പണമില്ലെങ്കിലും ഇവിടെ ഭക്ഷണം കഴിക്കാം... വിശക്കുന്നവന് അന്നവും അക്ഷരവുമായി ഫാദര്‍ ബോബി ജോസ് കട്ടിക്കാടിന്റെ അഞ്ചപ്പം!!

ഒ​രു ഊ​ണി​ന് 25 രൂ​പ​യാ​ണ് ഇ​വി​ടെ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ഷ്ട​മു​ണ്ടെ​ങ്കി​ൽ ഭ​ക്ഷ​ണ​ത്തി​ന്‍റെ തു​ക നി​ക്ഷേ​പി​ക്കാം. എ​ന്നാ​ൽ, വി​ശ​ക്കു​ന്ന​വ​ന് പ​ണ​മി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ഇ​വി​ടെ ഭ​ക്ഷ​ണം നി​ഷേ​ധി​ക്കി​ല്ല. പണമുണ്ടോയെന്ന് ആരും അന്വേഷിക്കില്ല. പണം നല്‍കിയാല്‍ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്യും.

പണമില്ലെങ്കിലും ഇവിടെ ഭക്ഷണം കഴിക്കാം... വിശക്കുന്നവന് അന്നവും അക്ഷരവുമായി ഫാദര്‍ ബോബി ജോസ് കട്ടിക്കാടിന്റെ അഞ്ചപ്പം!!

വിശക്കുന്നവന്‍റെ അവകാശമാണ് ഭക്ഷണം....ഒരു ഭാഗത്ത് ഉള്ളവര്‍ അമിത ഭക്ഷണത്താല്‍ അര്‍മാദിച്ച് കഴിയുമ്പോള്‍ മറുഭാഗത്ത് അടിസ്ഥാന ഭക്ഷണം പോലും ലഭിക്കാതെ നരകയാതനയിലാണ്.ഈ പൊള്ളുന്ന യാഥാര്‍ത്ഥ്യത്തില്‍ ആണ് അഞ്ചപ്പം എന്ന നന്മയുടെ സുവിശേഷ പ്രഘോഷണവുമായി എഴുത്തുക്കാരനും ചിന്തകനും ആയ ആക്ട് വിസ്റ്റ് ഫാദര്‍ ഫാദര്‍ ബോബി ജോസ് കട്ടി കാട്ടിലിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാക്കുന്നത്.ഈ ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിക്കണമെങ്കില്‍ കൈയില്‍ പണം കരുതേണ്ട. വിശക്കുന്നുണ്ടെങ്കില്‍ ആര്‍ക്കും ഇവിടേയ്ക്കു കയറി ചെല്ലാം. പണമുണ്ടോയെന്ന് ആരും അന്വേഷിക്കില്ല. പണം നല്‍കിയാല്‍ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്യും.

അഞ്ചപ്പം കൊണ്ട് അയ്യായിരം പേരുടെ വിശപ്പകറ്റിയ ബൈബിള്‍ വചനമാണ് അഞ്ചപ്പത്തിന്റെ ഉത്ഭവത്തിന് പ്രചോദനമായത്. ഒരുനേരത്തെ ആഹാരത്തിനായി ബുദ്ധിമുട്ടുന്നവര്‍ക്ക് സൗജന്യഭക്ഷണപ്പൊതികള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതിന് തുടക്കം കുറിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിനാണ് അഞ്ചപ്പം ആരംഭിച്ചത്. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയാണ് ഉത്ഘാടനം ചെയ്തത്.

ഒരു ഊണിന് 25 രൂപയാണ് ഇവിടെ നിശ്ചയിച്ചിരിക്കുന്നത്. ഇഷ്ടമുണ്ടെങ്കിൽ ഭക്ഷണത്തിന്‍റെ തുക നിക്ഷേപിക്കാം. എന്നാൽ, വിശക്കുന്നവന് പണമില്ലെന്ന കാരണത്താൽ ഇവിടെ ഭക്ഷണം നിഷേധിക്കില്ല. പണമുണ്ടോയെന്ന് ആരും അന്വേഷിക്കില്ല. പണം നല്‍കിയാല്‍ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്യും.

മറ്റുള്ളവരുടെ സൗജന്യം സ്വീകരിക്കാന്‍ ആത്മാഭിമാനം അനുവദിക്കാത്തവരെ ലക്ഷ്യമിട്ടാണ് ഈ നൂതന സംരംഭം. വെറുമൊരു ഭക്ഷണശാല മാത്രമല്ല അഞ്ചപ്പം. തീന്‍മേശയില്‍ സമൃദ്ധമായി വിഭവങ്ങള്‍ക്കൊപ്പം പുസ്തകങ്ങളും ഉണ്ട്. ആര്‍ക്കും കടന്നു വന്ന്, വായനയില്‍ പങ്കാളികളാകാം. മനുഷ്യത്വത്തിന്റെ മഹാപാഠമാണ് അഞ്ചപ്പം പകര്‍ന്നു നല്‍കുന്നത്. അഞ്ചു മണിക്കു ശേഷം ഈ ഭക്ഷണശാല ഒരു ലൈബ്രറിയായി രൂപം കൊള്ളും. അഞ്ചു മണിക്കു ശേഷം ആര്‍ക്കു വേണമെങ്കിലും ഇവിടെ വന്ന് പുസ്തകങ്ങള്‍ വായിക്കാം. അക്ഷരം അറിയാത്തവര്‍ക്കും കുട്ടികള്‍ക്കും വായിച്ചു കൊടുക്കാം. സംസ്‌കാരിക പരിപാടികളും അഞ്ചപ്പം ഭക്ഷണ ശാലയില്‍ സംഘടിപ്പിക്കാന്‍ പരിപാടിയുണ്ട്.

കേരളത്തിലുടനീളം ഔട്ട്ലെറ്റുകള്‍ ആരംഭിക്കുകയാണ് ഈ ട്രസ്റ്റിന്റെ ലക്ഷ്യം. ഒരു മതവുമായി ഈ സംരംഭത്തെ കൂട്ടിക്കെട്ടാന്‍ ഉദ്ദേശ്യമില്ലെന്ന് സംഘാടകര്‍ പറയുന്നു. ഉദാരമതികളായ ചില ആളുകളുടെ പ്രവര്‍ത്തനമാണ് ഈ സംരംഭത്തെ വിജയിപ്പിക്കുന്നത്.

ഇവിടെ ശമ്പളം പറ്റുന്നവരല്ല ജോലിക്കാര്‍ സേവനം ജീവിതമാക്കി എടുത്തവരാണ്. താത്പര്യമുണ്ടെങ്കില്‍ അടുക്കളയിലും സഹായിക്കാം. സസ്യാഹാരമാണ് ഇവിടെ വിളമ്പുന്നത്. വിളമ്പുന്ന ആഹാരം ബാക്കി വയ്ക്കാന്‍ പാടില്ലെന്ന നിര്‍ബന്ധവും ഇവര്‍ക്കുണ്ട്.സമൂഹത്തിൽ നന്മയുടെ ഉറവകൾ  ഇപ്പോഴും  വറ്റിയിട്ടില്ലെന്നതിന് തെളിവാണ്  അഞ്ചപ്പം എന്ന ഈ സംരംഭം.

advertisment

Related News

    Super Leaderboard 970x90