National

എൻ ഡി എഫ്‌ തീവ്രവാദികൾ വളർന്നാൽ കേരളവും മറ്റൊരു കാശ്മീരൊ അഫ്ഗാനിസ്ഥാനൊ ആയി മാറും... അപ്പോൾ വിലപിച്ചിട്ട്‌ കാര്യമില്ല... അനീഷ് ഷംസുദീൻ എഴുതിയ കുറിപ്പ്

കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും എണ്ണമെടുത്താൽ ബഹുദൂരം മുന്നിൽ തന്നെയുണ്ട്‌ ഈ തീവ്രവാദികൾ . ഇവർ നടത്തിയ ക്രൈമുകളിൽ എത്ര എണ്ണം ശിക്ഷിക്കപ്പെട്ടു എന്ന ക്ണക്കെടുത്താലാണ്‌ നമ്മൾ എത്ര നിസംഗതരാണെന്ന് മനസിലാകുന്നത്‌. പണമെറിഞ്ഞും , സാക്ഷികളെ ഭീഷണിപ്പെടുത്തിയും ഇവർ എല്ലാ കേസിൽ നിന്നും ഊരിപ്പോരും. മാറിമാറി വരുന്ന എല്ലാ സർക്കാരും , അത്‌ കേന്ദ്രം ആയാലും സംസ്ഥാനമായാലും , പുലർത്തുന്ന നിസംഗതയാണു ഇവർക്ക്‌ വളം .

എൻ ഡി എഫ്‌ തീവ്രവാദികൾ വളർന്നാൽ കേരളവും മറ്റൊരു കാശ്മീരൊ അഫ്ഗാനിസ്ഥാനൊ ആയി മാറും... അപ്പോൾ വിലപിച്ചിട്ട്‌ കാര്യമില്ല... അനീഷ് ഷംസുദീൻ എഴുതിയ കുറിപ്പ്

1993 നു ശേഷം മാത്രം രൂപം കൊണ്ട്‌ പല പേരുകളിലായി പ്രവർത്തിക്കുന്ന എൻ ഡി എഫ്‌ എന്ന തീവ്രബാദികൾ കേരളത്തിൽ നടത്തിയ കൊലപാതകങ്ങളുടെ അപൂർണ്ണമായ ഒരു ലിസ്റ്റാണിത്‌

1, 1995 ഡിസംബര്‍ 29ന് വാടാനപ്പള്ളിയില്‍ രാജീവൻ

2, 1996 ആഗസ്ത് 9ന് തൃശൂര്‍ ജില്ലയിലെ മതിലകത്ത് സന്തോഷ്‌

3, 1998 നവംബര്‍ 16ന് തൃശൂര്‍ പഴയന്നൂരിലെ മുഹമ്മദ് ഉപ്പാപ്പ എന്ന സിദ്ധനെ കൊലപ്പെടുത്തി.

3, 2001ല്‍ എറണാകുളം ജില്ലയിലെ ബിനാനിപുരത്ത് കലാധരനെ കൊലപ്പെടുത്തിയശേഷം വലതു കൈപ്പത്തി വെട്ടിമാറ്റി

5, 2001 നാദാപുരത്ത്‌ ഈന്തുള്ളീൽ ബിനുവിനെ വ്യാജ ബലാൽസംഘം ആരോപിച്‌ കൊലപ്പെടുത്തി

6, 2002 ജൂലൈ 18ന് പുനലൂരില്‍ എം എ അഷറഫിനെ കൊലപ്പെടുത്തി.

7, 2004ല്‍ വടക്കേക്കാട്ടില്‍ മണികണ്ഠനെ വെട്ടിക്കൊന്നു.

8, 2004 നവംബര്‍ 19ന് തൃശൂര്‍ വാടാനപ്പള്ളിയില്‍ ഉദയനെന്നയാളെ കൊലപ്പെടുത്തി.

9, 2005 മാര്‍ച്ച് പത്തിന് കണ്ണൂര്‍ പുന്നാട് വച്ച് അശ്വനികുമാറിനെ ബസില്‍ കൊലപ്പെടുത്തി.

10, 2006 മെയ് ഒമ്പതിന് തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരില്‍ സുനില്‍കുമാറിനെ ബസില്‍ കൊലപ്പെടുത്തി.

11, 2006 ഡിസംബര്‍ അഞ്ചിന് കണ്ണൂര്‍ സിറ്റിയില്‍ വിനോദിനെ കൊലപ്പെടുത്തി.

12 , 2007 ജനുവരി 26ന് മലപ്പുറം ജില്ലയിലെ തിരൂരില്‍ രവീന്ദ്രനെ വെട്ടിക്കൊന്നു.

13, 2007 മാര്‍ച്ച് 16ന് മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലില്‍ ലക്ഷ്മണനെ കൊലപ്പെടുത്തി.

14, 2007 ഡിസംബര്‍ 23ന് ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നത്ത് വിനോദിനെ വെട്ടിക്കൊന്നു.

15, 2008 ഏപ്രില്‍ 17ന് കാസര്‍കോട്ട് വച്ച് അഡ്വ. സുഹാസിനെ വെട്ടിക്കാന്നു.

16, 2008ല്‍ കണ്ണൂര്‍ മാഹിയിലെ യു കെ സലീമിനെ കൊലപ്പെടുത്തി.

17, 2008 ആഗസ്ത് 24ന് കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്നിലെ ചാക്കാട് ദിലീപനെ വെട്ടിക്കൊന്നു.

18, 2008 ഡിസംബര്‍ 17ന് കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ ഉരുവച്ചാലില്‍ സജീവനെ വെട്ടിക്കൊന്നു.

19, 2008 ആഗസ്ത് 21ന് തൃശൂര്‍ ജില്ലയിലെ പാവറട്ടിയില്‍ ബൈജുവിനെ കൊലപ്പെടുത്തി.

20, 2009 മെയ് 13ന് കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍ സ്വദേശി വിനീഷിനെ വെട്ടിക്കൊന്നു.

21, 2009 ഒക്ടോബര്‍ 23ന് തൃശൂര്‍ ജില്ലയിലെ കുന്ദംകുളത്ത് ബിജേഷിനെ വെട്ടിക്കൊന്നു.

22, 2011 സെപ്റ്റംബറിൽ കാസർക്കോട്‌ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ ബാലകൃഷ്ണൻ

23, 2011 ഡിസംബറിൽ പാലക്കാട്‌ അബ്ദുൾ ‌ ഗഫുർ

24, 2012 ചെങ്ങന്നൂരിൽ ABVP പ്രവർത്തകൻ വിശാൽ

25, 2012 കണ്ണുരിൽ ABVP പ്രവർത്തകൻ സചിൻ ഗോപാൽ

26, 2016 ജൂലൈ മുസ്ലിം ലീഗ്‌ പ്രവർത്തകൻ നസ്രുദ്ധീൻ

27 , 2017 ഓഗസ്റ്റ്‌ പരപ്പനങ്ങാടി വിപിൻ

28 , 2018 ജനുവരി കണ്ണൂർ ചിറ്റാരിപറംബിൽ ശ്യാമപ്രസാദ്‌

29, 2018 ജൂലൈ മഹാരാജാൻസ്‌ കോളേജ്‌ വിദ്യാർത്ഥി അഭിമന്യു

ഈ ലിസ്റ്റ്‌ അപൂർണ്ണമാണു . ഇതുകൂടാതെ തലനാരിഴക്ക്‌ ജീവൻ തിരിച്ച്‌ കിട്ടിയ മഞ്ജേരിയിലെ CITU ഏതാവ്‌ ഷംസു പുന്നക്കൽ , തൊടുപുഴ ന്യൂമാൻ കോളേജ്‌ അധ്യാപകൻ ജോസഫ്‌ , കാട്ടാക്കടയിൽ ശശികുമാർ , കാസർക്കോഡ്‌ സന്ദീപ്‌ ഉൾപ്പെടെ എണ്ണിയാൽ തീരാത്ത അത്രയും ആളുകൾ .

എൻ ഡി എഫ്‌ തീവ്രവാദികൾ വളർന്നാൽ കേരളവും മറ്റൊരു കാശ്മീരൊ അഫ്ഗാനിസ്ഥാനൊ ആയി മാറും... അപ്പോൾ വിലപിച്ചിട്ട്‌ കാര്യമില്ല... അനീഷ് ഷംസുദീൻ എഴുതിയ കുറിപ്പ്

CPM കാരാണു ഇതിൽ കൂടുതൽ , പിന്നെ BJP- RSS പ്രവർത്തകർ , കോൺഗ്രസുകാർ , ലീഗുകാർ , മത പണ്ഡിതർ ... കാസർക്കോട്‌ മുതൽ തിരുവനന്തപുരം വരെ കേരളത്തിൽ അങ്ങോളമിങ്ങോളം നാനാ ജാതി മതസ്ഥരായ ആളുകൾ ഈ തീവ്രവാദികളുടെ ആക്രമണം ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്‌ .

കൂടാതെ , ഹവാല കേസുകൾ , സദാചാര പോലീസിംഗ്‌ , ഭീഷണിപ്പെടുത്തി മതം മാറ്റങ്ങൾ , സിറിയയിലേക്ക്‌ ജിഹാദി റിക്രൂട്ടിംഗ്‌ , ആയുധ പരിശീലന കേസുകൾ . സമസത മേഖലയിലും ഇവർ തങ്ങളുടെ " ക്രിമിനൽ മുദ്ര " പതിപ്പിച്ചിട്ടുണ്ട്‌ .

കേരളം മുഴുവൻ എടുത്തൽ അംബാതിനായിരം പേർ പോലുമില്ല ഈ തീവ്രവാദികളുടെ എണ്ണം . ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടേതായ ഒരു ഇടപെടലും ഇവർ നടത്തുന്നില്ല . നിരോധിക്കപ്പെടാൻ സാധ്യതയുണ്ട്‌ എന്ന് മുൻ കൂട്ടി കണ്ടിട്ടാണു ഇവർ രാഷ്ട്രീയ പാർട്ടിയായത്‌ . ഏതെങ്കിലും പഞ്ജായത്ത്‌ വാർഡിൽ പോലും ഇവർ ജയിക്കാൻ വേണ്ടി പ്രവർത്തിക്കുന്നില്ല .

എന്നാൽ കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും എണ്ണമെടുത്താൽ ബഹുദൂരം മുന്നിൽ തന്നെയുണ്ട്‌ ഈ തീവ്രവാദികൾ. ഇവർ നടത്തിയ ക്രൈമുകളിൽ എത്ര എണ്ണം ശിക്ഷിക്കപ്പെട്ടു എന്ന ക്ണക്കെടുത്താലാണ്‌ നമ്മൾ എത്ര നിസംഗതരാണെന്ന് മനസിലാകുന്നത്‌ .

പണമെറിഞ്ഞും , സാക്ഷികളെ ഭീഷണിപ്പെടുത്തിയും ഇവർ എല്ലാ കേസിൽ നിന്നും ഊരിപ്പോരും . മാറിമാറി വരുന്ന എല്ലാ സർക്കാരും , അത്‌ കേന്ദ്രം ആയാലും സംസ്ഥാനമായാലും , പുലർത്തുന്ന നിസംഗതയാണു ഇവർക്ക്‌ വളം.

എൻ ഡി എഫ്‌ തീവ്രവാദികൾ വളർന്നാൽ കേരളവും മറ്റൊരു കാശ്മീരൊ അഫ്ഗാനിസ്ഥാനൊ ആയി മാറും... അപ്പോൾ വിലപിച്ചിട്ട്‌ കാര്യമില്ല... അനീഷ് ഷംസുദീൻ എഴുതിയ കുറിപ്പ്

മുപ്പതോളം കൊലപാതകങ്ങളും , അതിനിരട്ടി കൊലപാതക ശ്രമങ്ങളും ഉൾപ്പെടെ ഈ കുറഞ്ഞ കാലയളവിൽ അഞ്ഞൂറോളം കേസുകൾ ഏറ്റവും കുറഞ്ഞത്‌ ഇവർക്കെതിരെ രെജിസ്റ്റർ ചെയപ്പെട്ടിട്ടുണ്ട്‌ . എന്നിട്ട്‌ ഏതെങ്കിലും ഒരു കേസിൽ ഇവരുടെ തലവന്മാരായ നസ്രുദ്ധീൻ എളമരമൊ , മുവാറ്റുപുഴ അഷ്രഫൊ , കോയയൊ പോലീസിനാൽ ചോദ്യം ചെയപ്പെടുന്നത്‌ കണ്ടിട്ടില്ല .

ഭയമാണെല്ലാവർക്കും ഇവർക്കെതിരെ സംസാരിക്കാൻ .

മുസ്ലിം സമുധായത്തിന്റെ സംരക്ഷകർ എന്ന് കപട മുഖം മൂടി എടുത്തണിയുംബോഴും പറവൂർ വാണയക്കാട്‌ റമളാൻ മാസത്തിൽ സുബഹി കഴിഞ്ഞ്‌ ഇറങ്ങിയവരെ ഒളിചിരുന്നു വെട്ടാനും , തിരുവില്ലാമലയിലെ സൂഫി വര്യനെ വെട്ടിക്കൊല്ലാനും ആയുധവുമായി ഇറങ്ങി .

ഇതുവരെ ഒംബതോളം സി പി എം പ്രവർത്തകർ മാത്രം ഇവരുടെ വെട്ടുകൊണ്ട്‌ മരിച്ചു . വെട്ടേറ്റു മൃതപ്രായരായവർ അനേകം പേർ . എന്നിട്ടും എന്തുകൊണ്ടാണു സർക്കാർ ഈ ഭീകര സംഘടനയെ നിരോധിക്കാത്തത്‌ ? ഇവരുടെ സാംബത്തിക ശ്രോതസുകൾ അടക്കാത്തത്‌ ? ഇവരുടെ നേതാക്കളെ കരുതൽ തടങ്കലിൽ വെക്കാത്തത്‌ ?

കർണ്ണാടകയിലും , തമിഴ്‌ നാട്ടിലും , കേരളത്തിലുമായി 25 ഓളം പേരെ RSS നും നഷ്ടനായിട്ടുണ്ട്‌ . എന്നിട്ടും കേന്ദ്ര സർക്കാർ എന്തുകൊണ്ട്‌ ഈ തീവ്രവാദികളെ ദേശ സുരക്ഷാ നിയമം പ്രയോഗിച്‌ നിരോധിക്കുന്നില്ല?

ഇതുവരെ എല്ലാവരും തുടർന്ന് പോന്ന നിസംഗതയാണു ഇവരെ വളർത്തിയത്‌ . ഇനിയും തുടരാനാണു ഭാവമെങ്കിൽ കേരളവും മറ്റൊരു കാശ്മീരൊ , അഫ്ഗാനിസ്ഥാനൊ ആയി മറും . അപ്പോൾ വിലപിച്ചിട്ട്‌ കാര്യമില്ല

#ഇപ്പോഴില്ലെങ്കിൽ_ഇനിയൊരിക്കലുമില്ല..

advertisment

News

Related News

    Super Leaderboard 970x90