Health

ഭീതിതമായ ജന്തുജന്യരോഗ്യം 'പേവിഷബാധ'

തെരുവുനായകള്‍ ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല. എല്ലാ തെരുവുനായകളും പേപ്പട്ടികളുമല്ല. വീട്ടില്‍ വളര്‍ത്തുന്ന എല്ലാ നായകള്‍ക്കും ലൈസന്‍സിങ്ങും പ്രതിരോധ കുത്തിവയ്പും നിര്‍ബന്ധമാക്കാന്‍ തദ്ദേശഭരണ സഥാപനങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കണം. തെരുവുനായകളെ കൊല്ലാന്‍പാടില്ല എന്ന് കോടതി നിര്‍ദേശിക്കുമ്പോള്‍തന്നെ മറ്റൊരു കാര്യത്തില്‍ ആശങ്കയും അറിയിക്കുകയുണ്ടായി- മനുഷ്യന്റെ ജീവനെക്കാള്‍ വലുതാണോ നായയുടേതെന്ന്. എന്തായാലും ഇപ്പോള്‍ മുമ്പിലുള്ളത് നായകളുടെ വന്ധ്യംകരണവും പ്രതിരോധ കുത്തിവയ്പുമാണ്.

ഭീതിതമായ ജന്തുജന്യരോഗ്യം 'പേവിഷബാധ'

സെപ്തംബര്‍ 28- ആഗോളതലത്തില്‍ ലോക പേവിഷ ദിനമായി (World Rabies Day) ആചരിക്കുകയാണ്. അടുത്തകാലത്ത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മരണം വിതച്ചുകൊണ്ടിരിക്കുന്ന എബോളരോഗത്തെ മാറ്റിനിര്‍ത്തിയാല്‍ ഭീതിതമായ ജന്തുജന്യരോഗ്യം പേവിഷബാധതന്നെ. പേവിഷബാധയ്ക്കെതിരെ ഒന്നിക്കാന്‍ (Together against Rabies) ഈ ദിനം ആഹ്വാനംചെയ്യുന്നു. ഗ്ലോബല്‍ അലയന്‍സ് ഫോര്‍ റാബീസ് കണ്‍ട്രോള്‍ എന്ന കൂട്ടായ്മയാണ് ലോകാരോഗ്യസംഘടനയുമായി ചേര്‍ന്ന് പേവിഷ വാക്സിന്റെ ഉപജ്ഞാതാവായ *ലൂയി പാസ്ചറുടെ ചരമദിനമായ സെപ്തംബര്‍ 28* ലോക പേവിഷദിനത്തിനു നേതൃത്വം കൊടുക്കുന്നത്.

റാബീസിനെതിരെയുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവുമാണ് ലക്ഷ്യം. റാബീസ് ഒരു വൈറസ് രോഗമാണെന്നും പാമ്പിന്‍വിഷംപോലെയുള്ള വിഷബാധയല്ലെന്നും പലര്‍ക്കും അറിയില്ല. രക്തത്തിലൂടെയല്ല, മറിച്ച് നെര്‍വുകളിലൂടെയാണ് നായകടിയിലൂടെ ശരീരത്തില്‍ കടക്കുന്ന അണുക്കള്‍ സഞ്ചരിക്കുന്നത്. തലച്ചോറിനെ ലക്ഷ്യമാക്കി മണിക്കൂറില്‍ ഒരു മി. മീറ്റര്‍ എന്ന സാവധാന വേഗത്തില്‍ സഞ്ചരിക്കുന്ന വൈറസുകളെ വഴിയില്‍ പ്രതിരോധിക്കുകയാണ് വാക്സിന്‍ നല്‍കുന്നതിലൂടെ ചെയ്യുന്നത്. നമ്മുടെ സംസ്ഥാനത്ത് രോഗം കടന്നുവരുന്നത് പ്രധാനമായും നായ കടിയിലൂടെയാണ്; രണ്ടാം സ്ഥാനം പൂച്ചയ്ക്കാണ്.

ഭീതിതമായ ജന്തുജന്യരോഗ്യം 'പേവിഷബാധ'

തെരുവുനായകള്‍ ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല. എല്ലാ തെരുവുനായകളും പേപ്പട്ടികളുമല്ല. വീട്ടില്‍ വളര്‍ത്തുന്ന എല്ലാ നായകള്‍ക്കും ലൈസന്‍സിങ്ങും പ്രതിരോധ കുത്തിവയ്പും നിര്‍ബന്ധമാക്കാന്‍ തദ്ദേശഭരണ സഥാപനങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കണം. തെരുവുനായകളെ കൊല്ലാന്‍പാടില്ല എന്ന് കോടതി നിര്‍ദേശിക്കുമ്പോള്‍തന്നെ മറ്റൊരു കാര്യത്തില്‍ ആശങ്കയും അറിയിക്കുകയുണ്ടായി- മനുഷ്യന്റെ ജീവനെക്കാള്‍ വലുതാണോ നായയുടേതെന്ന്. എന്തായാലും ഇപ്പോള്‍ മുമ്പിലുള്ളത് നായകളുടെ വന്ധ്യംകരണവും പ്രതിരോധ കുത്തിവയ്പുമാണ്. ഇപ്പോള്‍ നടത്തിവരുന്ന അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാമിന് കടമ്പകള്‍ ഏറെയാണ്. തെരുവുനായകളെ പിടിച്ചുകൊണ്ടുവന്ന് വന്ധീകരിച്ച് മുറിവുകരിച്ച് പ്രതിരോധകുത്തിവയ്പും നല്‍കി പിടിച്ച സ്ഥലത്തുതന്നെ തുറന്നുവിടണമെന്നാണ് അനുശാസിക്കുന്നത്. ഇവിടെ ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന് കണ്ടറിയണം.അഥവാ തിരിച്ചുപിടിച്ച സ്ഥലത്തെത്തിച്ചാല്‍തന്നെ മറ്റു നായകള്‍ ഇവരെ സ്വീകരിക്കണമെന്നില്ല.

ഭീതിതമായ ജന്തുജന്യരോഗ്യം 'പേവിഷബാധ'

വന്ധ്യകരിച്ചതുകൊണ്ട് അക്രമവാസന കൈവിടില്ല. മാത്രവുമല്ല, തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ മൂന്നു കുത്തിവയ്പെടുത്ത നായയെ മാത്രമേ "പ്രോട്ടക്ടഡാ'യി കരുതാനാവൂ എന്ന് ലോകാരോഗ്യ സംഘടനതന്നെ പറയുന്നു. എബിസി പ്രോഗ്രാമില്‍ ഉള്‍പ്പെട്ട നായകള്‍ക്ക് തുടര്‍ കുത്തിവയ്പുകള്‍ പ്രായോഗികമല്ല. ഫലത്തില്‍ എബിസി പ്രോഗ്രാമിലൂടെ ഒരു കുത്തിവയ്പെടുത്ത നായ കടിച്ചാലും കടിയേറ്റയാള്‍ കുത്തിവയ്പിന് വിധേയമാകേണ്ടതുണ്ട്. എബിസി പ്രോഗ്രാം നായകളുടെ വംശവര്‍ധന തടയുമെന്നല്ലാതെ റാബീസിന് ബദലല്ല. പദ്ധതി പ്രായോഗികമാക്കേണ്ടവര്‍ ചെയ്യണ്ടത് ആറുമാസത്തിനുള്ളില്‍ ഒരു പ്രദേശത്തെ മുഴുവന്‍ നായകളെയും വന്ധീകരിക്കുകയാണ്. (നായ ഒരു സീസണല്‍ ബ്രീഡറാണ്).

അതോടൊപ്പം ആ പ്രദേശത്തുള്ള മുഴുവന്‍ നായകള്‍ക്കും പ്രതിരോധ കുത്തിവയ്പും നല്‍കണം.മൃഗസംരക്ഷണം, ആരോഗ്യം, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നീ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം സമഗ്ര പേവിഷനിയന്ത്രണമെന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ അനിവാര്യമാണ്. സന്നദ്ധസംഘടനകളും പൊതുജനങ്ങളും ഈ യജ്ഞത്തില്‍ പങ്കാളികളാകണം

advertisment

Super Leaderboard 970x90