ഇന്ത്യൻ സർക്കാരിന്റെ ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതികളിൽ നിന്ന് നാം അഭ്യർഥിച്ച പ്രകാരം ലഭിക്കുന്ന സഹായാസ്‌തങ്ങളെ സംഘപരിവാറിന്റെയും അവരുടെ സഖ്യ സംഘടകളുടെയും ആണെന്ന വിധത്തിൽ വ്യാജ അവകാശവാദങ്ങൾ ഉയരുന്നു... ആശിഷ് ജോസ് അമ്പാട്ട് എഴുതിയ കുറിപ്പ്

ആർ.എസ്.എസിന്റെ സേവനവിഭാഗമാണ് സേവാഭാരതി. കേരളത്തിൽ വന്നുചേർന്ന പ്രളയ ദുരന്തത്തിൽ തങ്ങൾ സഹായിക്കുന്നു എന്നു സ്ഥാപിക്കുവാൻ മുൻപ് ഗുജറാത്ത് പ്രളയത്തിൽ നിന്നുള്ള ചിത്രങ്ങളും, മറ്റിടങ്ങളിൽ നിന്നുള്ള ചിത്രങ്ങളും കൃത്രിമായി ഉപയോഗിച്ചതും, കേരളത്തിനു പ്രളയക്കെടുതിയിൽ സഹായം നൽകുവാൻ എന്ന പേരിൽ സൈറ്റിൽ പരസ്യം നൽകുകയും പണം സംഭാവന നൽകുമ്പോൾ അങ്ങനെ ഒരു പ്രത്യേക ഓപ്‌ഷൻ അപ്രത്യക്ഷമാക്കുന്നതുമായ വിധം തങ്ങളുടെ വെബ്‌സൈറ്റ് ക്രമീകരണം ചെയ്തത് ഉൾപ്പെടെ 'കൈ നനയാതെ മീൻ പിടിക്കാനുള്ള' സേവാഭാരതിയുടെ പല ദുഷ്ശ്രമങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ വെളിച്ചത്തിൽ വന്നിരുന്നു.

ഗുജറാത്തിൽ നിന്നും സേവാഭാരതിയുടെ നേതൃത്വത്തിൽ കൂറ്റൻ മൊബൈൽ ജലശുദ്ധീകരണ പ്ലാന്റ് ചെങ്ങന്നൂരിൽ പത്ത് ദിവസമായി എത്തി ചേർന്നു പ്രവർത്തിക്കുന്നു എന്ന വ്യാജ അവകാശവാദത്തിലുള്ള പോസ്റ്റുകളും ചില ചിത്രങ്ങളും സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്ന് വ്യാപകമായി പ്രചരിക്കുന്നത് കാണുക ഉണ്ടായി.

കെ.കെ മനോജ് എന്ന സംഘപരിവാർ അനുകൂല ഫേസ്‌ബുക്ക് അകൗണ്ടിൽ 7 മണിക്കൂർ മുൻപ് മാത്രം വന്ന ഇത്തരം ഒരു പോസ്റ്റിനു മൂവായിരത്തിനു അടുത്ത് ലൈക്കുകളും നാലായിരത്തി അറുനൂറോളം ഷെയറുകളും ലഭിക്കുകയുണ്ടായി. സമാനമായ അനേകം അകൗണ്ടുകളിൽ ഇത് സ്വതന്ത്രമായി പോസ്റ്റ് ചെയ്യപ്പെട്ടുകയും ഷെയർ ചെയ്യപ്പെട്ടുകയും ചെയ്യന്നുണ്ട്. ഇതിനു ഒപ്പം സഞ്ചരിക്കുന്ന ജലശുദ്ധിക്കരണികളുടെ ചിത്രങ്ങളുമുണ്ട്.

ആർ.എസ്.എസിന്റെ സേവനവിഭാഗമാണ് സേവാഭാരതി. കേരളത്തിൽ വന്നുചേർന്ന പ്രളയ ദുരന്തത്തിൽ തങ്ങൾ സഹായിക്കുന്നു എന്നു സ്ഥാപിക്കുവാൻ മുൻപ് ഗുജറാത്ത് പ്രളയത്തിൽ നിന്നുള്ള ചിത്രങ്ങളും, മറ്റിടങ്ങളിൽ നിന്നുള്ള ചിത്രങ്ങളും കൃത്രിമായി ഉപയോഗിച്ചതും, കേരളത്തിനു പ്രളയക്കെടുതിയിൽ സഹായം നൽകുവാൻ എന്ന പേരിൽ സൈറ്റിൽ പരസ്യം നൽകുകയും പണം സംഭാവന നൽകുമ്പോൾ അങ്ങനെ ഒരു പ്രത്യേക ഓപ്‌ഷൻ അപ്രത്യക്ഷമാക്കുന്നതുമായ വിധം തങ്ങളുടെ വെബ്‌സൈറ്റ് ക്രമീകരണം ചെയ്തത് ഉൾപ്പെടെ 'കൈ നനയാതെ മീൻ പിടിക്കാനുള്ള' സേവാഭാരതിയുടെ പല ദുഷ്ശ്രമങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ വെളിച്ചത്തിൽ വന്നിരുന്നു.

സംഘാ-പ്രോപ്പഗാണ്ടിസ്റ്റുകളുടെ ഈ പോസ്റ്റിനു ഒപ്പം നൽകിയിക്കുന് ജലശുദ്ധിക്കരണി ബസുകളെ ശ്രദ്ധിച്ചു നോക്കിയാൽ "भारत सरकार" ( ഭാരത് സർക്കാർ ) എന്നു കാണാവുന്നതാണ്.

ഇന്ത്യൻ സർക്കാരിന്റെ ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതികളിൽ നിന്ന് നാം അഭ്യർഥിച്ച പ്രകാരം ലഭിക്കുന്ന സഹായാസ്‌തങ്ങളെ സംഘപരിവാറിന്റെയും അവരുടെ സഖ്യ സംഘടകളുടെയും ആണെന്ന വിധത്തിൽ വ്യാജ അവകാശവാദങ്ങൾ ഉയരുന്നു... ആശിഷ് ജോസ് അമ്പാട്ട് എഴുതിയ കുറിപ്പ്

ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതി എന്ന Council of Scientific & Industrial Research (CSIR)യിന്റെ കീഴിലുള്ള 
CSMCRI യിന്റെ സഞ്ചരിക്കുന്ന ജലശുദ്ധീക്കരണ സംവിധാനങ്ങളുടെ ചിത്രങ്ങൾ ആണിവ യദാർത്ഥത്തിൽ.

ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതിയുടെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്ററിററൂട്ട് ഫോർ ഇൻറർ ഡിസിപ്ളിനറി സയൻസ് അൻഡ് ടെക്നോളജിയുടെ ( CSIR-NIIST) ഡയറക്ടർ ഡോ.അജയ്‌ഘോഷിന്റെ നേതൃത്വത്തിൽ NIISTയിലെ സ്റ്റാഫും വിദ്യാർത്ഥികളും പ്രളയക്കെടുതിയൽ ആയിരുന്നവർക്കു സഹായാസ്‌തങ്ങളായി എത്തിയിരുന്നു. ഇദ്ദേഹം രാജ്യത്തിൽ മറ്റിടങ്ങളിൽ ഉള്ള CSIR സ്ഥാപനങ്ങളിൽ നിന്നുള്ള സഹായങ്ങളും അഭ്യർത്ഥിക്കുകയും അതിൻപ്രകാരം നമ്മൾക്ക് രാജ്യത്തിൽ ആകമാനമുള്ള സി. എസ്. ഐ. ആർ കേന്ദ്രങ്ങളിൽ നിന്നുള്ള സഹായങ്ങള് ലഭിക്കുന്നുമുണ്ട്.

ജവഹർലാൽ നെഹ്‌റുവിനാൽ സ്ഥാപിതമായ ഗുജറാത്തിൽ ഭാവനഗറിലെ Central Salt and Marine Chemicals Research Institute ( CSMCRI) എന്ന സി. എസ്. ഐ. ആർ കേന്ദ്രത്തിൽ നിന്ന് കേരളത്തിനാവശ്യ പിന്തുണയായി എത്തിയതാണ് ഈ സഞ്ചരിക്കുന്ന ജലശുദ്ധിക്കരണിക്കൾ.

1954യിൽ ഈ സ്ഥാപനത്തിന്റെ ഉത്ഘാടനം നടത്തുന്ന നെഹ്‌റുവിന്റെ ചിത്രവും ഒപ്പം ചേർക്കുന്നു.

CSMCRI യിന്റെ ഈ സംവിധാനത്തെ കുറിച്ചുള്ള വിശദീകരണം സ്ഥാപന ഡയറക്‌ടർ ഡോ. ആമിതാവ് ദാസ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്:

The CSMCRI, a laboratory of the Council of Scientific and Industrial Research (CSIR), designed and developed this innovative water purification plant on wheels that is most suitable for mitigating acute drinking water problems during natural calamities.

ഇന്ത്യൻ സർക്കാരിന്റെ ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതികളിൽ നിന്ന് നാം അഭ്യർഥിച്ച പ്രകാരം ലഭിക്കുന്ന സഹായാസ്‌തങ്ങളെ സംഘപരിവാറിന്റെയും അവരുടെ സഖ്യ സംഘടകളുടെയും ആണെന്ന വിധത്തിൽ വ്യാജ അവകാശവാദങ്ങൾ ഉയരുന്നു... ആശിഷ് ജോസ് അമ്പാട്ട് എഴുതിയ കുറിപ്പ്

മണിക്കൂറിൽ 3000 മുതൽ 4000 ലിറ്റർ വരെ ശുദ്ധജലം നല്കാൻ ഇതിലെ സാങ്കേതിക വിദ്യക്ക് സാധിക്കുന്നതാണ്. ഭാവനഗറിൽ നിന്നും തിരുവനന്തപുരം NIIST യിലും അവിടെനിന്ന് ഉള്ള നിർദ്ദേശം പ്രകാരം വെള്ളപൊക്കം ഏറ്റവുമധികം അപകടം വിതച്ച ചെങ്ങനൂർ മേഖലയിലും ആയി ഈ മൊബൈൽ ശുദ്ധിക്കരണിക്കൾ പ്രവർത്തിച്ചു പോകുന്നു.

CSIR-CSMCRIയിൽ നിന്നുള്ള ഈ പിന്തുണയും ആയി സംബന്ധിച്ച വിവരങ്ങൾ തിരുവനന്തപുരം CSIR-NIIST യിൽ നിന്ന് ഓഗസ്റ്റ് 28യാം തീയതിയിൽ തന്നെ ഔദ്യോഗികമായി സ്ഥീരിക്കരിച്ചു അവിടെയുള്ള സീനിയർ റിസർച്ച് ഫെലോ മുഹമ്മദ് യൂസഫ് ഫേസ്‌ബുക്കിൽ അപ്‌ഡേറ്റ് ചെയ്‌തിരുന്നു. ഈ ലിങ്കിൽ ആ പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം: goo.gl/dpgMUQ

ഇന്ത്യൻ സർക്കാരിന്റെ ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതികളിൽ നിന്ന് നാം അഭ്യർഥിച്ച പ്രകാരം ലഭിക്കുന്ന സഹായാസ്‌തങ്ങളെ സംഘപരിവാറിന്റെയും അവരുടെ സഖ്യ സംഘടകളുടെയും ആണെന്ന് വിധത്തിൽ വ്യാജ അവകാശവാദങ്ങൾ നടത്തുന്നതു അതീവ അപലപിയമായും ജാഗത്രയോട് കൂടിയും മാത്രേ കാണുവാൻ സാധിക്കുക ഉള്ളൂ. ഒരു വശത്ത് കൂടി കേരളത്തിനു എതിരെ വിദ്വേഷപ്രചാരം നടത്തുകയും മറുവശത്ത് കൂടി അവർ ഒരിക്കലും ചെയ്യാത്ത സഹായങ്ങളെ തങ്ങളുടെ ആയി വ്യാജമായി ചിത്രീകരിക്കുകയും ആണ് സംഘാ-പ്രോപ്പഗാണ്ടിസ്റ്റുകൾ ചെയ്യുന്നത്.

advertisment

News

Super Leaderboard 970x90