Science

വലിയ ഉത്തോലകം ഉണ്ടായിരുന്നെകിൽ ആർക്കമിഡീസിന് ഭൂമിയെ ഉയരത്തിൽ എങ്കിലും പോക്കുവാൻ കഴിയുമായിരുന്നോ ?

ഒരാൾക്ക് അത്യാവശ്യം പോകാവുന്ന ഭാരം 50 കിലോ ആണെന്ന് വെക്കാം. 50 കിലോക്ക് തുല്യമായ ബലം ഉത്തോലകത്തിൽ കുറെ സമയം ആർക്കമിഡീസിന് പ്രയോഗിക്കുവാനുള്ളതാണ്.

വലിയ ഉത്തോലകം ഉണ്ടായിരുന്നെകിൽ ആർക്കമിഡീസിന് ഭൂമിയെ ഉയരത്തിൽ എങ്കിലും പോക്കുവാൻ കഴിയുമായിരുന്നോ ?

ആർക്കമിഡീസ് : " ഇരിക്കുവാൻ ഒരു ഇരിപ്പടവും, പൊക്കുവാൻ ഒരു വലിയ ഉത്തോലകവും തരൂ.. ഭൂമിയെ ഞാൻ പൊക്കാം "വലിയ ഉത്തോലകം ഉണ്ടായിരുന്നെകിൽ ആർക്കമിഡീസിന് ഭൂമി ഒരു തലനാരിഴ ഉയരത്തിൽ എങ്കിലും പോക്കുവാൻ കഴിയുമായിരുന്നോ ?

.
നമുക്കറിയാം ഒരു ഉത്തോലകം ഉണ്ടെങ്കിൽ എത്ര വലിയ ഭാരംപോലും ഈസി ആയി നമുക്ക് പൊക്കാം. ഉത്തോലകം പല രൂപത്തിൽ നമുക്കുചുറ്റും കാണാം. കമ്പിപ്പാര മുതൽ കപ്പൽശാലയിൽ കപ്പൽ പൊക്കാൻ ശേഷിയുള്ള ഉത്തോലകം വരെ ഉണ്ട്. ആദ്യമായി കപ്പൽ/ വള്ളം പൊക്കി ആണ് ആകർക്കമിഡീസ് രംഗപ്രവേശനം ചെയ്യുന്നത്. അന്ന് ആർക്കമിഡീസ് പറഞ്ഞ വാചകം ആണ് മുകളിൽ നാം കണ്ടത്. പക്ഷെ സത്യത്തിൽ ഒരാൾക്ക് ഉത്തോലകം ഉപയോഗിച്ച് ഭൂമി പോകുവാൻ കഴുയുമോ ? നമുക്ക് ഒന്ന് കണക്കുകൂട്ടി നോക്കാം.
ഉത്തലോകത്തിന്റെ തത്വം എന്താണ് ?

ഒരു ഊന്നുവടിയുടെ ഒരു വശത്തു ഭാരവും, മറു വശത്തു ബലവും കൊടുക്കുന്നു.അപ്പോൾ " ഭാരം X ഭാരമുള്ള വശത്തിന്റെ നീളം = ബലം X ബലം കൊടുക്കുന്ന വശത്തിന്റെ നീളം" ആയിരിക്കും.എന്നു വച്ചാൽ..

A) 2 വശങ്ങളുടെയും നീളം തുല്യം ആണെങ്കിൽ ഭാരത്തിനു തുല്യമായ ബലം കൊടുക്കണം.
B) ഭാരമുള്ള വശത്തിന്റെ ഇരട്ടി നീളം ബലം കൊടുക്കുന്ന വശത്തിനു ഉണ്ടെങ്കിൽ .. ഭാരത്തിന്റെ പകുതി ബലം പ്രയോഗിച്ചാൽ മതി. പക്ഷെ ഭാരം പൊങ്ങുന്നതിന്റെ ഇരട്ടി ദൂരം ബലം പ്രയോഗിക്കണം.
C ) ഭാരമുള്ള വശത്തിന്റെ 10 ഇരട്ടി നീളം ബലം കൊടുക്കുന്ന വശത്തിനു ഉണ്ടെങ്കിൽ .. ഭാരത്തിന്റെ പത്തിൽ ഒന്ന് ബലം പ്രയോഗിച്ചാൽ മതി. പക്ഷെ ഭാരം പൊങ്ങുന്നതിന്റെ 10 ഇരട്ടി ദൂരം ബലം പ്രയോഗിക്കണം.എന്ന് വച്ചാൽ 500 കിലോ ഭാരം 10 സെന്റിമീറ്റർ പൊക്കണം എങ്കിൽ ആ ഉത്തോലകത്തിൽ 50 കിലോ ഭാരം പ്രയോഗിച്ചാൽ മതി. പക്ഷെ 10 സെന്റിമീറ്ററിനു പകരം 100 സെന്റിമീറ്റർ ദൂരം ബലം പ്രയോഗിക്കണം.
എന്ന് വച്ചാൽ.. 500 കിലോ X 10 സെന്റിമീറ്റർ = 50 കിലോ X 100 സെന്റിമീറ്റർ.

ഇവിടെ നോക്കിയാൽ നമുക്ക് മനസിലാവും.. നമ്മൾ ഒന്നും ലാഭിക്കുന്നില്ല എന്ന്. പകരം നമുക്ക് സൗകര്യമായ ബലം ഉപയോഗിച്ച് കൂടുതൽ ദൂരം വർക്ക് ചെയ്യുന്നു എന്ന് മാത്രം.ഒരാൾക്ക് ഒരു ഭാരം പല പ്രാവശ്യം ആയിട്ട് അല്ലെങ്കിൽ പല ഭാഗം ആക്കി പോകുവാൻ സാധിക്കുമെങ്കിൽ മാത്രമേ ഉത്തോലകം ഉപയോഗിച്ചാലും അയാൾക്ക് അത് പോകുവാൻ സാധിക്കൂ.പൈസ ലോൺ എടുക്കുന്നത് പോലെ. പല തവണകൾ ആയി അടച്ചാൽ മതി എന്നുമാത്രം.കൂടുതൽ ബലം പ്രയോഗിച്ചു കുറച്ചു ദൂരം പ്രവർത്തിക്കുന്ന ഉത്തോലകവും ഉണ്ട് കേട്ടോ.
ഓ.. നമ്മുടെ ചോദ്യം എന്താ.. ഭൂമി ആർക്കമിഡീസിന് പോകുവാൻ പറ്റുമോ എന്ന്..ല്ലേ..ഒന്ന് കണക്കുകൂട്ടി നോക്കാം.ആർക്കമിഡീസിന് ഭൂമി 1 മില്ലിമീറ്റർ പോകുവാൻ എത്ര വലിയ ഉത്തോലകം വേണ്ടിവരും ?
.
ഒരാൾക്ക് അത്യാവശ്യം പോകാവുന്ന ഭാരം 50 കിലോ ആണെന്ന് വെക്കാം. 50 കിലോക്ക് തുല്യമായ ബലം ഉത്തോലകത്തിൽ കുറെ സമയം ആർക്കമിഡീസിന് പ്രയോഗിക്കുവാനുള്ളതാണ്. അപ്പോൾ 50 കിലോ മതി.ഇനി ഭൂമിയുടെ ഭാരം എത്രയാണ് ? 5.972 × 10^24 kg = 59720000000000000000000000 kg ഉത്തോലകത്തിന്റെ 1 ഭാഗത്തു ഭൂമി വച്ചാൽ മറു ഭാഗത്തു നമുക്ക് 50 കിലോ ബലം ആണ് കൊടുക്കുന്നത്. അപ്പോൾ ഭൂമി 1 മില്ലിമീറ്റർ പൊങ്ങുമ്പോൾ മറു ഭാഗം താഴുന്നത് എത്ര ആയിരിക്കും ?

ഈസി.. 5.972 × 10^24 / 50 മില്ലിമീറ്റർ = 119.44 x 10^21 മില്ലിമീറ്റർ = 119.44 x 10^15 കിലോമീറ്റർ.50 കിലോഭാരം പ്രയോഗിച്ചു 119440000000000000 കിലോമീറ്റർ ആക്കമിഡീസ് സഞ്ചരിക്കണം !0.0398133333333333 x 10^15 പ്രകാശ സെക്കന്റ്. = 1262472 പ്രകാശ വർഷം ദൂരം.എന്നുവച്ചാൽ.. 50 കിലോഗ്രാം ഭാരം എടുത്തുകൊണ്ട് ആർക്കമിഡീസ് ഏറ്റവും വലിയ വേഗതയായ പ്രകാശ വേഗതയിൽ സഞ്ചരിച്ചാൽ പോലും 12 ലക്ഷത്തിൽ അധികം വർഷം വേണം ഭൂമി 1 മില്ലിമീറ്റർ ഉയർത്തുവാൻ !!

#TAGS : archimedes   earth  

advertisment

Super Leaderboard 970x90