"നിപ" വൈറസ് ബാധക്കെതിരായ പോരാട്ടത്തിൽ ജീവൻ പണയം വച്ച് പങ്കാളികളായ ധീരന്മാർ

നിപ്പയിൽ വിറങ്ങലിച്ച് ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയായ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് നിപ്പ ബാധിതർക്ക് ചികിത്സാ സൗകര്യമൊരുക്കാൻ കയറി ചെല്ലാൻ കാണിച്ച ധൈര്യത്തിന്, സഹജീവി സ്നേഹത്തിന്, സാമൂഹ്യ പ്രതിബദ്ധതക്ക് എന്ത് വിലയിട്ടാലും മതിയാവില്ല...

 "നിപ" വൈറസ് ബാധക്കെതിരായ പോരാട്ടത്തിൽ ജീവൻ പണയം വച്ച് പങ്കാളികളായ ധീരന്മാർ

നിപ്പയിൽ വിറങ്ങലിച്ച് ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയായ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് നിപ്പ ബാധിതർക്ക് ചികിത്സാ സൗകര്യമൊരുക്കാൻ കയറി ചെല്ലാൻ കാണിച്ച ധൈര്യത്തിന്, സഹജീവി സ്നേഹത്തിന്, സാമൂഹ്യ പ്രതിബദ്ധതക്ക് എന്ത് വിലയിട്ടാലും മതിയാവില്ല...

കുറച്ചു ദിവസങ്ങളായി പ്രിയ സുഹൃത്തും, Fight 4 Life അംഗവുമായ സിറാജ് കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ഉള്ളത്.....നിപ്പാ ബാധിതരുടെ ചികിത്സക്കായി അടിയന്തിരമായി പ്രത്യേക സൗകര്യമൊരുക്കണം, PWD യെ ബന്ധപ്പെട്ടെങ്കിലും ഉദ്യോഗസ്ഥരും, മെഡിക്കൽ കോളേജിൽ Work ഉണ്ടന്ന് കേട്ടാൽ പറന്നെത്താറുള്ള കരാറുകാരും കൈയൊഴിഞ്ഞു....നിപ്പ ഭീതിയിൽ മെഡിക്കൽ കോളേജിലേക്ക് വരാൻ ആരും തയ്യാറല്ലത്രെ......

അടിയന്തിരമായി ഐസൊലേറ്റഡ് റൂമുകൾ ഒരുക്കണം, Ventilator സൗകര്യപ്പെടുത്തണം, അവിടേക്ക് Oxigen എത്തിക്കണം, റൂമുകൾ ജനലുകളും വാതിലുകളും നല്ല രീതിയിൽ ബന്തവസ് ചെയ്യണം, അലൂമിനിയം വാതിലുകൾ വെക്കണം, പെയിന്റിംഗ് ചെയ്യണം, AC fix ചെയ്യണം, ഇതിനൊക്കെ ആവശ്യമായ രീതിയിൽ Electrification ഒരുക്കണം.....ഏത് സാഹചര്യത്തെയും നേരിടാനും ചികിത്സിക്കാനും ഡോക്ടർമാർ തയ്യാർ....
പക്ഷെ infrastructure ഒരുക്കാതെ എങ്ങിനെ അതിന് കഴിയും, പ്രത്യേക സാഹചര്യമൊരുക്കിയില്ലങ്കിൽ രോഗം പടർന്നു പിടിക്കാനുള്ള സാദ്ധ്യത ഏറെയാണ്....ഹോസ്പിറ്റൽ സൂപ്രണ്ടിന്റെയും, മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെയും, ഡോക്ടർമാരുടെയും ആശങ്കകൾക്ക് മുമ്പിലേക്കാണ് ജയേഷ് ഡോക്ടർ സിറാജ് എന്ന സാദ്ധ്യതയുമായി എത്തുന്നത്.....

 "നിപ" വൈറസ് ബാധക്കെതിരായ പോരാട്ടത്തിൽ ജീവൻ പണയം വച്ച് പങ്കാളികളായ ധീരന്മാർ

സിറാജ് പറഞ്ഞത്, " ജയേഷ് സാർ വിളിച്ചു പിന്നെ ഒന്നും നോക്കിയില്ല, ഞാനിങ്ങ് പോന്നു " ......അല്ലങ്കിലും ജയേഷ് ഡോക്ടർ ഒരു കാര്യം പറഞ്ഞാൽ ആർക്കാണ് നിരസിക്കാൻ കഴിയുക,...സൗഹൃദങ്ങളെ, ബന്ധങ്ങളെ സമൂഹ നന്മക്കായി Creative ആയി, Constructive ആയി പ്രയോജനപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് എടുത്ത് പറയേണ്ടതാണ്...

7, ICUവും 38ൽ അധികം റൂമുകളുമാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഒരുക്കേണ്ടിയിരുന്നത്, വ്യത്യസ്ഥ മേഖലകളിൽ വൈദഗ്ദ്യമുള്ള തൊഴിലാളികൾ അനിവാര്യം.....തൊഴിലാളികളെ ആശുപത്രിയിലെത്തിക്കുക എന്നതായിരുന്നു വലിയ കടമ്പ....കൈയും കാലും പിടിച്ച്, കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്തി കുറച്ചു പേരെയൊക്കെ ഒരു വിധത്തിൽ എങ്ങിനെ ഒക്കെയോ ആശുപത്രിയിലെത്തിച്ചെങ്കിലും.... ചില ആശുപത്രി ജീവനക്കാരുടെ തന്നെ ഭീതിതമായ ഇടപെടലുകളിൽ ഉടലെടുത്ത ഭയം തൊഴിലാളികളിൽ പലരെയും തിരിച്ചു പോവാൻ പ്രേരിപ്പിച്ചു.....മുമ്പിൽ മൂന്നു നാലു ദിവസം മാത്രമെ ഉള്ളു, അതിനുള്ളിൽ പണി പൂർത്തിയാക്കണം..... ഇല്ലങ്കിൽ കാര്യങ്ങൾ കുഴഞ്ഞുമറിയും.....

സിറാജിനൊപ്പം വൈത്തിരിയിൽ നിന്നും വന്ന സുഹൃത്തുക്കളായ ആബിദ്, റഷീദ്, ആരിഫ്, റിയാസ്, മഹമ്മൂദ്, കോഴിക്കോട്ടെ Electrition വിജയൻ എന്നിവരുടെ ധീരമായ ഇടപെടലിൽ, രാവും പകലുമില്ലാത്ത കഠിനമായ പരിശ്രമത്തിൽ, "നിപ" ഐസൊലേറ്റഡ് റൂമുകളുടെ പണികൾ പുരോഗമിച്ചു... 
സഹജീവികളുടെ ജീവനായുള്ള പോരാട്ടത്തിന് കളമൊരുക്കാനുള്ള ഉദ്യമത്തിന് ആശുപത്രി അധികൃതർക്കൊപ്പം നിൽക്കാനുള്ള ഇവരുടെ തീരുമാനത്തിന്റെ ഫലമായി മെഡിക്കൽ കോളേജിലെ പേ വാർഡിലെ 50 ന് അടുത്ത് റൂമുകൾ നിപ്പാ വൈറസ് ബാധിതർക്കുള്ള പ്രത്യേകം സജ്ജീകരിച്ച റൂമുകളാക്കി മാറ്റാൻ കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല.....

 "നിപ" വൈറസ് ബാധക്കെതിരായ പോരാട്ടത്തിൽ ജീവൻ പണയം വച്ച് പങ്കാളികളായ ധീരന്മാർ

തങ്ങളുടെ നിയോഗം കൊണ്ട് പെട്ടു പോയതാണന്നും, നിങ്ങളെന്തിനാണ് ഇങ്ങോട്ട് വന്ന് മരണം ക്ഷണിച്ച് വരുത്തുന്നതെന്നുമുള്ള ചില ആശുപത്രി ജീവനക്കാരുടെ ഭയപ്പെടുത്തുന്ന, നിരുത്സാഹപ്പെടുത്തുന്ന വാക്കുകളെ അവഗണിക്കാൻ ധൈര്യം പകർന്നത് മുമ്പിൽ നിന്ന് നയിക്കുകയും കൂടെ നിന്ന് പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്ത ജയേഷ് ഡോക്ടറും, കുരിയാക്കോസ് ഡോക്ടറുമാണന്ന് സിറാജ് പറയുന്നു...

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ രാജേന്ദ്രൻ ഡോക്ടറുടെയും, സൂപ്രണ്ട് സജിത്ത് ഡോക്ടറുടെയും ഡാനിഷ് ഡോക്ടർ അടക്കമുള്ള ഡോക്ടർമാരുടെയും, എക്കൗണ്ടിങ്ങ് ഓഫീസർ അനിൽ അടക്കമുള്ള ഓഫീസ് സ്റ്റാഫിന്റെയും ആത്മാർത്ഥമായ സഹകരണം കൊണ്ടുമാത്രണ് സമയബന്ധിതമായി "നിപ" വൈറസ് ബാധിതരുടെ ചികിത്സക്കാവശ്യമായ റൂമുകൾ സജ്ജീകരിക്കാനായത്.....

പൂർണ്ണ സജ്ജമായ റൂമുകൾ വൈറസ് ബാധയുടെ വ്യാപനം തടയുമെന്നതിനാൽ "നിപ" വൈറസ് ബാധക്കെതിരായ പോരാട്ടത്തിൽ ജീവൻ പണയം വച്ച് പങ്കാളികളായ.....
"Fight 4 Life" Foundation സജീവ പ്രവർത്തകനായ സിറാജ് വൈത്തിരിയും, സുഹൃത്തുക്കളായ ആബിദും, റഷീദും, ആരിഫും, റിയാസും, മഹമ്മൂദും, വിജയനും, അക്ഷരാർത്ഥത്തിൽ ധീരന്മാർ തന്നെ....
നിങ്ങൾക്ക് മുമ്പിൽ ആദരപൂർവ്വം എന്റെ സല്യൂട്ട് സമർപ്പിക്കുന്നു......

advertisment

News

Related News

    Super Leaderboard 970x90