Kerala

ചെറുപ്പം മുതലേ ഒന്നിച്ച് കളിച്ച് നടന്നവനാകും... ആറ്റിൽ ഒരുമിച്ച് മീൻ പിടിക്കാൻ പോയവനാകും... പക്ഷേ അവൻ എൻഡിഎഫുകാരനാകുന്നതിലൂടെ നമ്മളെ ഒറ്റും. ആസിഫ് മുഹമ്മദ് എഴുതിയ കുറിപ്പ്

ഒരു സുപ്രഭാതത്തിൽ നാട്ടിൽ നമസ്കരിക്കരിക്കാതെ ഒളിച്ചും പാത്തും രണ്ടെണ്ണം അടിച്ച് തല്ലിപ്പൊളിയായി നടക്കുന്ന ചെക്കൻമാരെല്ലാം 5 നേരം കൃത്യമായി പള്ളിയിൽ കയറാൻ തുടങ്ങി. സമുദായമൊന്നടങ്ങം അന്തം വിട്ടു. പടച്ചോനെ ഇതെന്താ കഥയെന്ന് അന്തം വിട്ടവരുടെ അടുത്തേക്ക് ആ ഉത്തരമെത്തി. അവരെ നന്നാക്കിയത് എൻഡിഎഫ് ആണത്രെ.

ചെറുപ്പം മുതലേ ഒന്നിച്ച് കളിച്ച് നടന്നവനാകും... ആറ്റിൽ ഒരുമിച്ച് മീൻ പിടിക്കാൻ പോയവനാകും... പക്ഷേ അവൻ എൻഡിഎഫുകാരനാകുന്നതിലൂടെ നമ്മളെ ഒറ്റും. ആസിഫ് മുഹമ്മദ് എഴുതിയ കുറിപ്പ്

എനിക്കേതായാലും എന്റെ ജീവിതാനുഭവങ്ങളിൽ നിന്ന് നല്ലതൊന്നും പറയാനില്ലാത്ത, മുസ്ലിങ്ങളെ തീവ്രവാദത്തിന് പ്രേരിപ്പിക്കുന്ന സംഘടന മാത്രമാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. ഡിസംബർ ആറിന് എൻഡിഎഫ് നടത്തി കൊണ്ടിരുന്ന ഹർത്താലാണ് ആദ്യ ഓർമ്മ. പിന്നെയുള്ള ഓർമ്മ ഇങ്ങനെയാണ്, ഒരു സുപ്രഭാതത്തിൽ നാട്ടിൽ നമസ്കരിക്കരിക്കാതെ ഒളിച്ചും പാത്തും രണ്ടെണ്ണം അടിച്ച് തല്ലിപ്പൊളിയായി നടക്കുന്ന ചെക്കൻമാരെല്ലാം 5 നേരം കൃത്യമായി പള്ളിയിൽ കയറാൻ തുടങ്ങി. സമുദായമൊന്നടങ്ങം അന്തം വിട്ടു. പടച്ചോനെ ഇതെന്താ കഥയെന്ന് അന്തം വിട്ടവരുടെ അടുത്തേക്ക് ആ ഉത്തരമെത്തി. അവരെ നന്നാക്കിയത് എൻഡിഎഫ് ആണത്രെ. സംഘടനയിൽ അംഗമാകുന്നതിന്റെ ഭാഗമായുള്ള 30 ദിവസം മുടങ്ങാതെ 5 നേരം നമസ്കാരത്തിന് എത്തുക എന്ന പ്രക്രിയയാണ് അവിടെ നടന്നത്. അങ്ങനെ നാട്ടിലെ പ്രധാന എക്സ് തല്ലിപ്പൊളികളോട് എന്റെ മോനെ കൂടി വിളിച്ച് കൊണ്ടു പോ മോനെ എന്ന് വീട്ടിലെ ഉമ്മമാർ പറഞ്ഞു തുടങ്ങി.

ചെറുപ്പം മുതലേ ഒന്നിച്ച് കളിച്ച് നടന്നവനാകും... ആറ്റിൽ ഒരുമിച്ച് മീൻ പിടിക്കാൻ പോയവനാകും... പക്ഷേ അവൻ എൻഡിഎഫുകാരനാകുന്നതിലൂടെ നമ്മളെ ഒറ്റും. ആസിഫ് മുഹമ്മദ് എഴുതിയ കുറിപ്പ്

 ഇങ്ങനെ ആ കൂട്ടത്തിലെത്തുന്നവർ കുറച്ച് ദിവസത്തെ കൂട്ടം ചേർന്നുള്ള നടത്തത്തിന് ശേഷം സംഘടനയിലേക്കുള്ള ആദ്യപടിയായ മെഴുകുതിരി ക്ലാസിലെക്കെത്തുന്നു. നാട്ടിലെ ഏതെങ്കിലും ഒഴിഞ്ഞ കെട്ടിടത്തിലോ വാടകക്കെടുത്ത മുറിയിലോ ഒത്ത നടുവിലായി ഒരു മെഴുകുതിരി കത്തിച്ച് വെക്കും. പിന്നീട് ചുറ്റും വട്ടം കൂടിയിരിക്കും. ആദ്യം തന്നെ ഒരു കാര്യം പ്രഖ്യാപിക്കും. നമ്മുക്ക് രാഷ്ട്രീയമില്ല. സിപിഎമ്മിനും കോൺഗ്രസിനും മുസ്ലിം ലീഗിനുമൊന്നും നമ്മളെതിരല്ല. മുണ്ടിയെരുമയിലെ അനുപമ എന്ന ട്യൂട്ടോറിയൽ കോളേജിലെ ഇരുട്ടുമുറിയിൽ മെഴുകുതിരി പ്രകാശത്തിൽ ലോകത്തിന്റെ നാനാകോണുകളിലും മുസ്ലിം സമുദായം അനുഭവിക്കുന്ന പീഡനങ്ങൾ വിവരിക്കും. അത് ഇന്ത്യയിലേക്കും കേരളത്തിലേക്കും എത്തും. ആർഎസ്എസിലേക്കെത്തും. അതിനെ പ്രതിരോധിക്കാൻ ആഹ്വാനം ചെയ്യും. ഇൻഷ അല്ലായും അല്ലാഹു അക്ബറും മുഴക്കും. 

പിന്നെ നാട്ടിൽ മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട സകല വിഷയങ്ങളിലും ഇവരുടെ കൈകടത്തലായിരിക്കും. മുസ്ലിം പെൺകുട്ടി മറ്റ് മതത്തിൽ പെട്ട ഒരാൾക്കൊപ്പം ഒളിച്ചോടിയാൽ അവന്റെ കാര്യത്തിൽ തീരുമാനമാക്കുക, മുസ്‌ലിം പെൺകുട്ടിയെ പ്രണയിക്കുന്ന ഹിന്ദുവിനെയും കൃസ്ത്യാനിയെയും ഭീക്ഷണിപ്പെടുത്തുക, ആർഎസ്എസ് നൽകുന്ന പരിശീലനത്തിന് പകരമായി പരിശീലനം നൽകുക.. അങ്ങനെയങ്ങനെ... അത്തരത്തിൽ സമുദായ സംരക്ഷകരായി സ്വയം അവരോധിച്ച ഒരു ക്രിമിനൽ സംഘം തന്നെയായിരുന്നു എൻഡിഎഫ് എന്ന പോപ്പുലർ ഫ്രണ്ടിന്റെ ആദ്യരൂപം. ആദ്യകാലത്ത് മുസ്‌ലിം വിഭാഗത്തിൽപ്പെട്ടവരെ ശത്രു പട്ടികയിൽ നിന്ന് പൂർണമായും ഒഴിവാക്കിയിരുന്നെങ്കിൽ പിന്നീട് സംഘടനയെ എതിർക്കുന്ന മുസ്ലിങ്ങളെയും നേരിട്ട് തുടങ്ങി. ക്യാമ്പസ് ഫ്രണ്ടിന്റെ രൂപീകരണത്തിന് ശേഷമായിരുന്നു ഇത്. പക്ഷേ അപ്പോഴും കൊല്ലില്ല എന്ന ഒരു ആനുകൂല്യം മുസ്ലിങ്ങൾക്കുണ്ടായിരുന്നു. (പിന്നീട് ഇതും മാറി)

ചെറുപ്പം മുതലേ ഒന്നിച്ച് കളിച്ച് നടന്നവനാകും... ആറ്റിൽ ഒരുമിച്ച് മീൻ പിടിക്കാൻ പോയവനാകും... പക്ഷേ അവൻ എൻഡിഎഫുകാരനാകുന്നതിലൂടെ നമ്മളെ ഒറ്റും. ആസിഫ് മുഹമ്മദ് എഴുതിയ കുറിപ്പ്

 വണ്ടൻമേട് എംഇഎസിൽ പ്ലസ്ടുവിന് പഠിക്കുന്ന സമയം ഗുജറാത്ത് കലാപത്തെക്കുറിച്ച് ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പേരിൽ കൊണ്ട് തന്ന നോട്ടീസ് വായിച്ച് നോക്കാതെ കീറിയെറിഞ്ഞതിന് പിറ്റേന്ന് വൈകുന്നേരം ആറംഗ സംഘമെത്തി വഴിയിൽ തടഞ്ഞു നിർത്തി. ഞങ്ങൾക്കൊന്ന് 'സംസാരിക്കണ'മെന്ന് പറഞ്ഞു. പക്ഷേ ഒരു പാട് കുട്ടികൾ ഒപ്പമുണ്ടായിരുന്നതിനാൽ ആ 'സംസാരമവിടെ' നടന്നില്ല. രാത്രി ഇഷ നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി 'സംസാരക്കാർ' വീണ്ടുമെത്തി. പള്ളിയിൽ നിന്ന് വീട്ടിലേക്ക് അരക്കിലോമീറ്ററിലേറെ ദൂരമുണ്ട്. വളരെക്കുറവ് വീടുകൾ മാത്രമാണ് ആ വഴിയിലുള്ളത്. ഇരുട്ടിലൂടെ നടന്ന് നീങ്ങവേ 'സംസാരസംഘ'മെത്തി. ആദ്യം തന്നെ ചെവിക്കല്ല് തീർത്ത് അടി. പിന്നെ കുറേ ഡയലോകും. അടിയുടെ പവറിൽ സമുദായ സംരക്ഷണ ഡയലോഗുകളൊന്നും കുറേ നേരത്തേക്ക് കേൾക്കാൾ പറ്റണുണ്ടായില്ല. പക്ഷേ അവസാനം ഒരു താക്കീത് നൽകി. 

മുസ്ലിമായത് കൊണ്ടാണ് നിന്നെ ഞങ്ങൾ നടന്ന് വീട്ടിൽ പോകാൻ അനുവദിക്കുന്നത് എന്ന്. നോട്ടീസ് കീറിയ പ്രശ്നത്തിന് തല്ലാൻ വന്നവർ പോലും ആ പ്രദേശത്തെങ്ങും കണ്ട് പരിചയമില്ലാത്തവരായിരുന്നു എന്നതാണ് പോയിന്റ്. എല്ലാ കേസിലും ദൂരെയുള്ള ഗുണ്ടകൾ മാത്രമേ ക്വട്ടേഷൻ ഏറ്റെടുക്കൂ. പിന്നീട് സ്വന്തം കൊടിമരം തല്ലിയൊടിക്കുക, കത്തിക്കുക തുടങ്ങിയ കലാപരിപാടികളിലൂടെ അയ്യോ ഞങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലേയെന്ന നിലവിളി കലാപരിപാടിയും പതിവായിരുന്നു. എന്തായാലും ഒരു കാര്യത്തിൽ നാം ഭയപ്പെടണം. ചെറുപ്പം മുതലേ ഒന്നിച്ച് കളിച്ച് നടന്നവനാകും, ആറ്റിൽ ഒരുമിച്ച് മീൻ പിടിക്കാൻ പോയവനാകും പക്ഷേ അവൻ എൻഡിഎഫുകാരനാകുന്നതിലൂടെ നമ്മളെ ഒറ്റും. നോട്ടീസ് കീറിയതിന് സ്കൂളിന് സമീപം സംസാരിക്കാനെത്തിയവരെയും രാത്രി പള്ളി കഴിഞ്ഞ് മടങ്ങിയപ്പോൾ താക്കീതാനെത്തിയവരെയും വഴികാട്ടിയത് ഇങ്ങനെയെക്കെ കൂട്ടത്തിൽ കളിച്ച് നടന്നവൻ തന്നെയായിരുന്നു. തീവ്രവാദ സംഘമാണ് ഭയപ്പെടണം..

advertisment

News

Related News

    Super Leaderboard 970x90