Health

നമ്മൾ കഴിക്കുന്ന ആപ്പിളിന്റെ കുരുവിന്റെ അകത്ത് ചെറിയ അളവിൽ സയനൈഡ് എന്ന വിഷം ഉണ്ട് എന്നറിയാമോ? സുരേഷ് സി പിള്ള

ഏകദേശം ഇരുപത് ആപ്പിളിൽ ഉള്ള കുരുക്കൾ കഴിക്കണം മരണം ഉണ്ടാകണമെങ്കിൽ.ആപ്പിളിന്റെ അരിയിൽ മാത്രമല്ല പെയർ, ചെറി, പ്ലം, പീച്ച് തുടങ്ങിയ പഴങ്ങളുടെ അരിയിലും ഇതേപോലെ വിഷമുണ്ട്.ഒരോ അരിയിലും ഉള്ള ഈ അളവു വിഷം ചെറിയ പ്രാണികൾക്കും, കീടങ്ങൾക്കും ഒക്കെ മാരകമാണ്.കീടങ്ങളെ അകറ്റി വിത്തിനെ സംരക്ഷിച്ചു ജീവ പരമ്പര നില നിർത്താനുള്ള പ്രകൃതിയുടെ ഒരു സംരക്ഷണ കവചമാണ് ഈ ചെറിയ ഡോസ് വിഷം...

നമ്മൾ കഴിക്കുന്ന ആപ്പിളിന്റെ കുരുവിന്റെ അകത്ത് ചെറിയ അളവിൽ സയനൈഡ് എന്ന വിഷം ഉണ്ട് എന്നറിയാമോ? സുരേഷ് സി പിള്ള

ആപ്പിൾ കുരുവും സയനൈഡും

നമ്മൾ കഴിക്കുന്ന ആപ്പിളിന്റെ കുരുവിന്റെ അകത്ത് ചെറിയ അളവിൽ സയനൈഡ് എന്ന വിഷം ഉണ്ട് എന്നറിയാമോ?സയനൈഡ് മാരകമായ വിഷമാണ്എന്നും കേട്ടിട്ടുണ്ടാവുമല്ലോ?ആപ്പിളിന്റെ അരിയിൽ ഉള്ളത് Amygdalin (C20H27NO11- [(6-O-β-D-glucopyranosyl-β-D-glucopyranosyl)oxy](phenyl)acetonitrile Molar mass: 457.431 g/mol) എന്ന സംയുക്തമായാണ്.

Amygdalin ന്റെ ദഹന പ്രക്രിയയിൽ ആണ് ഹൈഡ്രജൻ സൈനൈഡ് ഉണ്ടാവുന്നത്.എന്നു വച്ച് ഒന്നോ രണ്ടോ ആപ്പിൾ അരികൾ വിഴുങ്ങി എന്ന് വച്ച് കുഴപ്പവും ഇല്ല.ഇതിന്റെ പുറത്തുള്ള ആവരണം അകത്തുള്ള സയനൈഡിനെ സംരക്ഷിക്കും.കുരു വയറ്റിൽ പോയാൽ അത് ദഹിക്കാതെ വിസർജ്ജ്യത്തിന്റെ കൂടെ പുറത്തു പോകും.ഡോസാണ് ഒരു വസ്തുവിന്റെ വിഷലിപ്തത തീരുമാനിക്കുനത് (The dose makes the poison" (Latin: sola dosis facit venenum)) എന്ന് നേരത്തെ പറഞ്ഞിരു ന്നത് ഓർമ്മിക്കുമല്ലോ?

സയനൈഡിന്റെ മാരക ഡോസ് LD 50=1mg/1Kg ആണ്.LD 50 എന്നാൽ ടെസ്റ്റ് ചെയ്യുന്ന സാമ്പിളിന്റെ അൻപതു ശതമാനം കൊല്ലാനുള്ള ഡോസാണ്.അപ്പോൾ എത്ര ആപ്പിൾ കുരു കഴിച്ചാൽ മരണകരണമാകും എന്ന് നോക്കാം.ഒരു ആപ്പിൾ കുരുവിന്റ അകത്ത് ഏകദേശം 0.49 mg സയനൈഡ് കാണാം.ഒരു ആപ്പിളിൽ ഏകദേശം എട്ട് കുരു ഉണ്ടെന്ന് കണക്കാക്കിയാൽ, ഒരു ആപ്പിളിൽ ഉള്ള കുരുവിൽ ഏകദേശം 3.92 milligrams സയനൈഡ് കാണും.അതായത് 80 കിലോ ഉള്ള ഒരാൾ മരിക്കണം എങ്കിൽ 163 കുരുവെങ്കിലും ചവച്ചരച്ചു കഴിക്കണം.

അതായത് ഏകദേശം ഇരുപത് ആപ്പിളിൽ ഉള്ള കുരുക്കൾ കഴിക്കണം മരണം ഉണ്ടാകണമെങ്കിൽ.ആപ്പിളിന്റെ അരിയിൽ മാത്രമല്ല പെയർ, ചെറി, പ്ലം, പീച്ച് തുടങ്ങിയ പഴങ്ങളുടെ അരിയിലും ഇതേപോലെ വിഷമുണ്ട്.ഒരോ അരിയിലും ഉള്ള ഈ അളവു വിഷം ചെറിയ പ്രാണികൾക്കും, കീടങ്ങൾക്കും ഒക്കെ മാരകമാണ്.കീടങ്ങളെ അകറ്റി വിത്തിനെ സംരക്ഷിച്ചു ജീവ പരമ്പര നില നിർത്താനുള്ള പ്രകൃതിയുടെ ഒരു സംരക്ഷണ കവചമാണ് ഈ ചെറിയ ഡോസ് വിഷം.

[Note: Sodium cyanide (NaCN), potassium cyanide (KCN), hydrogen cyanide (HCN), cyanogen chloride (CNCl) ഇവയെല്ലാം മാരക വിഷമാണ്. ആപ്പിളിന്റെ അരിയിൽ നിന്നും ഉണ്ടാവുന്നത് ഹൈഡ്രോജെൻ സയനൈഡ് ആണ്. എന്നിരുന്നാലും വിഷമില്ലാത്ത സയനൈഡുകളും ഉണ്ട്. സയനൈഡ് ഗ്രൂപ്പ് ഉള്ള നൈട്രൈൽ സംയുക്തങ്ങൾ വിഷമല്ല.

#TAGS : apple  

advertisment

Super Leaderboard 970x90