ആണിന്റെ കൈകളെ പേടിക്കാതെ, സ്വന്തം ശരീരത്തെക്കുറിച്ച് ഓർക്കാതെ ആൾക്കൂട്ടത്തിൽ നടക്കാൻ നമ്മുടെ നാട്ടിലെ പെങ്കുട്ട്യോൾക്ക് എന്ന് സാധിക്കുമെന്ന് ചിന്തിച്ച നിമിഷങ്ങൾ... ആശ സൂസൻ എഴുതിയ കുറിപ്പ്

എനിക്കിപ്പോഴും മനസ്സിലാവാത്തത് എന്തിനാണ് ആൺകുട്ടികൾക്കില്ലാത്ത വേലികൾ പെൺകുട്ടികൾക്ക് ചുറ്റും കെട്ടുന്നതെന്നാണ്. സിനിമയിൽ പോലും കഥാനായകനു പ്രണയിക്കാനും വീരസാഹസികമായി പ്രണയിനിയെ സ്വന്തമാക്കാനും അവസരമുണ്ട്, അതേ നായകന്‍റെ പെങ്ങളോട് മിണ്ടിയാല്‍ പോലും അവന്‍റെ കരണം അടിച്ചു പൊളിക്കുകയും ചെയ്യും. നായികയും മറ്റൊരുവന്‍റെ പെങ്ങളാണെന്ന സാമാന്യബോധം പോലുമില്ലാതെയാണ് പെങ്ങളുടെ ഉടമ ചമയലും ആണധികാരം കാണിക്കലും.

ആണിന്റെ കൈകളെ പേടിക്കാതെ, സ്വന്തം ശരീരത്തെക്കുറിച്ച് ഓർക്കാതെ ആൾക്കൂട്ടത്തിൽ നടക്കാൻ നമ്മുടെ നാട്ടിലെ പെങ്കുട്ട്യോൾക്ക് എന്ന് സാധിക്കുമെന്ന് ചിന്തിച്ച നിമിഷങ്ങൾ... ആശ സൂസൻ എഴുതിയ കുറിപ്പ്

ചെളിക്കുണ്ടിൽ ജീവിക്കുന്ന പന്നിക്കൊരിക്കലും അതു ജീവിക്കുന്ന ചുറ്റുപാടിന്‍റെ ദുർഗന്ധം മനസ്സിലാവണമെന്നില്ല, പക്ഷേ എപ്പോഴെങ്കിലും അതിൽ നിന്നും കരകേറാൻ ഒരവസരം കിട്ടിയാൽ വൃത്തിയുള്ള അന്തരീക്ഷത്തിൽ നിന്നും പിന്തിരിഞ്ഞു നോക്കണം, ആ ചെളിക്കുഴിയിലെ രൂക്ഷത എത്രത്തോളമെന്നു മനസ്സിലാവും.

എന്‍റെ മുപ്പതാം പിറന്നാളിന്‍റെ അന്നാണ് ഞാൻ ഇസ്രായേലിൽ കാലു കുത്തുന്നത്. വീടും നാടും പിരിഞ്ഞിരിക്കുന്ന പ്രവാസികളുടെ കദനകഥ മാത്രം കേട്ടിട്ടുള്ള ഞാൻ ആകെ വിഷമത്തോടെയാണ് ഇവിടെ വന്നിറങ്ങിയത്. സംസാരിക്കാൻ ഭാഷ അറിയില്ല, ഇഷ്ട്ട ഭക്ഷണമായ ചോറില്ല, നാടിന്‍റെ പച്ചപ്പില്ല അങ്ങനെ പൊരുത്തക്കേടുകൾ പലതാണെങ്കിലും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടെന്നിലേക്ക് വന്നു ചേർന്ന സ്വാതന്ത്യമെന്ന അമൂല്യ നിധിയെ ഞാൻ തിരിച്ചറിയാൻ തുടങ്ങിയിരുന്നു.

1) മുട്ടറ്റമുള്ള ലേഡീസ് ബാഗ് തൂക്കാതെ, മൊബൈലും അത്യാവശ്യത്തിനുള്ള ക്യാഷും മാത്രം പോക്കറ്റിലിട്ടു കൈയും വീശി നടന്നപ്പോൾ കിട്ടിയ ആ റിലാക്സേക്‌ഷനുണ്ടല്ലോ, അതു ഭീകരമാണ്.

2) ഏതു വസ്ത്രം ധരിച്ചാലും എങ്ങനെയൊക്കെ മേക്കപ്പ് ഇട്ടാലും മുടി ചീകിയാലും ഇല്ലേലും വീട്ടിലിടുന്ന ഡ്രസ്സിൽ തന്നെ പുറത്തേയ്ക്ക് ഇറങ്ങിയാലും നമ്മളെ അളന്നു തൂക്കാൻ രണ്ടു കണ്ണുകൾ പോലുമില്ലെന്ന ബോധ്യപ്പെടലിൽ നിന്നും ഉള്ളിലെ അപകർഷതാ ബോധത്തെ എടുത്ത് ഇവിടുത്തെ ചവറ്റുകുട്ടയിലിട്ടു.

ആണിന്റെ കൈകളെ പേടിക്കാതെ, സ്വന്തം ശരീരത്തെക്കുറിച്ച് ഓർക്കാതെ ആൾക്കൂട്ടത്തിൽ നടക്കാൻ നമ്മുടെ നാട്ടിലെ പെങ്കുട്ട്യോൾക്ക് എന്ന് സാധിക്കുമെന്ന് ചിന്തിച്ച നിമിഷങ്ങൾ... ആശ സൂസൻ എഴുതിയ കുറിപ്പ്

3) മുറ്റം തൂത്തു തീരുവോളം ഡ്രസ്സ് പിന്നോട്ട് വലിച്ചിട്ടും, സാരി ഉടുത്താൽ ഒറ്റ കൈ മാത്രമുള്ള ജീവിയായി (മറ്റേ കൈ എപ്പോഴും സാരിയിലായിരിക്കും) മാറിയിരുന്ന, ഭക്ഷണം കഴിക്കാനിരുത്താൽ പോലും ഡ്രസ്സ് മുന്നിലോട്ട് ഇറങ്ങാതെ ശ്രദ്ധിച്ചിരുന്ന, ഒരു കൈ കൊണ്ട് മുന്നിൽ പിടിക്കാതെ നിലത്തു നിന്നൊരു വസ്തു കുനിഞ്ഞെടുക്കില്ലായിരുന്ന അവസ്ഥയിൽ നിന്നും കഴുത്തിറങ്ങിയതോ, കൈ ഇല്ലാത്തതോ, മുട്ടറ്റം ഇറക്കമുള്ളതോ, അങ്ങനെ അവനവനു കംഫർട്ടബിള്‍ ആയ ഏതു വസ്ത്രം ധരിക്കാനും തുടങ്ങിയത് പെണ്ണിന്‍റെ ബ്രായുടെ അൽപ്പമൊന്നു വെളിയിൽ കണ്ടാൽ ശൂ ശൂ എന്ന് വിളിക്കുന്ന സ്ത്രീകളെയോ, അതിലേക്കു സൂക്ഷിച്ചു നോക്കി ശരീരം സ്‌കാൻ ചെയുന്ന പുരുഷനെയും കാണാത്തതു കൊണ്ടു തന്നെയാണ്. ശരീരത്തിന്‍റെ അഴകളവുകൾ അഭിമാനത്തോടെ നല്ല രീതിയിൽ പ്രസന്റ് ചെയ്യുന്നവർക്ക് ഇവിടെ കൈയടിയും നാട്ടിൽ കല്ലേറുമാണല്ലോ എന്നു ചിന്തിച്ച നിമിഷങ്ങൾ.

4) ഒരു പള്ളിപ്പെരുന്നാളിനോ, ഉത്സവത്തിനോ പോയാൽ വീട്ടിലെ ആൺസിംഹങ്ങൾക്കു നടുവിൽ അവരോട് ചേർന്നു നിന്നാലും പിന്നിലൂടെ നമ്മളിലേക്ക് നീളുന്ന കൈകളുണ്ടോയെന്നു പേടിച്ചു നിന്നാണ് പരിപാടികൾ കണ്ടിരുന്നതെങ്കിൽ, സൂചി കുത്താൻ ഇടമില്ലാത്ത തിരക്കിലും ആണും പെണ്ണും ഇടകലർന്നു സ്പര്‍ശന ഭയമില്ലാതെ ഒരേ താളത്തിൽ ചാടിത്തുള്ളുന്ന ആ മനോഹര കാഴ്ച എന്നെ സംബന്ധിച്ചു മറ്റൊരു ലോകാത്ഭുതമായിരുന്നു. ആണിന്‍റെ കൈകളെ പേടിക്കാതെ, സ്വന്തം ശരീരത്തെക്കുറിച്ച് ഓർക്കാതെ ആൾക്കൂട്ടത്തിൽ നടക്കാൻ നമ്മുടെ നാട്ടിലെ പെങ്കുട്ട്യോൾക്ക് എന്ന് സാധിക്കുമെന്ന് ചിന്തിച്ച നിമിഷങ്ങൾ.

5) ഇതിനേക്കാളൊക്കെ വലുതായി ഒരു നിധി കിട്ടിയ ഫീലായിരുന്നു ആദ്യമായി രാത്രിയിൽ ഒറ്റയ്ക്ക് മഞ്ഞു വീഴുന്ന ജെറുസലേം വീഥിയിലൂടെ നടന്നപ്പോൾ ഉണ്ടായത്. ജാക്കറ്റിന്‍റെ പോക്കറ്റിൽ കൈയ്യിട്ട് ആകാശത്തിലെ നക്ഷത്രവും നോക്കി രാത്രിയുടെ നിശബ്ദതയിൽ ആരെയും പേടിക്കാതെ കൂളായി നടന്നപ്പോളാണ് അറിയുന്നത് ദിവസത്തിന്‍റെ മുഴുവൻ സൗന്ദര്യവും രാവിനാണെന്ന്. ഉറക്കം വരാത്ത ഒരുപാട് രാത്രികൾ റോഡരികിലെ ബഞ്ചിലും പാർക്കിലും ഇരിക്കുമ്പോൾ മനസ്സിലൂടെ പായുന്ന ഏക ചിന്തയും നമ്മുടെ നാടും നാട്ടിലെ പെൺകുട്ടികളുടെ ജീവിതവുമായിരുന്നു.

ആണിന്റെ കൈകളെ പേടിക്കാതെ, സ്വന്തം ശരീരത്തെക്കുറിച്ച് ഓർക്കാതെ ആൾക്കൂട്ടത്തിൽ നടക്കാൻ നമ്മുടെ നാട്ടിലെ പെങ്കുട്ട്യോൾക്ക് എന്ന് സാധിക്കുമെന്ന് ചിന്തിച്ച നിമിഷങ്ങൾ... ആശ സൂസൻ എഴുതിയ കുറിപ്പ്

നമ്മുടെ നാട്ടിലെ പെൺകുട്ടികളെ പിച്ച വെയ്ക്കുന്ന കാലം മുതലേ പൊത്തിയും പൊതിഞ്ഞും പിടിച്ചും, അനാവശ്യ ശരീരഭീതിയെ കുത്തി നിറച്ചു പൊത്തിപ്പിടിപ്പിച്ചും ആണിനേയും ലോകത്തെയും പേടിയോടെ നോക്കാൻ മാത്രം പഠിപ്പിച്ചും ചരടു വലിക്കുമ്പോൾ അതിനനുസരിച്ചാടുന്ന പാവയെപ്പോലെയാക്കി മാറ്റുന്ന സുന്ദര കാഴ്ചയുടെ പേരാണ് കൊട്ടിഘോഷിക്കപ്പെടുന്ന സുരക്ഷിതത്വവും സംരക്ഷണവും. എനിക്കു നഷ്ടപ്പെട്ട സ്വാതന്ത്ര്യങ്ങളേയും എനിക്കെന്നു പറഞ്ഞ ചില ഇഷ്ടങ്ങളുണ്ടായിരുന്നെന്നു പോലും ഞാൻ തിരിച്ചറിയുന്നത് എനിക്ക് ചുറ്റിലുമുണ്ടായിരുന്ന സുരക്ഷിതത്വമെന്നു മുദ്ര കുത്തിയ ആ മുള്ളുവേലികൾക്ക് പുറത്തു കടന്നപ്പോഴാണ്.

എനിക്കിപ്പോഴും മനസ്സിലാവാത്തത് എന്തിനാണ് ആൺകുട്ടികൾക്കില്ലാത്ത വേലികൾ പെൺകുട്ടികൾക്ക് ചുറ്റും കെട്ടുന്നതെന്നാണ്. സിനിമയിൽ പോലും കഥാനായകനു പ്രണയിക്കാനും വീരസാഹസികമായി പ്രണയിനിയെ സ്വന്തമാക്കാനും അവസരമുണ്ട്, അതേ നായകന്‍റെ പെങ്ങളോട് മിണ്ടിയാല്‍ പോലും അവന്‍റെ കരണം അടിച്ചു പൊളിക്കുകയും ചെയ്യും. നായികയും മറ്റൊരുവന്‍റെ പെങ്ങളാണെന്ന സാമാന്യബോധം പോലുമില്ലാതെയാണ് പെങ്ങളുടെ ഉടമ ചമയലും ആണധികാരം കാണിക്കലും. ആൺകുട്ടികൾക്കു കൊടുക്കുന്ന പോക്കറ്റ് മണി, സ്വന്തമായി ഒരു മുറി, സ്വന്തം ഇഷ്ടത്തിന് വസ്ത്രം വാങ്ങാനുള്ള അവസരം, സമയം നോക്കാതെ എണീക്കാനും പുറത്തു പോകാനും തിരികെ വരാനുമുള്ള സ്വാത്രന്ത്ര്യം അങ്ങനങ്ങനെ വിളമ്പി വെയ്ക്കുന്ന ഭക്ഷണത്തിൽ പോലുമുണ്ട് വിവേചനങ്ങൾ.

ആണിന്റെ കൈകളെ പേടിക്കാതെ, സ്വന്തം ശരീരത്തെക്കുറിച്ച് ഓർക്കാതെ ആൾക്കൂട്ടത്തിൽ നടക്കാൻ നമ്മുടെ നാട്ടിലെ പെങ്കുട്ട്യോൾക്ക് എന്ന് സാധിക്കുമെന്ന് ചിന്തിച്ച നിമിഷങ്ങൾ... ആശ സൂസൻ എഴുതിയ കുറിപ്പ്

രാജ്യത്തിലെ ഓരോ പൗരന്‍റെയും ചുമതലയും കടമയും അവകാശങ്ങളും സ്വാതന്ത്ര്യവും വിഭാവനം ചെയ്തിരിക്കുന്ന മഹത്തായ ഭരണഘടനയിൽ എവിടെയും ആണിന് ഒരു നിയമം, പെണ്ണിന് ഒരു നിയമം എന്നില്ല. സഞ്ചാര സ്വാതന്ത്ര്യത്തിൽ സമയം രേഖപ്പെടുത്താത്തിടത്തോളം ആ വ്യക്തി തീരുമാനിക്കുന്ന സമയത്തു സഞ്ചരിക്കാനാവണം. കുടുംബത്തിൽ പിറന്ന പെൺകുട്ടികൾ രാത്രിയിൽ എന്തിനു പുറത്തിറങ്ങണം എന്നു ചോദിക്കുന്ന ജനപ്രതിനിധിയുള്ള നാട്ടിൽ അതേ ചോദ്യം പലയിടത്തു നിന്നും കേൾക്കാം. പ്രായപൂർത്തിയായ വ്യക്തിയുടെ ശരീരത്തിന്‍റെ അവകാശം പോറ്റി വളർത്തുന്ന മാതാപിതാക്കൾക്കോ ആണധികാരം ചമയുന്ന ആങ്ങള, ഭർത്താവ് ഇത്യാദി വർഗ്ഗത്തിലുള്ള ആർക്കും തീറെഴുതിക്കൊടുക്കാത്തതു കൊണ്ടുതന്നെ അതു ചോദിക്കാനുള്ള അവകാശം ഇവർക്കോ, ഭരണകൂടത്തിന് പോലുമോ ഇല്ല.

ഒരാളുടെ സ്വാതന്ത്ര്യത്തെ കുഴിച്ചു മൂടി ആ മൺകൂനയ്ക്ക് മുകളിൽ നിങ്ങൾ സുരക്ഷിതത്വത്തിന്‍റെ പേരു കൊത്തിയ എത്ര വലിയ കോട്ട പണിതാലും നിങ്ങൾക്കോമനിക്കാനായി മാത്രം കൂട്ടിലിട്ടു വളർത്തുന്ന കിളികൾക്കും ചില്ലുപാത്രത്തിലെ വർണ്ണമത്സ്യങ്ങൾക്കും സമമായിരിക്കുന്നത്. സ്വാതന്ത്ര്യവും ചുമതലയും ലിംഗഭേദമേന്യേ ആവണം. നിയമത്തിനുള്ളിൽ വരുന്ന ഏതൊരു സന്തോഷം ആസ്വദിക്കാനും ജെൻഡർ ഒരു തടസ്സമാവരുത്, ആവാൻ പെൺകുട്ടികൾ സമ്മതിച്ചു കൊടുക്കരുത്.

സ്വാതന്ത്ര്യം നേടിയെടുക്കേണ്ടതോ ചോദിച്ചു വാങ്ങേണ്ടതോ അല്ല, കാരണം നിങ്ങളുടെ ശരീരത്തിന്‍റെ അവകാശി നിങ്ങളാണ്, പെൺകുട്ടികളെ. അതുകൊണ്ട് ഓരോ പെൺകുട്ടിയുടെയും ഓരോ നിമിഷത്തെയും മന്ത്രമെന്നത് my body, my choice, my rule എന്നതാവട്ടെ.

advertisment

News

Super Leaderboard 970x90