നിപ്പ വൈറസ്സും 'മോഹന' ജല്പനങ്ങളും

നിപ്പ വൈറല്‍ രോഗത്തിനു എതിരെ ആധുനിക വൈദ്യത്തില്‍ യാതൊരുവിധ മരുന്നും ഇല്ല എന്നത് നുണയാണ്. ലക്ഷണങ്ങള്‍ നോക്കിയുള്ള പ്രതിവിധി ചികിത്സ സമ്പ്രദായം അഥവാ symptomatic treatment ആധുനിക വൈദ്യശാസ്ത്രത്തില്‍ ഇതിനു എതിരെയുണ്ട് മരണനിരക്ക് 75% അധികവും കുറയ്ക്കുവാന്‍ സഹായം ആണ്.

 നിപ്പ വൈറസ്സും 'മോഹന' ജല്പനങ്ങളും

 ഇന്ന് കേരള ജനതയുടെ മുന്‍പില്‍ രണ്ടു വെല്ലുവിളികളുണ്ട്. അത് മസ്തിഷ്കത്തെയും ശ്വസന പ്രക്രീയേയും തകര്‍ക്കുന്ന പകര്‍ച്ചവ്യാധിയായ നിപ്പ വൈറല്‍ രോഗവും മലയാളികളുടെ ആരോഗ്യരംഗത്തെ നശിപ്പിക്കാൻ ഇറങ്ങി തിരിച്ച മോഹനൻ-ജേക്കബ്‌ കപട ചികിത്സ ലോബികളും ആണ്. നിലവില്‍ ലഭ്യമായ സ്ഥിരികരിക്കപ്പെട്ട ശാസ്ത്രീയ വിവരങ്ങളുടെ വെളിച്ചത്തില്‍ പത്ത് പേരാണ് ഈ രോഗം ബാധിച്ചത് മരണപ്പെട്ടത്. ലോകത്തിലെ മറ്റെത്ത് വികസിത രാജ്യത്തും എപിഡമിക് ബ്രേഔട്ട്‌ ഉണ്ടായാല്‍ നേരിട്ടുന്ന മികവിന് ഒപ്പമോ അതിനെക്കാളുവും മേന്മയിലോ ആണ് കേരള ആരോഗ്യവകുപ്പ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇത് സാമ്പത്തികവും സങ്കേതികവുമായ ഒരുപാട് പരിമിതിക്കളുടെ ഇടയിലാണ് എന്നും മനസ്സില്‍ ആകണം. ലോകത്തില്‍ ഇതിനു മുന്‍പ് സമാനമായ സാംക്രമിക രോഗങ്ങളെ പകര്‍ച്ചയെ പറ്റി മനസ്സില്‍ ആക്കിയതും പ്രത്യേകിച്ചു മലേഷ്യ, സിംഗപ്പൂര്‍, ബംഗാള്‍ദേശ് എന്നിവടങ്ങളില്‍ നിപ്പ വൈറല്‍ ബാധ പടര്‍ന്ന അവസരങ്ങളില്‍ നിന്നുള്ള ശാസ്ത്രീയ വിവരങ്ങളുടെ വെളിച്ചത്തിലും ആണ് ഇന്ന് കേരള ആരോഗ്യവകുപ്പ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. ഇതില്‍ നിന്ന് പ്രധാനമായും മൂന്നു വഴികളിലൂടെ ആണ് നിപ്പ വൈറസ് മനുഷ്യരില്‍ എത്തുന്നത്:

1) നിപ്പ വൈറല്‍ ലോഡ് അടങ്ങിയ വവ്വാലുകളുടെ മൂത്രവും, ഉമിനീരും, ശുക്ലവും തുടങ്ങിയ ശരീര സ്രവങ്ങള്‍ പറ്റിയ ഫലങ്ങള്‍ കഴിക്കുന്നത് വഴി, അത്തരം ഫലങ്ങളില്‍ നിന്നുള്ള മധുര പനിയങ്ങള്‍ കഴിക്കുന്നത് വഴി.

2) ഫലവൃക്ഷങ്ങളില്‍ നിന്ന് വവ്വാലുകളുടെ വൈറല്‍ ലോഡ് അടങ്ങിയ ശരീര സ്രവങ്ങള്‍ പറ്റിയ പഴങ്ങള്‍ കഴിക്കാന്‍ പന്നികള്‍ തുടങ്ങിയ മൃഗങ്ങള്‍ ശ്രമിക്കയും അവയില്‍ വൈറസ് ആമ്പ്ലിഫൈ ചെയ്യപ്പെട്ടുകയും മനുഷ്യരിലോടും മറ്റ്‌ മൃഗങ്ങളിലോടും പകരുകയും ചെയ്യുന്നു.

3)രോഗബാധിതരായ മനുഷ്യരില്‍ നിന്ന് നേരിട്ട് മറ്റുള്ളവരിലോട് പകരാവുന്ന human-human tranmission
അടുത്ത മാര്‍ഗ്ഗം. ശരീര സ്രവങ്ങള്‍ പ്രത്യേകിച്ചു ഉമിനീര്‍ ചുമക്കുമ്പോഴും മറ്റും ആതിഥേയനില്‍ എത്തുന്നത് വഴി രോഗപകര്‍ച്ച ഉണ്ടാക്കുന്നു.

ഈ മൂന്നു വഴികളില്‍ ഏതെല്ലാം കോഴിക്കോട് ഉണ്ടായ ബ്രേക്ക്ഔട്ടില്‍ വന്നിട്ടുണ്ട് എന്നത് സമ്പൂര്‍ണ്ണമായും ഉറപ്പ് ആക്കിയിട്ടില്ലാതെ കൊണ്ടാണ് മൂന്ന്‍ വിധത്തിലും ഉള്ള പ്രതിരോധത്തിനുള്ള നിര്‍ദ്ദേശം മുന്‍പ് നല്‍കിയത്. പേരാമ്പ്രയിലെ നിന്നുള്ള ഏതെങ്കിലും വവ്വാലുകള്‍ നിപ്പ വൈറല്‍ബാധ വഹിക്കുന്നതായി തെളിവുകള്‍ ഇല്ല. മൃഗവളര്‍ത്തല്‍ കേന്ദ്രങ്ങളുടെ സമീപത്തിലും വനത്തിലും ഉള്ള ഫലവൃക്ഷങ്ങളില്‍ ഇരുന്നും പഴങ്ങള്‍ കഴിക്കുന്ന ഭീമന്‍ വവ്വാലുകള്‍ ഭാഗികമായി കഴിച്ച പഴങ്ങള്‍ നിലത്ത് ഇട്ടുകയും അവ പന്നികളും, പശുകളും അടങ്ങിയ മറ്റ്‌ സസ്തിനികളും കഴിക്കുകയും ചെയ്യും വഴിയാണ് ഈ രോഗം അവയില്‍ എത്തുന്നത്. പന്നികളിലും ആടുകളിലും ഈ രോഗം ബാധിച്ചാല്‍ ശ്വസനബുദ്ധിമുട്ടും, നാഡിവ്യവസ്ഥയിലും കുഴപ്പങ്ങള്‍ പ്രകടം ആകുന്നതാണ്. പന്നിക്കുട്ടികളില്‍ ആണ് നിപ്പ വൈറസ് അധികമായ പ്രശ്നങ്ങളും ഉണ്ടാക്കുന്നത്, മുതിര്‍ന്നവയില്‍ ലക്ഷണങ്ങള്‍ വലിയ അളവില്‍ പ്രകടം ആകണം എന്നില്ല, ശക്തിയായ കുരക്കല്‍ കാണിച്ചു എന്നിരിക്കും. എലികളില്‍ നടത്തിയ പഠനത്തില്‍ അവ രോഗാണുക്കളെ വഹിക്കുന്നതായി നിരീക്ഷിച്ചില്ല. വവ്വാലുകലും ആയി സമ്പര്‍ക്കത്തില്‍ വന്ന പദാര്‍ഥങ്ങള്‍ പ്രത്യേകിച്ചു പഴങ്ങള്‍ ഭക്ഷിക്കയോ അവയില്‍ നിന്നുള്ള ദ്രാവകങ്ങള്‍ കുടിക്കയോ ചെയ്യാതെ ഇരിക്കുന്നത് ഒരു പ്രതിരോധ മാര്‍ഗ്ഗമാണ്. തെങ്ങിയില്‍ നിന്നും പനയില്‍ നിന്നും എടുക്കുന്ന കള്ളുകളും ഉപയോഗിക്കുന്നത്തില്‍ നിന്ന് വിട്ടു നില്‍ക്കണം എന്ന് പറയുന്നതും ചില സാധ്യതകളെ തരണം ചെയ്യാനാണ്. ബംഗ്ലാദേശിൽ നിന്ന് കേരളത്തിൽ ഈന്തപ്പഴം വന്നത്‌ വഴിയാണ് നിപ്പ പകർന്നത് എന്നത് കൃത്യമായി എപിഡമോളജിക്കൽ ധാരണയിൽ അല്ല. മധുരമുള്ള പഴച്ചാറുകൾ തുടങ്ങിയ പാനീയങ്ങളിൽ ദിവസങ്ങളോളം വൈറസ് അതിജീവിക്കാൻ സാധ്യതയുണ്ട്‌.
These preventive measures are against some possibilities and not certainities.

ഇത് വരെ ലഭ്യമായ സ്ഥിരിക്കപ്പെട്ട വിവരങ്ങളുടെ വെളിച്ചത്തില്‍ കോഴിക്കോട് നിപ്പ വൈറസ് ബാധ രോഗബാധയേറ്റ മനുഷ്യരില്‍ നിന്നും മറ്റ്‌ മനുഷ്യരിലോട് പകരുന്നതായി ആണ് മനസ്സില്‍ ആകുന്നത്. ഇത് മുന്‍പ് ബംഗാള്‍ദേശിലും ബംഗാളിലും ഉണ്ടായ ചില നിപ്പ ബ്രേക്ക്ഔട്ടിനു സമാനമാണ്. ഉദാഹരത്തിനു 2004യിലെ ഫാരിദ്പ്പൂര്‍ ബ്രേക്ക്ഔട്ടില്‍ ആദ്യം രോഗബാധ ഏറ്റ രോഗിയെ പരിചരിച്ച അയാളുടെ മാതാവ്, മകന്‍, അമ്മായി, അയല്‍വാസിയായ ഒരു സുഹൃത്ത് എന്നിവര്‍ രണ്ടു മുതല്‍ മൂന്ന്‍ ആഴ്ചയ്ക്കുള്ളില്‍ നിപ്പവൈറല്‍ ബാധയ്ക്കു വിധേയമായി. ആദ്യരോഗിയുടെ അമ്മായി രോഗബാധ ഏറ്റപ്പോള്‍ അവരെ എടുത്ത് കൊണ്ട് ആശുപത്രിയില്‍ എത്തിച്ച സമീപവാസിയായ മത പണ്ഡിതനിലും രോഗം ഏറ്റു, അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ വന്ന വേറെ 22 പേരിലും നിപ്പ ഇന്‍ഫെക്ഷന്‍ ഉണ്ടായി. ഇതില്‍ ഒരാളെ അടുത്ത ഗ്രാമത്തിലോട് മാറ്റുവനായി ശ്രമിച്ച മൂന്ന്‍ സഹായികള്‍ക്കും ഓട്ടോറിക്ഷ ഓടിച്ച വ്യക്തിയ്ക്കും രോഗം ഏറ്റു. 2004യില്‍ ഒരൊറ്റ രോഗിയില്‍ നിന്ന് ഈ രോഗബാധയുടെ ശ്രേണി 34പേരില്‍ രോഗം എത്തിച്ചതാണ് അവസാനിക്കുന്നത്. (Gurley et al., 2007a) 2001യില്‍ ഇന്ത്യയിലെ ബംഗാള്‍ സംസ്ഥാനത്ത് ഉണ്ടായ ബ്രേക്ക്ഔട്ടില്‍ ചുമ്മയും പനിയും ആയി സിലിഗുരി ജില്ല ആശുപത്രിയില്‍ വന്ന ഒരൊറ്റ രോഗിയിലൂടെ ആയിരുന്നു 66 പേരെ ഇവിടെ നിപ്പ വൈറസ് ബാധിച്ചത്. മനുഷ്യരിലൂടെ പകര്‍ച്ച സാധ്യത കൂടുതല്‍ ഉള്ള bNiV സ്റ്റെയ്ന്‍ ആണ് ബാധിച്ചത് എന്ന് അനുമാനിക്കുന്നു.

രക്തം, ഉമിനീര്‍ തുടങ്ങിയ പദാര്‍ഥങ്ങള്‍ ത്വക്കിലോട് വീഴുക്ക, മുറിവില്‍ പറ്റുക, കണ്ണ്, മൂക്ക്, വാ എന്നിവയിലൂടെ വൈറല്‍ ലോഡ് അടങ്ങിയ ഇത്തരം സ്രവങ്ങള്‍ എത്തുക എന്നത് രോഗബാധയ്ക്ക് കാരണം ആകും. ഇത് കൊണ്ടാണ് മുഖം മറയ്ക്കുക, ദേഹസ്പര്‍ശനങ്ങള്‍ക്ക് ശേഷം വേഗം സോപ്പുകള്‍ ഉപയോഗിച്ചു കഴുകയോ sanitizers ഉപയോഗിക്കയോ ചെയ്യുക സ്വീകരിക്കാവുന്ന മാര്‍ഗ്ഗങ്ങളായി പറയുന്നത്. ആവശ്യമെങ്കില്‍ 95% അന്തരീഷ അംശങ്ങളെയും പ്രതിരോധിക്കുന്ന N95 ഫേസ് മാസ്ക്കുകള്‍ ഉപയോഗിക്കണം. ആരോഗ്യവകുപ്പ് പുതിയത് ആയി 1000 N95 മാസ്ക്കുകളും, 10,000 സാധാരണ മാസ്ക്കുകളും അവിടെയുള്ള മെഡിക്കല്‍ പ്രവര്‍ത്തകരുടെ അടുത്ത് എത്തിച്ചത് ആയി മനസ്സില്‍ ആകുന്നു. നിപ്പ വൈറസിനെ 0.1% ഫോര്‍മാലിന്+ 0.5% ബ്ലീച്ച് നിറഞ്ഞ ലായനി ഉപയോഗിച്ച് അജൈവ ഇടങ്ങളില്‍ നിന്ന് നശിപ്പിക്കാവുന്നതാണ്. ഇത് പോലെ പ്രാഥമിക നിപ്പ ബാധ സംശയം ഉള്ള രോഗികളെ സാംക്രമികരോഗബാധിതരെ മാറ്റിപാര്‍പ്പിച്ചു ചികിത്സിക്കുന്നതിനുള്ള ഐസലെക്ഷന്‍ വാര്‍ഡുകളിലോട് മാറ്റേണ്ട ആവശ്യമുണ്ട്. വായുവിലൂടെയോ ജലത്തിലൂടെയോ പകരുന്ന തരാം വൈറസ് ആണിത് എന്നതിന് തെളിവുകള്‍ ഇല്ല. ഒരു മീറ്ററിന് ഉള്ളില്‍ നില്‍ക്കുമ്പോള്‍ ഒരു പക്ഷെ രോഗിയുടെ ഉമിനീര്‍ സ്രവം തുള്ളികള്‍ വായുവിലൂടെ സഞ്ചരിച്ചു നമ്മുടെ വായിലോ, മുക്കിലോ ഒകെയും വരാന്‍ ഇടയുണ്ട്. ഇവിടെയാണ് അകലം പാലിക്കേണ്ട ആവശ്യം ഉള്ളത്. ത്വണ്ടയിലെ nasopharynx ഇടത്താണ് പലപ്പോഴും പ്രൈമറി ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുകയും ശേഷം കണ്‌ഠപിണ്‌ഡത്തിലെ കോശങ്ങളിലും നിപ്പ വൈറസ്സുകള്‍ വളര്‍ന്നു വിഘടിക്കുവാന്‍ തുടങ്ങും ഇതിനു ശേഷം ശരീരത്തിലെ മറ്റ്‌ ആന്തരിക അവയവങ്ങളിലോട് പ്രത്യേകിച്ചു നാഡിവ്യവസ്ഥയെ ബാധിച്ചു തുടങ്ങും. മനുഷ്യരില്‍ നിപ്പ വൈറസ് ബാധിച്ചു കഴിഞ്ഞാല്‍ അവയുടെ ലക്ഷണങ്ങള്‍ കാണിക്കുവാന്‍ അഞ്ചു മുതല്‍ 14 ദിവസം വരെയാണ് കാലതാമസം, ഇതിനെ incubation period എന്ന് വിളിക്കുന്നു. നീണ്ടു നില്‍കുന്ന ചുമ്മ, ഛര്‍ദ്ദി, തലക്കറക്കം, വയറു വേദന, തൊണ്ട വേദന, കാഴ്ചയ്ക്കുള്ള ബുദ്ധിമുട്ട്, ഭക്ഷണത്തോടുള്ള വിരക്തി, ശ്വാസംമുട്ടല്‍ തുടങ്ങിയവ പ്രാഥമിക ലക്ഷണങ്ങളാണ്. ഈ രോഗലക്ഷണങ്ങള്‍ വേറെയും രോഗങ്ങളില്‍ കാണിക്കാം എങ്കിലും ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ആശുപത്രിയില്‍ എത്തേണ്ടത് ഉണ്ട്. തലച്ചോറിലോട് മതിയായ ഓക്സിജന്‍ ലഭ്യത തടസപ്പെട്ടുകയും സ്ട്രോക്കും ശേഷം വരാവുന്നതാണ് ഇത് കോമയിലോടോ മരണത്തിലോടോ നയിക്കാം. നിപ്പ രോഗബാധയെ തുടര്‍ന്ന് മരിച്ചവരുടെ ശവ ശരീരങ്ങള്‍ ചുംബിക്കുകയും, ആലിംഗനം ചെയ്യുക തുടങ്ങിയ പ്രവര്‍ത്തികളില്‍ ആകുന്നത് ട്രാന്‍സ്മിഷന്‍ കാരണം ആകാം. കോഴിക്കോട് കേസില്‍ മരണാനന്തര ചടങ്ങില്‍ അടുത്ത് ഇടപഴുകിയ ഒരു ബന്ധുവും ഇപ്പോള്‍ ചികിത്സയിലാണ്. ആയതിനാല്‍ മരണപ്പെട്ടവരെ അടുത്ത ബന്ധുകളെ വേഗം കാണിച്ചു, അവശ്യ നിരിക്ഷണത്തിനു ശേഷം ഇലക്ട്രിക്-സംസ്കാര രീതികളില്‍ ശരീരം നശിപ്പിക്കയും ചെയ്യാവുന്നതാണ്. അവര്‍ ഉപയോഗിച്ച കിടക്ക, തലവണ തുടങ്ങിയ കാര്യങ്ങള്‍ ഡിസിൻഫെക്റ്റ് ചെയ്തു മാത്രമേ മറ്റാരെങ്കിലും ഉപയോഗിക്കാവൂ

നിപ്പ വൈറല്‍ രോഗത്തിനു എതിരെ ആധുനിക വൈദ്യത്തില്‍ യാതൊരുവിധ മരുന്നും ഇല്ല എന്നത് നുണയാണ്. ലക്ഷണങ്ങള്‍ നോക്കിയുള്ള പ്രതിവിധി ചികിത്സ സമ്പ്രദായം അഥവാ symptomatic treatment ആധുനിക വൈദ്യശാസ്ത്രത്തില്‍ ഇതിനു എതിരെയുണ്ട് മരണനിരക്ക് 75% അധികവും കുറയ്ക്കുവാന്‍ സഹായം ആണ്. റിബവൈറിന്‍ എന്ന ആന്‍റിവൈറൽ മരുന്ന് ലബോറട്ടറി ഗവേഷണങ്ങളില്‍ NiVയെ നീര്‍വിര്യം ആകുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. ചികിത്സയില്‍ ഫലപ്രാപ്തി നല്‍കാന്‍ ഇടയുള്ള റിബവൈറിന്‍ എന്ന മരുന്ന് ഹൈദരാബാദില്‍ നിന്ന് ഇന്നലെ കേരളത്തില്‍ എത്തി. ചികിത്സയില്‍ ആയിരിക്കുന്ന 22 പേര്‍ക്ക് ഇത് രോഗശമന സാധ്യത നല്‍കുന്നതാണ്. ഇനി കൂടുതല്‍ ആളുകളിലോട് ഈ വൈറല്‍ രോഗം എത്താതെ ഇരിക്കാനുള്ള സകല പ്രവര്‍ത്തികളും ആരോഗ്യവകുപ്പ് ചെയ്തു വരുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ മുന്‍പ് എഴുതിയ ഈ പോസ്റ്റില്‍ : https://goo.gl/synu73

പാഷാണത്തിലെ കൃമികള്‍ എന്നവിധം 'പഞ്ചാര-ചാരായം' ചികിത്സകരും, ദിവ്യവൈദ്യന്മാരും, പ്രാകൃത ചികിത്സ വ്യാജന്മാരുടെ നേതാക്കള്‍ ആയ ജേക്കബ്ബ് വടക്കാഞ്ചേരിയും മോഹന വൈദ്യരും രംഗപ്രവേശം ചെയ്തിട്ടുണ്ട്. വവ്വാല്‍ ചപ്പിയത് എന്ന് ഇദ്ദേഹം അവകാശപ്പെട്ടുന്ന ചില പഴങ്ങള്‍ കഴിച്ചാണ് നിപ്പ വൈറസ് ബാധ ഇല്ല എന്ന് ടിയാന്‍ തെളിയിക്കാന്‍ ശ്രമിക്കുന്നത്. നുണക്കളിലൂടെ വളര്‍ന്ന പ്രസ്ഥാനങ്ങളാണ് ഇവരുടെത്ത്. ജനങ്ങളെ ഏത് വിധേനെയും തങ്ങളുടെ സ്വാര്‍ത്ഥലാഭങ്ങള്‍ക്ക് വേണ്ടി തെറ്റിദ്ധരിപ്പിക്കുകയാണ് ഏക ലക്‌ഷ്യം. നമ്മുടെ രാജ്യത്തില്‍ നിലനില്‍ക്കുന്ന മദ്രാസ്‌ പബ്ലിക് ഹെല്‍ത്ത് ആക്ട് പ്രകാരം പകര്‍ച്ചവ്യാധികള്‍ വരുന്ന അവസരങ്ങളില്‍ രോഗത്തെ പറ്റി ജനങ്ങളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും ,ആരോഗ്യവകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ജനങ്ങളെ അകറ്റി നിര്‍ത്തുന്നതും, സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ പറ്റി ജനങ്ങളില്‍ അവിശ്വാസം അകാരണമായി ജനിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ജനങ്ങളുടെ ജീവനും സുരക്ഷയും സംരക്ഷിക്കാന്‍ ഇത്തരം ഫ്രോഡുകള്‍ക്ക് എതിരെ നിയമനടപടികള്‍ എത്രയും വേഗം എടുക്കേണ്ടിയുണ്ട്, ഇപ്പോള്‍ തന്നെ ഒരുപാട് താമസിച്ചു.

advertisment

News

Related News

Super Leaderboard 970x90