Health

എലിപ്പനി തടയാൻ നമ്മൾ നിർബന്ധമായും ശ്രദ്ധിച്ചിരിക്കേണ്ട കാര്യങ്ങൾ!

എലി, കന്നുകാലികൾ തുടങ്ങിയ രോഗാണു വാഹകരായ ജന്തുക്കളുടെ മൂത്രം കലർന്ന മണ്ണ്, ജലം, ഫലവർഗങ്ങൾ എന്നിവയിൽ കാണപ്പെടുന്ന ലെപ്റ്റോസ്പൈറ ബാക്റ്റീരിയ കൈകാലുകളിലുണ്ടാകുന്ന മുറിവുകൾ, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെ മനുഷ്യരിൽ പ്രവേശിക്കുമ്പോൾ ആണ് എലിപ്പനിയുണ്ടാകുന്നത്.

എലിപ്പനി തടയാൻ നമ്മൾ നിർബന്ധമായും ശ്രദ്ധിച്ചിരിക്കേണ്ട കാര്യങ്ങൾ!

എലി, കന്നുകാലികൾ തുടങ്ങിയ രോഗാണു വാഹകരായ ജന്തുക്കളുടെ മൂത്രം കലർന്ന മണ്ണ്, ജലം, ഫലവർഗങ്ങൾ എന്നിവയിൽ കാണപ്പെടുന്ന ലെപ്റ്റോസ്പൈറ ബാക്റ്റീരിയ കൈകാലുകളിലുണ്ടാകുന്ന മുറിവുകൾ, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെ മനുഷ്യരിൽ പ്രവേശിക്കുമ്പോൾ ആണ് എലിപ്പനിയുണ്ടാകുന്നത്. എലിപ്പനി തടയാൻ നമ്മൾ നിർബന്ധമായും ശ്രദ്ധിച്ചിരിക്കേണ്ട പ്രധാന കാര്യങ്ങളുണ്ട്:

1) എലികളെ നശിപ്പിക്കുകയും നമ്മുടെ വീട്ടിലും പരിസരങ്ങളിലും അവ വളരാനുള്ള സാഹചര്യം ഇല്ലാതാക്കുകയും ചെയ്യുക.

2) മാലിന്യങ്ങൾ കുമിഞ്ഞു കൂടാനുള്ള സാഹചര്യം ഒഴിവാക്കുക.

3) ആഹാര പദാർഥങ്ങളുടെ അവശിഷ്ടങ്ങൾ വീട്ടിലും പരിസരത്തും വലിച്ചെറിയാതിരിക്കുക.

4) അഴുക്കു വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക.

5) കെട്ടിക്കിടക്കുന്ന വെള്ളം ബ്ളീച്ചിംഗ് പൗഡർ ഉപയോഗിച്ച് ക്ളോറിനേറ്റ് ചെയ്യുക.

6) ആഹാര പദാർഥങ്ങൾ എപ്പോളും മൂടിവയ്ക്കുക.

7) കൈകാലുകളിലെ മുറിവുകൾ അഴുക്കു വെള്ളത്തിൽ സ്പർശിക്കാതെ നോക്കുക.

8 മൃഗപരിപാലനത്തിനു ശേഷം കൈകാലുകൾ ശുദ്ധ ജലത്തിൽ കഴുകുക.

9) തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

10) കന്നുകാലി പരിപാലനം ചെയ്യുമ്പോളും കൃഷിപ്പണിക്കിടയിലും കയ്യുറകൾ ബൂട്ട് എന്നിവ ഉപയോഗിക്കുക.

advertisment

Super Leaderboard 970x90