Health

വെള്ളപ്പൊക്കവും പാമ്പുകളും കേരളത്തിൽ ആന്റിവെനേം ഉള്ള ആശുപത്രിക്കളും... ആശിഷ് ജോസ് അമ്പാട്ട് എഴുതിയ കുറിപ്പ്

കേരളത്തില്‍ ജലത്തില്‍ കാണുന്ന പാമ്പുകളെല്ലാം വിഷമില്ലാത്ത നീര്‍ക്കോലിയാണെന്നൊരു തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. ഇത് പൂര്‍ണ്ണമായും ശരിയല്ല. മൂര്‍ഖന്‍, ശംഖുവരയന്‍( krait) പോലെയുള്ള ഉഗ്രവിഷമുള്ള പാമ്പുകളും നന്നായി നീന്താന്‍ കഴിവ് ഉള്ളവ തന്നെയാണ്, വെള്ളപ്പൊക്കത്തില്‍ അവയും ഒഴുക്കി വരാനുള്ള ഇടയുണ്ട്.

വെള്ളപ്പൊക്കവും പാമ്പുകളും കേരളത്തിൽ ആന്റിവെനേം ഉള്ള ആശുപത്രിക്കളും... ആശിഷ് ജോസ് അമ്പാട്ട് എഴുതിയ കുറിപ്പ്

തുടര്‍ച്ചയായി പെയ്യുന്ന മഴയും അതിനോടു ചേര്‍ന്നുണ്ടായ പ്രളയകെടുതികളിലും ആയി നമ്മുടെ സംസ്ഥാനത്ത് ലക്ഷക്കണക്കിന്‌ ജനങ്ങള്‍ ഇന്ന് ദുരിതമനുഭവിക്കുന്നു. ഇങ്ങനെ ഒരു സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ടതും ജാഗ്രത പുലര്‍ത്തേണ്ടതുമായ ധാരാളം കാര്യങ്ങള്‍ ഉണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് വെള്ളപ്പൊക്കത്തില്‍ ഒഴുക്കിയെത്തുന്ന വിഷപാമ്പുകളുടെ കാര്യം.

നിങ്ങള്‍ നടക്കുന്ന വഴിയില്‍ പാദത്തിനു മുകളില്‍ ദൃശ്യത മറയ്ക്കുന്ന വിധത്തില്‍ ജലമുണ്ടെങ്കില്‍, പ്രത്യേകിച്ചു കെട്ടി നില്‍ക്കുന്ന, ചെളി വെള്ളം എന്നിവ, കൈയ്യില്‍ നീണ്ടതും ശക്തിയുള്ളതുമായ ഒരു വടി കരുതുക, ഒപ്പം ഒരു ടോര്‍ച്ചും. വടി ഉപയോഗിച്ചു കൊണ്ട് ചുറ്റുമുള്ള ഇടങ്ങള്‍ സുരക്ഷിതമാണെന്ന് തട്ടി നോക്കി കൊണ്ട് മാത്രം നടക്കുക. ഇപ്പോള്‍ പല ഇടങ്ങളിലും അരയോളമോ കഴുത്തോളമോയെല്ലാം വെള്ളം പൊങ്ങിയതായി അറിയുന്നുണ്ട്. കേരളത്തില്‍ ജലത്തില്‍ കാണുന്ന പാമ്പുകളെല്ലാം വിഷമില്ലാത്ത നീര്‍ക്കോലിയാണെന്നൊരു തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. ഇത് പൂര്‍ണ്ണമായും ശരിയല്ല. മൂര്‍ഖന്‍, ശംഖുവരയന്‍( krait) പോലെയുള്ള ഉഗ്രവിഷമുള്ള പാമ്പുകളും നന്നായി നീന്താന്‍ കഴിവ് ഉള്ളവ തന്നെയാണ്, വെള്ളപ്പൊക്കത്തില്‍ അവയും ഒഴുക്കി വരാനുള്ള ഇടയുണ്ട്.

പുറത്ത് വച്ചിരിക്കുന്ന ഷൂസിന്റെ ഉള്ളിൽ, ബൈക്കിന്റെ സീറ്റിന്റെ സൈഡിൽ തുടങ്ങി പതുങ്ങി ഇരിക്കാവുന്നതും കവചം കിട്ടുന്നതുമായ ഇടങ്ങളിലും പാമ്പുകൾ കാണാം. അത്തരം വസ്തുക്കൾ ശ്രദ്ധയോടു മാത്രം ഉപയോഗിക്കുക.

വിഷ പാമ്പുകളുടെ കടി ഏല്‍ക്കുന്ന എല്ല അവസരങ്ങളിലും രണ്ടു വലിയ പല്ലുകളുടെ പാടുകള്‍ കാണുമെന്നും അങ്ങനെ കണ്ടില്ലായെങ്കില്‍ അവ വിഷ പാമ്പുകള്‍ ആയിരിക്കില്ലായെന്നും ഒരു ധാരണ പല ജനങ്ങള്‍ക്കുമുണ്ട്. ഇതും പൂര്‍ണ്ണമായും ശരിയല്ല. പല അവസരങ്ങളിലും കടിയേറ്റ ഭാഗത്ത് താഴെ പറയുന്ന പല ലക്ഷണങ്ങള്‍ ഒറ്റയ്ക്കോ മറ്റുള്ളവ ചേര്‍ന്നോ വിഷപാമ്പുകളുടെ കടിയില്‍ സംഭവിക്കാം, ചില ലക്ഷണങ്ങള്‍ വിഷമില്ലാത്ത പാമ്പുകളുടെ കാര്യത്തിലും വരാവുന്നതാണ്.

വെള്ളപ്പൊക്കവും പാമ്പുകളും കേരളത്തിൽ ആന്റിവെനേം ഉള്ള ആശുപത്രിക്കളും... ആശിഷ് ജോസ് അമ്പാട്ട് എഴുതിയ കുറിപ്പ്

കടിയേറ്റയിടത്തില്‍ രണ്ടു വലിയ വിഷപ്പല്ലുകളുടെ പാട് കാണാം, ചില അവസരങ്ങളില്‍ ഇത് ഒരു പല്ലിന്‍റെയെ കാണൂ, ആ ഭാഗത്തിന് ഉടനെ ചുറ്റും നീരും വീക്കവും വരാം, വരാതെയിരിക്കാം, വലിയ വിഷപ്പല്ലുകളുടെ അടയാളത്തിനു ഒപ്പം ധാരാളം ചെറിയ പല്ലുകളുടെ അടയാളത്തില്‍ ഉള്ള കുഞ്ഞു മുറിവുകള്‍ കാണാം, മുറിവിലൂടെ രക്തം തുടര്‍ച്ചയായി പോയി കൊണ്ടിരിക്കാം, ചുറ്റുമുള്ള ത്വക്കിലെ കോശങ്ങളുടെ നിറത്തില്‍ വ്യത്യാസം വരാം, കടിയേറ്റ ഭാഗത്ത് ശക്തമായ നീറ്റലും വേദനയും വരാം.

രോമകൂപങ്ങള്‍, കണ്ണ്, മൂക്ക്,മോണ തുടങ്ങിയയിടങ്ങളിലൂടെ ചോര വരാന്‍ ഇടയുണ്ട്, മൂത്രത്തിലും ചോര കാണാം സാധ്യതയുണ്ട്. വായില്‍ നിന്നും നുരയും പതയും വരുക, സംസാരിക്കാനും ചൂണ്ടുകള്‍ അനക്കാനും ബുദ്ധിമുട്ട് വരുക,ശ്വാസമുട്ടല്‍, നാവ് കുഴഞ്ഞുപോകുക, ദേഹത്തില്‍ വിറയല്‍, കടിയേറ്റ ഭാഗത്തിന് സമീപമുള്ള മാംസ ചീഞ്ഞു പോകുന്നത് പോലെ നശിക്കുക, ശക്തിയായ വയര്‍ വേദനയെടുക്കുക, കണ്ണ്പോള തൂങ്ങി അടഞ്ഞു പോകുക, തല കറങ്ങുക തുടങ്ങിയവ വിവിധയിനം വിഷപാമ്പുകളുടെ കടിയിലൂടെ സംഭവിക്കുന്ന സാധ്യതയുള്ള ലക്ഷണങ്ങളാണ്.

കേരളത്തില്‍ കാണുന്ന ഭൂരിപക്ഷയിനം പാമ്പുകളും വിഷമില്ലാത്തവ ആണെങ്കിലും അവയെ പറ്റി മതിയായ പരിജ്ഞാനമില്ലാത്തവര്‍ കടി ഏല്‍പ്പിച്ച പാമ്പിന്‍റെ നിറമോ ചിഹ്നങ്ങളോ മാത്രം നോക്കി ഇനം വേര്‍തിരിച്ചു അറിയാന്‍ ശ്രമിക്കുന്നത് അപകടരം ആകാം, ഒരേ ഇനത്തില്‍ ഉള്ള പാമ്പുകള്‍ പല നിറത്തിലും കാണാം, പലയിനം പാമ്പുകളും ഒരേ നിറത്തിലും സമാനമായ ചിഹ്നങ്ങളോട് കൂടിയും കാണാം. ഇതിനാല്‍ കടി ഏറ്റുവെങ്കില്‍ അതെല്ലാം വിഷപാമ്പിന്‍റെ എന്ന് തന്നെ കരുതി എത്രയും വേഗത്തില്‍ അടുത്തുള്ള മോഡേന്‍ മെഡിസിന്‍ ആശുപത്രിയില്‍ എത്തേണ്ടിയിരിക്കുന്നു. ശംഖുവരയന്‍റെ കടിയെറ്റു ഉടനെ വേദനയോ അസ്വസ്ഥയോ വരാതെ ഇരിക്കുകയും ഏതാനും മണിക്കൂറുകള്‍ക്കകം ശരീരത്തില്‍ ആകമാനം കുഴപ്പങ്ങള്‍ ഉണ്ടാക്കാനും ഇടയുണ്ട്, ആയതിനാല്‍ സ്വയമുള്ള നിര്‍ണ്ണയവും ചികിത്സയും പാടില്ല, ആശുപതിയില്‍ പോകുക തന്നെ വേണം.

ഉഗ്ര പാമ്പുകളുടെ വിഷം എന്നത് അതീവ സങ്കീര്‍ണ്ണവും സവിശേഷതയോടുകൂടിയും കടി ഏല്‍ക്കുന്ന ജീവിയില്‍ പലതരത്തില്‍ കോശങ്ങളിലും ആന്തരിക അവയവങ്ങളിലും ജീവപ്രവര്‍ത്തനങ്ങളിലും കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ജീവ അപായം നടത്താനും ഇട ഉള്ളവയാണ്. ഈ വിഷങ്ങളുടെ വീനാശ പ്രവര്‍ത്തനത്തെ പ്രതിരോധിക്കുന്ന ഘടങ്ങളാണ്‌ പ്രതിവിഷങ്ങള്‍ അഥവാ antivenom. രോഗിയില്‍ വിഷ എത്തിയിട്ടുണ്ടെങ്കിലും അത് ബാഹ്യ ലക്ഷണങ്ങളിലൂടെയും ലാബ് ടെസ്റ്റുകളിലൂടെയും കണ്ടെത്താന്‍ സംവിധാനങ്ങളുണ്ട്‌. ആന്‍റിവെനേവും കൂടെ സപ്പോര്ട്ടീവ് ട്രീറ്റ്മെന്റുമാണ് ആവശ്യം. പാമ്പിന്‍റെ ഉമിനീരില്‍ അടങ്ങിയിരിക്കുന്നതും മറ്റ്‌ വഴികളിലൂടെ എത്താവുന്നതുമായ ബാക്ടീരിയല്‍ രോഗാണുകള്‍ക്ക് എതിരെ ആന്‍റിബയോടികും ആവശ്യമുണ്ട്, ഇത് വിഷമില്ലാത്ത പാമ്പുകളുടെ കടിയിലും ബാധകമാണ്.

വെള്ളപ്പൊക്കവും പാമ്പുകളും കേരളത്തിൽ ആന്റിവെനേം ഉള്ള ആശുപത്രിക്കളും... ആശിഷ് ജോസ് അമ്പാട്ട് എഴുതിയ കുറിപ്പ്

കടിയേറ്റ വ്യക്തിയോട് ചെയ്യേണ്ടത് RIGHTയാണ് അതായത് :
R- Reassure and comfort the patient - രോഗിയെ മാനസികമായി സമാധാനിപ്പിക്കുക.
I- Immobilise - രോഗിയെ പ്രത്യേകിച്ച് രോഗിയുടെ കടിയേറ്റ ഭാഗത്തെ കഴിയുന്ന അത്രയും അനക്കാതെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുക. സാധിക്കുമെങ്കില്‍ രോഗിയെ നടത്തി കൊണ്ട് പോകാതെ ഓട്ടോ, കാര്‍, ജീപ്പ് തുടങ്ങി കടിയേറ്റ ഭാഗം അധികം ചലിപ്പിക്കാതെ ആശുപതിയില്‍ എത്തിക്കാനുള്ള മാര്‍ഗ്ഗം നോക്കുക.

G. H.- Get to Hospital Immediately. Traditional remedies have NO PROVEN benefit in treating snakebite - എത്രയും വേഗം ആശുപതിയില്‍ എത്തിക്കൂ.

T- Tell the doctor - ഡോക്ടറോട് സംഭവിച്ച കാര്യങ്ങള്‍ പ്രത്യേകിച്ച് ശരീരത്തില്‍ വന്ന മാറ്റങ്ങള്‍ കൃത്യമായി പറയുക.

രോഗിയുടെ ശരീരത്തില്‍ കടിയേറ്റ ഭാഗത്തിന്‍റെ മുകളില്‍ തുണിയോ കയറോ വച്ച് കെട്ടുക, രോഗിയ്ക്കു കുടിക്കാന്‍ മദ്യം, കാപ്പി പോലെയെന്തെങ്കിലും നല്‍കുക, പുകവലിക്കാന്‍ കൊടുക്കുക, മുറിവുണ്ടാക്കി രക്തം ചോര്‍ത്തി കളയാന്‍ നോക്കുക, എന്തെങ്കിലും ഇലയോ പൊടിയോ വാരി ഇട്ടുക, കറന്റ് അടിപിക്കുക തുടങ്ങി യാതൊരുവിധ കാര്യങ്ങള്‍ ചെയ്യരുത്. ശരീരത്തില്‍ ഇറുക്കിപിടിച്ചിരുക്കുന്ന ആഭരണങ്ങള്‍ ഉണ്ടെങ്കില്‍ അത് മാറ്റാവുന്നതാണ്.

വിഷപാമ്പുകളുടെ കടിയേല്‍ക്കുന്നവര്‍ക്ക് ആന്റിവിനേവും സപ്പോര്ട്ടീവ് കെയറും ലഭ്യമായ ആശുപത്രിയിലോടാണ് രോഗിയെ എത്തിക്കുന്നത് എന്നത് ഉറപ്പ് ആകേണ്ട കാര്യമാണ്. കേരളത്തില്‍ വിവിധ ജില്ലകളില്‍ ഈ സൌകര്യങ്ങള്‍ ലഭ്യമായ ആശുപത്രികളുടെ ഒരു ഡാറ്റബേസ് ജീനെഷ് ചേട്ടന്‍റെ നേതൃത്വത്തില്‍ തയ്യാര്‍ ആക്കിയിരുന്നു, അത് ജില്ല തിരിച്ചു പങ്കുവയ്ക്കുന്നു.

തിരുവനന്തപുരം ജില്ല
1. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ്
2. ശ്രീ ഗോകുലം മെഡിക്കല്‍കോളേജ്, വെഞ്ഞാറമൂട്
3. ഡോ. സോമർവെൽ മെമ്മോറിയൽ സിഎസ്ഐ മെഡിക്കൽ കോളേജ്, കാരക്കോണം
4. ജനറല്‍ ഹോസ്പിറ്റല്‍, നെയ്യാറ്റിന്‍കര

കൊല്ലം ജില്ല
1. ഐഡിയൽ ഹോസ്പിറ്റൽ, കരുനാഗപ്പള്ളി
2. സെൻറ് ജോസഫ്സ് മിഷൻ ഹോസ്പിറ്റൽ, അഞ്ചൽ
3. ഉപാസന ഹോസ്പിറ്റൽ, കൊല്ലം
4. ട്രാവൻകൂർ മെഡിസിറ്റി, കൊല്ലം
5. സർക്കാർ ജില്ലാ ആശുപത്രി, കൊല്ലം
6. ഹോളിക്രോസ് ഹോസ്പിറ്റൽ, കൊട്ടിയം

പത്തനംതിട്ട ജില്ല
1. പുഷ്പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല
2. ഹോളിക്രോസ് ആശുപത്രി, അടൂർ
3. തിരുവല്ല മെഡിക്കൽ മിഷൻ

ആലപ്പുഴ ജില്ല
1. ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ്
2. കെ സി എം ആശുപത്രി, നൂറനാട്

കോട്ടയം ജില്ല
1. കോട്ടയം സർക്കാർ മെഡിക്കൽ കോളേജ്
2. കാരിത്താസ് ആശുപത്രി
3. RIMS ആശുപത്രി, ഈരാറ്റുപേട്ട

എറണാകുളം ജില്ല
1. സർക്കാർ മെഡിക്കൽ കോളേജ്, കൊച്ചി
2. ജനറൽ ആശുപത്രി, എറണാകുളം (?)
3. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി
4. നിർമ്മല ആശുപത്രി, മൂവാറ്റുപുഴ
5. മാർ ബസേലിയോസ് ആശുപത്രി, കോതമംഗലം
6. ചാരിസ് ഹോസ്പിറ്റൽ, മൂവാറ്റുപുഴ
7. ലിറ്റിൽ ഫ്ലവർ ആശുപത്രി, അങ്കമാലി
8. മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, എറണാകുളം
9. ആസ്റ്റർ മെഡിസിറ്റി, എറണാകുളം
10. അമൃത മെഡിക്കൽ കോളേജ്, എറണാകുളം
11. ലേക് ഷോർ ഹോസ്പിറ്റൽ, എറണാകുളം

തൃശ്ശൂർ ജില്ല
1. തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്
2. ജൂബിലി മെഡിക്കൽ മിഷൻ, തൃശൂർ
3. ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി
4. മലങ്കര ആശുപത്രി, കുന്നംകുളം
5. എലൈറ്റ് ഹോസ്പിറ്റൽ, കൂർക്കഞ്ചേരി
6. അമല മെഡിക്കൽ കോളേജ്, തൃശൂർ

പാലക്കാട് ജില്ല
1. സർക്കാർ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ
2. പാലന ആശുപത്രി
3. വള്ളുവനാട് ഹോസ്പിറ്റൽ, ഒറ്റപ്പാലം
4. പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്
5. സർക്കാർ ജില്ലാ ആശുപത്രി, പാലക്കാട്
6. സേവന ഹോസ്പിറ്റൽ, പട്ടാമ്പി

മലപ്പുറം ജില്ല
1. മഞ്ചേരി മെഡിക്കൽ കോളേജ്
2. അൽമാസ് ഹോസ്പിറ്റൽ, കോട്ടക്കൽ
3. കിംസ് അൽ ഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ

കോഴിക്കോട് ജില്ല
1. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ്
2. ആസ്റ്റർ മിംസ് ആശുപത്രി
3. ബേബി മെമ്മോറിയൽ ആശുപത്രി, കോഴിക്കോട്
4. ആഷ ഹോസ്പിറ്റൽ, വടകര
5. സ്റ്റാർ കെയർ ആശുപത്രി, കോഴിക്കോട്

വയനാട് ജില്ല
1. ജില്ലാ ആശുപത്രി, മാനന്തവാടി
2. താലൂക്ക് ആശുപത്രി, ബത്തേരി

കണ്ണൂർ ജില്ല
1. പരിയാരം മെഡിക്കൽ കോളജ്
2. സഹകരണ ആശുപത്ര, തലശേരി
3. എകെജി മെമ്മോറിയൽ ആശുപത്രി, കണ്ണൂർ

കാസർഗോഡ് ജില്ല
1. ഡോ. ഹരിദാസ് ക്ലിനിക്, നീലേശ്വരം

+ മാഹി

1. സർക്കാർ ആശുപത്രി, മാഹി

advertisment

Related News

Super Leaderboard 970x90