യേശുക്രിസ്തുവിന്‍റെ ക്രൂശിലെ മരണം ആയി ബന്ധപ്പെട്ട വിശ്വാസങ്ങളെ കുറിച്ച്...

പെസെഹാ ദിവസമോ അതിന്‍റെ അടുത്ത ദിവസമോ സൂര്യഗ്രഹണം നടക്കുക എന്നത് അസംഭവ്യമാണ് കാരണം ചന്ദ്രന്‍ അന്ന് നേരെ വിപരീതി ദിശയില്‍ ആണ് സ്ഥിതി ചെയ്യുന്നത്. ഇത് മാത്രമല്ല ചന്ദ്രന്‍ സൂര്യനെയും ഭൂമിയും അപേക്ഷിച്ച് വലിപ്പം വളരെ കുറവ് ആയത് കൊണ്ട് സൂര്യഗ്രഹണവും ഒരേ സമയം ഭൂമിയില്‍ എല്ലായിടത്തും നിന്ന് ദൃശ്യം ആകില്ല. ഓരോ ചെറിയ ഭാഗങ്ങള്‍ ആയി ചില പ്രത്യേക ഇടങ്ങളില്‍ മാത്രേ സൂര്യഗ്രഹണം ദൃശ്യം ആകൂ, അത് പോലെ ചന്ദ്രന്‍ വളരെ വേഗത്തില്‍ സഞ്ചരിച്ചു കൊണ്ട് ഇരിക്കുന്നതിനാല്‍ സൂര്യഗ്രഹണം ഒരിടത്തില്‍ മാത്രം തങ്ങി നില്‍ക്കുകയും ചെയ്യുക ഇല്ല, അത് മാറി കൊണ്ടും ഇരിക്കും.

യേശുക്രിസ്തുവിന്‍റെ ക്രൂശിലെ മരണം ആയി ബന്ധപ്പെട്ട വിശ്വാസങ്ങളെ കുറിച്ച്...

ഇന്ന് ദുഃഖവെള്ളി, യേശുക്രിസ്തുവിന്‍റെ ക്രൂശിലെ മരണം ആയി ബന്ധപ്പെട്ട വിശ്വാസങ്ങളെ പറ്റി ഇന്ന് ഇരുന്നൂറു കോടിയോളം ക്രിസ്ത്യന്‍ വിശ്വാസികള്‍ താങ്കളുടെ പള്ളികളില്‍ പ്രത്യേക ആരാധനകളില്‍ പങ്കെടുക്കുന്നു.

ഇതും ആയി ബന്ധപ്പെട്ട് ബൈബിള്‍ സുവിശേഷ ഭാഗങ്ങളെ വായിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധമായ ഒന്നായി തോന്നിട്ടുള്ളത്‌ യേശുവിന്‍റെ ക്രൂശിക്കരണത്തോട് കൂടി മൂന്ന്‍ മണിക്കൂറോളം നീണ്ടു നിന്ന സൂര്യഗ്രഹണവും അത് വഴി ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു എന്ന ഭാഗവും ആണ്. "അപ്പോള്‍ ഏകദേശം ആറാം മണിക്കൂര്‍ ആയിരുന്നു, ഒന്‍പതാം മണിക്കൂര്‍വരെ ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു, സൂര്യന്‍ ഇരുണ്ടു..." (Lk. 23:44,45). ഈ വിവരണം കേവലം ജെറുസലേം ഭൂപ്രദേശത്ത് മാത്രമായി സൂര്യനെമേഘങ്ങള്‍ മറച്ചു വഴി ഉണ്ടായ നേരിയ ഇരുട്ട് അല്ല എന്നും ഭൂമിയില്‍ ഉടനീളം സംഭവിച്ച അത്ഭുത പ്രവര്‍ത്തി ആയിട്ടാണ് ബൈബിള്‍ സുവിശേഷ ലേഖകര്‍ ഉദ്ദേശിക്കുന്നത് എന്നും വ്യക്തമാണ്‌.ബൈബിളില്‍ മറ്റ് രണ്ടു ഇടങ്ങളിലും ഈ കാര്യം ആവര്‍ത്തിക്കുന്നുണ്ട്." ആറാം മണിക്കൂര്‍ മുതല്‍ ഒന്‍പതാം മണിക്കൂര്‍വരെ ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചു " ( Matt 27:45) " ആറാം മണിക്കൂര്‍ മുതല്‍ ഒന്‍പതാം മണിക്കൂര്‍ വരെ ഭൂമിയില്‍ മുഴുവന്‍ അന്ധകാരം വ്യാപിച്ചു " (Mk 15:33)

ശാസ്ത്രീയമായി പക്ഷെ നോക്കിയാല്‍ മൂന്ന് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സൂര്യഗ്രഹണം അസാധ്യമാണ്. സാധാരണഗതിയില്‍ ഏതാനം മിനിറ്റുകള്‍ മാത്രമാണ് സൂര്യഗ്രഹണം ദൃശ്യം ആകുക. ഈ മില്ലേനിയത്തിലെ ഏറ്റവും ദീര്‍ഘമായ സൂരഗ്രഹണം ഏഴര മിനിട്ടോളം നീണ്ടു നില്‍ക്കും എന്നും 2186യില്‍ നടക്കും എന്നുമാണ് കണക്ക് കൂടുന്നത്. ( goo.gl/GykY5W )

സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുമ്പോൾ സൂര്യൻ മറയപ്പെടുന്ന പ്രതിഭാസമാണ്‌ സൂര്യഗ്രഹണം എന്നത്.

പെസെഹാ ദിനം സാധാരണ പൗർണ്ണമിയില്‍ അഥവാ പൂര്‍ണ്ണചന്ദ്രദിവസത്തോട് അനുബന്ധിച്ചാണ് നടക്കുന്നത്. യേശുവിന്‍റെ കഥയില്‍ അത് പെസഹയോട് ചേർന്നാണ് ക്രൂശിക്കരണം നടന്നത് എന്നു ബൈബിള്‍ പറയുന്നുണ്ട്( Lk, 22:1,7,8,11,13,15)

ചന്ദ്രന്‍റെ സൂര്യനു എതിരായുള്ള ഭാഗം ഭൂമിയെ അഭിമുഖീകരിക്കുന്നതിനാൽ ചന്ദ്രനെ നഗ്നനേത്രങ്ങൾക്കു ദൃശ്യമാകില്ല. ഇങ്ങനെ ചന്ദ്രന്റെ പ്രകാശിതമല്ലാത്ത ഭാഗം ഭൂമിക്ക് അഭിമുഖമായി വരുന്ന ദിവസമാമാണ് അമാവാസി അഥവാ കറുത്തവാവ്. സൂര്യനും ചന്ദ്രനും കൃത്യം ഒരേ രേഖയിൽത്തന്നെ വരികയാണെങ്കിൽ സൂര്യനെ ചന്ദ്രൻ മറക്കുകയും തന്മൂലം സൂര്യഗ്രഹണം സംഭവിക്കുകയും ചെയ്യും. അമാവാസി ദിവസം മാത്രമാണ്‌ സൂര്യഗ്രഹണം ഉണ്ടാകുക.

അതായത് പെസെഹാ ദിവസമോ അതിന്‍റെ അടുത്ത ദിവസമോ സൂര്യഗ്രഹണം നടക്കുക എന്നത് അസംഭവ്യമാണ് കാരണം ചന്ദ്രന്‍ അന്ന് നേരെ വിപരീതി ദിശയില്‍ ആണ് സ്ഥിതി ചെയ്യുന്നത്. ഇത് മാത്രമല്ല ചന്ദ്രന്‍ സൂര്യനെയും ഭൂമിയും അപേക്ഷിച്ച് വലിപ്പം വളരെ കുറവ് ആയത് കൊണ്ട് സൂര്യഗ്രഹണവും ഒരേ സമയം ഭൂമിയില്‍ എല്ലായിടത്തും നിന്ന് ദൃശ്യം ആകില്ല. ഓരോ ചെറിയ ഭാഗങ്ങള്‍ ആയി ചില പ്രത്യേക ഇടങ്ങളില്‍ മാത്രേ സൂര്യഗ്രഹണം ദൃശ്യം ആകൂ, അത് പോലെ ചന്ദ്രന്‍ വളരെ വേഗത്തില്‍ സഞ്ചരിച്ചു കൊണ്ട് ഇരിക്കുന്നതിനാല്‍ സൂര്യഗ്രഹണം ഒരിടത്തില്‍ മാത്രം തങ്ങി നില്‍ക്കുകയും ചെയ്യുക ഇല്ല, അത് മാറി കൊണ്ടും ഇരിക്കും.

ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിക്കുന്ന വിധത്തില്‍ ഒരു സൂര്യഗ്രഹണം പെസഹായോട് അനുബന്ധിച്ച് നടക്കുക എന്നത് ശാസ്ത്രീയമായി നോക്കിയാല്‍ ഒരിക്കലും സംഭവിക്കാന്‍ ഇടയില്ലാത്ത കാര്യം ആണെന്ന് ഉറപ്പിച്ചു പറയാവുന്നതാണ്.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഇങ്ങനെ മൂന്നു മണിക്കൂര്‍ സൂര്യനെ ഇരുട്ടില്‍ ആകി ഭൂമിയില്‍ മുഴുവന്‍ അന്ധകാരം വരുക എന്നത് ഏറ്റവും സൂപ്പര്‍നാച്ചുറല്‍ ആയ കാര്യം ആയിരിക്കും.
അത് സൂര്യഗ്രഹണം വഴിയോ മറ്റെന്തെങ്കിലും കാരണം വഴിയോ സംഭവിച്ചത് ആയാലും. വാദത്തിനു വേണ്ടി ഇങ്ങനെ ഒന്ന് യദാര്‍ത്ഥത്തില്‍ നടന്നു എങ്കില്‍ അത് ജീവിച്ചിരുന്ന ലോകത്തില്‍ അന്ന് ഉള്ള സകല മനുഷ്യരും നീരിക്ഷിച്ചു ഞെട്ടി വണ്ടര്‍ അടിച്ച കാര്യം ആകും എന്ന് തീര്‍ച്ച!

( ഗോളാകൃതിയില്‍ ഉള്ള ഭൂമിയില്‍ ഇത് എങ്ങനെ നടക്കും എന്ന ചോദ്യം തല്‍കാലം റിസെര്‍വ് ചെയ്യുന്നു )

ഞാന്‍ 1990യില്‍ ഭൂമി മുഴുവന്‍ രാവിലെ മൂന്നു മണിക്കൂറോളം അന്ധകാരം വ്യാപിച്ചു എന്ന് ഒരു അവകാശവാദം നടത്തിയാല്‍ തീര്‍ച്ചയായും നിങ്ങള്‍ ആരും അത് അങ്ങനെ വിശ്വസിക്കുക ഇല്ല. ഇങ്ങനെ ഒരു കാര്യം ഡോക്മെന്‍റ് ചെയ്ത പത്രറിപ്പോര്‍ട്ടുകള്‍, വീഡിയോ ക്ലിപ്പുകള്‍, അനേകം ശാസ്ത്രീയ നീരീക്ഷണ റിപ്പോര്‍ട്ടുകള്‍ തുടങ്ങി ധാരാളം തെളിവുകള്‍ കണ്ടാല്‍ മാത്രം ആയിരിക്കും അങ്ങനെ ഒരു അവകാശവാദം സത്യം ആണെന്നു നിങ്ങള്‍ കരുതാന്‍ തയ്യാര്‍ ആകുക. ഇത് ഏറ്റവും ലോജിക്കല്‍ ആയ രീതി തന്നെയാണ്.

രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പക്ഷെ ഇങ്ങനെ അതീവ അസാധാരണമായ കാര്യം നടന്നു എങ്കില്‍ തീര്‍ച്ചയായും അതിനെ പറ്റി വീഡിയോ റെക്കോര്‍ഡ് ഒന്നുമില്ല എങ്കിലും വളരെയധികം രേഖകള്‍ അന്നത്തെ ചരിത്രകാരന്മാരിലും നിന്നും ജ്യോതിശ്ശാസ്ത്രജ്ഞന്മാരില്‍ നിന്നും ഉണ്ടാക്കും എന്നത് ഉറപ്പുള്ള കാര്യമാണ്. യേശു യദാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന ഒരു ദൈവിക മനുഷ്യന്‍ ആണെങ്കില്‍ അദ്ദേഹത്തിന് ലോകത്തിനു മുഴുവന്‍ നല്കാന്‍ പറ്റുന്ന ഒരു അത്ഭുത അടയാളം കൂടി ആയിരുന്നു ഇത് .

ലുസ്യസ് അന്നേയസ് സെനക്കയുടെ 'Naturales quaestiones' എന്ന ഗ്രന്ഥത്തില്‍ റോമന്‍ സാമ്രാജ്യത്തില്‍ ഒന്നാം നൂറ്റാണ്ട്‌ വരെയുള്ള പ്രത്യേക പ്രകൃതി പ്രതിഭാസങ്ങളെ പറ്റിയെല്ലാം വിവാരിച്ചിട്ടുണ്ട്. ഇതില്‍ സൂര്യ/ചന്ദ്ര ഗ്രഹണങ്ങളെ കുറിച്ച് പ്രത്യേക ശ്രദ്ധയോട് വിവരിച്ചിട്ടുണ്ട്. പക്ഷെ ഈ ഗ്രന്ഥത്തില്‍ എവിടെയും മുന്‍പ് ഒരിക്കലും കേട്ടിട് പോലും ഇല്ലാത്ത വിധത്തില്‍ മൂന്നു മണിക്കൂറോളം സൂര്യന്‍ ഇരുണ്ടു ഭൂമിയില്‍ ഉടനീളം ഇരുട്ട് പരന്ന ഒരു പ്രതിഭാസത്തെ പറ്റി യാതൊരുവിധ വിവരണവും ഇല്ല.എപിക്റെടുസ്, പോംപോനിയ്സ് മേലാ, മര്ട്ടിയ്ല്‍, മുതിര്‍ന്ന സെനെക്ക ടിബെരിയ്സിലെ ജസ്റ്റിസ്, അലക്സാണ്ട്രിയിലെ ഫിലോ, തുടങ്ങി റോമാ, സിറിയ, പശ്ചിമ ബ്രിട്ടന്‍, ജര്‍മ്മനി, ആഫ്രിക്ക, ചൈന, പേര്‍ഷ്യാ, ഇന്ത്യ, ബാബിലോണ്‍ തുടങ്ങി അന്ന് ലോകത്ത് ആകമാനം ഉണ്ടായിരുന്ന നൂറുക്കണക്കിന് ചരിത്രക്കാരന്മാരില്‍ നിന്നും വാനനീരിക്ഷകരില്‍ നിന്നുമുള്ള അനേകായിരം രേഖകള്‍ നമ്മള്‍ക്ക് ഇന്ന് ലഭ്യം ആണെങ്കിലും അവയില്‍ ഒന്നില്‍ പോലും ഇത്തരത്തില്‍ ഒരു ആകാശ വിസ്മയത്തെ പറ്റി പറഞ്ഞിട്ടില്ല.

അതായത് ഇത്രയും അസാധാരണമായ ലോകത്തുള്ള എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു ആകാശവിസ്മയം നടന്നു എങ്കിലും ഈ സംഭവം നടന്നു എന്ന് അവകാശപ്പെട്ടുന്ന കാലത്തിനു പതിറ്റാണ്ടുകളോളം ബൈബിള്‍സുവിശേഷ കഥകളിലും പിന്നിട്ട് വന്ന ക്രിസ്ത്യന്‍ രേഖകളിലും മാത്രമാണ് ഇതിനെ പറ്റി വിവരിച്ചിരിക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ബൈബിളില്‍ തന്നെ യോഹന്നാന്‍റെ സുവിശേഷത്തിലും പുതിയ നിയമ ലേഖനഭാഗങ്ങളിലും യേശുവിന്റെ ക്രൂശിക്കരണവും ആയി ബന്ധപ്പെട്ട് മൂന്നു മണിക്കൂറോളം നീണ്ടു നിന്ന ഭൂമിയില്‍ ഉടനീളം വ്യാപിച്ച അന്ധകാരത്തെ അക്നോളജ് ചെയ്യുന്നില്ല.

ഇനി യേശുവിന്റെ ക്രൂശിലെ മരണത്തോട് അനുബന്ധിച്ച് മൂന്ന്‍ മണിക്കൂറോളം നീണ്ടു നിന്ന അന്ധകാരത്തിന്റെ തെളിവ് എന്ന പേരില്‍ താല്സ് എന്നും ഫ്ലിഗോന്‍ എന്നും പേരുള്ള രണ്ടു ചരിത്രകാരന്മാരെ ചില ക്രിസ്ത്യന്‍ സംവാദകര്‍ ഉദ്ധരിക്കുന്നത് കണ്ടിട്ടുണ്ട്. ഇവിടെ രസകരമായ കാര്യങ്ങള്‍ ഇവര്‍ രണ്ടു പേരും രണ്ടാം നൂറ്റാണ്ടിനു ശേഷം മാത്രം ജീവിച്ചിരുന്ന ചരിത്രകാരന്മാര്‍ ആകാനാണ് സാധ്യത, ആയതിനാല്‍ തന്നെ ഇവര്‍ ദൃക്‌സാക്ഷികള്‍ അല്ല. അടുത്തത് ആയി ഇവര്‍ രണ്ടു പേരും ഇങ്ങനെ ഒരു മൂന്നു മണിക്കൂര്‍ നീണ്ടു നിന്ന അന്ധകാരത്തെ പറ്റി എഴുതിയ രേഖകള്‍ ഒന്നും നമ്മള്‍ക്ക് ലഭ്യമല്ല. അവര്‍ അങ്ങനെ എഴുതി എന്ന് പിന്നിട്ട് വന്ന ക്രിസ്ത്യന്‍ വക്താക്കളുടെ അവകാശവാദങ്ങള്‍ മാത്രേ ഉള്ളൂ.

താലാസ് എന്ന പാഗന്‍ എഴുത്തുകാരന്‍ ബൈബിള്‍ സുവിശേഷത്തില്‍ വിവരിച്ചത് കേവലം സൂര്യഗ്രഹണം ആണെന്ന് പറഞ്ഞ അഭിപ്രായത്തോട് മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ക്രിസ്ത്യന്‍ ലേഖകന്‍ ആയിരുന്ന ജ്യൂലിയന്‍ ആഫ്രിക്കനുസ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നത് ആയി ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബൈസാന്‍റ്റൈന്‍ സന്യാസി പുരോഹിതന്‍ ആയ ജോര്‍ജ്ജ് സിന്‍സെലസ് രേഖപ്പെടുത്തിയ ഒരു രേഖയാണ് ഉള്ളത്. അല്ലാതെ താലാസ് സത്യത്തില്‍ എന്താണ് എഴുതിയത് എന്നതിന്‍റെ തെളിവുകള്‍ നമ്മള്‍ക്ക് ലഭ്യമല്ല. എന്തായാലും ഞാന്‍ ലേഖനത്തില്‍ മുന്‍പ് സൂചിപ്പിച്ചത് പോലെ മൂന്നു മണിക്കൂര്‍ സൂര്യ ഇരുട്ട് ഭൂമിയില്‍ ഉടനീളം ഇരുട്ടു വ്യാപിക്കുക എന്നത് സൂര്യഗ്രഹണത്തിന്റെ ഭാഗമായി നടക്കുക ശാസ്ത്രീയമായി അസാധ്യമാണ്.

അപ്പോള്‍ പറഞ്ഞു വന്നത് യേശുവിന്‍റെ ക്രൂശിക്കരണവും ആയി ബന്ധപ്പെട്ട് മൂന്നു മണിക്കൂര്‍ ഭൂമിയില്‍ ഉടനീളം സൂര്യന്‍ ഇരുട്ട് അന്ധകാരം വന്നു എന്ന് ബൈബിളില്‍ മൂന്നു ഇടങ്ങളില്‍ ആവര്‍ത്തിച്ച്‌ അവകാശപ്പെട്ടുന്ന കാര്യം ചരിത്രത്തില്‍ സംഭവിച്ചത് ആകാന്‍ ഉള്ള സാധ്യത ഒട്ടുമില്ല. അങ്ങനെ ഒന്ന് നടക്കാന്‍ ശാസ്ത്രീയമായി തെളിവില്ല എന്ന് മാത്രമല്ല ഇനി ഏതെങ്കിലും വിധത്തില്‍ അങ്ങനെ ഒരു കാര്യം സുപ്പര്‍നാച്ചുറല്‍ ആയി നടന്നിരുന്നു എങ്കില്‍ തന്നെ തീര്‍ച്ചയായും അന്ന് ലോകത്ത് ഉള്ള നൂറ് കണക്കിനു ചരിത്രക്കാരന്മാരുംവാനനീരിക്ഷകരും അതിനെ പറ്റി എഴുത്തും എന്നത് ന്യായമായും പ്രതീക്ഷിക്കാവുന്ന കാര്യമാണ്. അങ്ങനെ ഒന്നുമില്ല എന്നത് ചരിത്രത്തില്‍ ഇങ്ങനെ ഒരു കാര്യം നടന്നു ഇരിക്കാന്‍ സാധ്യത ഇല്ല എന്ന അനുമാനത്തിലോട് ആണ് നയിക്കുന്നത്. ഇവിടെ സാഗൻ സ്റ്റാൻഡേർഡ് ആയ extraordinary claims require extraordinary evidence എന്ന അസർഷൻ നോക്കുകയും ചെയ്യാം. ഇവിടെ എക്സ്ട്രാ ഓർഡിനറി ആയ ഒരു ക്ലെയിം ബൈബിളിൽ വിവരിക്കുന്നു എങ്കിലും അതിന് അപ്രകാരം ഉള്ള ശക്തമായ തെളിവുകൾ ഒന്നും കാണാൻ സാധിക്കുന്നില്ല.

അതോടൊപ്പം ഇത് പോലെയുള്ള അസാധാരണമായ ആകാശ വിസ്മങ്ങള്‍ വിവരിക്കുന്ന പല സംഭവങ്ങളും കേവലം ഭാവനകള്‍ ആണ് എന്നതിനും തെളിവുകള്‍ ഉണ്ട്. യേശു ക്രിസ്തുവിന്റെ ജീവിത കഥകളും അതിലെ ഓരോ സംഭവങ്ങളും ഇങ്ങനെ നീരിക്ഷിച്ചു നോക്കാവുന്നതാണ്.

advertisment

News

Super Leaderboard 970x90