ഗ്രാമത്തില്‍ നിന്ന് മുസ്ലിമുകളെ ഭയപ്പെട്ടുത്തി ഓടിക്കാന്‍ വേണ്ടി എട്ടുവയസ്സുള്ള ബാലികയെ ബലാല്‍സംഗം ചെയ്തു കൊന്നവര്‍ ഹിന്ദുതീവ്രാദികള്‍ക്ക് കുറ്റവാളികള്‍ അല്ല വീരപുരുഷന്മാര്‍ ആണ് !!

കുറ്റപത്രമനുസരിച്ച് മുന്‍ റവന്യൂ ഓഫിസറായ സഞ്ജി റാമാണ് ഈ ബലാത്സംഗ-കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍. ഇദ്ദേഹത്തിന്റെ മകനായ വിശാല്‍ ഗംഗോത്രയും മരുമകനും കുറ്റകൃത്യത്തില്‍ പങ്കാളികളാണ്...

ഗ്രാമത്തില്‍ നിന്ന് മുസ്ലിമുകളെ ഭയപ്പെട്ടുത്തി ഓടിക്കാന്‍ വേണ്ടി എട്ടുവയസ്സുള്ള ബാലികയെ ബലാല്‍സംഗം ചെയ്തു കൊന്നവര്‍ ഹിന്ദുതീവ്രാദികള്‍ക്ക് കുറ്റവാളികള്‍ അല്ല വീരപുരുഷന്മാര്‍ ആണ് !!

ഈ ഭൂമിയില്‍ മനുഷ്യന്‍ ചെയ്യാന്‍ സാധിക്കുന്ന ക്രൂരതകളുടെ പരിധി നമ്മള്‍ക്ക് ബി.ജെ.പിയിലൂടെയും അവര്‍ മുന്നോട്ട് വയ്ക്കുന്ന ഹിന്ദുത്വഭീകരതയിലൂടെയും നിരിക്ഷിക്കാന്‍ സാധിക്കുന്നതാണ്. ജമ്മുകാശ്മീരില്‍ നിഷ്‌ഠൂരമായി കൂട്ടബലാത്സംഗം ചെയ്തു എട്ടുവയസ്സുകാരിയെ കൊന്ന പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടി രണ്ട് ബി.ജെ.പി മന്ത്രിമാരുടെയും, ബി.ജെ.പിയുടെ ഒന്നിലധികം വേറെ എം.എല്‍.മാരുടെയും നേതൃത്വത്തില്‍ ആയിരക്കണക്കിനു പ്രവര്‍ത്തകരെ അണി ചേര്‍ത്ത് ആണ് 'ഹിന്ദു ഏക്ത മഞ്ച് ' എന്ന പേരില്‍ പ്രകടനങ്ങള്‍ നടത്തിയത്.

ജമ്മു പട്ടണത്തിന്റെ സമീപത്തില്‍ ഉള്ള കുത്വായിലെ രസന എന്ന ഗ്രാമത്തിലെ മുസ്ലിം സമൂഹത്തെ ഭയപ്പെട്ടുത്തി അവിടെ നിന്ന് ഓടിച്ചു വിട്ടുകയും ആ പ്രദേശം 13 ബ്രാഹ്മണ ഹിന്ദു കുടുംബങ്ങളുടെ അധീനതയില്‍ മാത്രം കൊണ്ട് വരിക എന്ന ഉദ്ദേശത്തോടെയുമാണ്‌ മുസ്ലിമായ ഈ എട്ടുവയസ്സുകാരിയുടെ കൂട്ടബലാത്സംഗവും കൊലപാതകവും അവിടെത്തെ ഹൈന്ദവ സംഘടന തീരുമാനിച്ചത്. ഒപ്പം രാജ്യത്തില്‍ മറ്റ്‌ ഇടങ്ങളില്‍ ഉള്ള ഇസ്ലാം വിശ്വാസികളെ പ്രകോപിപ്പിച്ചു ആക്രമണങ്ങള്‍ നടത്തി മത അടിസ്‌ഥാനത്തിൽ തിരഞ്ഞെടുപ്പ് വോട്ടുകളുടെ പൊളറാസിംഗും ലക്ഷ്യം വച്ചത് ആയി സംശയിക്കാവുന്നതാണ്. കുറ്റപത്രമനുസരിച്ച് മുന്‍ റവന്യൂ ഓഫിസറായ സഞ്ജി റാമാണ് ഈ ബലാത്സംഗ-കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍. ഇദ്ദേഹത്തിന്റെ മകനായ വിശാല്‍ ഗംഗോത്രയും മരുമകനും കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. ഇവര്‍ മൂന്നുപേരേയും കൂടാതെ സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, അസിസ്റ്റന്റ് സബ്ഇന്‍സ്പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ്കോണ്‍സ്റ്റബ്ള്‍ തിലക്രാജ്, രസന സ്വദേശിയായ പര്‍വേഷ് കുമാര്‍ എന്നിവരേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബലാത്സംഗത്തിന് മുമ്പ് മയക്കുമരുന്ന് നല്‍കി, ക്ഷേത്രത്തിലെ ‘ദേവസ്ഥാന’ത്ത് ഉറക്കി കിടത്തി മുഖ്യപ്രതി ചിലപൂജകള്‍ നടത്തി. പ്രതികളിലൊരാളെ ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്ന് വിളിച്ചുവരുത്തിയതാണ്, അയാള്‍ക്ക് കാമസംതൃപ്തി കിട്ടാനായി! ദിവസങ്ങള്‍ നീണ്ട നിന്ന കൂട്ട ബലാല്‍സംഗത്തിനും ലൈംഗിക വൈകൃതങ്ങളായ ക്ഷതം ഏല്‍പ്പിക്കലിനു ശേഷം ആ കുഞ്ഞിനെ കൊന്നു തള്ളി കാട്ടില്‍ എറിയാന്‍ സഞ്ജുറാമിന്‍റെ ആജ്ഞ വരുന്നു. ഒടുവില്‍ കുഞ്ഞിനെ വനപ്രദേശത്ത് കൊണ്ട് വന്നു കൊല്ലുന്നതിനു മുന്‍പ് ദീപക് ഖജൂരിയ തനിക്ക് അവസാനമായി അവളില്‍ ലൈംഗിക സുഖം ആസ്വദിക്കണം എന്ന് പറഞ്ഞു ആ പൈതലിനെ ഒന്നും കൂടി പീഡിപ്പിക്കുന്നു, ശേഷം കഴുത്ത് ഞെരിച്ചു കൊല്ലുകയും മരണം ഉറപ്പ് ആകാന്‍ പ്രതികള്‍ ആ കുട്ടിയുടെ തലയില്‍ പാറക്കല്ലുകള്‍ കൊണ്ട് ഇട്ടിച്ചു ചതയ്ക്കുകയും ചെയ്തു.

ജമ്മുകശ്മീരില്‍ മെഹ്ബൂബ മുഫ്തി മന്ത്രിസഭയിലെ അംഗങ്ങളായ ബി.ജെ.പി നേതാക്കള്‍ ലാല്‍സിങ്ങിന്റേയും ചന്ദര്‍പ്രകാശ് ഗംഗയുടേയും നേതൃത്വത്തിലാണ് സംഘടനയുടെ ഹിന്ദു ഏക്ത മഞ്ച് രൂപികരിച്ചു പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടി പ്രകടനങ്ങള്‍ നടത്തി വരികയാണ്‌. ഗ്രാമത്തില്‍ നിന്ന് മുസ്ലിമുകളെ ഭയപ്പെട്ടുത്തി ഓടിക്കാന്‍ വേണ്ടി ആ എട്ടുവയസ്സുള്ള ബാലികയെ ബലാല്‍സംഗം ചെയ്തു കൊന്നവര്‍ ഹിന്ദുതീവ്രാദികള്‍ക്ക് കുറ്റവാളികള്‍ അല്ല വീരപുരുഷന്മാര്‍ ആണ് !!

advertisment

News

Related News

    Super Leaderboard 970x90