ഇങ്ങനെ ഒക്കെ ആ ദിവസങ്ങൾക്കായി ഇവിടെ മുറികൾ നിലനിൽക്കുമ്പോൾ അറിയാതെ പിന്നെയും മുറി പണിയിപ്പിക്കാൻ പോകേണ്ട വല്ല കാര്യവുമുണ്ടോ ഈ കുട്ടിക്ക് - അമീറ ആയിശബീഗം

മുസ്ലിം അല്ലല്ലോ...പാകിസ്ഥാനിലേക്ക് നാട് കടത്താൻ പറ്റില്ല... അപ്പോൾ ഇനി ചെയ്യാവുന്ന കാര്യം നേപ്പാളിലോട്ട് കേറ്റി വിടലാണ്... അവിടെ ആർത്തവനാളുകളിൽ വീടിനു പുറത്തെ വൃത്തികെട്ട കുടിലുകളിൽ തനിയെ ഭയന്ന് ഇരിക്കുമ്പോ കുട്ടി പേടിച്ചോളും...നന്നായിക്കോളും...

ഇങ്ങനെ ഒക്കെ ആ ദിവസങ്ങൾക്കായി ഇവിടെ മുറികൾ നിലനിൽക്കുമ്പോൾ അറിയാതെ പിന്നെയും മുറി പണിയിപ്പിക്കാൻ പോകേണ്ട വല്ല കാര്യവുമുണ്ടോ ഈ കുട്ടിക്ക് - അമീറ ആയിശബീഗം

ദേവിയ്ക് മാസമുറകാലത്തു അമ്പലത്തിനു പുറത്തു മുറി പണിയണമെന്ന ഒരു കമന്റ് ഏറ്റുപിടിച്ചു ആ പെൺകുട്ടിയെ അപമാനിച്ചും അനിയത്തിയെ ആക്രമിച്ചും ദേവി ഭക്തി കാണിച്ചവരെ ഒന്ന് ക്ഷമിക്കൂ..അറിവില്ലായ്മ അല്ലെ

ആലപ്പുഴ വരെ പോയാൽ ദേവിയുടെ ആർത്തവ കാലം ഉറപ്പു വരുത്തേണ്ട മുഖ്യ പൂജാരി ഉള്ള ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം ഉണ്ട്. ശിവ പാര്വതിമാരുടെ പ്രതിഷ്ഠയുള്ള അമ്പലത്തിൽ നിന്ന് പാർവതി ദേവിയുടെ 'ആ ദിവസങ്ങളിൽ' ദേവി വിഗ്രഹം പുറത്തു കൊണ്ട് പോകുകയും ശുദ്ധിയായി കഴിഞ്ഞാൽ തിരിച്ചു ആഘോഷമായി ക്ഷേത്രത്തിലേക്ക് കൊണ്ട് വരികയും ചെയ്യുന്ന ചടങ്ങു പ്രധാനമാണ്.

അല്ലെങ്കിൽ അങ്ങ് ആസ്സാമിലോട്ട് പോകാം..അവിടത്തെ പ്രധാന ആരാധനാലയങ്ങളിൽ ഒന്നായ കാമാഖ്യ ക്ഷേത്രത്തിലെ കാമാഖ്യ ദേവി ആരാധിക്കപ്പെടുന്നത് തീണ്ടാരി ദേവത ആയി തന്നെയാണ്. അവരുടെ ആർത്തവദിവസങ്ങളിൽ അമ്പലം അടച്ചിടുകയും നാലാം ദിവസം ആഘോഷമായി തുറക്കുകയും ചെയ്യുന്നു.ആ ദിവസങ്ങളിൽബ്രഹ്മപുത്ര നദി നിറം മാറി ചുവക്കുമെന്നും പറയപ്പെടുന്നു.

ഇങ്ങനെ ഒക്കെ ആ ദിവസങ്ങൾക്കായി ഇവിടെ മുറികൾ നിലനിൽക്കുമ്പോൾ അറിയാതെ പിന്നെയും മുറി പണിയിപ്പിക്കാൻ പോകേണ്ട വല്ല കാര്യവുമുണ്ടോ ഈ കുട്ടിക്ക്...

മുസ്ലിം അല്ലല്ലോ...പാകിസ്ഥാനിലേക്ക് നാട് കടത്താൻ പറ്റില്ല... അപ്പോൾ ഇനി ചെയ്യാവുന്ന കാര്യം നേപ്പാളിലോട്ട് കേറ്റി വിടലാണ്... അവിടെ ആർത്തവനാളുകളിൽ വീടിനു പുറത്തെ വൃത്തികെട്ട കുടിലുകളിൽ തനിയെ ഭയന്ന് ഇരിക്കുമ്പോ കുട്ടി പേടിച്ചോളും...നന്നായിക്കോളും...

.......................... .................... ...................

ആർത്തവം ജൈവ പ്രക്രിയയായി കാണാതെ സ്ത്രീകളെ പുറത്തിരുത്തിയും അശുദ്ധയായി മുദ്രകുത്തിയും അപമാനിച്ച ഒരു സമൂഹത്തോടുള്ള അനേകം പ്രതികരണങ്ങളിൽ ഒന്നാണ് നവമിയുടേതും...അതിന്റെ പേരിൽ ആക്രമണത്തിന് പുറപ്പെടുന്നവരോട് പുച്ഛം അല്ലാതെ മറ്റൊന്നും ഇല്ല.

advertisment

News

Related News

    Super Leaderboard 970x90