Health

കൈ കഴുകുന്നത് ഒരു ചെറിയ കാര്യമല്ല... എല്ലാ പകർച്ചവ്യാധികളുടെയും വ്യാപനം തടയുന്നതിലും കൈ കഴുകുന്ന ശീലത്തിന് മുഖ്യമായ പങ്കുണ്ട്.

ചില ചെറിയ കാര്യങ്ങൾക്ക് നമ്മുടെ ആരോഗ്യത്തിൽ ഉള്ള പങ്ക് പലപ്പോളും ചിന്തിക്കുന്നതിനേക്കാൾ വലുതായിരിക്കും. അത്തരത്തിൽ ഒന്നാണ് കൈകൾ വൃത്തിയായി കഴുകുന്ന ശീലം.

കൈ കഴുകുന്നത് ഒരു ചെറിയ കാര്യമല്ല... എല്ലാ പകർച്ചവ്യാധികളുടെയും വ്യാപനം തടയുന്നതിലും കൈ കഴുകുന്ന ശീലത്തിന് മുഖ്യമായ പങ്കുണ്ട്.

ചില ചെറിയ കാര്യങ്ങൾക്ക് നമ്മുടെ ആരോഗ്യത്തിൽ ഉള്ള പങ്ക് പലപ്പോളും ചിന്തിക്കുന്നതിനേക്കാൾ വലുതായിരിക്കും. അത്തരത്തിൽ ഒന്നാണ് കൈകൾ വൃത്തിയായി കഴുകുന്ന ശീലം. ഇതിപ്പോൾ ആർക്കാണ് അറിയാത്തത് എന്ന് തോന്നിയേക്കാം. എന്നാൽ കാര്യങ്ങൾ അത്ര ലളിതമല്ല. വർഷാവർഷം അഞ്ചു വയസ്സിന് താഴെയുള്ള ഏകദേശം പതിനെട്ട് ലക്ഷത്തോളം കുട്ടികൾ വയറിളക്കം, ന്യൂമോണിയ എന്നിവ മൂലം മരണപ്പെടുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇവയിൽ അധികവും സംഭവിക്കുന്നത് ഇന്ത്യ അടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളിലാണ്. 

കൈ കഴുകുന്നത് ഒരു ചെറിയ കാര്യമല്ല... എല്ലാ പകർച്ചവ്യാധികളുടെയും വ്യാപനം തടയുന്നതിലും കൈ കഴുകുന്ന ശീലത്തിന് മുഖ്യമായ പങ്കുണ്ട്.

ഇവയിൽ അൻപത് ശതമാനത്തോളം മരണങ്ങൾ ശരിയായ കൈകഴുകൽ ശീലം ഉണ്ടെങ്കിൽ മാത്രം തടയാൻ കഴിയും എന്നാണ് കണക്കുകൾ പറയുന്നത്. നോക്കൂ കൈ കഴുകുന്നത് പോലെ തികച്ചും പ്രാഥമികമായ ഒരു ആരോഗ്യ ശീലത്തിന് മാത്രം ഇത്രയും ജീവനുകൾ രക്ഷിക്കാൻ കഴിയും. ഇത് കേവലം വയറിളക്കത്തിന്റെയോ ന്യൂമോണിയയുടെയോ മാത്രം കാര്യമല്ല എല്ലാ പകർച്ചവ്യാധികളുടെയും വ്യാപനം തടയുന്നതിലും കൈ കഴുകുന്ന ശീലത്തിന് മുഖ്യമായ പങ്കുണ്ട്.

കൈ കഴുകുന്നത് ഒരു ചെറിയ കാര്യമല്ല... എല്ലാ പകർച്ചവ്യാധികളുടെയും വ്യാപനം തടയുന്നതിലും കൈ കഴുകുന്ന ശീലത്തിന് മുഖ്യമായ പങ്കുണ്ട്.

എപ്പോളൊക്കെയാണ് കൈകൾ കഴുകേണ്ടത് ?

-ടോയ്‌ലെറ്റ് ഉപയോഗിച്ച ശേഷമോ നാപ്കിൻ മാറ്റിയ ശേഷമോ

-ഭക്ഷണം പാകം ചെയ്യും മുന്നേയും ശേഷവും

-ഭക്ഷണം കഴിക്കുന്നതിന് മുന്നേയും ശേഷവും

-രോഗികളുമായി ഇടപഴകിയ ശേഷം.

-പൊതു ഇടങ്ങൾ സന്ദർശിച്ച ശേഷം.

-മാലിന്യം നിർമ്മാർജ്ജനം ചെയ്ത ശേഷം.

-പുറം പണികളിൽ ഇടപെട്ട ശേഷം.

-വളർത്തു മൃഗങ്ങളുമായി ഇടപെടുമ്പോളും ശേഷവും.

ഇനി ചോദ്യമിതാണ് ഇന്ന് ഭക്ഷണം കഴിക്കുന്നതിന് മുന്നേ നിങ്ങളിൽ എത്ര പേർ വൃത്തിയായി കൈകൾ കഴുകിയിട്ടുണ്ടായിരുന്നു?

advertisment

Super Leaderboard 970x90