്യാണം കഴിഞ്ഞു ഉടൻ തന്നെ കുട്ടികൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും കുട്ടികൾ വേണ്ടെന്നു വെച്ചു പിന്നെ കുട്ടികൾ ഉണ്ടാകാതെ ചികിത്സയും മന്ത്രവും ആയി നടക്കുന്നവരുടെ കഥകളും വെച്ചു എന്റെ ചെവി പൊട്ടും വരെ ക്ലാസ് എടുത്തവരെ ഈ അവസരത്തിൽ സ്മരിക്കാതെ വയ്യ.

രണ്ടു വർഷങ്ങൾ കഴിഞ്ഞു. ഇപ്പോൾ ചോദ്യത്തിന്റെ മട്ടും ഭാവവും മാറി. ഒന്നു മാറ്റി നിർത്തി ശബ്ദം ഒന്നു താഴ്ത്തി "ആർക്കാണ് കുഴപ്പം ?" എന്നാണ് ചോദ്യം. നാണവും ദേഷ്യവും മാറി ഇപ്പോൾ ഞാൻ അതിനെ തമാശയായി എടുത്തു തുടങ്ങി. ഉരുളി കമിഴ്ത്താൻ ഒന്നു കൂടെ വരുമോ, കവിടി നിരത്തി നോക്കാൻ ഒരു ജോൽസ്യന്റെ അടുത്തു പോകാൻ വരുമോ എന്നൊക്കെ ചോദിച്ചു ഞാൻ അവരെയൊക്കെ കണ്ടം വഴി ഓടിച്ചു.

"കല്യാണം കഴിഞ്ഞിട്ടു രണ്ടു വർഷം ആയില്ലേ ? ഇതുവരെ വിശേഷം ഒന്നും ഇല്ല്യ ല്ലേ ? ഏത് ഡോക്ടറെ ആണ് കാണിക്കുന്നത് ?" - ആതിര ഇ വി എഴുതിയ അനുഭവക്കുറിപ്പ്

ഇനി ഈ ചോദ്യങ്ങൾക്കെല്ലാം ഉള്ള ഉത്തരം പറയാം. ഇത് എല്ലാവരുടെയും മുന്നിൽ പറയേണ്ടി വരുന്നത് എന്റെ ഗതികേട് ആണ്. ആഴ്ചയിൽ ഒരിക്കലെങ്കിലും വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും നേരിട്ടും വരുന്ന ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു മടുത്തതുകൊണ്ടാണ് ഈ പോസ്റ്റ്. ഇതുപോലെ ഉള്ള ചോദ്യങ്ങൾ ചോദിക്കുന്ന നിങ്ങൾ ഓരോരുത്തർക്കും ഈ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു.

ഞങ്ങൾ ഇതു വരെ ഒരു കുട്ടിക്ക് വേണ്ടി ഒരു പ്ലാനും ചെയ്തിട്ടില്ല. അതുകൊണ്ടാണ് വിശേഷം ഒന്നും ഇല്ലാത്തത്. ആതെന്തു കൊണ്ടാണ് പ്ലാൻ ചെയ്യാത്തത് എന്നു ചോദിച്ചാൽ കാരണങ്ങൾ പലതുണ്ട്

1. ഒരു പെണ്ണിന്റെ ജീവിതത്തിൽ ആദ്യത്തെ കാര്യം ആർത്തവവും രണ്ടാമത്തെ കാര്യം കല്യാണവും മൂന്നാമത്തെ കാര്യം അമ്മയാകലും മാത്രം ആണെന്ന് ഇതുവരെ തോന്നിയിട്ടില്ല. അതുപോലെ തന്നെ ഒരു പെണ്ണിന്റെ സ്ത്രീത്വവും ആണിന്റെ പുരുഷത്വവും ഒരു കുട്ടിയെ ഉണ്ടാക്കി തെളിയിക്കേണ്ട ഒന്നല്ല.

2. കുട്ടികളെ ഉണ്ടാക്കാനും മാതൃക കുടുംബം നയിക്കാനും വേണ്ടി മാത്രം കല്യാണം കഴിച്ച രണ്ടു പേരല്ല ഞങ്ങൾ. ഈ ജീവിതം അടിച്ചുപൊളിക്കാൻ ഒരു പാർട്ണർ വേണം എന്ന് തോന്നി കല്യാണം കഴിച്ചവരാണ്. ഒരു ഭാര്യയുടെ കടമ പോലും നേരെ ചൊവ്വേ ചെയ്യാൻ കഴിയാത്ത എനിക്ക് ഒരു അമ്മയുടെ റോൾ കൈകാര്യം ചെയ്യാൻ കുറച്ചു കൂടെ സമയം വേണം .

ഈ ഒരു കാലഘട്ടം കടന്നു പോയാൽ പിന്നെ തിരിച്ചു വരില്ല. രണ്ടു പേർ മാത്രം ഉള്ള ലോകം അത് വളരെ മനോഹരമാണ്. രാവിലെ കൊതി തീരും വരെ മൂടിപുതച്ചു ഉറങ്ങാനും, തോന്നുമ്പോൾ ഒരു ബാഗിൽ കയ്യിൽ കിട്ടുന്നത് കുത്തി നിറച്ചു ബൈക്കിൽ കയറി ഇരുന്നു യാത്ര പോകാനും, നല്ല മഴ കാണുമ്പോൾ അതിൽ ഇറങ്ങി നനഞ്ഞു പനി പിടിപ്പിച്ചു മൂടി പുതച്ചിരിക്കാനും, നിനച്ചിരിക്കാത്ത നേരങ്ങളിൽ പ്രണയം പങ്കു വെക്കാനും എന്തു രസമാണെന്നോ. ഈ പിണക്കങ്ങളുടെയും പരിഭവങ്ങളുടെയും പ്രണയത്തിന്റെയും ഇടയിലേക്ക് മൂന്നാമതൊരാൾ വരുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളെ ഉൾക്കൊള്ളാൻ തയ്യാറാവുക എന്നത് വലിയ കാര്യം ആണ്.

"കല്യാണം കഴിഞ്ഞിട്ടു രണ്ടു വർഷം ആയില്ലേ ? ഇതുവരെ വിശേഷം ഒന്നും ഇല്ല്യ ല്ലേ ? ഏത് ഡോക്ടറെ ആണ് കാണിക്കുന്നത് ?" - ആതിര ഇ വി എഴുതിയ അനുഭവക്കുറിപ്പ്

3.ഒരു ജോലി എന്നത് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു. അത്യാവശ്യം നല്ല പൈസ മുടക്കി ആണ് എന്നെ അച്ഛനും അമ്മയും പഠിപ്പിച്ചത്. നാലു വർഷം അവരുടെ എല്ലാ സമ്പാദ്യവും അവർ എനിക്ക് വേണ്ടി ചിലവാക്കേണ്ടി വന്നു. പകുതിയോളം വിദ്യാഭ്യാസ ലോൺ എടുത്തു. ജോലി കിട്ടി കുറച്ചു കാലം എടുത്തു അത് തിരിച്ചടക്കാൻ ഒരു തുക കിട്ടുന്ന ശമ്പളത്തിൽ എത്താൻ. അപ്പോഴേക്കും പലിശയും കൂട്ടു പലിശയും ആയി ആ തുക ഇരട്ടി ആയിരുന്നു. അതിന്റെ അടവ് ഇപ്പോഴും അടച്ചു കൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ജോലി എന്നത് അത്യാവശ്യം ആണ്. അതിനുപരി സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലി ഉള്ളത് എപ്പോഴും നല്ലതാണ്.

ഞാൻ പ്രൈവറ്റ് ഐ ടി കമ്പനിയിൽ ജോലി ചെയ്യുന്ന ആളാണ്. നാലും അഞ്ചും റൗണ്ട് ഉള്ള ഒരുപാട് ഇൻറ്റർവ്യൂ പങ്കെടുത്തു പാസ്സായി കിട്ടിയ ജോലി ആണ്. ജോലി കിട്ടാൻ ഉള്ളതിനേക്കാൾ വലിയ കഷ്ടപ്പാടാണ് അത് നിലനിർത്താൻ. നല്ല പ്രോജക്ടും നല്ല കമ്പനിയും അല്ലെങ്കിൽ ഏതു സമയത്തും ഈ ജോലി നഷ്ടമാകാം. പുതിയ ടെക്നോളജി അറിഞ്ഞില്ലെങ്കിലും മരിച്ചു കിടന്നു പണി എടുത്തില്ലെങ്കിലും രാവിലെ ഒരു മെയിൽ അയച്ചു വൈകുന്നേരത്തിനുള്ളിൽ നമ്മളെ തൊഴിൽ രഹിതൻ ആക്കിക്കളയും ഇവന്മാർ. അങ്ങനെ ഉള്ളിടത്ത് പ്രേഗ്നെന്റ് കാലഘട്ടവും മേറ്റർണിറ്റി ലീവും ഒരു തരത്തിൽ പറഞ്ഞാൽ ത്രിശങ്കു ആണ്. ഈ സമയത്ത് അവർക്ക് നമ്മളെ കൊണ്ടു വല്ല്യ ഉപകാരം ഒന്നും ഉണ്ടാകില്ല. അപ്പോൾ പിന്നെ ഗർഭിണി അല്ലെ വീട്ടിൽ പോയി പ്രസവിച്ചിട്ടൊക്കെ പോരെ എന്നു പറഞ്ഞു തിരിച്ചു വിടും. മേറ്റർണിറ്റി പീരിയഡിനു മുൻപോ ശേഷമോ ജോലി നഷ്ട്ടപ്പെട്ട കുറച്ചു പെണ്ണുങ്ങളെ എങ്കിലും എനിക്ക് അറിയാം. അങ്ങനെ ജോലി പോയി പ്രസവവും ശ്രുശൂഷയും കഴിഞ്ഞു എത്തിയാൽ മറ്റൊരു ജോലി കണ്ടെത്താൻ കുറച്ചു കഷ്ടപ്പെടേണ്ടി വരും. Career Gap എന്നത് അത്യാവശ്യം നല്ല ഒരു വില്ലൻ തന്നെയാണ്. ഇതുകൊണ്ടൊക്കെ തന്നെ കുറച്ചുപേരെങ്കിലും പ്രസവത്തോടെ ജോലി ഉപേക്ഷിച്ചു വീട്ടിൽ ഒതുങ്ങി കൂടിയവരാണ്.

അതോടെ 16 വർഷത്തോളം കെട്ടുകണക്കിന്‌ പുസ്തകങ്ങൾ പഠിച്ചു ,അടികൾ വാങ്ങി, പരീക്ഷ എഴുതി കിട്ടിയ സർട്ടിഫിക്കറ്റ് അലമാരയിൽ ഇരുന്നു വെറുതെ പൊടി പിടിച്ചു നശിക്കും. ജോലി ഇല്ലാതിരുന്ന ചുരുങ്ങിയ മാസങ്ങൾ കൊണ്ടു തന്നെ വിഷാദ രോഗത്തിന്റെ പടിക്കൽ എത്തിയ എനിക്ക് ജോലി ഇല്ലാത്ത അവസ്ഥയെക്കുറിച്ചു സങ്കൽപ്പിക്കാൻ പോലും കഴിയില്ല. കുട്ടി ഉണ്ടായി കഴിഞ്ഞുള്ള കുറച്ചു വർഷങ്ങൾ അടിപൊളി ആയിരിക്കുമെങ്കിലും ഒരു ആറു വർഷം കഴിഞ്ഞു കുട്ടി സ്കൂളിൽ പോയി തുടങ്ങുമ്പോൾ നമ്മൾ വീണ്ടും തനിച്ചാകും. 6 വർഷം വെറുതെ ഇരുന്നു പിന്നെ ഒരു ജോലി കിട്ടണമെങ്കിൽ തലയിൽ വരച്ച വര നല്ല പെർമനെന്റ് മാർക്കർ കൊണ്ടു വരച്ചതാകണം. എന്റെ തലയിൽ മഷിതണ്ടു കൊണ്ടാണ് വരച്ചത് എന്നു നല്ല നിശ്ചയം ഉണ്ട്.

"കല്യാണം കഴിഞ്ഞിട്ടു രണ്ടു വർഷം ആയില്ലേ ? ഇതുവരെ വിശേഷം ഒന്നും ഇല്ല്യ ല്ലേ ? ഏത് ഡോക്ടറെ ആണ് കാണിക്കുന്നത് ?" - ആതിര ഇ വി എഴുതിയ അനുഭവക്കുറിപ്പ്

4. അടുത്തത് പ്രസവ ശേഷം കുട്ടിയെ ആരു നോക്കും എന്നതാണ്. ജോലി ഉപേക്ഷിച്ചു കുട്ടിയെ നോക്കി ഇരിക്കാൻ നമ്മുടെ സാമ്പത്തിക സ്ഥിതി അനുവദിക്കാത്തത് കൊണ്ട്‌ ആ പരിപാടി നടക്കില്ല. പിന്നെ വീട്ടിൽ നിന്ന് ആരെങ്കിലും വന്നു നിൽക്കുക എന്നതാണ്. വീട്ടിലെ ഫാമും അച്ഛനെയും അനിയനെയും ഒറ്റക്കിട്ടു വന്നു നിൽക്കാൻ എന്റെ അമ്മയുടെയും , പ്രായമായ അച്ഛനെ ഒറ്റക്കിട്ടു വരാൻ ദിലുവിന്റെ അമ്മയുടെയും സാഹചര്യങ്ങൾ അനുവദിക്കില്ല. ഇത് ഒന്നോ രണ്ടോ വർഷത്തെ കാര്യം അല്ല. കുട്ടിയ്ക്ക് സ്കൂളിൽ പോകാൻ ആകും വരെ എങ്കിലും ആരെങ്കിലും അടുത്തു വേണം. 

അല്ലെങ്കിൽ ഡേ കെയർ ഇല്ല ആക്കിയിട്ടു പോകണം.നല്ല ഒരു ഡേ കെയറിനു 5k മുതൽ 10k വരെ ആണ് മാസം ഫീസ്. അതും ഒരു ഞാണിമേൽ കളി ആണ്. പിന്നെ ഉള്ളത് ഒരു ആയയെ വെയ്ക്കുക എന്നതാണ്. അവർക്ക് മാസം15k ആണ് കുറഞ്ഞ ശമ്പളം. അതിനു പുറമെ ഭക്ഷണം താമസം നാട്ടിൽ പോകാൻ ഉള്ള ചിലവ് ഇതെല്ലാം വേറെയും. എല്ലാം കൂടെ 20k അതിനു വേണം മാസം. ആ വഴിയും ഒരു പരീക്ഷണം ആണ് . നല്ല ഒരാളെ കിട്ടാൻ പുണ്യം ചെയ്യണം എന്ന അവസ്ഥ ആണ്. ഒരു വർഷത്തിനിടയിൽ 3 ആയമാർ മാറി വന്ന ഒരു സുഹൃത്തിന്റെ അവസ്‌ഥ നന്നായി കണ്ടതാണ്. വീട്ടിൽ സി സി ടി വി വെച്ചു ഓഫീസിൽ അതും നോക്കി ഇരുന്നിട്ടുണ്ട് അവൾ മാസങ്ങളോളം. അപരിചിതയായ സ്ത്രീയോട് നമ്മളും കുട്ടിയും അടുക്കും വരെ നെഞ്ചിനുള്ളിൽ തീ കോരിയിട്ട അവസ്‌ഥ ആയിരിക്കും.

"കല്യാണം കഴിഞ്ഞിട്ടു രണ്ടു വർഷം ആയില്ലേ ? ഇതുവരെ വിശേഷം ഒന്നും ഇല്ല്യ ല്ലേ ? ഏത് ഡോക്ടറെ ആണ് കാണിക്കുന്നത് ?" - ആതിര ഇ വി എഴുതിയ അനുഭവക്കുറിപ്പ്

ഇത് ബാംഗ്ലൂരിൽ ജീവിക്കുന്ന എന്റെ കാര്യം ആണ്. ഇതുപോലെ പല സാഹചര്യങ്ങളിൽ ജീവിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ള പലരും.ഇതൊന്നും ആലോചിക്കാതെ കുട്ടി ആയില്ലേ, കുട്ടി വേണ്ടേ, കുട്ടിയ്ക്ക് വേണ്ടി ശ്രമിക്കുന്നില്ലേ , നിങ്ങൾക്ക് അടിച്ചു പൊളിച്ചു നടക്കാൻ വേണ്ടി അല്ലെ കുട്ടി വേണ്ടെന്നു വെക്കുന്നത്, ആർക്കാണ് കുഴപ്പം, ഏത് ഡോക്ടറെ ആണ് കാണിക്കുന്നത് എന്നെല്ലാം ചോദിച്ചു മറ്റൊരാളെ ബുദ്ധിമുട്ടിക്കുമ്പോൾ മറുവശത്ത് നിൽക്കുന്ന ആളുടെ സാഹചര്യം കൂടി ഒന്നു പരിഗണിക്കുന്നത് നല്ലതാണ്. ഈ ചോദിക്കുന്ന നിങ്ങൾക്ക് ഒരു 5 വർഷം ഇവിടെ വന്നു കുട്ടിയെ നോക്കാൻ കഴിയുമോ, അല്ലെങ്കിൽ ജോലി നഷ്ടപ്പെട്ടാൽ ഒരു ജോലി വാങ്ങി തരാൻ കഴിയുമോ, ഒന്നുമില്ലെങ്കിൽ ഒരു ഉരുളി കമിഴ്ത്താൻ കൂടെ വരാൻ എങ്കിലും പറ്റുമോ. ഇല്ലല്ലോ. പിന്നെ എന്തിനാണ് നിങ്ങൾ മറ്റൊരാൾക്ക് കുട്ടിയില്ലാത്തത്തിൽ ഇത്ര ആകുലപ്പെടുന്നത്. നിങ്ങളുടെ ഇത്തരത്തിലുള്ള ചോദ്യങ്ങൾ കൊണ്ട് എത്രയോ രാത്രികൾ അവരുടെ തലയിണ കണ്ണീരിൽ കുതിർന്നു കാണും.

വിവാഹം, കുട്ടികൾ എല്ലാം ഒരാളുടെ അത്രയും വ്യക്തിപരവും സ്വകാര്യവുമായ ആയ കാര്യം ആണ്. അതിൽ ഇടയ്ക്കിടയ്ക്ക് കോലിട്ടു കുത്തി നോക്കാതെ സ്വന്തം കാര്യം നോക്കി ജീവിച്ചൂടെ. ഓരോരുത്തരും അവരുടെ ജീവിതത്തിൽ ഓരോ തിരുമാനങ്ങൾ എടുക്കുന്നതിനു വ്യക്തമായ കാരണങ്ങൾ ഉണ്ടാകും. 5 വർഷമായി കുട്ടി ഉണ്ടാകാത്ത കഥയും പറഞ്ഞു പീഡിപ്പിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങൾക്ക് എന്താണ് കിട്ടുന്നത്.

നിങ്ങളെ പോലുള്ളവർ ഉള്ളത് കൊണ്ടാണ് ഗർഭം ഉണ്ടെന്ന് കള്ളം പറഞ്ഞു ഒടുവിൽ പ്രസവത്തിന് ഒളിച്ചോടി പോവുന്ന പെണ്ണുങ്ങൾ ഉണ്ടാകുന്നത്. നാണക്കേട് ഭയന്നു അഞ്ചാമത്തെ കുഞ്ഞിനെ ഉപേക്ഷിക്കേണ്ടി വരുന്ന ആണുങ്ങൾ ഉണ്ടാകുന്നത്. മാനസികനില തെറ്റി ജീവിക്കുന്ന പെണ്ണുങ്ങൾ ഉണ്ടാകുന്നത്. മറ്റുള്ളവരുടെ ജീവിതത്തിലേക്കു ചോദ്യ ശരങ്ങൾ തൊടുക്കുന്നത് നിർത്തി സ്വന്തം ജീവിതം ആസ്വദിക്കൂ. മറ്റുള്ളവരെ അവരുടെ വഴിയേ പോകാൻ അനുവദിക്കൂ.

Please stop looking into others life. Let me decide my life... After all I am going to live this life, not you.

advertisment

News

Super Leaderboard 970x90