Travel

കോ​ട്ട​യം​- ആ​ല​പ്പു​ഴ ബോ​ട്ട് യാ​ത്ര....

കോ​ട്ട​യം കോ​ടി​മ​ത ബോ​ട്ട്ജെ​ട്ടി​യി​ൽ​നി​ന്ന് 19 രൂ​പ​യു​ടെ ടി​ക്ക​റ്റ് എ​ടു​ത്താ​ൽ വേ​ന്പ​നാ​ടി​ന്‍റെ സൗ​ന്ദ​ര്യം ക​ണ്‍​നി​റ​യെ അ​സ്വ​ദി​ക്കാം. പ​തി​വു യാ​ത്ര​ക്കാ​രേ​ക്കാ​ളു​പ​രി​ വി​ദ്യാ​ർ​ഥി​ക​ളും വി​നോ​ദസ​ഞ്ചാ​രി​ക​ളു​മ​ട​ക്കം നി​ര​വ​ധി ആ​ളു​ക​ളാ​ണ് യാ​ത്രാബോ​ട്ടി​ൽ ക​യ​റു​വാ​നാ​യി കോ​ടി​മ​ത ബോ​ട്ട്ജെ​ട്ടി​യി​ലെ​ത്തു​ന്ന​ത്.

കോ​ട്ട​യം​- ആ​ല​പ്പു​ഴ ബോ​ട്ട് യാ​ത്ര....

കോട്ടയത്തു നിന്നും ആലപ്പുഴയ്ക്ക് ഒന്നു പോയാലോ. വെറുതെയല്ല മനോഹരമായ കാഴ്ചകളൊക്കെ കണ്ട് ഒരു ബോട്ട് യാത്ര. ചുരുങ്ങിയ ചെലവിൽ മനം മയക്കുന്ന കാഴ്ചകൾ സമ്മാനിക്കുന്ന കായൽ യാത്രക്കു അവസരമൊരുക്കി കോട്ടയംആലപ്പുഴ ബോട്ട് സർവീസ് വീണ്ടും ആരംഭിച്ചിരിക്കുന്നു. മറ്റു ബോട്ടുയാത്രകൾ പോലെയല്ല ഇത്. കോട്ടയത്തു നിന്നും ആലപ്പുഴയ്ക്കു പോയാൽ ജലനിരപ്പിൽ നിന്നും താഴ്ന്നു കിടക്കുന്ന പാടങ്ങളും പാടങ്ങളിലേക്കു വെള്ളം കയറാതെ സൂക്ഷിക്കുന്ന മടകളും ചാഞ്ഞുനിൽക്കുന്ന തെങ്ങുകളും അങ്ങനെ കണ്ണിനുകുളിര്‌‌മയേകുന്ന നിരവധി കാഴ്ചകളാണ് ഈ യാത്ര സമ്മാനിക്കുക.

കോ​ട്ട​യം​- ആ​ല​പ്പു​ഴ ബോ​ട്ട് യാ​ത്ര....

ചാടിത്തുള്ളിപ്പോകുന്ന കരിമീനുകളെയും ഇവയെ പിടിക്കാൻ കണ്ണുംനട്ടിരിക്കുന്ന നീലപ്പൊൻമാനുകളെയും ഇടയ്ക്കിടെ കാണാം. വെള്ളകൊക്കുകളും കുളക്കോഴികളും തലങ്ങും വിലങ്ങും പറക്കുന്നതും സുന്ദരമായ കാഴ്ച തന്നെ. പച്ചനിറഞ്ഞ പാടങ്ങളും കൊച്ചുകൊച്ചു വീടുകളും ഷാപ്പുകളും മീൻ പിടിക്കുന്നവരും കായലും കനാലും അങ്ങനെ കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ചകൾ നിരവധി. വേന്പനാട്ടു കായലിന്‍റെ ഭാഗമായ ആർ ബ്ലോക്ക് കായൽപരപ്പിലെത്തുന്പോൾ യാത്ര കൂടുതൽ നയനമനോഹരമാകും.

കോ​ട്ട​യം​- ആ​ല​പ്പു​ഴ ബോ​ട്ട് യാ​ത്ര....

വേമ്പനാടിന്‍റെ സൗന്ദര്യം കാണാൻ വെറും 19 രൂപ :

കോട്ടയം കോടിമത ബോട്ട്ജെട്ടിയിൽനിന്ന് 19 രൂപയുടെ ടിക്കറ്റ് എടുത്താൽ വേന്പനാടിന്‍റെ സൗന്ദര്യം കണ്‍നിറയെ അസ്വദിക്കാം. പതിവു യാത്രക്കാരേക്കാളുപരി വിദ്യാർഥികളും വിനോദസഞ്ചാരികളുമടക്കം നിരവധി ആളുകളാണ് യാത്രാബോട്ടിൽ കയറുവാനായി കോടിമത ബോട്ട്ജെട്ടിയിലെത്തുന്നത്.

ചെലവുകുറഞ്ഞ രീതിയിൽ ഇത്രയും മനോഹരമായ ഒരു യാത്രാനുഭവം മറ്റൊരിടത്തും ലഭിക്കില്ല. അഞ്ചുവർഷത്തിനുശേഷമാണ് ജലഗതാഗതവകുപ്പിന്‍റെ കോട്ടയം – ആലപ്പുഴ ബോട്ട് സർവീസ് പുനരാരംഭിച്ചത്. കാഞ്ഞിരംജെട്ടി വരെയുള്ള സർവീസാണ് ഇപ്പോൾ കോടിമതയിൽനിന്ന് ആരംഭിച്ചത്. ബോട്ടു കടന്നുപോകുന്ന റൂട്ടിലെ ചില പൊക്കു പാലങ്ങളുടെ നിർമാണത്തെ തുടർന്നാണ് ബോട്ട് സർവീസ് കോടിമത വരെ എത്താതിരുന്നത്.

കോ​ട്ട​യം​- ആ​ല​പ്പു​ഴ ബോ​ട്ട് യാ​ത്ര....

പാലങ്ങൾ 12 ലക്ഷം രൂപ മുടക്കി അറ്റകുറ്റപ്പണി നടത്തുകയും തടസമായി നിന്നിരുന്ന പാലങ്ങൾ ഉയർത്തിയുമാണ് ഇപ്പോൾ ബോട്ട് സർവീസ് സുഗമമാക്കിയത്. സർവീസ് ആരംഭിച്ച ദിവസം കളക്്ഷനായി ലഭിച്ചത് 7889 രൂപയാണ്. കഴിഞ്ഞ ശനിയാഴ്ചത്തെ കളക്ഷൻ 11,141 രൂപയായിരുന്നു. ബോട്ട് മാസ്റ്റർ, സ്രാങ്ക്, ബോട്ട് ഡ്രൈവർ, ലാസ്കർ എന്നിവരാണ് ബോട്ടിലുണ്ടാകുക. 105 പേർക്കിരിക്കാവുന്ന മൂന്ന് ബോട്ടുകൾ ദിവസേന ആറുട്രിപ്പുകളാണ് നടത്തുന്നത്. പുതുവത്സരത്തോടെ എസി ബോട്ട് കൂടി എത്തുന്പോൾ കൂടുതൽ സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് ജലഗതാഗത വകുപ്പ്.

കോ​ട്ട​യം​- ആ​ല​പ്പു​ഴ ബോ​ട്ട് യാ​ത്ര....

കോട്ടയത്തു നിന്ന് ആലപ്പുഴയിലെത്താൻ രണ്ടരമണിക്കൂർ

ദിവസവും രാവിലെ അഞ്ചിന് കാഞ്ഞിരംജെട്ടിയിൽ നിന്നാണ് ആലപ്പുഴയ്ക്കുള്ള ആദ്യ സർവീസ്. രാത്രി 9.15ന് ആലപ്പുഴയിൽ നിന്നും പുറപ്പെടുന്ന ബോട്ട് കാഞ്ഞിരം ജെട്ടിയിൽ സ്റ്റേ ചെയ്യുന്നതിനാലാണ് ആദ്യസർവീസ് കാഞ്ഞിരം ജെട്ടിയിൽ നിന്നും ആരംഭിക്കുന്നത്. തുടർന്ന് കോട്ടയത്തുനിന്നും രാവിലെ 6.45, 11.30, ഉച്ചകഴിഞ്ഞ് ഒന്ന്, 3.30, 5.15 എന്നിങ്ങനെയാണ് സമയക്രമം.

ആലപ്പുഴയിൽനിന്നുള്ള അവസാന ബോട്ട് രാത്രി 9.15ന് കാഞ്ഞിരംജെട്ടിയിലെത്തും. അവിടെയാണ് സ്റ്റേ. കോട്ടയത്തിനും ആലപ്പുഴയ്ക്കും ഇടയിൽ 60 സ്റ്റോപ്പുകളാണുള്ളത്. കാരാപ്പുഴ, പാറേച്ചാൽ, 15ൽ കടവ്, കാഞ്ഞിരം, വെട്ടിക്കാട്, കൃഷ്ണൻകുട്ടിമൂല, മേലടം, പട്ടാശേരി, ചിത്തിര കായൽ, മംഗലശേരി, പൂകൊച്ചി, ചെറുകാലി കായൽ, പുഞ്ചിരി, നെഹ്റുട്രോഫി, പുല്ലാത്തുശേരി, കമലന്‍റെ മൂല, മാർത്താണ്ഡം കവല, ചെറുകായൽ, കുപ്പപ്പുറം, ആലപ്പുഴ എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ. കോട്ടയത്തു നിന്നും ആലപ്പുഴയിലെത്താൻ രണ്ടരമണിക്കൂറാണ് വേണ്ടത്.

സാധ്യതകൾ ഏറെയുള്ള ജലപാതകൾ :

 മധ്യകേരളത്തിലെ ഉൾനാടൻ ജലപാതകളുടെ സമഗ്രവികസനത്തിന് കേന്ദ്രസർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. സംസ്ഥാന സർക്കാരും ജലപാതകൾക്കായി ബജറ്റിൽ വലിയ തുകകൾ മാറ്റി വച്ചിട്ടുമുണ്ട്. കോട്ടയം-വൈക്കം, അതിരന്പുഴ-ആലപ്പുഴ, ചങ്ങനാശേരി-ആലപ്പുഴ തുടങ്ങിയ ജലപാതകളുടെ വികസനത്തിന് ആവശ്യമായ തുക അനുവദിക്കണമെന്നുമുള്ള ആവശ്യം സർക്കാരിന്‍റെ പരിഗണനയിലാണ്.

കോട്ടയം, ആലപ്പുഴ ജില്ലകളിലുള്ള കനാലുകളും കായലുകളും കോർത്തിണക്കി 100 കിലോമീറ്റർവരുന്ന ജലപാത ദേശീയ ജലപാതയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോടിമതയിൽനിന്നാരംഭിച്ച് കുമരകം,വെച്ചൂർ,തണ്ണീർമുക്കം പ്രദേശങ്ങളിലൂടെ വൈക്കംവരെയുള്ള 28 കിലോമീറ്റർ ദേശീയ ജലപാത 59 ആയും അതിരന്പുഴ മാർക്കറ്റ് ജംഗ്ഷനിൽനിന്നു കുമരകം, കാഞ്ഞിരംവഴി ആലപ്പുഴയ്ക്കുള്ള 38 കിലോമീറ്റർ ദേശീയജലപാത ഒന്പതായും ചങ്ങനാശേരിആലപ്പുഴ കനാൽ ദേശീയജലപാത എട്ടായും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു ജലപാതകളുടെയും സിംഹഭാഗവും കടന്നുപോകുന്നത് വേന്പനാട്ടുകായലിലൂടെയാണ്.

advertisment

Related News

    Super Leaderboard 970x90