Sports

ലോകഫുട്ബോൾ ഇന്നും പ്രാഥമികമായും പുരുഷന്റെ കളിയാണ്.... തുച്ഛമായ രീതിയിൽ മാത്രമാണ് പെണ്ണ് ഫുട്ബോൾ അരങ്ങുകൾ ഉണ്ടാക്കുന്നത്....ഇതിൽ ഒരു മാറ്റം ഉണ്ടാവണ്ടേ? ആശിഷ് ജോസ് അമ്പാട് എഴുതിയ കുറിപ്പ്

ജെൻഡർ ന്യൂട്ടറൽ ഫുട്ബോൾ മത്സരങ്ങൾ ഭാഗികമായ രീതിയിൽ ലോകത്ത് പലയിടത്തും നടക്കുന്നുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യുവസമിതി കഴിഞ്ഞ കൊല്ലം മലപ്പുറത്ത് ഇത്തരം ഒരു മത്സരം നടത്തിയത് പ്രതീക്ഷ നൽകുന്നത് ആയിരുന്നു.

ലോകഫുട്ബോൾ ഇന്നും പ്രാഥമികമായും പുരുഷന്റെ കളിയാണ്.... തുച്ഛമായ രീതിയിൽ മാത്രമാണ് പെണ്ണ് ഫുട്ബോൾ അരങ്ങുകൾ ഉണ്ടാക്കുന്നത്....ഇതിൽ ഒരു മാറ്റം ഉണ്ടാവണ്ടേ? ആശിഷ് ജോസ് അമ്പാട് എഴുതിയ കുറിപ്പ്

സർവ്വലിംഗ പങ്കാളിത്ത കാൽപ്പന്തുകളി അഥവാ ജെൻഡർ ന്യൂട്ടറൽ ഫുട്ബോളിനെ പറ്റിയുള്ള കാഴ്ചപ്പാടുകൾ അറിയാൻ താത്പര്യമുണ്ട്. ഫുട്ബോളിനെ മനുഷ്യാവിഷ്കാരങ്ങളുടെ പ്രദർശന ശാലയും വർഗ്ഗം, വർണ്ണം, മതം, ഭാഷ തുടങ്ങി പരമ്പരാഗത വേർതിരിവുകളുടെ ഘടനകളെ പ്രതിരോധിച്ചു സർവ്വമനുഷ്യരുടെയും ആഘോഷമായി കാണുമ്പോൾ തന്നെ ലോകചരിത്രത്തിലെ ഏറ്റവും ശക്തമായ ഡിസ്ക്രിമിനേറ്ററി ഏജന്റെ ആയ ലിംഗാടിസ്ഥിത വേർതിരിവിനെതിരെ ഫുട്ബോൾ-ലോകം ശക്തമായി പ്രതിക്ഷേധിക്കുന്നില്ല എന്നും നിരീക്ഷിക്കാം . 

ലോകഫുട്ബോൾ ഇന്നും പ്രാഥമികമായും പുരുഷന്റെ കളിയാണ്.... തുച്ഛമായ രീതിയിൽ മാത്രമാണ് പെണ്ണ് ഫുട്ബോൾ അരങ്ങുകൾ ഉണ്ടാക്കുന്നത്....ഇതിൽ ഒരു മാറ്റം ഉണ്ടാവണ്ടേ? ആശിഷ് ജോസ് അമ്പാട് എഴുതിയ കുറിപ്പ്

ലോകഫുട്ബോൾ ഇന്നും പ്രാഥമികമായും പുരുഷന്റെ കളിയാണ്. തുച്ഛമായ രീതിയിൽ മാത്രമാണ് പെണ്ണ് ഫുട്ബോൾ അരങ്ങുകൾ ഉണ്ടാക്കുന്നത്. ആണ് പെണ്ണ് ബൈനറികളിൽ നിലം ഉറപ്പിക്കാത്തവരുടെ കാര്യം അതിലും എത്രയോ കുറവ്. വ്യത്യസ്തമായ ലിംഗങ്ങളിൽ അംഗങ്ങൾ ആയവരെ അതൊരു വിവേചന മാനദണ്ഡം ആക്കാതെ ഒത്ത് ചേർന്നു കളിക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കുന്നത് 
‌ശക്തമായ ഒരു ഇമാൻസപേഷൻ കാരണം ആകില്ലേ ? പരസ്പരം ഉള്ള ബഹുമാനത്തിനും സഹിഷ്ണുതയ്ക്കും വ്യക്തിത്വ വളർച്ചയ്ക്കും കാരണം ആകില്ലേ ?

 ജെൻഡർ ന്യൂട്ടറൽ ഫുട്ബോൾ മത്സരങ്ങൾ ഭാഗികമായ രീതിയിൽ ലോകത്ത് പലയിടത്തും നടക്കുന്നുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യുവസമിതി കഴിഞ്ഞ കൊല്ലം മലപ്പുറത്ത് ഇത്തരം ഒരു മത്സരം നടത്തിയത് പ്രതീക്ഷ നൽകുന്നത് ആയിരുന്നു. ഇത്തരം ജെൻഡർ ന്യൂട്ടറൽ പങ്കാളിത്തങ്ങളിൽ ഫുട്‌ബോളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടത് ആണെന്ന് കരുതുന്നില്ല, ഇപ്പോൾ ഫിഫാ ലോകകപ്പ് നടക്കുന്ന അവസരത്തിൽ ഓർമ്മിപ്പിച്ചു എന്നെ ഉള്ളൂ.

advertisment

News

Super Leaderboard 970x90