Kerala

കേരളത്തിലെ പാമ്പുകളുടെയും മനുഷ്യരുടെയും നിലനില്പിനു തന്നെ ഭീക്ഷണിയാണ് വാവ സുരേഷിനെ പോലെ ഉള്ളവർ... ആശിഷ് ജോസ് അമ്പാട്ട് എഴുതിയ കുറിപ്പ്

പാമ്പുകളെ പ്രദര്‍ശന ആവശ്യത്തിനു വേണ്ടി പലപ്പോഴും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ നിന്ന് പോലും ബലമായി പിടിച്ചു സര്‍ക്കസ് കളിക്കുന്നതാണ് ഇയാളുടെ രീതി. മനുഷ്യാവാസം അധികമുള്ള ഇടങ്ങളില്‍ കുടുങ്ങി പോയ പാമ്പുകളെ ശാസ്ത്രീയമായി രക്ഷപ്പെട്ടുതുന്ന snake rescuingഉം വാവ സുരേഷ് നടത്തുന്ന പാമ്പുകളെ പിടിച്ചുള്ള അഭ്യാസപ്രകടനങ്ങളും തമ്മില്‍ യാതൊരുവിധ ബന്ധവും ഇല്ല എന്നതാണ് വസ്തുത.

കേരളത്തിലെ പാമ്പുകളുടെയും മനുഷ്യരുടെയും നിലനില്പിനു തന്നെ ഭീക്ഷണിയാണ് വാവ സുരേഷിനെ പോലെ ഉള്ളവർ... ആശിഷ് ജോസ് അമ്പാട്ട് എഴുതിയ കുറിപ്പ്

വാവ സുരേഷ് സ്വയം പാമ്പുകളുടെ സ്നേഹിതനും അവയെ പറ്റി ആധികാരികമായ ജ്ഞാനമുള്ള വ്യക്തിയും എന്നാണ് അടയാളപ്പെട്ടുന്നത്, ' സ്നേക്ക് മാസ്റ്റര്‍ ' എന്നതാണ് സ്വയം ചാര്‍ത്തിയിരിക്കുന്ന പേര്. യഥാര്‍ത്ഥത്തില്‍ ഇദ്ദേഹത്തിനോളം പാമ്പുകളെ പറ്റി അശാസ്ത്രീയവും അസംബന്ധകരവും അപകടരവും ആയ അറിവുകള്‍ മലയാളിസമൂഹത്തില്‍ പ്രചരിപ്പിക്കുന്ന വേറെ ഒരു മനുഷ്യന്‍ ഉണ്ടാകാനിടയില്ല. പാമ്പുകളെ പ്രദര്‍ശന ആവശ്യത്തിനു വേണ്ടി പലപ്പോഴും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ നിന്ന് പോലും ബലമായി പിടിച്ചു സര്‍ക്കസ് കളിക്കുന്നതാണ് ഇയാളുടെ രീതി. മനുഷ്യാവാസം അധികമുള്ള ഇടങ്ങളില്‍ കുടുങ്ങി പോയ പാമ്പുകളെ ശാസ്ത്രീയമായി രക്ഷപ്പെട്ടുതുന്ന snake rescuingഉം വാവ സുരേഷ് നടത്തുന്ന പാമ്പുകളെ പിടിച്ചുള്ള അഭ്യാസപ്രകടനങ്ങളും തമ്മില്‍ യാതൊരുവിധ ബന്ധവും ഇല്ല എന്നതാണ് വസ്തുത. പരിസ്ഥിതിപ്രവര്‍ത്തകര്‍ ആയ ഒരുപാട് ആളുകള്‍ ഇതിനെ നിയമപരവും ശാസ്ത്രീയപരവും ആയി വിമര്‍ശിച്ചുട്ടെങ്കിലും തന്‍റെ ഹീറോയിക് കുതന്ത്രങ്ങളിലൂടെ വളര്‍ത്തിയെടുത്ത ഫാന്‍ ബേസിന്‍റെ സ്വാധീനത്തില്‍ അവയെയെല്ലാം തകര്‍ത്തു മുന്നേറുക ആണ് ഇയാള്‍ ചെയ്തത്.

കേരളത്തിലെ പാമ്പുകളുടെയും മനുഷ്യരുടെയും നിലനില്പിനു തന്നെ ഭീക്ഷണിയാണ് വാവ സുരേഷിനെ പോലെ ഉള്ളവർ... ആശിഷ് ജോസ് അമ്പാട്ട് എഴുതിയ കുറിപ്പ്

1972യിലെ വനസംരക്ഷണ നിയമത്തില്‍ പാമ്പുകളെ വിനോദ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതും കൈവശം വയ്ക്കുന്നതും വളരെ കൃത്യമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഷെഡ്യൂല്‍ 1യില്‍ വരുന്ന പെരുമ്പാമ്പുകള്‍ മുതല്‍ ലോകത്തിലെ ഏറ്റവും വലിയ വിഷപാമ്പുകള്‍ ആയ രാജവെമ്പാലകള്‍ വരെ വാവയുടെ ക്രൂരവിനോദങ്ങള്‍ക്ക് ഇര ആകുന്നു. കഴുത്തില്‍ കുത്തി പിടിച്ചും ദേഹത്തില്‍ അമര്‍ത്തിയും നടത്തുന്ന ഈ സര്‍ക്കസ്സില്‍ പാമ്പുകളുടെ ശ്വസന വ്യവസ്ഥയില്‍ പ്രധാനമായ ഗ്ലോറ്റിസ് പോലെയുള്ള അവയവങ്ങളും ദുര്‍ബലമായ കശേരുകളും ക്ഷതം ഏല്‍ക്കുകയാണ്, അവയ്ക്കു നമ്മളെ പോലെ സംസാരശേഷി ഇല്ലാതിനാല്‍ ഇവ ഒന്നും ലോകത്തിനു മുന്‍പില്‍ പറയാന്‍ സാധിക്കുന്നില്ല. തങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ വേണ്ടി അവയ്ക്കു അറിയാവുന്ന പ്രതിക്ഷേധ മാര്‍ഗ്ഗമായി കടി നല്‍കാന്‍ നോക്കുന്നത് പോലും ചാനലില്‍ ഹിറ്റ്‌ കൂട്ടാനുള്ള വഴിയായി ഇയാളും സംഘവും മാറ്റുന്നു, ഇടയ്ക്കു കടി കാര്യം ആകാറുണ്ട്, വാവ തന്നെ പറയുന്നത് മൂന്നൂറോളം പ്രാവശ്യം വിഷപാമ്പുകളുടെ കടി ഏറ്റിട്ടുണ്ട് അതില്‍ പലതും അതീവ ഗുരുതരം ആയി എന്നുമാണ്. നിങ്ങള്‍ ഒരു ടാക്സിയില്‍ കയറി ഡ്രൈവര്‍ തനിയ്ക്ക് പത്ത് മൂന്നൂറ് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും അതില്‍ പലതും അതീവ ഗുരുതരമാണ് പക്ഷെ ഡ്രൈവിംഗ് താന്‍ ഒരു മാസ്റ്റര്‍ ആണെന്നും പറഞ്ഞാല്‍ എന്ത് ചെയ്യും ? സാമാന്യബോധമുണ്ടെങ്കില്‍ ആ ടാക്സിയില്‍ യാത്ര തുടരില്ല. വാവയെ കൊണ്ട് പാമ്പുകളെ രക്ഷിക്കാന്‍ നടക്കുന്നവര്‍ ആ ബുദ്ധിയെങ്കിലും കാണിക്കുന്നില്ല എന്നതാണ് ദൌര്‍ഭാഗ്യം.

കേരളത്തിലെ പാമ്പുകളുടെയും മനുഷ്യരുടെയും നിലനില്പിനു തന്നെ ഭീക്ഷണിയാണ് വാവ സുരേഷിനെ പോലെ ഉള്ളവർ... ആശിഷ് ജോസ് അമ്പാട്ട് എഴുതിയ കുറിപ്പ്

വാവ സുരേഷ് ചെയ്യുന്നതിലെ ക്രൂരതയും, നിയമവിരുദ്ധതയും, അശാസ്ത്രീയതും അയാള്‍ പറയുന്ന അസംബന്ധങ്ങളും ഓരോന്നായി വിവരിക്കാന്‍ ദിവസങ്ങള്‍ വേണം. ഇന്ന് ഞാന്‍ കൌമുദി ടിവിയുടെ യുറ്റ്യൂബ് ചാനലില്‍ ജൂലൈ 21, 2017യില്‍ പബ്ലിഷ് ചെയ്ത എപിസോഡിനെ പറ്റിയാണ് പറയാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ കേരളത്തില്‍ വളരെ സാധാരണമായി കാണുന്ന മനുഷ്യജീവന്‍ അപകടരമായ വിധത്തില്‍ വിഷമുള്ള പാമ്പുകളില്‍ ഒന്നായ Hump nosed pit viper കാണിച്ചു അത്ര അപകടരമല്ലായെങ്കിലും മാരകമായ വിഷമുള്ള Malabar pit viper ആണെന്ന് തെറ്റായി കാണിച്ചു അവതരിപ്പിക്കുകയും ചെയ്യുക ആണ് ഉണ്ടായത്.

കേരളത്തില്‍ നൂറോളം വ്യതസ്തമായ ഇനങ്ങളില്‍ പെട്ട പാമ്പുകള്‍ ഉണ്ടെങ്കില്‍ അതില്‍ മനുഷ്യജീവന്‍ ഏറ്റവും അപകടരമായി വരുന്ന കരപാമ്പുകള്‍ മൂര്‍ഖനും, ശംഖുവരയനും, ചുരുട്ടമണ്ഡലിയും, ചേനത്തണ്ടന്‍മണ്ഡലിയും, മുഴമൂക്കൻ കുഴിമണ്ഡലിയും ആണ്. ഇവയെല്ലാം കടി ഏല്‍ക്കുന്ന വ്യക്തിയുടെ ശരീരത്തില്‍ ആകമാനം ആന്തരിക അവയങ്ങളെ ഉള്‍പ്പടെ നശിപ്പിക്കുന്ന തരം മാരകവിഷങ്ങള്‍ ഉള്ള ഇനങ്ങളാണ്, അതിനാല്‍ തന്നെ അവയുടെ വിഷങ്ങളെ systemic toxins എന്ന് വിളിക്കാം. രാജവെമ്പാലയും ഈ ഗണത്തില്‍ പെട്ടുന്നുവെങ്കിലും ഉള്‍ക്കാടുകളില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന പൊതുവെ ശാന്തസ്വഭാവമുള്ള രാജവെമ്പാലകള്‍ നിവര്‍ത്തിയുടെങ്കില്‍ മനുഷ്യനെ ആക്രമിക്കാറില്ല. 

സ്വതന്ത്ര ഇന്ത്യയില്‍ സ്ഥിരിക്കരിച്ച കണക്കുകള്‍ പ്രകാരം ഒരാള്‍ മാത്രേ രാജവെമ്പാലയുടെ കടി ഏറ്റു മരിച്ചിട്ടുള്ളൂ. അത് കര്‍ണാടക കേന്ദ്രം ആക്കി വാവ സുരേഷിനെ പോലെ പാമ്പിനെ വച്ച് സര്‍ക്കസ് കളിക്കുന്ന ഒരാള്‍ ആയിരുന്നു, പ്രഫുല ദാസ് ഭാട്ട്. രാജവെമ്പാലയ്ക്കു ഉമ്മ കൊടുക്കുക, സ്വന്തം കഴുത്തില്‍ ഇട്ട് നടക്കുക, അവയുടെ തല പിടിച്ചു ഞെരുക്കുക, വിഷപ്പല്ലുകള്‍ പൊക്കി കാണിക്കുക എന്നത് ഒകെ ആയിരുന്നു പ്രധാന പരിപാടികള്‍. ശരിയായ പാമ്പുകളുടെ രക്ഷാപ്രവര്‍ത്തനം ചെയ്യുമ്പോള്‍ അവയെ കൈകൊണ്ട് സ്പര്‍ശിക്കേണ്ട ആവശ്യം പോലും വരെണ്ണം എന്നില്ല. ഞങ്ങളുടെ പ്രഫസര്‍ സ്ഥിരം പറയുന്നു ഒരു നിര്‍ദ്ദേശമുണ്ട്- the golden rule in snake rescuing is to have minimum contact with the snake.

കേരളത്തിലെ പാമ്പുകളുടെയും മനുഷ്യരുടെയും നിലനില്പിനു തന്നെ ഭീക്ഷണിയാണ് വാവ സുരേഷിനെ പോലെ ഉള്ളവർ... ആശിഷ് ജോസ് അമ്പാട്ട് എഴുതിയ കുറിപ്പ്

അണലി കുടുംബത്തിൽ ഉള്ള പാമ്പുകളെ കുറിക്കാൻ ആണ് സാധാരണ 'മണ്ഡലി' എന്ന suffix ചേർക്കുന്നത്. ഇങ്ങനെ അല്ലാതെ കൊല്ലം ജില്ലയിൽ വിഷമില്ലാത്തതും അണലിയും ആയി ഒരു ബന്ധവും ഇല്ലാത്തതുമായ നീർക്കോലിയെ ( checked keelback) പ്രാദേശികമായി നീർമണ്ഡലി എന്നു വിളിക്കാറുണ്ട്

കേരളത്തിലെ പാമ്പുകളെ പറ്റി അടിസ്ഥാന ധാരണയെങ്കിലും ഉള്ളവര്‍ക്കു നേരിട്ട് കണ്ടാല്‍ വളരെ വേഗത്തില്‍ തിരിച്ചറിയാന്‍ പറ്റുന്ന ഒരു പാമ്പാണ് മുഴമൂക്കൻ കുഴിമണ്ഡലി ഇംഗ്ലീഷില്‍ ഇവയെ ഹംപ്‌നോസ് പിറ്റ് വെപ്പർ എന്നുവിളിക്കുന്നു, ശാസ്ത്ര നാമം Hypnale hypnale. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇവയുടെ നാസിക ദ്വാരത്തോട് ചേര്‍ന്ന് ( പാമ്പുകളുടെ nostrils നമ്മുടെ മൂക്കില്‍ നിന്ന് വ്യത്യാസമുണ്ട് ) ഒരു ചെറിയ മുഴ പോലെ ഭാഗമുണ്ട്. ഇതിനെക്കാളും ശ്രദ്ധിക്കാവുന്നത് തലയിലെ ചിതമ്പലുകളുടെ ഘടനയാണ്, മറ്റ് കുഴിമണ്ടലികളെ അപേക്ഷിച്ച് വലിയ ചിതമ്പലുകള്‍ ആണ് തലയില്‍, പ്രത്യേകിച്ചു frontal, supraoculars,parietal ചിതമ്പലുകള്‍ ( ഒപ്പമുള്ള ചിത്രം നോക്കൂ ). മേല്‍ശരീരത്തില്‍ ഉള്ള ചിതമ്പലുകളും വലിയതാണ്. നിറത്തിലും പുള്ളികളിലും വ്യത്യാസം കാണിക്കാമെങ്കിലും മിക ഇനവും ഒരു തവിട്ടു പോലത്തെ നിറമുള്ള ശരീരത്തില്‍ ഇരുണ്ട പുള്ളികള്‍ ഉള്ളവ ആയിരിക്കും ( വാവയുടെ കൈയ്യില്‍ ഉള്ളത് ഇങ്ങനെ ഒരിനം ആണ്), ഏകദേശം 40cm ആയിരിക്കും വലിപ്പം. പാമ്പുകളില്‍ നിറത്തെക്കാളും പ്രാധാന്യം കൊടുക്കേണ്ടത് ശരീരത്തിന്‍റെ രൂപവും ചിതമ്പലുകളുടെ ഘടനയും ആണ്.

പഞ്ചിമഘട്ടിന്‍റെ ദക്ഷിണമേഖലകളിലുള്ള ഉയര്‍ന്നപ്രദേശങ്ങളിലെ മഴക്കാടുകളില്‍ അധികമായി കാണുന്ന ഏറെക്കുറെ ഇവിടങ്ങളില്‍ മാത്രം കാണുന്ന പാമ്പാണ് മലബാര്‍ പിറ്റ് വൈപ്പര്‍ അഥവാ ചോലമണ്ഡലി, ഇംഗ്ലീഷ് പേര് Trimeresurus malabaricus. ഇവയുടെ തലയുടെ മുകളില്‍ ഉള്ള ചിതമ്പലുകള്‍ ചെറിയതാണ്. പൊതുവേ കാടിനുള്ളില്‍ ഉള്ളില്‍ വസിക്കുവാന്‍ ആഗ്രഹിക്കുന്ന ഈ ഇനം അതിനോട് ചേര്‍ന്ന പ്ലാന്‍റെഷനുകളിലും പറവകളെയും, തവളകളെയും പിടിക്കാന്‍ വരാറുണ്ട്. ആയിരിക്കുന്ന പാരിസ്ഥിതിയോട് ഇണങ്ങി ചേരുന്ന നിറമായിരിക്കുന്നതിനാല്‍ ഇവയെ അറിയാതെ സ്പര്‍ശിക്കുന്ന പ്ലാന്‍റെഷന്‍ തൊഴിലാളികള്‍ കടി ഏള്‍ക്കുകയും ചെയ്യാറുണ്ട്. കേരളത്തില്‍ കാണുന്ന കുഴിമണ്ഡലികളില്‍ ഏറ്റവും നീളമുള്ള വിഷപ്പല്ലുകള്‍ ഇവയ്ക്കാണ്. ഉഷ്ണമേഖലകളില്‍ പൊതുവേ കാണാറില്ല, വാവ പറയുന്നത് പോലെ ഇത് 'പാറമണ്ഡലിയല്ല'.

കേരളത്തിലെ പാമ്പുകളുടെയും മനുഷ്യരുടെയും നിലനില്പിനു തന്നെ ഭീക്ഷണിയാണ് വാവ സുരേഷിനെ പോലെ ഉള്ളവർ... ആശിഷ് ജോസ് അമ്പാട്ട് എഴുതിയ കുറിപ്പ്

മൂക്കിനോട് ചേര്‍ന്ന കുഴിയുള്ള അണലി കുടുംബത്തിലെ പാമ്പുകള്‍ ആണ് കുഴിമണ്ഡലികള്‍, ഇത് infrared sensing അവയവമാണ്. ഇന്‍ഫാറെഡ് ക്യാമറകള്‍ പ്രവര്‍ത്തിക്കും പോലെ താപത്തില്‍ നിന്ന് ദ്രിശ്യങ്ങള്‍ ശേഖരിക്കാന്‍ ആണ് ഇവ സഹായിക്കുക. വികസിതമായ ഇന്‍ഫാറെഡ് സെന്‍സിംഗ് ഓര്‍ഗന്‍ വിഷപാമ്പുകള്‍ ആയ കുഴിമണ്ഡലികളില്‍ ( pit vipers ) ആണ് കാണുന്നത് എങ്കിലും സമാനമായ രീതിയില്‍ ഉള്ള അവയവങ്ങള്‍ പെരുമ്പാബ്, ബോവ വര്‍ഗ്ഗങ്ങളില്‍ പെട്ട ചില വിഷം ഇല്ലാത്ത ഇനങ്ങളിലും കാണാവുന്നത് ആണ്. ലോകത്തിലെ ഏറ്റവും വലിയ പാമ്പ് അയി കാണുന്ന അനാക്കൊണ്ടയ്ക്കും ഇത്തരത്തില്‍ ഉള്ള അവയവം ഉള്ളതാണ്.

കേരളത്തില്‍ ഏറ്റവും അധികം അപകടാരി ആയ വിഷ പാമ്പുകളില്‍ ഒന്നായ H.hypnale യിനെ കാണിച്ചു ഇച്ചിരി കൂടി അപകടം കുറഞ്ഞ malabar pit viper ആയി misidentify ചെയ്യുകയും എന്നിട്ട് ഈ പാമ്പിന്‍റെ നിറം എല്ലാം നോക്കി വച്ചുകൊള്ളൂ വനമേഖലയില്‍ പോകുമ്പോള്‍ കടി ഏറ്റാലും പേടിക്കുക ഒന്നും വേണ്ട രണ്ടു ദിവസം ചെറിയ നീര് വയ്ക്കുക മാത്രേ ഉള്ളൂ എന്ന് പറഞ്ഞു വാവ സുരേഷ് ജനങ്ങളെ കൊലയ്ക്കു കൊടുക്കുന്ന ഒരു നിര്‍ദ്ദേശവും നല്‍കുന്നുണ്ട്, ഇത് കേട്ട് വിശ്വസിച്ചു കടി കിട്ടിയ ആരെങ്കിലും ആശുപതിയില്‍ പോകാതെ ഇരുന്നാല്‍ മരണമോ ആന്തരിക അവയങ്ങളുടെ സ്ഥിരമായ നാശമോ സംഭവിക്കുന്നതാണ്. കണ്ണൂരില്‍ നടന്ന Roshnath et.al 2018 പഠനം പ്രകാരം റിക്കോഡ്‌ ചെയ്ത 63% വിഷപാമ്പുകളുടെ കടിയും മുഴമൂക്കൻ കുഴിമണ്ഡലിയില്‍ നിന്നായിരുന്നു.

വിഷപാമ്പുകളുടെ കടി ലഭിച്ചാല്‍ ശേഷമുള്ള ഓരോ നിമിഷവും സ്വര്‍ണ്ണ വിലയുള്ളതാണ്. മിക്കപ്പോഴും പാമ്പുകളുടെ കടി ഏറ്റാല്‍ രോഗിയെ രക്ഷിക്കാന്‍ പറ്റാതെ പോകുന്നത് അവര്‍ ആശുപതിയില്‍ എത്തുമ്പോള്‍ വിഷം ശരീരത്തിലെ കോശങ്ങളെയും അവയവങ്ങളെയും ശരിയാക്കാന്‍ പറ്റാത്ത വിധത്തില്‍ നശിപ്പിച്ചിരിക്കും എന്നതിനാല്‍ ആണ്. മുഴമൂക്കൻ കുഴിമണ്ഡലിയുടെ വിഷം പ്രധാനമായും രക്തവ്യവസ്ഥയെ ബാധിച്ചു രക്തം കട്ട പിടിപ്പിക്കുകയും ചുവന്ന രക്താണുക്കളെ മുറിക്കുകയും, കിഡ്നിയെ നശിപ്പിക്കയും ചെയ്യുന്നതാണ്‌, ശരീരത്തിലെ മറ്റ്‌ പ്രഥാന ആന്തരിക അവയവങ്ങളെയും ബാധിക്കാം, രക്തസ്രാവും ഉണ്ടാകാവുന്നതാണ്. മുഴമൂക്കൻ കുഴിമണ്ഡലിയുടെ വിഷത്തിനു എതിരെ കൃത്യമായ പ്രതിവിഷം വികസിപ്പിച്ചിട്ടില്ലായെങ്കിലും ശരീരത്തില്‍ വിഷം നല്‍കുന്ന നാശങ്ങളെ പരിശോധിച്ച് പ്രതിവിധി ചികിത്സ ( symptomatic treatment) ആധുനിക വൈദ്യത്തില്‍ നല്‍കുന്നതാണ്. കടി ഏറ്റു വരുന്ന രോഗിയുടെ ജീവന്‍റെ വിലയുണ്ട്‌ കൃത്യമായ ചികിത്സയ്ക്കു. വാവ സുരേഷിന്‍റെ അസംബന്ധമായ നിര്‍ദ്ദേശം കേട്ട് ആരെങ്കിലും ആശുപത്രിയില്‍ വന്നില്ലായെങ്കില്‍ നഷ്ടപ്പെട്ടുന്നത് അവരുടെ ജീവനാണ്. വാവ സുരേഷ് തനിയ്ക്ക് കടി സ്വന്തം ദുഷ്ടപ്രവര്‍ത്തികള്‍ കൊണ്ടാങ്കിലും കടി ഏല്‍ക്കുന്ന അവസരങ്ങളില്‍ കൃത്യമായ ആധുനിക വൈദ്യചികിത്സ തേടുന്നുണ്ട് എന്നതും ശ്രദ്ധിക്കുക. ( Shivanthan et.al 2014) ഈ പാമ്പിന്‍റെ കടിയേറ്റു ഒരുപാട് രോഗികള്‍ മരണപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ പാമ്പുകളുടെയും മനുഷ്യരുടെയും നിലനില്പിനു തന്നെ ഭീക്ഷണിയാണ് വാവ സുരേഷിനെ പോലെ ഉള്ളവർ... ആശിഷ് ജോസ് അമ്പാട്ട് എഴുതിയ കുറിപ്പ്

ഇനി ചോലമണ്ഡലിയുടെ ( മലബാര്‍ പിറ്റ് വൈപ്പര്‍ ) കാര്യം പരിശോധിച്ചാലും അതും വിഷപാമ്പ് തന്നെയാണ്. ഇവയുടെ വിഷം പ്രത്യേക രീതിയില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ശരീരത്തില്‍ ആകമാനം നാശം ഉണ്ടാക്കുന്നതില്‍ കൂടുതല്‍ കടി ഏറ്റ അവയവങ്ങളില്‍ ആയിരിക്കും വിഷം നാശീകരണം നടത്തുന്നത്. കടിയേള്‍ക്കുന്ന ഭാഗത്തുള്ള ത്വക്ക് കോശങ്ങളും മസില്‍ കോശങ്ങളും നശിക്കും, ഇവയുടെ വിഷവും രക്തത്തെ ബാധിക്കുന്നതിനാല്‍ രക്തം കട്ടപിടിക്കുകയും രക്തസ്രാവം ഉണ്ടാക്കുകയും ചെയ്യുന്ന അവസരം വരാവുന്നതാണ്. വളരെ വേഗത്തില്‍ വൈദ്യസഹായം കിട്ടിയില്ലായെങ്കില്‍ കൈയ്യിലോ കാലിലോ കടി ഏറ്റാല്‍ അവിടം നെക്രോസിസ് ആകാനും മുറിച്ചു കളയേണ്ടിയും ആയ അവസരം വരാം, അങ്ങനെ വന്നില്ലായെങ്കിലും മസില്‍ കോശങ്ങളെ തകര്‍ക്കുന്നതിനാല്‍ (myotoxic activity) ആ ഭാഗത്തെ ശരിയായ ചലനശേഷിയും നഷ്ടപ്പെട്ടാം. ( Gowda et al 2006) പരീക്ഷണാടിസ്ഥാനത്തില്‍ ചോലമണ്ഡലിയുടെ വിഷം എലിയില്‍ കുത്തിവെച്ചു 0,5,12,24 എന്നീ മണിക്കൂറുകളുടെ ഇടവേളകളില്‍ എടുത്ത കോശനശീകരങ്ങളുടെ ചിത്രം ഒപ്പം കാണാം.

പാമ്പുകളെ അഥിതികള്‍ എന്നെല്ലാം വിളിക്കുന്നത് ആളുകളുടെ കണ്ണില്‍ പൊട്ടി ഇട്ടാനുള്ള സൂത്രമാണ്. പാമ്പിനെ വാലില്‍ തൂക്കി പിടിച്ചാണ് ഇയാള്‍ അധിക സമയവും സംസാരിക്കുന്നത്. ഇത് അവയുടെ ഘടകാസ്ഥികളുടെയും മാംസപേശികളുടെയും ക്ഷതങ്ങളിലോട് നയിക്കുന്നുണ്ട്‌. പാമ്പിനെ കഴിയാവുന്ന അത്ര വേദനിപ്പിക്കുകയും ചെയ്യുന്നു, ഇവയെ കാട്ടില്‍ ഇനി ഉപേക്ഷിച്ചാലും ഇത്രയും ട്രോമറ്റൈസ് ആയ പാമ്പിന്‍റെ അതിജീവനം ദുര്‍ഘടമാണ്. ചോലമണ്ഡലി ഒരു മരപ്പാമ്പ് ( arboreal snake) ആണെങ്കിലും ഈ വീഡിയോയില്‍ ശരിക്കുമുള്ള മുഴമൂക്കൻ കുഴിമണ്ഡലി നിലത്ത് ജീവിക്കുന്ന ( terrestrial ) പാമ്പ്‌ ആണ്. ശത്രുക്കളില്‍ നിന്ന് ഒളിക്കാനും, അപൂര്‍വ്വമായി ഇര തേടാനും ആണ് ഇവ മരങ്ങളിലും ചെടികളുടെ കയറുക. ഈ വീഡിയോയില്‍ അതിനെ എടുത്ത് മരത്തിലും ചെടിയിലും എല്ലാം ബലമായി വച്ചതാണ് എന്നത് ഉറപ്പാണ്‌. ഇദ്ദേഹം ഈ പാമ്പിനെ കൈകാര്യം ചെയ്യുന്ന രീതിയും വളരേയധികം ക്രൂരത നിറഞ്ഞതാണ്‌. അത് പോലെ വിഷം ഒന്നും കാര്യമായി ഇല്ലാത്ത പാമ്പാണ് എന്ന് കരുതി ഏതെങ്കിലും കുട്ടികള്‍ അനുകരിച്ചാല്‍ വലിയ അപകടം ആകും ഉണ്ടാക്കുക.

കേരളത്തിലെ പാമ്പുകളുടെയും മനുഷ്യരുടെയും നിലനില്പിനു തന്നെ ഭീക്ഷണിയാണ് വാവ സുരേഷിനെ പോലെ ഉള്ളവർ... ആശിഷ് ജോസ് അമ്പാട്ട് എഴുതിയ കുറിപ്പ്

ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തിൽ സാധാരണ കാണുന്ന പാമ്പുകളെ പോലും വാവയ്ക്കു തിരിച്ചു അറിയില്ല. ഇയാൾ ചൂണ്ടിക്കാട്ടിയ പാമ്പിന്‍റെ കടി ഏറ്റാല്‍ മരണവും, വാവ പേര് പറഞ്ഞ പാമ്പിന്‍റെ കടി ഏറ്റാല്‍ കൈകാലുകളുമോ നഷ്ടപ്പെട്ടാവുന്നതാണ്. വാവ കൈകാര്യം ചെയ്ത പോലെ പാമ്പിനെ കൈകാര്യം ചെയ്‌താല്‍ പാമ്പിന്‍റെ അതിജീവനത്തിനു അപകടവും.കേരളത്തിലെ പാമ്പുകളുടെയും മനുഷ്യരുടെയു നിലനില്പിനു ഭീക്ഷണിയാണ് ഇദ്ദേഹത്തെ പോലെ ഉള്ളവർ നിയമലംഘനവും അസംബന്ധവും നടത്തി മാധ്യമങ്ങളില്‍ വരുന്നത്. 

വീടിനുള്ളിലോ സമാനമായ ഇടങ്ങളിലോ പാമ്പുകൾ കുടുങ്ങിയത് ആയി കണ്ടാൽ വനംവകപ്പിന്റെ ടോൾ ഫ്രീ നമ്പറിൽ വിളിച്ചു അറിയിക്കാം: 1800 425 4733

advertisment

News

Super Leaderboard 970x90