മാറുമറയ്ക്കാനും മാറുതുറക്കാനും രണ്ടിനും വേണ്ടത് സ്വയംനിർണയാവകാശമാണ്...

ചില അവയവങ്ങളുടെ കാഴ്ച നിങ്ങളിൽ എന്തെങ്കിലും ഉത്തേജനം ഉണ്ടാക്കുന്നുവെന്നുവെങ്കിൽ അതു നിങ്ങളുടെ മാത്രം കാര്യമാണ്. അതിങ്ങനെ 'അയ്യോ ഞങ്ങൾക്കിങ്ങനാണേ' എന്ന് Body Autonomy യെ പറ്റി സംസാരിക്കുന്ന ഓരോ സ്ത്രീയോടും പോയി കരയേണ്ട കാര്യമില്ല!

 മാറുമറയ്ക്കാനും മാറുതുറക്കാനും രണ്ടിനും വേണ്ടത് സ്വയംനിർണയാവകാശമാണ്...

1. ലൈംഗികൗത്തേജനം നൽകുന്നതോ ഉണ്ടാക്കാൻ സഹായിക്കുന്നതോ ആയ അവയവങ്ങൾക്കെല്ലാം 'ലൈംഗികാവയവം' എന്നു പറയില്ല. ആ ജൈവധർമം നിർവഹിക്കുന്ന ബാഹ്യ അവയവങ്ങളും അവയോടനുബന്ധിച്ച ആന്തരികാവയവങ്ങളും സ്ത്രീക്കും പുരുഷനുമുണ്ട്. അവയെ മാത്രം സമീകരിക്കുക. അല്ലാതെ പുരുഷന് ജൈവധർമം പാലിക്കുന്നതുമാത്രം, സ്ത്രീക്ക്‌ ഏതാണ്ട് ശരീരമാസകലം എന്ന സമീകരണം വേണ്ട!

2. ഓരോരുത്തർക്കും (ലിംഗഭേദമെന്യേ) ലൈംഗികചോദന ഉളവാക്കുന്നത് ഓരോ കാര്യങ്ങളാകാം. അത് കാഴ്ചയോ കേൾവിയോ സ്പർശമോ വായനയോ അങ്ങനെയെന്തുമാകാം. ശരീരഭാഗങ്ങളോ വസ്ത്രങ്ങളോ മറ്റു പലതുമോ ആകാം. മുടിയോ മുടിയില്ലായ്മയോ നെഞ്ചിലെ രോമമോ രോമമില്ലായ്മയോ ചുണ്ടോ വയറോ കാലോ‌ കയ്യോ അങ്ങനെയങ്ങനെ പലതുമാകാം. എന്തിന് ഷൂ പോലുള്ള ഒബ്ജക്റ്റ്സ് വരെ പലർക്കും ഫെറ്റിഷ് ആകാം.

3. മേല്പറഞ്ഞതുപോലെ, ചില അവയവങ്ങളുടെ കാഴ്ച നിങ്ങളിൽ എന്തെങ്കിലും ഉത്തേജനം ഉണ്ടാക്കുന്നുവെന്നുവെങ്കിൽ അതു നിങ്ങളുടെ മാത്രം കാര്യമാണ്. അതിങ്ങനെ 'അയ്യോ ഞങ്ങൾക്കിങ്ങനാണേ' എന്ന് Body Autonomy യെ പറ്റി സംസാരിക്കുന്ന ഓരോ സ്ത്രീയോടും പോയി കരയേണ്ട കാര്യമില്ല! അത്തരമൊരു കാര്യം നിങ്ങൾക്ക് സംസാരിക്കാവുന്നത്, നിങ്ങളുടെയോ അവരുടെയോ stimuli യെ പറ്റി സംസാരിക്കാൻ നിങ്ങൾക്ക് consent തന്നിട്ടുള്ള വ്യക്തികളോടാണ്. അല്ലാത്ത സ്ത്രീകളോട് പോയി എനിക്കീ അവയവം ഉത്തേജനമുണ്ടാക്കുന്നു, നിങ്ങൾക്കതിൽ തൊട്ടാൽ ഉത്തേജനമുണ്ടാകുമോ എന്നൊക്കെ ചോദ്യങ്ങൾ ഉയർത്തുന്നത് കടന്നുകയറ്റം തന്നെയാണ്! സംശയമുണ്ടെങ്കിൽ വഴിയെ പോകുന്നൊരു സ്ത്രീയോട് ഇതുപോലെ പറയാനാകുമോ എന്നു ചിന്തിക്കുക. സോഷ്യൽ മീഡിയ ഇക്കാര്യത്തിൽ നിങ്ങൾക്ക് special privilege ഒന്നും തരുന്നില്ല!

4. സ്ത്രീകളുടെ മുലകൾ പ്രാഥമികമായും feeding organ ആണ്. അവ ലൈംഗിക ഉത്തേജനമുണ്ടാക്കുമോ എന്നു ചോദിച്ചാൽ ഉണ്ടാവാം. അതിനെന്ത്? അതവരവരുടെ മാത്രം കാര്യമാണ്. Hypersexualize ചെയ്യപ്പെട്ട അവയവങ്ങളാണത്. അതിന്റെ കെടുതി താങ്ങുന്നതും സ്ത്രീകളാണ്. ഇടുന്ന ഉടുപ്പിനും ഉടുപ്പിന്റെ കഴുത്തിനും തുണിയുടെ കട്ടിക്കും എന്തുവേണ്ട, ഓരോന്നിനും നിയന്ത്രണങ്ങളേൽക്കുന്നത് അവളാണ്. സ്വന്തം വീട്ടിനകത്തും ചൂടിൽ മൂടിപ്പുതഞ്ഞുനടക്കേണ്ട ഗതികേട് അവൾക്കാണ്. അതുകൊണ്ടാണാ hyper sexualization നെ എതിർക്കുന്നത്. അല്ലാതെ, നിങ്ങൾക്കെന്തു കുന്തം കൊണ്ട് ഉത്തേജിച്ചാലും ഞങ്ങൾക്കൊന്നുമില്ല; as long as you keep it with yourself and and do not trouble anyone! Can't care less!

5. മേല്പറഞ്ഞ പ്രാഥമികജൈവധർമം പോലുമില്ലാത്ത മുലക്കണ്ണുകൾ പുരുഷനുമുണ്ട്. അതുമാത്രമല്ല, നെഞ്ചിലെ രോമവും രോമമില്ലായ്മയും മസിലും സിക്സ് പായ്ക്കും എന്നുതുടങ്ങി പുരുഷശരീരവും അത്യാവശ്യം ലൈംഗികവത്കരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ അതിന്റെ പേരിൽ നിങ്ങൾ നിയന്ത്രിക്കപ്പെടാറുണ്ടോ? വെള്ളച്ചാട്ടത്തിൽ പരസ്യമായി കുളിച്ച് ഷർട്ടില്ലാതെ ഫോട്ടോ പോസ്റ്റ് ചെയ്താൽ വേട്ടയാടപ്പെടാറുണ്ടോ? ഈ വ്യത്യാസമാണ് ചൂണ്ടിക്കാണിക്കുന്നത്. മറ്റുള്ളവരുടെ പലരുടെയും ഉത്തേജനങ്ങൾ നിങ്ങളുടെ ശരീരാവയവങ്ങൾ ആകാമെന്നതിനാൽ നിങ്ങൾക്ക് നിയന്ത്രണങ്ങളില്ലല്ലോ? സ്ത്രീക്കും ആവശ്യമില്ല!

6. 'എന്നാപ്പിന്നെ നീ ഫോട്ടോയിട്'!? സൗകര്യമില്ല! നിങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും അല്ല എന്റെ തീരുമാനങ്ങളും തെരഞ്ഞെടുപ്പുകളും തീരുമാനിക്കുന്നത് എന്നാണ് ഇത്രയും പറഞ്ഞതിനർത്ഥം. അതോരോ സ്ത്രീയും തീരുമാനിച്ചോളും, നിങ്ങൾക്കതിൽ വോയ്സില്ലെന്നതാണ് വിഷയം. എന്റെ ശരീരം കൊണ്ട് ഞാനെന്തു ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഞാനും മറ്റൊരു സ്ത്രീ എന്തു ചെയ്യണമെന്ന് തീരുമാനിക്കുന്നത് അവളുമാണ്. അതിൽ മറ്റൊരാൾക്കും യാതൊരിടപാടുമില്ല! മാറുമറയ്ക്കാനും മാറുതുറക്കാനും രണ്ടിനും വേണ്ടത് സ്വയംനിർണയാവകാശമാണ്.

7. ‎സ്വകാര്യത! ശരീരം ഒരു വ്യക്തിയുടെ സ്വകാര്യസ്വത്താണ്. അതിന്മേൽ യാതൊരു കടന്നുകയറ്റവും അംഗീകരിക്കാൻ പറ്റില്ല. അത് ഇരിക്കുന്നത്/ നിൽക്കുന്നത് പൊതുസ്ഥലത്തായതുകൊണ്ട് അത് പൊതുസ്വത്താകില്ല. വഴിയേ നടക്കുന്ന ഒരാളുടെ മുഖം എക്സ്പോസ്ഡ് ആണെങ്കിലത് പോയി തലോടാനോ തല്ലാനോ തുറിച്ചുനോക്കി ശല്യപ്പെടുത്താനോ ഒന്നുമുള്ള ലൈസൻസ് അല്ലാത്തതുപോലെ തന്നെ ഏതു ശരീരഭാഗവും. നിങ്ങൾക്കു കാണാമെങ്കിലും ഇല്ലെങ്കിലും ഒരു വ്യക്തിയുടെ സ്വന്തം ശരീരത്തിന്മേലുള്ള അവകാശങ്ങൾ, ഏതു പൊതുസ്ഥലത്തും ബാധകമായ സ്വകാര്യത, പേഴ്സണൽ സ്പേയ്സ് എന്നിവ എപ്പോഴും ബാധകമാണ്.

advertisment

News

Related News

    Super Leaderboard 970x90