ഈ മോളുടെ രക്തത്തിലെങ്കിലും മോഡിപരിവാര്‍ സേനകളുടെ കസേരകള്‍ ഇളകിയില്ലെങ്കില്‍ മറ്റെന്തിളക്കുമെന്നാണ്... ഇനിയും സംഘപരിവാര്‍ നമ്മുടെ നാട് ഭരിയ്ക്കുമെങ്കില്‍ നമ്മളെന്തൊരു ജനതയാണ്...!!

ആ തീവ്രവാദികളെ നോക്കൂ, ഈ തീവ്രവാദികളെ കൂടി നോക്കൂ എന്നും പറഞ്ഞു നമ്മള്‍ ശത്രുവിനെ മറക്കുമ്പോള്‍ ഒറ്റക്കാര്യം ഓര്‍ക്കാം. സംഘപരിവാര്‍ ഭീകരവാദം നാട് ഭരിയ്ക്കുന്നവര്‍ കൂടിയാണ്. ഒരു ഭരണകൂടത്തിനു ഉപയോഗിക്കാന്‍ കഴിയുന്നതും, കഴിയാത്തതുമായ എല്ലാ ടൂളുമുപയോഗിച്ചാണ് മനുഷ്യരെക്കൊല്ലുന്നവരെ സംരക്ഷിയ്ക്കുന്നത്. ആ കുട്ടിയെ കൊന്നതില്‍, പീഡിപ്പിച്ചത്തില്‍ ഒരു സ്റ്റേറ്റിന്‍റെ പ്രതിനിധിയുണ്ട്.

ഈ മോളുടെ രക്തത്തിലെങ്കിലും മോഡിപരിവാര്‍ സേനകളുടെ കസേരകള്‍ ഇളകിയില്ലെങ്കില്‍ മറ്റെന്തിളക്കുമെന്നാണ്... ഇനിയും സംഘപരിവാര്‍ നമ്മുടെ നാട് ഭരിയ്ക്കുമെങ്കില്‍ നമ്മളെന്തൊരു ജനതയാണ്...!!

ആ മോളുടെ കൊലപാതകത്തിന് മതമുണ്ട്‌. മതമില്ലെന്നു നടിക്കരുത്, മതേതരമെന്നു പറയരുത്. മുസ്ലീമായതിന്‍റെ പേരിലാണ്, അത് കൊണ്ട് മാത്രമാണ് അവള്‍ കൊല്ലപ്പെടുന്നത്, അതിനു ശേഷവും അവകാശങ്ങള്‍ നിഷേധിയ്ക്കപ്പെടുന്നത്. സവര്‍ണ്ണ ഹിന്ദുക്കള്‍ പാര്‍ക്കുന്നിടത്തു മുസ്ലീങ്ങള്‍ കൂട്ടത്തോടെ താമസം തുടങ്ങിയതിന്‍റെ പൊറുതികേടാണ്, മുസ്ലീങ്ങളെ പേടിപ്പിച്ചും, പീഡിപ്പിച്ചും ഓടിച്ചു വിടാമെന്ന ധാരണപുറത്താണ് ആ കൊലപാതകം.

അതിക്രൂരമായ പീഡനത്തില്‍, എട്ടു വയസ്സുള്ള കുട്ടിയെ അമ്പലത്തില്‍ വച്ച് കൊന്നതിലും, മരിക്കും വരെ നടത്തിയ നിലക്കാത്ത ശാരീരിക പീഡനത്തിലും പ്രതികളായ "ഹിന്ദുസഹോദരരെ" രക്ഷിയ്ക്കാനാണ് ബി ജെ പി എം എല്‍ എ, മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ആ പ്രതികള്‍ക്ക് വേണ്ടിയാണ് "ഹിന്ദുക്കള്‍" ഒന്നിക്കുന്നത്.

ആ കൊലപാതകത്തില്‍ രാഷ്ട്രീയമുണ്ട്. ഒരു പിഞ്ചുകുട്ടി പോലും അപരയാണ്, മുസ്ലീമാണ്, കൊല്ലപ്പെടെണ്ടവളാണ് എന്ന് കരുതുന്ന സംഘപരിവാര്‍ ഭീകരവാദികളുടെ വെറുപ്പിന്‍റെ രാഷ്ട്രീയപുറത്താണ് ആ കൊലപാതകം നടന്നിരിക്കുന്നത്. ഒരു മോളെ മുന്നില്‍ കാണുമ്പോള്‍ അവളെ കൊല്ലാമെന്നും, പീഡിപ്പിക്കാമെന്നും, അമ്പലം അതിനൊരു മറയാക്കാമെന്നും തോന്നുന്നത് മനുഷ്യന്‍റെ വന്യമായ ചോദനകള്‍ കൊണ്ട് മാത്രമല്ല. അതൊരു ആശയപ്പുറത്തെ ആലോചനയിലാണ്. പരസ്പരം അറിയാത്ത, കണ്ടിട്ടില്ലാത്ത, പിഞ്ചുകുട്ടികളായ Jew മനുഷ്യരെ കാണുമ്പോള്‍ പോലും കൊന്നു തള്ളമെന്നു ഒരു ജനത കരുതിയത് നാസിസമെന്ന ആശയത്തിന്‍റെ വേരില്‍ മുളച്ച തോന്നലിലായിരുന്നു. ഇത്രയും ക്രൂരമായ ഒരു കൊലപാതക വാര്‍ത്ത വായിച്ചിട്ടാണ് കേരളത്തില്‍ മലയാളമെഴുതുന്ന സംഘി എഫ് ബി ഹാന്‍ഡിലുകള്‍ അവളെ പീഡിപ്പിച്ചതിനോട് യോജിപ്പില്ല, വെടിവച്ച് കൊന്നാല്‍ പോരായിരുന്നോ എന്ന് പറയുന്നത് !

അത് കൊണ്ട് തന്നെ ആ കൊലപാതകത്തിന് തീര്‍ച്ചയായും രാഷ്ട്രീയമുണ്ട്. ആരെകൊന്നാലും, പീഡിപ്പിച്ചാലും, അതെത്ര ക്രൂരമായാലും, അതെത്ര ചെറിയ മക്കളെയായാലും നിയമം തങ്ങളെ വെറുതെ വിടുമെന്ന് കരുതാന്‍ മാത്രം സംഘപരിവാര്‍ ആശയം തന്നെയാണ് ഈ നാട് ഭരിയ്ക്കുന്നത്.

അതേ, beti bachao എന്ന് പരസ്യം കൊടുക്കുമ്പോഴും, എല്ലാ പ്രതികളെയും ഞങ്ങള്‍ സംരക്ഷിച്ചു കൊള്ളാമെന്നു പറയുന്ന മോഡിക്കൂട്ടങ്ങള്‍ തന്നെയാണ് നാട് ഭരിയ്ക്കുന്നത്. വീഡിയോ എടുത്തു ഒരു മനുഷ്യനെ മുസ്ലീമായതിന്‍റെ പേരില്‍ ചുട്ടുകൊന്ന സംഘിയ്ക്ക് സമ്മാനങ്ങള്‍ കൊടുക്കുന്നുണ്ടവര്‍. കാലാപകാലത്തെ ഹിന്ദുപ്രതികളെ വിട്ടയാക്കാന്‍ നിയമമാവുന്നുണ്ട്. പീഡിപ്പിക്കപ്പെട്ട മകളെക്കുറിച്ച് പരാതി പറയാന്‍ പോയ മനുഷ്യനെ പോലീസ് തല്ലിക്കൊന്നിട്ടുണ്ട്. ഇതെല്ലാം സംഘപരിവാര്‍ ഭരിയ്ക്കുന്ന നാട്ടിലാണ്. ആ അധികാരത്തിന്‍റെ അനുഗ്രഹത്തിലാണ് ഇവരീ മക്കളെ അതിക്രൂരമായി കൊല്ലുന്നത്.

ആ തീവ്രവാദികളെ നോക്കൂ, ഈ തീവ്രവാദികളെ കൂടി നോക്കൂ എന്നും പറഞ്ഞു നമ്മള്‍ ശത്രുവിനെ മറക്കുമ്പോള്‍ ഒറ്റക്കാര്യം ഓര്‍ക്കാം. സംഘപരിവാര്‍ ഭീകരവാദം നാട് ഭരിയ്ക്കുന്നവര്‍ കൂടിയാണ്. ഒരു ഭരണകൂടത്തിനു ഉപയോഗിക്കാന്‍ കഴിയുന്നതും, കഴിയാത്തതുമായ എല്ലാ ടൂളുമുപയോഗിച്ചാണ് മനുഷ്യരെക്കൊല്ലുന്നവരെ സംരക്ഷിയ്ക്കുന്നത്. ആ കുട്ടിയെ കൊന്നതില്‍, പീഡിപ്പിച്ചത്തില്‍ ഒരു സ്റ്റേറ്റിന്‍റെ പ്രതിനിധിയുണ്ട്. കേസ് ഒതുക്കാന്‍ കാശ് വാങ്ങിയ പോലീസ് സ്റ്റേറ്റിന്‍റെ ഭാഗമാണ്. ഈ നേരത്തും പ്രതികളെ രക്ഷിയ്ക്കാന്‍ രംഗത്തിറങ്ങിയവര്‍ സംഘപരിവാര്‍ സ്റ്റേറ്റിന്‍റെ ഭാഗമായി നിക്കുന്ന മനുഷ്യരാണ്. ഹിന്ദുത്വ രാഷ്ട്രീയം പറഞ്ഞ ബി ജെ പി പ്രതികളാണ്.

ഈ കൊലപാതകത്തിന് മതമുണ്ട്‌, രാഷ്ട്രീയമുണ്ട്, അധികാരങ്ങളുടെ മൗനസമ്മതമുണ്ട്. മോഡിക്കൂട്ടങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ചാണ് ആ മോളുടെ അവാകാശങ്ങള്‍ക്ക് വേണ്ടി കരയുന്നതെങ്കില്‍ അത് വൃത്തികേടാണ്. അത് ക്രൂരമാണ്. മരിച്ചമക്കളോട് ചെയ്യുന്ന പീഡനമാണ്.

മതി നിങ്ങളുടെ beti bachao എന്നാണു പറയണ്ടത്.അധികാരത്തിന് പുറത്തു കടക്കു എന്ന് തന്നെ പറയണം . അഭിനയം മതിയാക്കി മടങ്ങി പോവ്വൂ രക്തക്കറയുള്ള പ്രധാനമന്ത്രിയെന്നാവണം മുദ്രാവാഖ്യം, ഈ ഒടുക്കത്തെ ഭരണം നിര്‍ത്തണം എന്ന് മാത്രമാണ് പറയണ്ടത്.

ഈ മോളുടെ രക്തത്തിലെങ്കിലും മോഡിപരിവാര്‍ സേനകളുടെ കസേരകള്‍ ഇളകിയില്ലെങ്കില്‍ മറ്റെന്തിളക്കുമെന്നാണ്.
ഇനിയും സംഘപരിവാര്‍ നമ്മുടെ നാട് ഭരിയ്ക്കുമെങ്കില്‍ നമ്മളെന്തൊരു ജനതയാണ്.

advertisment

News

Super Leaderboard 970x90