Kerala

എസ്‌പി ഫോർട്ട് ആശുപത്രിയിൽ കാലിനു പൊട്ടലുമായി പോകുമ്പോൾ സ്‌നേഹിച്ച് കൊതി തീരാതെ എന്റെ ഇക്ക എന്നന്നേക്കുമായി ഞങ്ങളെ വിട്ട് പോകുമെന്ന് കരുതിയില്ല...

എല്ലാം ശരിയാക്കി എടുക്കാമെന്നും ആറുമാസത്തിനുള്ളിൽ അൽത്താഫിന്റെ കാലുകൾ പഴയത് പോലെ ആക്കി തരാമെന്നും എന്നാൽ ചില ശസ്ത്രക്രിയകൾ ഉണ്ടെന്നും അൽപ്പം പണം ചെലവ് വരും എന്നും മാത്രമാണ് എസ്‌പി ഫോർട്ട് അധികൃതർ പറഞ്ഞത്.സ്വന്തം ഇഷ്ടപ്രകാരം മാറ്റുന്നു എന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എഴുതി കൊടുത്ത ശേഷമാണ് കൊണ്ട് പോയത്.

 എസ്‌പി ഫോർട്ട് ആശുപത്രിയിൽ കാലിനു പൊട്ടലുമായി പോകുമ്പോൾ സ്‌നേഹിച്ച് കൊതി തീരാതെ എന്റെ ഇക്ക എന്നന്നേക്കുമായി ഞങ്ങളെ വിട്ട് പോകുമെന്ന് കരുതിയില്ല...

ഒന്നര മാസം മുൻപ് നടന്ന ഒരപകടത്തിൽ കാലിൽ മൂന്നു പൊട്ടലും തോളിൽ ഒരു പൊട്ടലും മാത്രമാണ് അൽത്താഫിനു പറ്റിയ പ്രധാന പരിക്കുകൾ. കഴിഞ്ഞ 39 ദിവസത്തെ ഹോസ്പിറ്റൽ വാസത്തിനിടയിൽ ഒന്നിൽ കൂടുതൽ ഓപ്പറേഷനു അൽത്താഫ് വിധേയനായി.

കാലിനു പൊട്ടലുമായി പോയ രോഗി എങ്ങനെയാണ് മരിക്കുക. ഒരു കാരണവശാലും എസ്‌പി ഫോർട്ട് ആശുപത്രി അധികൃതരെ വെറുതെ വിടില്ല. ഇത്രയും ചികിത്സയും ശസ്ത്രക്രിയയും ഒക്കെ നടത്തിയിട്ടും ഒന്നിന്റേയും വിശദാംശങ്ങൾ നഴ്സായ ഭാര്യയെ പോലും അധികൃതർ അറിയിച്ചില്ല. എന്നിട്ട് അയാൾ ഇന്ന് മരണമടഞ്ഞിരിക്കുന്നു എന്നത് വിശ്വസിക്കാൻ നാട്ടുകാരും സഹപ്രവർത്തകരും അൽത്താഫിന്റെ ഒപ്പം പ്രവർത്തിക്കുന്ന പാർട്ടിക്കാരും തയ്യാറാകുന്നില്ല.

കഴിഞ്ഞ മാർച്ച് 21ന് ഒരു മീറ്റിങ്ങിന് പോയ ശേഷം സുഹൃത്തിനെ വെള്ളനാടുള്ള വീട്ടിൽ ആക്കി മടങ്ങി വരുമ്പോഴാണ് പാലക്കാടേക്ക് വാഴക്കുലയുമായി പോയ മിനി വാൻ അൽത്താഫിന്റെ പൾസർ 220 ബൈക്കുമായി കൂട്ടിയിടിച്ചത്. മിനിവാൻ ഡ്രൈവർ തന്നെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതും.അപകട സമയത്ത് അൽത്താഫ് ഹെൽമറ്റ് ഉപയോഗിച്ചിരുന്നതുകൊണ്ട് തന്നെ തലയ്ക്ക് പരിക്ക് പറ്റിയതുമില്ല.

എന്നാൽ ആശുപത്രിയിൽ എത്തിച്ച ശേഷം ഡോക്ടർമാർ പരിശോധന നടത്തി ബന്ധുക്കൾ എത്തിയപ്പോൾ വിവരമറിയിക്കുകയും ഒരു ശസ്ത്രക്രിയ വേണമെന്നും എന്നാൽ അത് കഴിഞ്ഞാൽ ഒരു കാലിന് പൊക്കക്കുറവ് ഉണ്ടാകുമെന്നും അറിയിക്കുകയായിരുന്നു. ആറ് മാസത്തോളം ചികിൽസ നടത്തേണ്ടി വരുമെന്നും മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞത് അനുസരിച്ചാണ് കൂടുതൽ മെച്ചപ്പെട്ട ചികിത്സ വേണമെന്നും ഏതെങ്കിലും സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകാമെന്നും ബന്ധുക്കൾ തീരുമാനിച്ചത്.

പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വാങ്ങിയ ശേഷം സ്വകാര്യ ആശുപത്രിയായ എസ്‌പി ഫോർട്ട് ആശുപത്രിയിലേക്ക് എത്തുയായിരുന്നു. മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ചികിത്സ റിപ്പോർട്ട് എസ്‌പി ഫോർട്ട് ആശുപത്രി അധികൃർക്ക് മെയിൽ ചെയ്യുകയായിരുന്നു. അൽത്താഫിന്റെ ഭാര്യ നേരിട്ട് പോയി സംസാരിക്കുകയും ചെയ്തിരുന്നു.

എല്ലാം ശരിയാക്കി എടുക്കാമെന്നും ആറുമാസത്തിനുള്ളിൽ അൽത്താഫിന്റെ കാലുകൾ പഴയത് പോലെ ആക്കി തരാമെന്നും എന്നാൽ ചില ശസ്ത്രക്രിയകൾ ഉണ്ടെന്നും അൽപ്പം പണം ചെലവ് വരും എന്നും മാത്രമാണ് എസ്‌പി ഫോർട്ട് അധികൃതർ പറഞ്ഞത്.സ്വന്തം ഇഷ്ടപ്രകാരം മാറ്റുന്നു എന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എഴുതി കൊടുത്ത ശേഷമാണ് കൊണ്ട് പോയത്. ആദ്യ ദിവസം തന്നെ ഒരു ശസ്ത്രക്രിയ നടത്തുകയും ചെയ്തു. തോളെല്ലിനും തുടയിലുമാണ് ശസ്ത്രക്രിയ നടത്തിയത്. പിന്നീട് പല ഘട്ടങ്ങളായി നിരവധി സർജറികൾ നടത്തി. പിന്നീട് വലത് കാലിന് രക്തയോട്ടം കുറവാണെന്ന പറഞ്ഞ് ഇടത് കാലിൽ നിന്നും ഒരു വെയ്ൻ മുറിച്ച് വലത് കാലിലേക്ക് സ്ഥാപിക്കുകയായിരുന്നു.

അതിന് ശേഷം അന്ന് വൈകുന്നേരം തന്നെ വാർഡിലേക്ക് മാറ്റുകയും ചെയ്തു.എല്ലാരോടും സന്തോഷത്തോടെ പെരുമാറുകയും ചിരിക്കുകയും ഒക്കെ ചെയ്യുമായിരുന്നു.പിന്നീട് വലത് കാലിലേക്ക് മുതുകിൽ നിന്നും മാംസം മുറിച്ച് ഫ്ളാപ്പ് ചെയ്യണമെന്ന് പറഞ്ഞു. ഇതിന് മൂന്നര ലക്ഷം രൂപയാണ് ആശുപത്രി അധികൃതർ നിശ്ചയിച്ച ഫീസ്. ആ ശസ്ത്രക്രിയ ചെയ്യുമ്പോൾ തന്നെ ഏകദേശം 10 ലക്ഷം രൂപയുടെ ചികിത്സ നടത്തി കഴിഞ്ഞിരുന്നു. അൽത്താഫിന് ആശങ്കകൾ ഉണ്ടായിരുന്നുവെങ്കിലും, എല്ലാരോടും വിളിച്ച് ഫോണിൽ സംസാരിച്ച ശേഷമാണ് അൽത്താഫിനെ പിന്നെ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ചത്. രാവിലെ ഓപ്പറേഷൻ തിയറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെയാണ് ശസ്ത്രക്രിയ കഴിഞ്ഞത്. ഇടയ്ക്ക് അന്വേഷിച്ചപ്പോൾ അത് ഒരു വലിയ ശസ്ത്രക്രിയ ആണെന്നാണ് ഒരു നഴ്സ് ബന്ധുക്കളെ അറിയിച്ചത്.രാത്രി 11.30 കഴിഞ്ഞാണ് പുറത്തിറക്കിയത്.

അനിയത്തി അകത്ത് കയറി നോക്കിയപ്പോൾ സെഡേഷനിലായിരുന്നു. രാവിലെ ആയപ്പോൾ അറിയിച്ചത്. ഇടത് കാലിൽ നിന്നും എടുത്ത് വെയിൻ സർക്കുലേറ്റ് ചെയ്യുന്നില്ല എന്നായിരുന്നു.പിന്നെ അതേ വെയിൻ വീണ്ടും സർജറി ചെയ്തതായി ഡോക്ടർ വിജയകുമാർ അറിയിച്ചു. നല്ല ബ്ലീഡിങ്ങ് ഉണ്ടെന്നും ഉടൻ രക്തം വേണമെന്നും അവർ അറിയിക്കുകയും ചെയ്തു.

ഭാര്യ തന്നെയാണ് എല്ലാവരേയും വിളിച്ച് ബ്ലഡ് വേണമെന്ന കാര്യം അറിയിച്ചതും അത് സംഘടിപ്പിക്കാൻ മുൻപിൽ നിന്നതും. കുറച്ച് കൂടി മെച്ചപ്പെട്ട ചികിത്സ ലഭിക്കും എന്ന് കരുതിയാണ് അവിടേക്ക് കൊണ്ട് പോയത്. പിന്നീട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ പറഞ്ഞത് മൂത്രം ശരിക്ക് പോകുന്നില്ലെന്നും ഡയാലിസസ് വേണമെന്നുമാണ്. രക്ത സമ്മർദ്ദം കുറവാണെന്നും ഒരു മരുന്നിനോടും പ്രതികരിക്കുന്നില്ലെന്നും പറഞ്ഞ ശേഷം ആളെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു.

ഇതിനിടയ്ൽ ആശുപത്രി അധികൃതർ പറഞ്ഞത് എല്ലാം തന്നെ കുഴപ്പമില്ലാതെ പോകുന്നു എന്നാണ്. പേടിക്കേണ്ട സഹചര്യം കഴിഞ്ഞു എന്ന് എന്നെയും അൽത്താഫിന്റെ ഭാര്യയേയും വിളിച്ച് അറിയിക്കുകയും ചെയ്തു. പിന്നീട് നസീം എന്ന ഡോക്ടർ വിളിച്ച് പറഞ്ഞത് അനുസരിച്ച് അത്യാവശ്യമായി കാണണം എന്ന ഡോക്ടർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ പോയി കാണുകയായിരുന്നു. ഐസിസി യൂണിറ്റിലുണ്ടായിരുന്ന ഡോക്ടർ പറഞ്ഞത് ചെയ്യാനുള്ളത് എല്ലാം ചെയ്തു.

പക്ഷേ ഒന്നും ചെയ്യാനായില്ല എന്നാണ്.അകത്ത് കേറി കണ്ടോളു എന്ന് പറയുമ്പോൾ പോലും ആള് പോയി എന്ന് അറിയില്ലായിരുന്നു.

advertisment

News

Related News

    Super Leaderboard 970x90