Cinema

ഉന്നവയിലെയും കഠുവയിലെയും പീഡനങ്ങള്‍ WCC അറിഞ്ഞില്ലേ ? ഈ സംഘടന ദിലീപിനെ നേരിടാന്‍ വേണ്ടി മാത്രമുള്ളതാണോ? - ആലപ്പി അഷ്‌റഫ്

ഒരുപക്ഷേ ഐക്യരാഷ്ട്ര സംഘടനാ തലവന്‍, ‘ഭയാനകം അതിക്രൂരം’ എന്നു അപലപിച്ചത് അവര്‍ക്കു വേണ്ടിയാണന്ന് കരുതിക്കാണും…അല്ലങ്കില്‍ ദളിതരും ന്യൂനപക്ഷവും സംഘടനയില്‍ ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല.

ഉന്നവയിലെയും കഠുവയിലെയും പീഡനങ്ങള്‍ WCC അറിഞ്ഞില്ലേ ? ഈ സംഘടന ദിലീപിനെ നേരിടാന്‍ വേണ്ടി മാത്രമുള്ളതാണോ? - ആലപ്പി അഷ്‌റഫ്

ഉന്നവയിലെയും കഠുവയിലെയും പീഡനങ്ങള്‍ WCC അറിഞ്ഞില്ലേ ? 8 വയസ്സുകാരിയെ 8 ദിവസം കൊണ്ട് ഇഞ്ചിഞ്ചായ്, അതിക്രൂരമായ് നിരവധി പേര്‍ നിരവധി തവണ മാനഭംഗപ്പെടുത്തി. അവസാനം കല്ലുകൊണ്ടു തലക്കടിച്ചു കൊന്നത്. ലോകം മുഴുവന്‍ ഈ ക്രൂരതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയിട്ടും WCC എന്ന സംഘടനക്ക് ഒന്നും പറയാനില്ലേ.. ഒരു വരി പ്രതിഷേധം…?

ഒരുപക്ഷേ ഐക്യരാഷ്ട്ര സംഘടനാ തലവന്‍, ‘ഭയാനകം അതിക്രൂരം’ എന്നു അപലപിച്ചത് അവര്‍ക്കു വേണ്ടിയാണന്ന് കരുതിക്കാണും…അല്ലങ്കില്‍ ദളിതരും ന്യൂനപക്ഷവും സംഘടനയില്‍ ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല. അതുമല്ലെങ്കില്‍ ഈ സംഘടന ദിലീപിനെ നേരിടാന്‍ വേണ്ടി മാത്രമുള്ളതാണോ എന്നും അറിയില്ല…

സഹോദരിമാരെ ഇനിയും നിങ്ങള്‍ക്ക് പ്രതികരിക്കാന്‍ സമയമുണ്ട്.. അല്ലെങ്കില്‍ WCC എന്ന സംഘടന വെറും വെയ്സ്റ്റ് സിനിമ സെലിബ്രിറ്റിസ് എന്ന അര്‍ത്ഥത്തിലായിപ്പോകില്ലേ.. .?

advertisment

News

Super Leaderboard 970x90