തള്ളുമ്പോള്‍ ആടുന്ന വീട് ! വീട് ആടിയതല്ല, നമുക്ക് തോന്നിയതാണ്....

കഴിഞ്ഞ ദിവസം ന്യൂസ്18 ചാനലില്‍ രസകരമായ ഒരു വാര്‍ത്ത‍ കണ്ടു. ആലുവായില്‍ പറവൂർക്കവലയില്‍ മോഹനന്‍ ചേട്ടന്‍ തന്‍റെ വീട്ടിന്‍റെ മുകളില്‍ കയറി വീട്ടിനെ തള്ളുമ്പോള്‍ വീട് കിടന്നു ആടുന്നു എന്നതാണ് വാര്‍ത്ത‍....

തള്ളുമ്പോള്‍ ആടുന്ന വീട് ! വീട് ആടിയതല്ല, നമുക്ക് തോന്നിയതാണ്....

കഴിഞ്ഞ ദിവസം ന്യൂസ്18 ചാനലില്‍ രസകരമായ ഒരു വാര്‍ത്ത‍ കണ്ടു. ആലുവായില്‍ പറവൂർക്കവലയില്‍ മോഹനന്‍ ചേട്ടന്‍ തന്‍റെ വീട്ടിന്‍റെ മുകളില്‍ കയറി വീട്ടിനെ തള്ളുമ്പോള്‍ വീട് കിടന്നു ആടുന്നു എന്നതാണ് വാര്‍ത്ത‍. എന്തിനാ മോഹനന്‍ ചേട്ടാ വീട്ടിന്റെ മുകളില്‍ കയറി തള്ളുന്നത് എന്ന് ചോദിക്കുമ്പോള്‍ ടെറസ്സില്‍ ഉള്ള പച്ചക്കറി പറിക്കാന്‍ പോയപ്പോള്‍ പറ്റിയത് ആണെന്ന് ഉത്തരവും ഉണ്ട്. ആടുന്ന വീട്ടിനെ പറ്റി അറിയാന്‍ ഫയര്‍ ഫോഴ്സും വാര്‍ത്ത‍ മാധ്യമങ്ങളും സ്ഥലത്ത് എത്തിയിരുന്നു. ഫയര്‍ ഫോഴ്സിന്‍റെ പ്രാഥമിക നീരീക്ഷണത്തില്‍ ആടുന്നത് വീട്ടല്ല മോഹനന്‍ ചേട്ടന്‍ ടെറസ്സില്‍ കയറുമ്പോള്‍ പിടിക്കുന്ന മരം ആണെന്നുമാണ്. ഇത് സ്ഥിരിക്കരിക്കാന്‍ മൈനിംഗ് & ജീയോളജി വകുപ്പിലെ ഉദ്യോഗസ്ഥരുടെ വിദഗ്‌ദ്ധ അഭിപ്രായം വേണം എന്നും ചാനല അവതാരിക കൂടി ചേര്‍ക്കുന്നു. ( വാർത്ത വീഡിയോ കമെന്റ് ബോക്സിൽ )

ഭൌതിക ശാസ്ത്രത്തിലെ ചില അടിസ്ഥാന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഇവിടെ ആടുന്നത് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞത് പോലെ വീട്ടിനോട് ചേര്‍ന്ന മരം ആണെന്നു നിര്‍ണ്ണയിക്കാവുന്നതാണ്.
ഒരു വസ്തുവിൽ അനുഭവപ്പെടുന്ന ബലങ്ങളും വസ്തുവിന്റെ ചലനങ്ങളും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന മൂന്ന് ഭൗതിക നിയമങ്ങളെയാണ് ന്യൂട്ടന്‍റെ ചലന നിയമങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ സര്‍ ഐസക് ന്യൂട്ടനാണ് ഇവയെ തന്‍റെ 'ഫിലോസഫിയ നാചുറാലിസ് പ്രിൻസിപിയ മാത്തമാറ്റിക്ക' ഈ ഗ്രന്ഥത്തിലുടെ ഈ നിയമങ്ങള്‍ സംയോജിതമായി അവതരിപ്പിക്കുന്നത്.

ന്യൂട്ടന്‍റെ ഒന്നാമത്തെ ചലന നിയമം പ്രകാരം അസന്തുലിതമായ ബാഹ്യബലം ( unbalanced external force ) പ്രവർത്തിക്കാത്തിടത്തോളം ഓരോ വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർ രേഖയിലുള്ള സമാന ചലനത്തിലോ തുടരുന്നതാണു. ഉദാഹരണത്തിനു മേശപ്പുറത്ത് വച്ചിരിക്കുന്ന ഒരു ചായക്കപ്പിന്‍റെ കാര്യം എടുത്താല്‍, ആരെങ്കിലും അതിനെ എടുത്ത് മാറ്റുകയോ, തട്ടി തെറിപ്പിക്കുന്ന ഒരു ബാഹ്യബലം അവിടെ വരികയോ ചെയ്യാതെ ഇരിക്കുന്ന അത്രയും നേരം ആ ഗ്ലാസ്സ്‌ അവിടെ തന്നെ തുടരും എന്നത് സാമാന്യ അറിവ് ആണല്ലോ. പ്രധാനമായും രണ്ടു ബലങ്ങള്‍ ഈ ഗ്ളാസ്സിൽ പ്രവര്‍ത്തിക്കുന്നുണ്ട്. ഒന്ന്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണബലം ഗ്ലാസ്സിനെ താഴോട്ടും, മേശപ്പുറം ഗ്ലാസ്സിലെ മുകളിലോടും തള്ളുന്നു. ഇവ രണ്ടും ഒരേ വസ്തുവില്‍ തുല്യ അളവില്‍ വിപരീത ദിശയില്‍ പ്രവര്‍ത്തിക്കുന്നു എന്നതിനാല്‍ ഗ്ലാസ്സില്‍ അനുഭവപ്പെടുന്ന പരിണതബലം പൂജ്യം ആയിരിക്കും. ഈ രണ്ടും ബലങ്ങളും പരസ്പരം സന്തുലിത ബലങ്ങള്‍ അഥവാ balanced forces ആണ്.

നിങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ പരിശോധിച്ച് നോക്കാവുന്ന ഒരു ലളിത ഉദാഹരണം പറഞ്ഞാല്‍. നിരപ്പായ സ്ഥലത്ത് ഒരു സാധാരണ ഒരു കസീരയില്‍ കയറി ഇരുന്നു കാലും ഇരിപ്പിടത്തില്‍ സീറ്റില്‍ കയറ്റി വച്ച് ഈ കസേരയെ ഒരു മീറ്റര്‍ തള്ളി നീക്കാന്‍ പറ്റുമോ എന്ന് നോക്കൂ ? നിങ്ങള്‍ എത്രത്തോളം ആയാസം നല്‍കിയാല്‍ കസേരയെ തള്ളി നീക്കാന്‍ പറ്റില്ല, കാരണം അവിടെ നിങ്ങള്‍ ചെലുത്തുന്ന ബലം ആന്തരികം ആയിരിക്കും. ന്യൂട്ടന്‍റെ മൂന്നാം ചലന നിയമം അനുസരിച്ച് നിങ്ങള്‍ കസേരയില്‍ പ്രയോഗിക്കുന്ന അത്രയും തന്നെ ബലം തിരിച്ചു വിപരീത ദിശയില്‍ കസേര നിങ്ങളുടെ മേല്‍ പ്രയോഗിക്കുന്നും ഉണ്ട്. വണ്ടി ബ്രേക്ക്ഡൌണ്‍ ആയാല്‍ അതിനെ തള്ളി നീക്കാന്‍ കാറിന്‍റെ വെളിയില്‍ പോയി തള്ളേണ്ടി വരുന്നതും ഉള്ളില്‍ ഇരുന്നു തള്ളിയിട്ടു പ്രയോജനം ഇല്ലാതതിനും കാരണം ഇതാണ്.

ഇത്രയും പറഞ്ഞതിന്‍റെ ചുരുക്കം മോഹനന്‍ ചേട്ടന്‍ വീട്ടിന്‍റെ തന്നെ മുകളില്‍ നിന്ന് ആ വീട്ടിനെ തള്ളി ആടാന്‍ പറ്റില്ല എന്ന് മനസ്സില്‍ ആകാനാണ്, അവിടെ അദ്ദേഹം പ്രയോഗിക്കുന്ന ബലം ഒരു അസന്തുലിതമായ ബാഹ്യബലം അല്ല.

അങ്ങനെയെങ്കില്‍ സ്വാഭാവികമായും വരുന്ന അടുത്ത ചോദ്യം ആടുന്നത് എന്താണെന്നതാണ്. വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ജനാലയിലൂടെ പുറത്തോട്ടു നോക്കിയാല്‍ റോഡരുക്കിലുള്ള മരങ്ങളും കെട്ടിടങ്ങളും സഞ്ചരിക്കുന്നതായി നമ്മള്‍ക്ക് തോന്നും. ഇത് വളരെ സാധാരണമായ ഒരു മായക്കാഴ്ച്ച ആണ്. വസ്തുതകളുടെ ചലനത്തെ നാം ഗ്രഹിക്കുന്നത് വ്യത്യസ്തമായ വീക്ഷണകോണിലൂടെ ആയിരിക്കും. നാം സഞ്ചരിക്കുന്ന വാഹനത്തെ നിശ്ചലമായ ഒരു റഫറന്‍സ് അയി കണ്ടാല്‍ റോഡരുക്കിലുള്ള മരങ്ങളും കെട്ടിടങ്ങളും മറ്റ്‌ വസ്തുങ്ങളും ആപേക്ഷികമായി സഞ്ചരിക്കുന്നതായി ധരിക്കും. തുല്യ സ്പീഡില്‍ സമാന്തരരേഖയില്‍ സഞ്ചരിക്കുന്ന രണ്ടു തീവണ്ടികളില്‍ നില്‍ക്കുന്നവര്‍ പരസ്പരം നിശ്ചലമായി തോന്നുക ഇല്ലേ ? മുകളില്‍ മുന്‍പ് പറഞ്ഞ മേശപ്പുറത്തു വെറുതെ ഇരിക്കുന്ന ഗ്ലാസ്സ്‌ ഒരു സെക്കന്‍ഡില്‍ 30,000 മീറ്റര്‍ വേഗത്തില്‍ സൂര്യനെ പ്രദക്ഷിണവയ്ക്കുന്ന ചലനത്തില്‍ ആയിരിക്കുന്നു. അത് നമ്മള്‍ക്ക് വേര്‍തിരിച്ചു തോന്നാതെ ഗ്ലാസ്സും, മേശപ്പുറവും, നമ്മളും, ആ റൂമും, കെട്ടിടവും, ഭൂമിയും എല്ലാം ഈ ചലനത്തില്‍ ഒന്നിച്ചു പങ്കാളികള്‍ ആകുന്നുണ്ട് എന്നതിനാല്‍ ആണ്. ചുരുക്കിപ്പറഞ്ഞാല്‍ നാം മനസ്സില്‍ ആകുന്ന വസ്തുകളുടെ ചലനങ്ങള്‍ വീക്ഷണകോണുകളുടെ വ്യതിയാനത്തില്‍ ആപേക്ഷികം ആയവയാണ്. ചില സിനിമ രംഗങ്ങളില്‍ നിശ്ചലമായി സ്റ്റുഡിയോ ഷൂട്ട്‌ ചെയ്തു വിന്‍ഡോയില്‍ കൂടിയുള്ള ബാഹ്യകാഴ്ചകള്‍ കെട്ടിടങ്ങളുടെയും, മരങ്ങളുടെയും നീങ്ങുന്ന വിഷ്വല്‍സ് എടുത്ത് എഡിറ്റ്‌ ചെയ്തു ചേര്‍ക്കാറുണ്ട്.

മോഹനന്‍ ചേട്ടന്‍ വീട്ടിന്‍റെ മുകളില്‍ കയറി തള്ളുമ്പോള്‍ അതിനോട് ചേര്‍ന്ന് ആടുന്നത് വളര്‍ന്നു പന്തലിച്ച മരവും അതിന്‍റെ ചില്ലകളും ആണ്. പെട്ടെന്ന് നമ്മള്‍ക്ക് ഇത് തിരിച്ചു അറിയാന്‍ പറ്റാതെ വീട് അനങ്ങുന്നത് ആയി തോന്നാന്‍ കാരണം മായക്കാഴ്ചയാണ്. മോഹനൻ ചേട്ടൻ വീട്ടിൽ നിന്ന് മരത്തിൽ ബലം പ്രയോഗിക്കുമ്പോൾ ന്യൂട്ടന്റെ മൂന്നാം ചലനനിയമം പ്രകാരം മരം അദ്ദേഹത്തിന് എതിരെ തുല്യമായ അളവിൽ എതിർ ദിശയിൽ ബലം പ്രയോഗിക്കുന്നുണ്ട് ഇതിനെയാണ് reaction force എന്നു പറയുന്നത്. വീട് ആടുന്നതായി അദ്ദേഹത്തിന് തോന്നാൻ കാരണം മരത്തിൽ നിന്ന് കിട്ടുന്ന റിയാക്ഷൻ ഫോഴ്‌സ് കൊണ്ട് അദ്ദേഹത്തിന് എതിരെ അനുഭവപ്പെട്ടുന്ന ബലം കാരണം ആകും. ഈ ബലം വീട്ടിനെ നീക്കാൻ അത്ര ശക്തവുമല്ല, വീഡിയോയിൽ വീട് ആടുന്നത് പോലെ ഉള്ള ദിശയിലോടുമല്ല.

വീഡിയോ ക്യമാറ സ്റ്റിൽ ആയി വച്ചു മരവും വീട്ടും മുഴുവൻ കിട്ടുന്ന ഒരു ഫ്രേമിൽ വച്ചു ഇത് ലളിതം ആയി നോക്കാവുന്നതാണ്. ഇത് മരത്തിന്‍റെ ചലനത്തെ റദ്ദ് ആക്കി കാഴ്ചയെ ഗ്രഹിക്കാന്‍ തലച്ചോര്‍ ശ്രമിക്കുന്നതിനാല്‍ ആണ്. മരം അനുങ്ങുന്നില്ല എന്ന് തോന്നണം എങ്കില്‍ അതിനോട് ആപേക്ഷികമായി ഉള്ള ബാക്കി വസ്തുകള്‍ അനങ്ങുന്നത് പോലെ തോന്നണം. ഇവിടെ അങ്ങനെയുള്ള പ്രധാന വസ്തു വീട് മാത്രമാണ്. ആയതിനാല്‍ വീട് അനങ്ങുന്നത് പോലെ നമ്മള്‍ക്കു തോന്നും. ഇവിടെ ഈ മരവും വീട്ടും മാത്രമാണ് പ്രധാനമായി വിഷ്വല്‍ ഏരിയില്‍ കടന്നു വരുന്നത് എന്നതിലാണ് ഈ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ നടക്കുന്നത്. മറ്റൊരു ആംഗിളില്‍ നിന്ന് പരിശോധിച്ചാല്‍ ഇത് ബോധ്യം ആകും. അല്ലാത്തപക്ഷം സീസ്മോഗ്രാഫ് ഉപയോഗിക്കാം. മറ്റൊരു ലളിത വഴി കൂടിയുണ്ട്. വീട്ടിന്‍റെ മുകളില്‍ ഒരു ഗ്ലാസ്സില്‍ വെള്ളം വച്ചിട്ട് മോഹനന്‍ ചേട്ടന്‍ വീട്ടിനെ തള്ളുമ്പോള്‍ ഈ വെള്ളം അസാധാരണമായി അനങ്ങുന്നോണ്ടോ എന്ന് നോക്കിയാലും മതി.advertisment

News

Super Leaderboard 970x90