കേരളത്തില്‍ ഉണ്ടായ പ്രളയക്കെടുതിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ ബിജെപിയുടെ കേന്ദ്ര മന്ത്രിമാരും MPമാരും നല്‍കുന്നു എന്ന വ്യാജപ്രചാരണം

കേരളത്തില്‍ ഉണ്ടായ പ്രളയക്കെടുതിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ ബിജെപിയുടെ കേന്ദ്ര മന്ത്രിമാരും MPമാരും നല്‍കുന്നു എന്നവിധത്തില്‍ ചിത്രം സഹിതമുള്ളത് വ്യാജപ്രചാരമാണ്.

കേരളത്തില്‍ ഉണ്ടായ പ്രളയക്കെടുതിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ ബിജെപിയുടെ കേന്ദ്ര മന്ത്രിമാരും MPമാരും നല്‍കുന്നു എന്ന വ്യാജപ്രചാരണം

കേരളത്തില്‍ ഉണ്ടായ പ്രളയക്കെടുതിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ ബിജെപിയുടെ കേന്ദ്ര മന്ത്രിമാരും MPമാരും നല്‍കുന്നു എന്ന് പറഞ്ഞു ഒരു ചിത്രം സംഘാ-ഉപജാപകന്മാരുടെ സര്‍ക്കിളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടുന്നത് കാണുന്നു.

ശ്രീകുമാര്‍ ശ്രീധരന്‍ നായര്‍ എന്ന സംഘവക്താവ് നാലു മണിക്കൂര്‍ മുന്‍പ്‌ ഇട്ട പോസ്റ്റില്‍ തൊള്ളായിരത്തില്‍ അധികം ലൈക്+റിയാക്ഷനുകളും നാലായിരത്തോളം ഷെയറുകളും ഇത് വരെ ഉണ്ടായിട്ടുണ്ട്, ഇത് മറ്റ്‌ അനവധി പ്രോഫെലുകളിലും വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്. സത്യത്തില്‍ ഇത് ഒരു അസത്യമായ അവകാശവാദമാണ് എന്നത് അല്പം ഫാക്റ്റ് ചെക്ക് ചെയ്താല്‍ മനസ്സില്‍ ആകും.

ചിത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം, എം.പി മുരളീധരന്‍, കൊച്ചി റിഫ്നറിയുടെ എക്സീക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് കെ പണിക്കര്‍, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനകളുടെ പ്രതിനിധികളെയും കാണാം.

കേരളത്തില്‍ ഉണ്ടായ പ്രളയക്കെടുതിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ ബിജെപിയുടെ കേന്ദ്ര മന്ത്രിമാരും MPമാരും നല്‍കുന്നു എന്ന വ്യാജപ്രചാരണം

ചിത്രത്തില്‍ നിന്ന് അധികം വിവരങ്ങള്‍ വായിക്കാന്‍ പാടില്ല എന്ന ഉദ്ദേശം കൊണ്ടാണെന്ന് തോന്നുന്നു വളരെ ക്ലാരിറ്റി കുറഞ്ഞ ചിത്രമാണ്‌ എഫ്ബി പോസ്റ്റില്‍ ഉള്ളത്. പക്ഷെ ശ്രദ്ധിച്ചു നോക്കിയാല്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം കൈമാറുന്ന റേപ്രേസേന്റീവ് ചെക്കില്‍ വ്യക്തമായി ധനസഹായം "Bharat Petroleum Corporation Ltd" നിന്നാണ് എന്ന് കാണാം.

അടുത്ത സ്ക്രീന്‍ഷോട്ടില്‍ Bharat Petroleum Corporation Limitedയിന്‍റെ വെരിഫൈട് ഫേസ്ബുക്ക് പേജില്‍ ഈ ചിത്രം കാണാവുന്നതാണ്, ഒപ്പം തങ്ങള്‍ ഭക്ഷണം, ജലം, LPG എന്നിവയും കൂടി ആയി റീലിഫ് പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്നും വിവരിക്കുന്നു, പോസ്റ്റ്‌ വരുന്നത് നാല് ദിവസം മുന്‍പ് 23യാം തിയതി. ഇത്രയും ദിവസങ്ങള്‍ കൊണ്ട് വെരിഫൈട് പേജില്‍ നിന്നുള്ള വസ്തുതപരമായ പോസ്റ്റിനു 172 ഷെയറും, സംഘാഉപജാപകന്‍റെ വ്യാജപ്രചാരണത്തിന് 4000+ ഷെയറും ലഭിച്ചു എന്ന് അറിയുമ്പോള്‍ സംഘികള്‍ നടത്തുന്ന വ്യാജപ്രചാരണങ്ങളുടെ വ്യാപ്തിയും റീച്ചും മനസ്സില്‍ ആകും.

ട്വീറ്ററിലൂടെ അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന്‍റെ ഔദ്യോഗിക ഹാന്‍ഡിലില്‍ ആരാഞ്ഞപ്പോഴും Oil PSUയില്‍ നിന്നുള്ള 25 കോടിയുടെ സഹായം ആണെന്ന് വ്യക്തം ആക്കുകയുണ്ടായി. ( ചിത്രം ഒപ്പം )

കേരളത്തില്‍ ഉണ്ടായ പ്രളയക്കെടുതിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ ബിജെപിയുടെ കേന്ദ്ര മന്ത്രിമാരും MPമാരും നല്‍കുന്നു എന്ന വ്യാജപ്രചാരണം

അപ്പോള്‍ ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തില്‍ ഉണ്ടായ പ്രളയക്കെടുതിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ ബിജെപിയുടെ കേന്ദ്ര മന്ത്രിമാരും MPമാരും നല്‍കുന്നു എന്നവിധത്തില്‍ ചിത്രം സഹിതമുള്ളത് വ്യാജപ്രചാരമാണ്.

നുണകള്‍, സംഘാവാദികളുടെ പെരുംനുണകള്‍, അതില്‍ മറ്റൊന്ന് മാത്രമാണ് ഇത്.

advertisment

News

Related News

Super Leaderboard 970x90