Kerala

'നടന്നത് സഭയെ അണിയറയില്‍ ഇരുന്നു നയിക്കുന്ന ഈവിള്‍ ജീനിയസിന്റെ പൊറാട്ടു നാടകം...' അഡ്വ. ഇന്ദുലേഖ ജോസഫ്

അത്മായർ ഗുണ്ടകൾ ആണെന്ന് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുക. അതിനുവേണ്ടി കെനഡിയെയും അഗസ്റ്റിനെയും പോലെയുള്ള സഭാഗുണ്ടകളെ അത്മായ പ്രതിനിധികളാണെന്ന് വ്യാജനെ രംഗത്തിറക്കുക. അവരെക്കൊണ്ടു മനപ്പൂർവം ഗുണ്ടാ സ്റ്റൈലിൽ സംസാരിപ്പിച്ചു അത്മായർ സ്വത്തു ഭരണം ഏല്പിക്കാൻ കൊള്ളാത്തവരാണെന്ന ധാരണ പരത്തുക. ഇവർ വിശ്വാസികൾ തിരഞ്ഞെടുക്കാത്ത സഭാ നേതൃത്വത്തിന്റെ എച്ചിൽ തിന്നു വളരുന്നവരാണ്. സഭയുടെ സില്ബന്ധികളാണ് പസ്റൊർ കമ്മിറ്റിയിലും പാരിഷ് കൗൺസിലിലും ഉള്ളത്...

'നടന്നത് സഭയെ അണിയറയില്‍ ഇരുന്നു നയിക്കുന്ന ഈവിള്‍ ജീനിയസിന്റെ പൊറാട്ടു നാടകം...' അഡ്വ. ഇന്ദുലേഖ ജോസഫ്

കളി നുമ്മളോടോ

കത്തോലിക്കാ സഭയെ അണിയറയിൽ ഇരുന്നു നയിക്കുന്ന ഈവിൾ ജീനിയസിന്റെ മറ്റൊരു പൊറാട്ടു നാടകം. ബുദ്ധിയുള്ളവർ മനസിലാക്കുക. 

രംഗം 1 - എറണാകുളം -അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടുമായി ബന്ധപെട്ടു വൈദികസമിതി യോഗം വിളിക്കുന്നു.

രംഗം 2 -പാസ്റ്ററൽ കമ്മിറ്റി എന്ന അത്മായരുടെ പാവ സംഘടന ആയ വിധേയത്വമുള്ള സഭാമക്കൾക്കു മുന്നിൽ അവതരിപ്പിച്ചതിന് ശേഷം മാത്രം യോഗം കൂട്ടുക എന്ന ആവശ്യവുമായി കെന്നഡി കരുമ്പുംകാല വി.വി.അഗസ്റ്റിന് എന്നിവർ ആലഞ്ചേരി പിതാവിനെ സമീപിക്കുന്നു. 

രംഗം 3 -അത്മായർ തന്നെ ബലമായി തടഞ്ഞു വെച്ചതിനാൽ വൈദികസമിതി യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ല എന്ന് പിതാവ്. 

രംഗം 4 -അത്മായർ പിതാവിനെ തടഞ്ഞു വെച്ചു എന്ന് വൈദികർ. 

രംഗം 5 -തങ്ങൾ പിതാവിനെ തടഞ്ഞു വെച്ചില്ലെന്നും അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാൻ ശ്രമിച്ച വൈദികരിൽ നിന്നും സംരക്ഷിക്കുകയായിരുന്നെന്നും. അങ്ങനെ ബലമായി തടഞ്ഞു വെച്ചു എന്നു ആരോപിച്ച പിതാവിനോട് മഹാനായ കെന്നഡി ആശാനും അഗസ്റ്റിൻ ആശാനും ക്ഷമിച്ചു. പിതാവിന് വേണ്ടി നിലനിൽക്കുമെന്നും പറഞ്ഞു ക്രിസ്തുവിനെ പോലും തോൽപ്പിച്ചു.

നിഗമനങ്ങൾ 

1 രഹസ്യ ബാലറ്റുവഴി സഭാമക്കൾ തിരഞ്ഞെടുക്കുന്ന സമിതി സഭയുടെ സ്വത്തു കൈകാര്യം ചെയ്യുന്നതിനായുള്ള ചർച് ബില്ലിനെ എതിർക്കുക. ഇത് വഴി കോടതികളുടെ ഇടപെടൽ തടയുക. (ദേവസ്വം ബോർഡിലും വഖഫ് ബോർഡിലും അഴിമതി ഉണ്ടായാൽ കോടതിയെ സമീപിക്കാം. എന്നാൽ ക്രിസ്ത്യാനികൾക്ക് കഴിയില്ല ) 

2 അത്മായർ ഗുണ്ടകൾ ആണെന്ന് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുക. അതിനുവേണ്ടി കെനഡിയെയും അഗസ്റ്റിനെയും പോലെയുള്ള സഭാഗുണ്ടകളെ അത്മായ പ്രതിനിധികളാണെന്ന് വ്യാജനെ രംഗത്തിറക്കുക. അവരെക്കൊണ്ടു മനപ്പൂർവം ഗുണ്ടാ സ്റ്റൈലിൽ സംസാരിപ്പിച്ചു അത്മായർ സ്വത്തു ഭരണം ഏല്പിക്കാൻ കൊള്ളാത്തവരാണെന്ന ധാരണ പരത്തുക. ഇവർ വിശ്വാസികൾ തിരഞ്ഞെടുക്കാത്ത സഭാ നേതൃത്വത്തിന്റെ എച്ചിൽ തിന്നു വളരുന്നവരാണ്. സഭയുടെ സില്ബന്ധികളാണ് പസ്റൊർ കമ്മിറ്റിയിലും പാരിഷ് കൗൺസിലിലും ഉള്ളത്. 

3 വിശ്വാസികൾക്കിടയിൽ പുകമറ സൃഷ്ടിക്കുക. ആലഞ്ചേരിയോടുള്ള സഹതാപ തരംഗം കൊണ്ട് ചർച് ബില്ലിനെ ഹൈജാക്ക് ചെയ്യുക. 

4 അച്ചൻ പക്ഷവും ബിഷപ്പ് പക്ഷവും ചുര്ച്ച് ആക്ടിനെ ഒതുക്കാൻ കളിച്ച ബുദ്ധിപരമായ കളി. 

5 അധികാര വെറി പൂണ്ട അച്ചന്മാർ ഇരിക്കുന്ന കമ്പു മുറിച്ചിട്ടാണെകിലും ബിഷോപ്പിനെ ഒതുക്കാൻ നോക്കി. സാമ്പത്തിക തട്ടിപ്പു പുറത്തു വന്നാൽ ചർച് ആക്ട് എന്നു ഭൂതം വെളിയിൽ ചാടും എന്ന് അവർ സ്വപ്നേപി നിരീച്ചില്ല. പൊതുവായ ഒരു ശത്രു വരുമ്പോൾ വൈരികൾ ഒന്നായി തിമിർത്താടിയ വാണിയനും വാണിയതിയും കളി കണ്ടു കൈകൊട്ടി ചിരിച്ചുകൊള്ളുക.

advertisment

News

Super Leaderboard 970x90