Education

IAS പരീക്ഷയുടെ രീതികളെ പറ്റി ആശിഷ് ജോസ് അമ്പാട്ട് എഴുതിയ കുറിപ്പ്

ഇന്ത്യയുടെ കാര്യനിർവ്വഹണ വിഭാഗത്തിലെ പ്രധാന ഉദ്യോഗങ്ങളിലോടുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത് Union Public Service Commission എന്ന കേന്ദ്ര ഏജന്‍സിയാണ്. സിവില്‍ സര്‍വ്വീസില്‍ IPS, IAS, IRS, IRPS, IFS തുടങ്ങി വ്യതസ്മായ ഭരണ വകുപ്പികളിലോടുള്ള തിരഞ്ഞെടുപ്പ് UPSC വഴിയാണ് നടക്കുക. പത്ത് ലക്ഷത്തോളം അപേക്ഷകരില്‍ നിന്ന് സ്ക്രീന്‍ ചെയ്ത് ആയിരത്തോളം അംഗങ്ങളെയാണ് ഓരോ വര്‍ഷത്തെയും ഒഴിവുകള്‍ നോക്കി സിവില്‍ സര്‍വ്വീസ് എക്സാമിലൂടെ സര്‍ക്കാര്‍ തിരഞ്ഞെടുക്കുക.

IAS പരീക്ഷയുടെ രീതികളെ പറ്റി ആശിഷ് ജോസ് അമ്പാട്ട് എഴുതിയ കുറിപ്പ്

IAS പരീക്ഷ എന്നാണ് പറയുന്നത് എങ്കിലും വിവിധ ഗ്രൂപ്പുകളില്‍ ആയി 24 സര്‍വ്വീസ് രംഗങ്ങളിലോടുള്ള സിലക്ഷന്‍ ഈ എക്സാം വഴി നടക്കുന്നുണ്ട് , ലിസ്റ്റ് കാണാന്‍ : https://www.civilserviceindia....

ഇന്ത്യയുടെ കാര്യനിർവ്വഹണ വിഭാഗത്തിലെ പ്രധാന ഉദ്യോഗങ്ങളിലോടുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത് Union Public Service Commission എന്ന കേന്ദ്ര ഏജന്‍സിയാണ്. സിവില്‍ സര്‍വ്വീസില്‍ IPS, IAS, IRS, IRPS, IFS തുടങ്ങി വ്യതസ്മായ ഭരണ വകുപ്പികളിലോടുള്ള തിരഞ്ഞെടുപ്പ് UPSC വഴിയാണ് നടക്കുക. പത്ത് ലക്ഷത്തോളം അപേക്ഷകരില്‍ നിന്ന് സ്ക്രീന്‍ ചെയ്ത് ആയിരത്തോളം അംഗങ്ങളെയാണ് ഓരോ വര്‍ഷത്തെയും ഒഴിവുകള്‍ നോക്കി സിവില്‍ സര്‍വ്വീസ് എക്സാമിലൂടെ സര്‍ക്കാര്‍ തിരഞ്ഞെടുക്കുക.

തിരഞ്ഞെടുപ്പ് പ്രൊസിജറിനെ മൂന്ന്‍ സ്റ്റേജുകള്‍ ആയി തരം തിരിക്കാം:

1. പ്രാഥമിക യോഗ്യത പരീക്ഷകള്‍

ഇതില്‍ രണ്ടു പേപ്പറുകള്‍ ആണ് ഉള്ളത്, രണ്ടും ഇരുനൂറു മാര്‍ക്കുകള്‍ വച്ച്. objective-type multiple-choice ചോദ്യങ്ങളായിരിക്കും, തെറ്റ് ആയി ഉത്തരങ്ങള്‍ നല്‍കിയാല്‍ നെഗറ്റീവ് മാര്‍ക്കുണ്ട്.
ഒന്നാമത്തെ പേപ്പര്‍ General Studiesആണ്.

അതില്‍ പ്രധാനമായും അറിഞ്ഞു ഇരിക്കേണ്ട കാര്യങ്ങള്‍ ഇവ ഒകെ ആണ്.

1.Current events of national and international importance.
2.History of India and Indian National Movement.
3.Indian and World Geography-Physical, Social, Economic Geography of India and the World.
4.Indian Polity and Governance – Constitution, Political System, Panchayati Raj, Public Policy, Rights Issues,.
5.Economic and Social Development Sustainable Development, Poverty, Inclusion, Demographics, Social Sector initiatives, etc.
6.General issues on Environmental Ecology, Bio-diversity and Climate Change – that do not require subject specialisation.
7. General Science.

രണ്ടാമത്തെ പേപ്പര്‍ അപേക്ഷകരുടെ ആപ്റ്റിറ്റ്യൂഡിനെ പരിശോധിക്കുന്നതാണ് Civil Services Aptitude Test എന്ന് പറയും, ഇതിന്‍റെ മാര്‍ക്ക് അവസാന റാങ്കില്‍ പരിശോധിക്കുക ഇല്ല, 33% മാര്‍ക്ക് കിട്ടിയാല്‍ മതി.

ഈ പേപ്പറില്‍ വരുന്ന പ്രധാന ഭാഗങ്ങള്‍ ഇവ ഒകെ ആയിരിക്കും.

1.Comprehension.
2.Interpersonal skills including communication skills.
3.Logical reasoning and analytical ability.
4.Decision-making and problem-solving.
5.General mental ability.
6.Basic numeracy (numbers and their relations, orders of magnitude, etc.) , Data interpretation (charts, graphs, tables, data sufficiency etc. ) in Class 10th level.

IAS പരീക്ഷയുടെ രീതികളെ പറ്റി ആശിഷ് ജോസ് അമ്പാട്ട് എഴുതിയ കുറിപ്പ്

പ്രാഥമിക യോഗ്യത പരീക്ഷയില്‍ ഏറ്റവും മുന്നില്‍ വന്ന അപേക്ഷരില്‍ നിന്നാണ് അടുത്ത സ്റ്റേജ് ആയ 
UPSC Mains യിലോട് ഉള്ള തിരഞ്ഞെടുപ്പ് നടത്തുക, ആ വര്ഷം ഉള്ള ഒഴിവുക്കളുടെ 13 ഇരട്ടി എണ്ണം പേരെ ആയിരിക്കും സാധാരണ മെയിന്‍സിലോട് വിളിക്കുക.

മെയിന്‍സ് പരീക്ഷകള്‍ :

IAS സ്വപ്നം കാണുന്ന അപേക്ഷകരുടെ മുന്‍പില്‍ 9 പേപ്പറുകള്‍ ആണ് ഈ സ്റ്റേജില്‍ ഉള്ളത്, ഇതില്‍ രണ്ടു ഭാഷ പേപ്പറുകള്‍ യോഗ്യത മാര്‍ക്കു മാത്രം ആവശ്യം ഉള്ളതും റാങ്കിംഗില്‍ പരിഗണന ഇല്ലാത്തതും ആണ് ബാക്കി 7 പേപ്പറുകളിലെ മാര്‍ക്ക് ഫൈനല്‍ റാങ്കില്‍ പരിഗണിക്കുന്നതും ആയിരിക്കും .

ഒരു പേപ്പര്‍ ഇന്ത്യൻ ഭരണഘടനയുടെ എട്ടാമത്തെ പട്ടികയില്‍ അംഗീകരിച്ച 22 ഭാഷകളില്‍ ഏതെങ്കിലും ഒന്നില്‍ ആയിരിക്കും. രണ്ടാമത്തെ പേപ്പര്‍ ഇംഗ്ലീഷിലും. ഈ രണ്ടു പേപ്പറും 300 മാര്‍ക്കില്‍ ആയിരിക്കും, അതില്‍ യോഗ്യത മാര്‍ക്ക് 25% ആണ്.

ഇത്തരം ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം: 
1. Comprehension of given passages
2. Precis Writing
3. Usage and Vocabulary
4. Short Essays
5. ഇന്ത്യന്‍ ഭാഷ പേപ്പറില്‍ ഇംഗ്ലീഷില്‍ നിന്നും ഇംഗ്ലീഷിലോടും തര്‍ജ്ജിമ ചെയ്യാനുള്ള ഭാഗവും കാണാം.

ഇനിയുള്ള 7 പേപ്പറുകളും 250 മാര്‍ക്കില്‍ ആണ്, മൊത്തം മാര്‍ക്ക് 1750. ഇതില്‍ നിങ്ങള്‍ നേടുന്ന ഓരോ മാര്‍ക്കും ഫൈനല്‍ റാങ്കിനെ സ്വാധീനിക്കും.

Paper-I : ഈ പേപ്പറില്‍ വ്യത്യസ്തമായ വിഷങ്ങളില്‍ ഉള്ള ലേഖനങ്ങള്‍ രചിക്കാന്‍ ആകും ആവശ്യപ്പെട്ടുക, വിഷയങ്ങള്‍ ആനുകാലിക പ്രസക്തി ഉള്ളത് ആകാം.

Paper-II : ജനറല്‍ സ്റ്റഡീസ് 1 ആണ് ഈ പേപ്പര്‍. Indian Heritage and Culture, History and Geography of the World and Society എന്നീവ ആയിരിക്കും ടോപിക്സ്‌.

Paper-III :ജനറല്‍ സ്റ്റഡീസ് 2 ആണ് ഈ പേപ്പര്‍. Governance, Constitution, Polity, Social Justice and International relations എന്നീവ ആയിരിക്കും വിഷയങ്ങള്‍.

Paper-IV: ജനറല്‍ സ്റ്റഡീസ് 3 ആണ് ഈ പേപ്പര്‍. Technology, Economic Development, Bio-diversity, Environment, Security and Disaster Management എന്നീവ ആയിരിക്കും വിഷയങ്ങള്‍.

Paper-V : ജനറല്‍ സ്റ്റഡീസ് 4 ആണ് ഈ പേപ്പര്‍. Ethics, Integrity and Aptitude എന്നീ വിഷയങ്ങല്‍

ഇനിയുള്ള രണ്ടു പേപ്പറുകളും ഒപ്ഷനല്‍ വിഷയങ്ങളില്‍ ആണ്, അതായത് പരീക്ഷ എഴുതുന്ന ആളിന്റെ അറിവും പഠന മേഖലയും അനുസരിച്ച് തിരഞ്ഞെടുക്കാം. ഈ വിഷയങ്ങളിൽ നിന്ന് : Animal Husbandry and Veterinary Science,Anthropology, Botany, Chemistry, Civil Engineering,Commerce and Accountancy, Economics, Electrical Engineering, Geography, Agriculture, Geology, History, Law, Management, Mathematics, Mechanical Engineering, Medical Science, Philosophy, Physics, Political Science and, International Relations, Psychology, Public Administration, Sociology, Statistics, Zoology Literature of anyone the following language:Assamese, Bengali, Bodo, Dogri, Gujarati, Hindi, Kannada, Kashmiri, Konkani, Maithili, Malayalam, Manipuri, Marathi, Nepali, Oriya, Punjabi, Sanskrit, Santhali, Sindhi, Tamil, Telugu, Urdu, English.

IAS പരീക്ഷയുടെ രീതികളെ പറ്റി ആശിഷ് ജോസ് അമ്പാട്ട് എഴുതിയ കുറിപ്പ്

ഇന്‍റര്‍വ്യൂ സ്റ്റേജ് :

സീവില്‍ സര്‍വ്വീസ് പരീക്ഷയുടെ മേയ്ന്സില്‍ യോഗ്യത നേടുന്നവരെ അടുത്ത സ്റ്റേജ് ആയ ഇന്‍റര്‍വ്യൂവിലോട് വിളിക്കും, പേര്‍സണാലിറ്റി ടെസ്റ്റ്‌ ആണ് 275 മാര്‍ക്കുണ്ട്. അപേക്ഷരുടെ ആപ്ലിക്കേഷന്‍ ഫോമില്‍ ഉള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലും അഭിരുചിയുടെ അടിസ്ഥാനത്തില്‍ ഒകെ ആയിരിക്കും ചോദ്യങ്ങള്‍ ചോദിക്കുക. അക്കാദമിക രംഗത്തിനു വെളിയില്‍ ലോകത്തില്‍ നടക്കുന്ന ആനുകാലിക വിഷയങ്ങളില്‍ ഉള്ള നിലപാടുകല്‍, പ്രായോഗിക ബുദ്ധി, വിചിന്തന ശേഷി എന്നിവ എല്ലാം ഈ ലെവലില്‍ പരിശോധിക്കാം. ഇന്‍റെര്‍വ്യൂവിലും മേയ്ന്‍സ് പരീക്ഷയിലും കിട്ടിയ മാര്‍ക്കുകള്‍ വച്ചായിരിക്കും റാങ്ക് നിര്‍ണ്ണയിക്കുക. ഏറ്റവും ഉയര്‍ന്ന റാങ്ക് കിട്ടിയവരുടെ പ്രിഫ്രന്‍സ് അനുസരിച്ചാണ് IAS, IPS,IFS etc കിട്ടുക.

മസൂറിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനെസ്ട്രെഷനില്‍ ആയിരിക്കും ട്രെനിംഗ്, മറ്റ് ഓള്‍ ഇന്ത്യ സര്‍വ്വീസുകളില്‍ കിട്ടിയവര്‍ തങ്ങളുടെ ഫൌണ്ടേഷന്‍ കോഴ്സ് ഇതെ അക്കാദമിയില്‍ തന്നെയാണ് ചെയ്യുക ശേഷം മറ്റ്‌ സ്പെസിഫ് സ്ഥാപനങ്ങളിലോട് പോകും. ഉദാഹരണത്തിനു ഫോറസ്റ്റ് സര്‍വ്വീസിലോട് കിട്ടിയവര്‍ ഇന്ദിരാഗാന്ധി നാഷണല്‍ ഫോറസ്റ്റ് അക്കാദമിയില്‍ ആയിരിക്കും പ്രധാന പഠനം നടത്തുക.

ഡിഗ്രി പൂര്‍ത്തിയാക്കിയ 21 വയസ്സില്‍ അധികവും 32 യില്‍ താഴെയും പ്രായമുള്ള ഇന്ത്യന്‍ പൌരത്വം ഉള്ളവര്‍ക്കാണ് IAS, IFS, IPS എന്നീ സര്‍വ്വീസില്‍ പ്രവേശിക്കാന്‍ അപേക്ഷിക്കാവുന്നത്.

താഴെ പറയുന്നവര്‍ക്ക് പക്ഷെ ഉയര്‍ന്ന പ്രായ പരിധിയില്‍ ഇളവുകള്‍ ഉണ്ട്.

5 years - Scheduled Caste/ Scheduled Tribe (SC/ST)
3 years - Other Backward Classes (OBC)
5 years - if a candidate had ordinarily been domiciled in the State of Jammu & Kashmir during the period from the 1st January, 1980 to the 31st December, 1989.
3 years - Defence Services personnel
5 years - ex-servicemen including Commissioned Officers and ECOs/SSCOs who have rendered at least 5 years Military Service as on 1st August, 2015
5 years in the case of ECOs/SSCOs
10 years - Blind, deaf-mute and orthopedically handicapped persons

1984 മുതല്‍ സിവില്‍ സര്‍വ്വീസ് പരിക്ഷകള്‍ എത്ര തവണ എഴുതാം എന്നതില്‍ നിയന്ത്രണം വന്നിട്ടുണ്ട്, അവ ഇങ്ങനെയാണ് : 

For General Candidates: 6 attempts.
Scheduled Caste and Scheduled Tribe Candidates (SC/ST): No Limits.
Other Backward Classes (OBC): 9 attempts.
Physically Handicaped : 9 attempts

രജിസ്റ്ററെഷന്‍, പരീക്ഷ തിയതികള്‍, തുടങ്ങിയ 
കൂടുതല്‍ വിശദമായ വിവരങ്ങള്‍ക്ക് UPSC യുടെ ഔദ്യോഗിക സൈറ്റ് സന്ദര്‍ശിക്കാം : http://www.upsc.gov.in

പഴയ ചോദ്യപേപ്പറുകളും ഇതില്‍ കിട്ടും : http://www.upsc.gov.in/examina...

advertisment

News

Super Leaderboard 970x90