'ലിനിയുടെ മരണം വെറുതെ കണ്ണുനീരിൽ കഴുകിക്കളയേണ്ടതല്ല... ആ കുടുംബത്തെ സമാശ്വസിപ്പിക്കുകയും അവർക്ക് നീതി നേടിക്കൊടുക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം നമുക്കോരോരുത്തർക്കും ഉണ്ട്..!' - അശ്വതി ജ്വാല

സ്വന്തം ജീവൻ പോലും നോക്കാതെ സമൂഹത്തിനായി കർമ്മനിരതയായതിന്റെ ഫലമാണ് ലിനിയുടെ ദുർവ്വിധി. അതിർത്തിയിൽ ശത്രുക്കളോട് പോരാടുന്നതിനിടെ ജീവൻ നഷ്ടപ്പെടുന്ന ജവാന്മാരോളം തന്നെ ത്യാഗപൂർണ്ണമാണ് ഇത്തരം മാരകരോഗങ്ങൾ ബാധിക്കുന്നവരെ ചികിത്സിക്കുന്ന ലിനിയെപ്പോലുള്ള നഴ്സുമാരുടെ ജീവിതവും. അതുകൊണ്ടുതന്നെ ആ കുടുംബത്തെ സമാശ്വസിപ്പിക്കുകയും അവർക്ക് നീതി നേടിക്കൊടുക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം നമുക്കോരോരുത്തർക്കും ഉണ്ട്.

'ലിനിയുടെ മരണം വെറുതെ കണ്ണുനീരിൽ കഴുകിക്കളയേണ്ടതല്ല... ആ കുടുംബത്തെ സമാശ്വസിപ്പിക്കുകയും അവർക്ക് നീതി നേടിക്കൊടുക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം നമുക്കോരോരുത്തർക്കും ഉണ്ട്..!' - അശ്വതി ജ്വാല

സജീഷേട്ടാ..,

I'm almost on the way..

മരണക്കിടക്കയിൽ നിന്ന് തന്റെ പ്രിയപ്പെട്ടവനായി ഇങ്ങനെയൊരു കുറിപ്പെഴുതാനേ ലിനിയ്ക്ക് സാധിച്ചുള്ളൂ. പ്രിയപ്പെട്ടവളുടെ കണ്ണടയും വരെ അവളുടെയരികിൽ കൊതി തീരെ ഒന്നിരിക്കാൻ സജീഷിന് സാധിച്ചില്ല. പ്രിയപ്പെട്ട അമ്മയ്ക്ക് അവസാനമായൊരു ഉമ്മ കൊടുക്കാൻ ആ പിഞ്ചുകുഞ്ഞുങ്ങൾക്കും കഴിഞ്ഞില്ല. പരസ്പരം സ്നേഹം കൊണ്ട് പൊതിഞ്ഞിട്ടും തമ്മിൽ കാണാതെ പിരിയേണ്ടി വന്ന അപൂർവ്വമായ ദുർവിധിയ്ക്കിരയായി ആ കൊച്ചു കുടുംബം.

ലിനിയുടെ മരണം വെറുതെ കണ്ണുനീരിൽ കഴുകിക്കളയേണ്ടതല്ല. അസുഖബാധിതരായവരെ പരിചരിക്കുന്നതിനിടെയാണ് ലിനിയ്ക്ക് രോഗം പിടിപെട്ടതും മരണത്തിന് കീഴടങ്ങിയതും. സ്വന്തം ജീവൻ പോലും നോക്കാതെ സമൂഹത്തിനായി കർമ്മനിരതയായതിന്റെ ഫലമാണ് ലിനിയുടെ ദുർവ്വിധി. അതിർത്തിയിൽ ശത്രുക്കളോട് പോരാടുന്നതിനിടെ ജീവൻ നഷ്ടപ്പെടുന്ന ജവാന്മാരോളം തന്നെ ത്യാഗപൂർണ്ണമാണ് ഇത്തരം മാരകരോഗങ്ങൾ ബാധിക്കുന്നവരെ ചികിത്സിക്കുന്ന ലിനിയെപ്പോലുള്ള നഴ്സുമാരുടെ ജീവിതവും. അതുകൊണ്ടുതന്നെ ആ കുടുംബത്തെ സമാശ്വസിപ്പിക്കുകയും അവർക്ക് നീതി നേടിക്കൊടുക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം നമുക്കോരോരുത്തർക്കും ഉണ്ട്. മാലാഖയെന്ന വിളിപ്പേരിൽ നികത്താവുന്ന നഷ്ടമല്ല അവർക്കും അവരുടെ കുടുംബത്തിനും ഉണ്ടായിരിക്കുന്നത്.

കാണാൻ സാധിക്കാതെ പോയ സഹോദരിക്ക് ഒരിക്കൽക്കൂടി പ്രണാമം...

advertisment

News

Super Leaderboard 970x90