National

ഭൂമിയാണ്‌ മെത്ത, ആകാശമാണ്‌ മേല്‍കൂര

ഓരോ സാഹാഹ്നങ്ങളിലും തെരുവിന്‍റെ നിശബ്ധതകളില്‍ അതിന്‍റെ ഓരത്താണ്‌ ഇവര്‍ അന്തിയുറങ്ങുന്നത്. ആണും, പെണ്ണും അച്ഛനും അമ്മയും മക്കളും അയല്‍വാസികളും ഒരു തര്‍ക്കവുമില്ലാതെ, ഒരു അത്യാഗ്രഹങ്ങളും ഇല്ലാതെ ആകാശം മേല്‍കൂരയാക്കി ഉറങ്ങുന്നു. നിരന്തരമായ നടത്തം ഇവരുടെ കാലുകളില്‍ നിന്നും അവശേഷിക്കുന്ന ചോരകൂടെ വിണ്ടു കീറിയ ചെരുപ്പിലെക്ക് കിനിഞ്ഞിറങ്ങുമ്പോള്‍ പോലും ഇവര്‍ പിന്മാരുന്നില്ല....

ഭൂമിയാണ്‌ മെത്ത, ആകാശമാണ്‌ മേല്‍കൂര

65 വയസ്സുള്ള ശങ്കര്‍ വഘേര തന്‍റെ പ്ലാസ്റ്റിക് സഞ്ചി നിലത്തു വച്ച് നീളന്‍ മുളവടി നിലത്തുറപ്പിച്ചു ദീര്‍ഖ നിശ്വാസം വിട്ടു. ഖോലി മഹാദേവ് സമുദായത്തില്‍ പെട്ട ശങ്കര്‍ വഘേര നാഷിക് നഗരത്തില്‍ നിന്നും അകലെ കിടക്കുന്ന ദിണ്ടോരി താലൂക്കില്‍ നിന്നാണ് വരുന്നത്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കരളലിയിക്കുന്ന മഹത്തായ ഒരു കര്‍ഷക പ്രക്ഷോഭത്തിനാണ് വൃദ്ധനായ ഈ ദരിദ്ര കര്‍ശകന്‍ വന്നിരിക്കുന്നത്. മാര്ച് ആറിനു നാസിക്കിലെ സിബീഎസ് ചൌക്കില്‍ നിന്നാണ് സിപിഐഎമ്മിന്‍റെ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഈ കാല്‍ നട പ്രക്ഷോഭം ആരംഭിക്കുന്നത്. 200 കിലോമീറ്ററോളം അകലെയുള്ള ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ലക്ഷ്യമാക്കിയാണ് ഇവര്‍ നടന്നു തുടങ്ങിയത്. മാധ്യമങ്ങളുടെ പിന്തുണയില്ലാതെ.., അധികാരത്തിന്‍റെ തണല്‍ ഇല്ലാതെ, ഗ്ലാമര്‍ നേതാക്കള്‍ ഇല്ലാതെ, സാമൂഹിക മാധ്യമങ്ങളുടെ ചെറിയ പിന്തുണയും, നിശ്ചയദാര്‍ട്യവും മാത്രം കൈമുതലാക്കി ഇവര്‍ ഇറങ്ങുമ്പോള്‍ ഒരു ലക്ഷത്തോളം ആളുകള്‍ അണിനിരക്കുന്ന ഒരു പ്രക്ഷോഭമായി ഇത് വളരുമെന്ന് നേതാക്കള്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.

ഭൂമിയാണ്‌ മെത്ത, ആകാശമാണ്‌ മേല്‍കൂര

തങ്ങളുടെ തോളില്‍ തൂക്കിയ ചെറിയ പ്ലാസ്റ്റിക് ബാഗുകളിലും, മുളകൊണ്ടു മിടഞ്ഞ സഞ്ചികളിലും പത്ര കടലാസില്‍ പൊതിഞ്ഞ ചപ്പാത്തിയും സബ്ജിയും ആണ് ഇവരുടെ ആഹാരം. ചെറിയ തൂക്കു പാത്രത്തില്‍ ശേഖരിക്കുന്ന വെള്ളമാണ് ഇവര്‍ കുടിക്കുന്നത്, ഓരോ സാഹാഹ്നങ്ങളിലും തെരുവിന്‍റെ നിശബ്ധതകളില്‍ അതിന്‍റെ ഓരത്താണ്‌ ഇവര്‍ അന്തിയുറങ്ങുന്നത്. ആണും, പെണ്ണും അച്ഛനും അമ്മയും മക്കളും അയല്‍വാസികളും ഒരു തര്‍ക്കവുമില്ലാതെ, ഒരു അത്യാഗ്രഹങ്ങളും ഇല്ലാതെ ആകാശം മേല്‍കൂരയാക്കി ഉറങ്ങുന്നു. നിരന്തരമായ നടത്തം ഇവരുടെ കാലുകളില്‍ നിന്നും അവശേഷിക്കുന്ന ചോരകൂടെ വിണ്ടു കീറിയ ചെരുപ്പിലെക്ക് കിനിഞ്ഞിറങ്ങുമ്പോള്‍ പോലും ഇവര്‍ പിന്മാരുന്നില്ല.

ജിഡിപി തള്ളുകളും, കര്‍ഷകാശ്വാസ തള്ളുകളും കൊണ്ട് മാധ്യമ, സമൂഹ മാധ്യമ ട്രാഫിക് ജാം സൃഷിക്കുന്ന നമ്മുടെ രാജ്യത്ത് കര്‍ഷകന്‍ ചെറിയൊരു ആഹ്വാനം കേള്‍ക്കുമ്പോള്‍ തന്നെ ഇറങ്ങി തിരിക്കുന്നത് അവന്‍റെ ജീവിത പ്രാരാബ്ദം അത്രയും കടുത്തത്‌ കൊണ്ടാണ്. കംബ്യൂട്ടര്‍ സ്ക്രീനില്‍ ഗ്രാഫ് വരച്ചത് കൊണ്ട് അവന്‍റെ ജീവിത നിലവാരം ഉയരില്ല, അവന്‍റെ കടങ്ങള്‍ തീരില്ല, അവന്റ് വിളകള്‍ക്ക് വില കിട്ടില്ല.

ഭൂമിയാണ്‌ മെത്ത, ആകാശമാണ്‌ മേല്‍കൂര

വികസനത്തിന്‍റെ പേരില്‍ ഒരു സുപ്രഭാതത്തില്‍ കര്‍ഷകനെ അവന്‍റെ കൃഷിയിടത്തില്‍ നിന്നും, പുരയിടത്തില്‍ നിന്നും ഇറക്കി വിടുകയാണ് ഇന്ത്യയില്‍ എമ്പാടും നടക്കുന്നത്. നീതിയുക്തമായ നഷ്ട പരിഹാരം തക്ക സമയത്ത് ലഭ്യമാക്കുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, കര്‍ഷക വഞ്ചന അവസാനിപ്പിക്കുക, ആദിവാസികള്‍ക്ക് വനാവകാശ നിയമം അനുവദിക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, നദീ സംയോജന പദ്ധതി നടപ്പിലാക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക മാര്‍ച്ച്‌ ഇന്ന് മുംബൈ നഗത്തില്‍ പ്രവേശിക്കുന്നത്.

മുംബൈ കണ്ട ഏറ്റവും വലിയ മനുഷ്യ സംഗമം ആണ് ഇന്നും നാളെയുമായി നഗരം കാണാന്‍ പോകുന്നത്. നാളെ നിയമ സഭയെ ഘോരാവോ ചെയ്യും എന്നാണു കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുള്ളത്, ഇരുനൂറു കിലോമീറ്റര്‍ കാല്‍ നടയായി വരാമെങ്കില്‍, തോളില്‍ തൂക്കിയ സഞ്ചിയിലെ ഒരല്പം ഭക്ഷണം കഴിച്ചു അവര്‍ക്ക് പോരാടാന്‍ കഴിയുമെങ്കില്‍, കാല്‍പാദങ്ങള്‍ വിണ്ടു കീറുമ്പോഴും അവര്‍ക്ക് ആവേശവും രോഷവും വര്‍ദ്ധിക്കുന്നു എങ്കില്‍ ഇവര്‍ക്ക് സാധിക്കാത്ത ഒന്നല്ല നിയമസഭ ഘോരാവോ ചെയ്യുന്നതും. മനുഷ്യന്‍റെ ദാരിദ്യത്തെക്കാള്‍ വലുതല്ല മറ്റൊന്നും.

ഭൂമിയാണ്‌ മെത്ത, ആകാശമാണ്‌ മേല്‍കൂര

അണ്ണാ ഹസാരെയുടെ സ്ട്രീറ്റ് മാജിക്കിന് കിട്ടിയ പരിലാളനയൊന്നും ഈ പ്രക്ഷോഭത്തിന് ലഭിച്ചില്ല, ദില്ലിയിലെ മൂത്ത മാധ്യമ ശിങ്കങ്ങള്‍ പോലും മൂലയില്‍ ഒതുക്കിയ വാര്‍ത്ത. നമ്മള്‍ സോഷ്യല്‍ മീഡിയയിലെ ഓരോ ആളുകളും ശ്രദ്ധിക്കാതെ പോയ വാര്‍ത്ത. വെറും 71 ലൈക്കും, 3288 വ്യൂകളുമായി മൂലയില്‍ ഒതുങ്ങി പോയ മഹാരാഷ്ട സിപിഎമ്മിന്റെ വീഡിയോ പോസ്റ്റ്‌. എന്നിട്ടും സിപിഎം ഈ പ്രക്ഷോഭത്തില്‍ പതിനായിരങ്ങളെ അണിനിരത്തിയത് വാചക കസര്ത്തിന്‍റെ ബലത്തിലല്ല, അവര്‍ ശരിയായ രാഷ്ട്രീയം ശരിയായ സമയത്ത് പറയുന്നു എന്നത് കൊണ്ടാണ്.

ദശാബ്ദങ്ങള്‍ക്ക് മുന്‍പ് മുംബൈയിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ നേതൃത്വം വഹിച്ചത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ആയിരുന്നു എങ്കില്‍ ഇപ്പോള്‍ മഹാരാഷ്ട്രയില്‍ അവര്‍ മറ്റൊരു ചരിത്ര ദൌത്യം ഏറ്റെടുത്തിരിക്കുന്നു. രാജസ്ഥാനിലും, മധ്യ പ്രദേശിലും, ഒഡീഷയിലുമെല്ലാം കര്‍ഷകര്‍ പ്രക്ഷോഭത്തിന്റെ വഴിയിലാണ്. കൊര്‍പ്പരെറ്റ് മുതലാളിമാര്‍ കോടികള്‍ തട്ടി മുങ്ങുമ്പോഴും അവര്‍ക്കെതിരെ കൃത്യമായി നടപടി പോലും എടുകാനാകാതെ മോഡി സര്‍ക്കാര്‍ DRT യുടെ ചിറകു വെട്ടുന്നതെങ്ങനെഎന്ന് ഗവേഷണം നടത്തി കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ നേതാക്കള്‍ക്ക് ഇത്തരം സമരങ്ങളുടെ ജന പിന്തുണ അല്പമെങ്കിലും ഗ്രൌണ്ട് റിയാലിറ്റി സെന്‍സ് നല്‍കേണ്ടതാണ്...

കര്‍ഷക പ്രക്ഷോഭത്തിന് ഒരായിരം ആശംസകള്‍

advertisment

News

Related News

    Super Leaderboard 970x90